1 GBP = 96.00 INR                       

BREAKING NEWS

ശിവശങ്കറിന് അസുഖമൊന്നുമില്ലെന്ന് തെളിഞ്ഞു; ആന്‍ജിയോഗ്രാം പരിശോദനയില്‍ ഹൃദയത്തില്‍ ബ്ലോക്കൊന്നും കണ്ടെത്താനായില്ല; നാളെ രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ തീരുമാനം; 12 മണിക്കൂര്‍ കൂടി ഐസിയുവില്‍ കിടക്കാം; അതു കഴിഞ്ഞാല്‍ 12 മണിക്കൂര്‍ വാര്‍ഡിലോ പേ വേര്‍ഡിലോ; കസ്റ്റംസിനെ പിണക്കാന്‍ പിആര്‍എസ് ആശുപത്രിക്ക് താല്‍പ്പര്യക്കുറവ്; ശിവശങ്കറിനെ നാളെ അറസ്റ്റ് ചെയ്യാന്‍ സാധ്യത; മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കാനും നീക്കം

Britishmalayali
kz´wteJI³

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയായ എം ശിവശങ്കറിന് കാര്യമായ ആരോഗ്യ പ്രശ്നമില്ലെന്ന് വ്യക്തമായി. നെഞ്ചു വേദനയ്ക്ക് കാരണം ഹൃദയത്തിലെ ബ്ലോക്ക് അല്ലെന്നും തെളിഞ്ഞു. ഇതോടെ ശിവശങ്കറിനെ ഡിസ്ചാര്‍ജ്ജ് ചെയ്യാനാണ് പി ആര്‍ എസ് ആശുപത്രിയുടെ തീരുമാനം. ശിവശങ്കറിന്റെ ഭാര്യ ഇതേ ആശുപത്രിയിലെ നെഫ്രോളജി വിഭാഗം മേധാവിയാണ്. അതുകൊണ്ട് തന്നെ വിവാദങ്ങളിലേക്ക് ചെന്നു വീഴാന്‍ ആശുപത്രിക്ക് താല്‍പ്പര്യമില്ല. കസ്റ്റംസും എന്‍ഐഎയും ആശുപത്രിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 24 മണിക്കൂറിന് ശേഷം ഇതേ ആരോഗ്യസ്ഥിതിയില്‍ തുടര്‍ന്നാല്‍ ശിവശങ്കറിനെ ഡിസ്ചാര്‍ജ്ജ് ചെയ്യും.

നാളെ രാവിലെ ഒന്‍പത് മണിക്ക് ഈ നിരീക്ഷണ സമയം കഴിയും. 12 മണിക്കൂര്‍ കൂടി ഐസിയുവില്‍ കിടത്തും. അതിന് ശേഷം വാര്‍ഡിലേക്ക് മാറ്റും. ഇതാണ് ഡോക്ടര്‍മാരുടെ തീരുമാനം. ആരോഗ്യനില തൃപ്തികരമാണെങ്കില്‍ കസ്റ്റംസ് തുടര്‍ നടപടികളുമായി മുന്നോട്ടു പോയേക്കുമെന്നാണ് സൂചന. അറസ്റ്റ് ആണ് അടുത്ത നീക്കമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ശിവശങ്കറിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഇസിജിയില്‍ നേരിയ വ്യതിയാനവും ഉണ്ടായിരുന്നതായി വെള്ളിയാഴ്ച രാത്രി ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

പ്രാഥമിക പരിശോധനയില്‍ ശാരീരിക വിഷമത കണ്ടെത്തിയ സാഹചര്യത്തിലാണ് തീവ്രപരിചരണ വിഭാഗത്തില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യത്തില്‍ ആശങ്കയ്ക്ക വഴയില്ലെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന. മറ്റു പ്രശ്‌നങ്ങള്‍ ഇല്ലെന്ന് വ്യക്തമായാല്‍ ആശുപത്രിയില്‍നിന്നുതന്നെ അദ്ദേഹത്തെ ചോദ്യംചെയ്യാനായി കൊണ്ടുപോകുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുമെന്നാണ് വിവരം. അതിനിടെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശിവശങ്കര്‍ ശ്രമിച്ചേക്കും. ഇഡി അറസ്റ്റ് ഭയന്ന് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. ഇത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. 23 വരെ അറസ്റ്റിന് വിലക്കുണ്ട്. ഇത് ഇഡിക്ക് മാത്രമാണ് ബാധകം.

ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് രഹസ്യ നീക്കം നടത്തിയത്. വെള്ളിയാഴ്ച ശിവശങ്കറിനെത്തേടി കസ്റ്റംസ് അപ്രതീക്ഷിതമായാണ് എത്തിയത്. നേരത്തേ നോട്ടീസ് നല്‍കി വിളിപ്പിക്കുന്നതിനു പകരം ഉടന്‍ കൂടെച്ചെല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. കസ്റ്റംസിന്റെ ഔദ്യോഗിക കാറില്‍ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. പുതിയ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന വിവരം ശിവശങ്കറിനെ പരിഭ്രാന്തനാക്കിയെന്നാണ് സൂചന. അപ്രതീക്ഷിതനീക്കത്തില്‍ അദ്ദേഹം അറസ്റ്റ് ഭയക്കുകയും ചെയ്തു. കോടതിയെ സമീപിക്കാനുള്ള സാവകാശം നല്‍കാത്തവിധത്തിലായിരുന്നു കസ്റ്റംസിന്റെ നീക്കം. വൈകീട്ട് കോടതിസമയം കഴിഞ്ഞശേഷമാണ് കസ്റ്റംസ് എത്തിയത്.

ആശുപത്രിയില്‍ കഴിയുന്ന ശിവശങ്കറിന്റെ നില തൃപ്തികരമാണെന്നും ഒരുദിവസം നിരീക്ഷണം വേണമെന്നുമാണ് ആശുപത്രി അധികൃതര്‍ വെള്ളിയാഴ്ച രാത്രി അറിയിച്ചിരുന്നത്. രാത്രിതന്നെ ശിവശങ്കറെ കൊണ്ടുപോകാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ മൂന്നുമണിക്കൂറോളം ആശുപത്രിയില്‍ തങ്ങിയശേഷമാണ് കസ്റ്റംസ് സംഘം മടങ്ങിയത്. ഐസിയുവില്‍ കിടന്നാല്‍ ചോദ്യം ചെയ്യല്‍ നടക്കില്ല. എന്നാല്‍ ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ എല്ലാ കണ്ണും പി ആര്‍ എസിലേക്കാണ്. ആശുപത്രിയില്‍ നിന്ന് ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയ്താല്‍ എന്ത് സംഭവിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.

ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ സ്വപ്നയ്ക്കും സരിത്തിനുമെതിരെ കസ്റ്റംസ് കേസെടുത്തു. ലൈഫ് മിഷന്‍ വഴി ലഭിച്ച കൈക്കൂലി തുക ഡോളര്‍ ആക്കി മാറ്റി യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ വഴി വിദേശത്തേക്ക് കടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 1.90 ലക്ഷം ഡോളര്‍ ആണ് വിദേശത്തേക്ക് കടത്തിയത്. ഈ കേസിലാകും ശിവശങ്കറിന്റെ അറസ്റ്റ് എന്നാണ് സൂചന. അപ്രതീക്ഷിതമായി അറസ്റ്റ് നീക്കം നടത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ശിവശങ്കറിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

തിരുവനന്തപുരം പൂജപ്പുരയിലെ വസതിയില്‍നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വാഹനത്തില്‍ കയറിയയുടന്‍ കുഴഞ്ഞുവീണതോടെ ആശുപത്രിയിലാക്കി. ശിവശങ്കറിനെ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) െഹെക്കോടതി നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ആവശ്യമെങ്കില്‍ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കുന്ന, ക്രിമിനല്‍ നടപടിച്ചട്ടം 41(എ) നോട്ടീസുമായാണ് സ്വര്‍ണക്കടത്ത് പിടിച്ച അസിസ്റ്റന്റ് കമ്മിഷണര്‍ രാമമൂര്‍ത്തി ഇന്നലെ െവെകിട്ട് നേരിട്ടെത്തിയത്.

ഗൗരവം തിരിച്ചറിഞ്ഞതോടെയാണു ശിവശങ്കര്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതെന്നാണു സൂചന. അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡോക്ടര്‍മാരുമായി സംസാരിച്ചതിനു ശേഷം മടങ്ങി. രക്തസമ്മര്‍ദം കൂടുതലാണെന്നാണ് ആശുപത്രിയില്‍നിന്നുള്ള വിവരം. ഇന്നലെ െവെകിട്ട് ആറിനു തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസില്‍ നേരിട്ടു ഹാജരാകാന്‍ അദ്ദേഹത്തിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. സുഖമില്ലാത്തതിനാല്‍ എത്താനാകില്ലെന്ന് അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കിയ മൊഴിയും ശിവശങ്കറിനു കുരുക്കൊരുക്കിയെന്നാണു വിവരം.

വിവിധ ഏജന്‍സികള്‍ അദ്ദേഹത്തെ ഇതിനകം ഏകദേശം 110 മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. വിദേശത്തുനിന്നുള്ള പണമിടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളാണു ശിവശങ്കറിനെതിരേ നിര്‍ണായകമായത്. സ്വപ്ന സുരേഷുമായുള്ള ദുരൂഹമായ ബന്ധവും അവരുമായുള്ള സാമ്പത്തിക ഇടപാടുകളും സംശയനിഴലിലാണ്. ഈന്തപ്പഴം കടത്തിന്റെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണു വിവരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category