1 GBP = 96.00 INR                       

BREAKING NEWS

സീറ്റ് വിഭജനത്തില്‍ അതൃപ്തനായ ചിരാഗ് പാസ്വാന്‍ ഒറ്റയ്ക്ക് മത്സരിക്കുന്നത് നിതീഷ് കുമാറിനെ വെല്ലുവിളിച്ച്; ജെ.ഡി.യു മത്സരിക്കുന്നിടത്തെല്ലാം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഉലഞ്ഞത് എന്‍.ഡി.എ സഖ്യം; ചിരാഗ് പാസ്വാന്റെ നീക്കങ്ങള്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ അറിവോടെ തന്നെയെന്ന് സ്വയം വെളിപ്പെടുത്തി നീക്കങ്ങളും; നിതീഷിനെ ഒതുക്കാന്‍ എല്‍.ജെ.പിയെ പിണക്കിയതെന്നും വിലയിരുത്തല്‍; മഹാസഖ്യത്തില്‍ കൂട്ടാന്‍ കോണ്‍ഗ്രസും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ബിഹാറില്‍ വോട്ടുപിളര്‍ത്തല്‍ രാഷ്ട്രീയമാണ് ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) കളിക്കുന്നതെന്ന് ബിജെപി വക്താവ് സംബിത് പത്ര ആരോപിച്ചു. എന്‍ഡിഎ വിട്ട് ഒറ്റയ്ക്കു മത്സരിക്കുമെന്നു പറഞ്ഞ ചിരാഗ് പാസ്വാനെതിരെ ബിജെപി ദേശീയ നേതൃത്വത്തിന്റെ ആദ്യ പ്രതികരണമാണിത്.ബിജെപി ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണ് തന്റെ രാഷ്ട്രീയ നീക്കങ്ങളെന്ന ചിരാഗ് പാസ്വാന്റെ വെളിപ്പെടുത്തലുകളാണ് ബിജെപിയെ ചൊടിപ്പിച്ചത്.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവര്‍ക്ക് എല്‍ജെപിയുടെ നീക്കങ്ങളറിയാമായിരുന്നു എന്നു ചിരാഗ് പറഞ്ഞിരുന്നു. എല്‍ജെപി ബിഹാറില്‍ എന്‍ഡിഎ വിട്ടിട്ടും ബിജെപി ദേശീയ നേതാക്കളാരും അതിനെ വിമര്‍ശിക്കുകയോ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല.

നിതീഷ് കുമാറിനെ ഒതുക്കാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് വ്യാഖ്യാനങ്ങളുണ്ടായിരുന്നു. ജെഡി(യു) അതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ പ്രാദേശിക ബിജെപി നേതൃത്വം നിതീഷിനു പിന്തുണമായി എത്തിയിരുന്നു. എങ്കിലും ദേശീയ നേതൃത്വം മിണ്ടിയിരുന്നില്ല. റാം വിലാസ് പാസ്വാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ ജെ.പി. നഡ്ഡയും അമിത്ഷായും ഉള്‍പ്പെടെയുള്ളവര്‍ ചിരാഗ് പാസ്വാനെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു. അപ്പോള്‍ തന്റെ രാഷ്ട്രീയ നീക്കത്തെക്കുറിച്ചും ചിരാഗ് അറിയിച്ചിരുന്നുവെന്നാണ് എല്‍ജെപിയുടെ വിശദീകരണം. എന്നാല്‍ ഇത് എല്‍ജെപിയുടെ നിലനില്‍പ്പിനുള്ള രാഷ്ട്രീയക്കളിയാണെന്ന് സംബിത് പത്ര പറഞ്ഞു. ബിജെപിഎല്‍ജെപി സര്‍ക്കാര്‍ ബിഹാറില്‍ അധികാരത്തിലെത്തുമെന്നു ചിരാഗ് പാസ്വാന്‍ ഇന്നലെയും പട്നയില്‍ ആവര്‍ത്തിച്ചു.

ബിഹാറില്‍ സീറ്റ് ധാരണ എന്‍ഡിഎയില്‍ ജനതാദളു(യു)മായി വാക്പോരു തുടരുന്ന ലോക്ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍ ചിരാഗ് പാസ്വാനെ അനുനയിപ്പിക്കാന്‍ ബിജെപി പ്രദേശിക നേതൃത്വം നടത്തിയ ശ്രമങ്ങളും ഫലം കണ്ടിരുന്നില്ല. എല്‍ജെപിക്ക് 25 സീറ്റാണു നീക്കിവച്ചത്. 32 സീറ്റ് ലഭിച്ചില്ലെങ്കില്‍ ജെഡിയുവിന് എതിരെ മത്സരിക്കുമെന്നാണ് എല്‍ജെപിയുടെ ഭീഷണി. എല്‍.ജെ.ഡി സഖ്യം വിട്ടതോടെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും സീറ്റുകള്‍ തുല്യമായി പങ്കിട്ടെടുക്കാന്‍ തീരുമാനിച്ചതായാണ് വിവരം.

എന്നാല്‍ ഈ തീരുമാനം എന്‍ഡിഎയില്‍ പൊട്ടിത്തെറി ഉണ്ടാക്കുമെന്ന് ഉറപ്പാണ്. എല്‍ജെപി ഈ ധാരണ അംഗീകരിക്കില്ലെന്ന് വ്യക്തമാണ്. സീറ്റ് ലഭിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍ ഭീഷണിമുഴക്കിയിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറുമായി അകല്‍ച്ചയിലുള്ള എല്‍ജെപി, ജെഡിയു മത്സരിക്കുന്നയിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും ഭീഷണിമുഴക്കിയിരുന്നു.

ധാരണയനുസരിച്ച് ആകെയുള്ള 243 സീറ്റുകള്‍ ജെഡിയുവിന് 122 സീറ്റുകളും ബിജെപിക്ക് 121 സീറ്റും ലഭിക്കും. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ പത്തിന് ഫലം പുറത്ത് വരും. കോവിഡ് സാഹചര്യങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

പ്രതിപക്ഷത്തുള്ള ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം കഴിഞ്ഞ ദിവസം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. മുന്നണിക്ക് നേതൃത്വം നല്‍കുന്ന ആര്‍.ജെ.ഡി 144 സീറ്റുകളില്‍ സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് 70, സിപിഐഎംഎല്‍ 19, സിപിഐആറ്, സിപിഎംനാല് എന്നിങ്ങനെയാണ് മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം. എന്‍ഡിഎയിലെ ഭിന്നത തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് മഹാസഖ്യത്തിന്റെ ആത്മവിശ്വാസം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category