1 GBP = 96.00 INR                       

BREAKING NEWS

തമിഴകത്ത് സൂപ്പര്‍താരങ്ങളുടെ' പൊളി ട്രിക്സ്'; രജനികാന്ത് പാര്‍ട്ടി പ്രഖ്യാപിക്കുന്നതോടെ സഖ്യം ചേര്‍ന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനൊരുങ്ങി കമല്‍ഹാസന്റെ നീക്കം; മക്കള്‍ നീതി മയ്യത്തിന്റെ നീക്കം സ്‌റ്റൈല്‍ മന്നനെ വോട്ടാക്കി ഭരണം പിടിക്കുക; ഇടത് സോഷ്യലിസ്റ്റ് ആശയം പേറുന്ന വിജയിയും രാഷ്ട്രീയത്തിലേക്കു തന്നെ; പുരോഗമന ചേരിയിലേക്ക് രജനി പോയാല്‍ താമര വിരിയില്ലെന്ന് ബി.ജെപി.യും; രജനിയുടെ രാഷ്ട്രീയം ഹിന്ദുത്വമെങ്കില്‍ ബിജെപിക്ക് ഗുണം; മറിച്ചെങ്കില്‍ വീണ്ടും താരവാഴ്ച

Britishmalayali
kz´wteJI³

ചെന്നൈ: തമിഴകത്ത് സൂപ്പര്‍താരങ്ങളുടെ' പൊളി ട്രീക്സ് '. സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് പാര്‍ട്ടി പ്രഖ്യാപിക്കുന്നതോടെ മക്കള്‍ നീതി മയ്യവുമായി സഖ്യ ചേര്‍ന്ന് കമല്‍ഹാസന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയേക്കുമെന്നാണ് സൂചന നല്‍കുന്നത്. ഇതേ സമയം തന്നെ ഇളയദളപതി വിജയ്യുടെ രാഷ്ട്രീയ ചുവടുവയ്പ്പും തമിഴകം ഉറ്റുനോക്കുന്നുണ്ട്. മൂന്ന് സൂപ്പര്‍സ്റ്റാറുകള്‍ കൈകോര്‍ക്കുന്ന സഖ്യം എത്തിയാല്‍ തമിഴകത്ത് ഡി.എ.കെ, എ.ഐ.ഡി.എം കെ കോട്ടകള്‍ തകര്‍ന്നടിയുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ രജനികാന്തിലൂടെ ബിജെപി രാഷ്ട്രീയത്തിന്റെ വളര്‍ച്ച മുന്നില്‍ കണ്ട ദേശീയ നേതൃത്വത്തിന് ഈ സഖ്യം നിരാശയും സമ്മാനിക്കും. ഇടത് പുരോഗമന ചിന്താഗതി പുലര്‍ത്തുന്ന മക്കള്‍ നീതീ മയ്യത്തിനോട് രജി അടുക്കുന്നത് വഴി ബിജെപിക്ക് ഇവിടെ കളംപിടിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. ഇതിനിടയില്‍ എ.ഐഡി.എം കെ ബാന്ധവം ഉപേക്ഷിച്ച് ഒറ്റയ്ക്ക് പോരാടാനുള്ള നീക്കവും ബിജെപി ലക്ഷ്യം കാണുന്നു. മുന്‍പ് പലതവണ ബിജെപി നേതാക്കള്‍ രജനിയോട് അടുത്തിട്ടുണ്ട്. രജനി ബിജെപി.യിലെത്തിയാല്‍ തമിഴകത്തിന്റെ രാഷട്രീയ ഗതി തന്നെ മാറുമൈന്നതാണ് വിലയിരുത്തല്‍. എന്നാല്‍ കരുക്കള്‍ കൃത്യമായി നീക്കി തന്നെയാണ് കമല്‍ഹസന്‍ മുന്നേറുന്നത്.

പാര്‍ട്ടി പ്രസിഡന്റ് കമല്‍ ഹാസനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി നിയമസഭാ തിരഞ്ഞെടുപ്പു നേരിടാന്‍ മക്കള്‍ നീതി മയ്യം. സഖ്യത്തെക്കുറിച്ചു തീരുമാനിക്കാന്‍ കമലിനെ ചുമതലപ്പെടുത്തിയ നിര്‍വാഹക സമിതി, കന്യാകുമാരി ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനും തീരുമാനിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 3.77% വോട്ടു നേടിയ കമലിന്റെ പാര്‍ട്ടി ചെന്നൈയും കോയമ്പത്തൂരുമുള്‍പ്പെടെ നഗര മേഖലയില്‍ കരുത്തു കാട്ടിയിരുന്നു. രജനീകാന്ത് പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ വെള്ളിത്തിരയില്‍ വന്‍ ഹിറ്റായ രജനി-കമല്‍ സഖ്യം രാഷ്ട്രീയത്തിലുമുണ്ടാകുമോയെന്ന ചര്‍ച്ച ഏറെക്കാലമായുണ്ട്. ഇരുവരും ഇതുവരെ സഖ്യ സാധ്യത തള്ളിയിട്ടുമില്ല. താന്‍ മുഖ്യമന്ത്രിയാകാനില്ലെന്നും യോഗ്യനായ ആളെ ആ കസേരയിലിരുത്തുകയാണു ലക്ഷ്യമെന്നും രജനി പ്രഖ്യാപിച്ചിരുന്നു.

അതിനിടെ, കന്യാകുമാരി ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറാണെന്നു മുന്‍ എംപി എച്ച്.വസന്തകുമാറിന്റെ മകന്‍ വിജയ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ 2 ലക്ഷത്തിലേറെ വോട്ടിനാണു വസന്ത്കുമാര്‍ തോല്‍പിച്ചത്.ചെന്നൈയിലെ മഴ പോലെയാണു രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു.

സെപ്റ്റംബറിലുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്ന പ്രഖ്യാപനം, കോവിഡ് വന്നതോടെ വീണ്ടും നീണ്ടു. പ്രസ്താവനയും നാടകീയ പ്രതികരണങ്ങളുമായി രംഗത്തുണ്ടെങ്കിലും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും ബൂത്തുതലത്തില്‍ അത്ര സജീവമല്ല. അതിനിടെ, എംജിആറുമായി താരതമ്യപ്പെടുത്തി നടന്‍ വിജയ്യുടെ പോസ്റ്ററുകള്‍ തമിഴകത്തെങ്ങും പ്രത്യക്ഷപ്പെട്ടതു ചര്‍ച്ചയായി. വിജയ് ഒരു ആം ആദ്മി രാഷ്ട്രീയം മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ എന്ന സിനിമ പോലും ചെയ്തത് എന്ന വിലിരിുത്തലാണ് ഉള്‍ത്തിരിഞ്ഞിരിക്കുന്നത്.

കരുണാനിധിയുടെയും ജയലളിതയുടെയും മരണത്തിനു ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിനാണു തമിഴകത്തു കളമൊരുങ്ങുന്നത്. വന്മരങ്ങള്‍ വീഴുമ്പോള്‍ രാഷ്ട്രീയത്തില്‍ പ്രകമ്പനങ്ങള്‍ പതിവാണ്. വന്മരങ്ങള്‍ അരങ്ങൊഴിയുമ്പോള്‍ എന്താണു സംഭവിക്കുക എന്നതാണ് കൗതുകവും.ഡി.എം.കെയിലെ തലമുറമാറ്റവും എ.ഐ.ഡി.എം കെയിലെ മുഖ്യമന്ത്രി കസേര തര്‍ക്കവും കൊടും പിരി കൊള്ളുമ്പോഴാണ് സൂപ്പര്‍ സ്റ്റാര്‍ രാഷ്ട്രീയത്തിന് തമിഴകം വേദിയാകാനൊരുങ്ങുന്നത്.എ.ഐ.ഡി.എം കെ സഖ്യത്തില്‍ നിന്ന് മാറി ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിജെപി നീക്കവും, എന്നാല്‍ രജിനാകാന്തിനെ ബിജെപിയിലേക്ക് എത്തിക്കുക എന്ന നീക്കവും നേതൃത്വം തള്ളുന്നില്ല. പുരോഗമന കമ്യൂണിസ്റ്റ് പ്രത്യേശാസ്ത്രങ്ങള്‍ പിന്താങ്ങുന്ന കമല്‍ഹാസന്‍ രജനികാന്തിനെ കൂടെകൂട്ടുമെങ്കില്‍ താരസംഖ്യത്തിന് മുന്നില്‍ ബിജെപി അടിയറവ് പറയും. ഇതോടെ ാേണ്‍ഗ്രസിന്റെ മഹാസഖ്യത്തിന് തമിഴകത്ത് പ്രതീക്ഷ വളര്‍ന്നേക്കാം.

സംസ്ഥാന പ്രസിഡന്റ് പദവിയില്‍ ദലിത് വിഭാഗത്തില്‍ നിന്നൊരാളെ നിയമിച്ചാണു പുതിയ തന്ത്രം മെനയുന്നത്. അണ്ണാഡിഎംകെയ്ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചും കടുത്ത ഹിന്ദുത്വ നിലപാടുകള്‍ സ്വീകരിച്ചും അടുത്ത തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു നില്‍ക്കുമെന്ന സൂചന പാര്‍ട്ടി നല്‍കിക്കഴിഞ്ഞു.കര്‍ണാടക പൊലീസിലെ 'സിങ്ക'മായിരുന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ അണ്ണാമലൈ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖരെ സ്വന്തം അണിയിലെത്തിക്കാന്‍ പുതിയ പ്രസിഡന്റിനായി.

തീവ്ര ദ്രാവിഡ പ്രസ്ഥാനമായ കറുപ്പര്‍ കൂട്ടം സ്‌കന്ദഷഷ്ഠി കവചത്തെ അപമാനിച്ചുവെന്നാരോപിച്ചു നടത്തിയ തുടര്‍ പ്രതിഷേധവും കോവിഡ് മുന്‍കരുതലിന്റെ പേരില്‍ ഗണേശചതുര്‍ഥി ആഘോഷത്തിനേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ അതിരൂക്ഷ വിമര്‍ശനവും ബിജെപിയുടെ മാറുന്ന മുഖം വ്യക്തമാക്കി. തീവ്രഹിന്ദുത്വ നിലപാടിലൂടെ മറ്റു പാര്‍ട്ടികളെ സമ്മര്‍ദത്തിലാക്കുന്നതിലും ബിജെപി വിജയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category