1 GBP = 96.00 INR                       

BREAKING NEWS

മുന്നണി മാറ്റ താല്‍പ്പര്യം സൂചിപ്പിച്ചപ്പോള്‍ കോടിയേരി ചോദിച്ചത് പത്ത് ദിവസത്തെ സാവകാശം; കേരളം മുഴുവനുള്ള ഏര്യാ കമ്മറ്റികളോടും ജോസ് കെ മാണിയുടെ സ്വാധീനത്തെ കുറിച്ച് റിപ്പോര്‍ട്ട് ചോദിച്ചു; അനേകം മണ്ഡലങ്ങളിലെ ഫലത്തെ സ്വാധീനിക്കപ്പെടുമെന്ന് ജില്ലാ കമ്മറ്റികള്‍ സ്ഥിരീകരിച്ചതോടെ ചോദിച്ചതെല്ലാം കൊടുക്കാന്‍ പിണറായി; പരമ്പരാഗത യുഡിഎഫ് മണ്ഡലങ്ങള്‍ക്ക് പിറകെ ഇടതു പക്ഷത്തെ മൂന്ന് സിറ്റിങ് സീറ്റുകളും മാണിയുടെ മകന്‍ ഉറപ്പിച്ചത് ഇങ്ങനെ

Britishmalayali
ആവണി ഗോപാല്‍

തിരുവനന്തപുരം: മുന്നണി മാറാനുള്ള തീരുമാനം ജോസ് കെ മാണി എടുത്തത് രണ്ടാഴ്ച മുമ്പായിരുന്നു. ഇക്കാര്യം സിപിഎമ്മുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടത് പത്ത് ദിവസമായിരുന്നു. അങ്ങനെ എല്ലാ തലത്തിലും ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയാണ് കേരളാ കോണ്‍ഗ്രസ് എമ്മിനെ ഇടതുപക്ഷത്ത് എടുക്കാമെന്ന സമ്മതം മൂളിയത്. ഇതിന് ശേഷം ഇടതിനൊപ്പമാകും യാത്രയെന്ന് ജോസ് കെ മാണി വിശദീകരിച്ചു. കഴിഞ്ഞ ദിവസം സിപിഐയും സിപിഎമ്മുമായി ചര്‍ച്ചയതും പരസ്യമായി നടത്തി. ഇനി ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസ് പ്രവേശനം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ദിവസങ്ങള്‍ മാത്രം. ഇടതു മുന്നണി അതിവേഗം യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡില്‍ നിരീക്ഷണത്തിലാണ്. അതുകഴിഞ്ഞാല്‍ തീരുമാനം എത്തും. 12 സീറ്റുകളില്‍ അധികം ജോസ് കെ മാണിക്ക് കൊടുക്കാമെന്ന് സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും ജയസാധ്യതയുള്ള സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളും ഉള്‍പ്പെടുമെന്നാണ് ലഭ്യമായ വിവരം.

പാലാ എന്‍സിപിയുടെ സിറ്റിങ് സീറ്റാണ്. ജോസ് കെ മാണി പക്ഷത്തെ ജയരാജ് മത്സരിക്കുന്ന കാഞ്ഞരിപ്പള്ളി സിപിഐയുടേയും. ഇതില്‍ വിട്ടു വീഴ്ചയ്ക്ക സിപിഐ തയ്യാറാകേണ്ടി വരും. ഇതിന് വേണ്ടി കൂടിയാണ് സിറ്റിങ് സീറ്റുകള്‍ വിട്ടുകൊടുത്ത് സിപിഎം മാതൃക കാട്ടുന്നത്. മധ്യകേരളത്തില്‍ യുഡിഎഫിനെ തകര്‍ക്കാന്‍ ജോസ് കെ മാണിക്ക് കഴിയുമെന്ന വിലയിരുത്തിലലാണ് ഇത്. പത്തനംതിട്ടയില്‍ തിരുവല്ലയില്‍ കാലങ്ങളായി മത്സരിക്കുന്നവരാണ് കേരളാ കോണ്‍ഗ്രസ് എം. എന്നാല്‍ ഇവിടെ ജനതാദള്ളിലെ മാത്യു ടി തോമസ് ചുവടുറപ്പിച്ച സ്ഥലമാണ്. അതിനാല്‍ മാത്യു ടി തോമസ് തന്നെയാണ് ഇവിടെ വിജയസാധ്യതയുള്ള ഇടതു മുഖം. ഇതിന് പകരം സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പത്തനംതിട്ടയില്‍ കേരളാ കോണ്‍ഗ്രസിന് നല്‍കും. ഇതിന് വേണ്ടി പരിഗണിക്കുന്നത് റാന്നിയെയാണെന്നതാണ് വസ്തുത.

തൃശൂരിലെ ഇരിങ്ങാലക്കുടയും കേരളാ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണ്. മാണിക്കൊപ്പം നിലയുറപ്പിക്കുമ്പോള്‍ തോമസ് ഉണ്ണിയാടനായിരുന്നു സ്ഥാനാര്‍ത്ഥി. സ്ഥിരമായി ഉണ്ണിയാടന്‍ ജയിക്കുകയും ചെയ്തു. കഴിഞ്ഞ തവണ ഉണ്ണിയാടന്‍ തോറ്റു. ഇപ്പോള്‍ പിജെ ജോസഫിനൊപ്പമാണ് ഉണ്ണിയാടന്‍. ഈ സീറ്റും സിപിഎം കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ല. ഇതിന് പകരമായി ചാലക്കുടി നല്‍കാമെന്നാണ് വാഗ്ദാനം. ചാലക്കുടിയില്‍ ബിഡി ദേവസ്യയാണ് എംഎല്‍എ. പരമ്പരാഗതമായി സിപിഎം ജയിക്കുന്ന മണ്ഡലം. അടിയുറച്ച വോട്ട് ബാങ്ക് ഇവിടെ സിപിഎമ്മിനുണ്ട്. അങ്ങനെ ഏറെ വിജയ പ്രതീക്ഷയുള്ള സീറ്റും കേരളാ കോണ്‍ഗ്രസിന് നല്‍കാനാണ് ചര്‍ച്ച. ഇതിനൊപ്പം കുറ്റ്യാടിയോ പേരാമ്പ്രയോ നല്‍കും. പേരാമ്പ്രയില്‍ നിലവില്‍ മന്ത്രിയായ ടിപി രാമകൃഷ്ണനാണ് എംല്‍എ. ആരോഗ്യ പ്രശ്നങ്ങളാല്‍ രാമകൃഷ്ണന്‍ അടുത്ത തവണ മത്സരിക്കാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് ഈ ചര്‍ച്ച.

ഇതിനെല്ലാം കാരണം വിവിധ ജില്ലാ കമ്മറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടാണ്. ജോസ് കെ മാണി ഇടതു പക്ഷത്തേക്ക് വരാന്‍ താല്‍പ്പര്യം അറിയച്ചപ്പോള്‍ തന്നെ എല്ലാ ജില്ലാ കമ്മറ്റികളോടും അവരുടെ സ്വാധീനത്തെ കുറിച്ച് വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ സിപിഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. കോട്ടയത്തേയും പത്തനംതിട്ടയിലേയും ഇടുക്കിയിലേയും എറണാകുളത്തേയും കമ്മറ്റിയുടെ റിപ്പോര്‍ട്ട് ജോസ് കെ മാണിയുടെ കരുത്തിന് തെളിവായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും തൂത്തു വാരലിന് ജോസ് കെ മാണിയുടെ കൂട്ടുകെട്ടിലൂടെ കഴിയുമെന്നായിരുന്നു റിപ്പോര്‍ട്ട്. കോഴിക്കോട്ടേയും കണ്ണൂരിലേയും വയനാട്ടിലേയും മലപ്പുറത്തേയും കാസര്‍കോട്ടേയും മലയാര മേഖലയിലും വോട്ട് നന്നായി കേരളാ കോണ്‍ഗ്രസിനുണ്ട്. ഇതിനൊപ്പം തൃശൂരിലും വോട്ടുണ്ടെന്ന റിപ്പോര്‍ട്ട് കിട്ടി. എല്ലാ ഏര്യാകമറ്റികളില്‍ നിന്നും സിപിഎം വിവര ശേഖരണം നടത്തിയിരുന്നു.

15 സീറ്റില്‍ വരെ ജയപരാജയം നിര്‍ണ്ണയിക്കാന്‍ ജോസ് കെ മാണിക്ക് കഴിയുമെന്നാണ് ജില്ലാ കമ്മറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടുകളിലൂടെ സംസ്ഥാന നേതൃത്വം വായിച്ചെടുത്തത്. ഒട്ടേറെ മണ്ഡലത്തില്‍ ജോസ് കെ മാണിക്ക് വോട്ടുമുണ്ട്. 40 സീറ്റുകളില്‍ വരെ ഇത് നിര്‍ണ്ണായകമായി മാറും. ഇതെല്ലാം ആഴത്തില്‍ വിശകലനം ചെയ്താണ് ജോസ് കെ മാണിയെ എടുക്കാന്‍ സിപിഎം തീരുമാനിച്ചത്. മധ്യ കേരളത്തില്‍ ഇടതിന് വലിയ മാറ്റം ഇതിലൂടെ ഉണ്ടാക്കാനാകുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടാണ് എകെജി സെന്ററിലെത്തിയ ജോസ് കെ മാണിക്ക് വലിയ സ്വീകരണവും പ്രാധാന്യവും കോടിയേരി നല്‍കിയത്.

ഇതോടെയാണ് ജോസ് കെ മാണിയെ ഇടതുപക്ഷത്തേക്ക് എടുക്കാന്‍ സിപിഎം തീരുമാനിക്കുന്നത്. ചോദിച്ച 12 സീറ്റും കൊടുക്കാന്‍ സമ്മതിച്ചു. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്ഥിരമായി മത്സരിക്കുന്ന ഏറ്റുമാനൂര്‍ ഒഴികെ അഞ്ചു സീറ്റുകള്‍ കൊടുക്കും. പാലായും കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും കടുത്തുരുത്തിയും ചങ്ങനാശ്ശേരിയും. ഇതില്‍ നാലിടത്തും ജയം ഉറപ്പാണ്. പൂഞ്ഞാറില്‍ അതിശക്തമായ മത്സരവും. പൂഞ്ഞാറില്‍ പിസി ജോര്‍ജിന് നിരവധി എതിര്‍ഘടകങ്ങളുണ്ട്. ഇതെല്ലാം വോട്ടാക്കി മാറ്റി കേരളാ കോണ്‍ഗ്രസ് ജയിക്കുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പാണ് എംഎല്‍എ. ഈ സാഹചര്യത്തിലാണ് ഈ സീറ്റ് നല്‍കാത്തത്. മലബാറിലും തൃശൂരിലും സീറ്റ് കൊടുക്കും. കൂടാതെ എറണാകുളത്തും.

എറണാകുളത്ത് പെരുമ്പാവൂരില്‍ സിപിഎമ്മിന് നല്ല സ്വാധീനമുണ്ട്. ഇവിടെ കോണ്‍ഗ്രസിന്റെ എല്‍ദോസ് കുന്നപ്പള്ളിയാണ് എംഎല്‍എ. സൗമ്യ കൊലക്കേസുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിലാണ് ഈ സീറ്റ് നഷ്ടമായത്. സിപിഎമ്മിന് വേരോട്ടമുള്ള ഈ മണ്ഡലം കേരളാ കോണ്‍ഗ്രസിന് നല്‍കി തിരികെ ഇടതുപക്ഷത്ത് എത്തിക്കാനാണ് ശ്രമം. കണ്ണൂരില്‍ ഇരിക്കൂറും കൈമാറും. ഇങ്ങനെ ജയിക്കാനാകുന്ന 12 മണ്ഡലങ്ങള്‍ കേരളാ കോണ്‍ഗ്രസിന് കിട്ടും. ഇതിനൊപ്പം ആന്റണി രാജുവോ സ്‌കറിയാ തോമസോ പോലുള്ള നേതാക്കള്‍ ജോസ് കെ മാണിക്കൊപ്പം നില്‍ക്കാന്‍ തയ്യാറായാല്‍ അവര്‍ക്ക് വേറെയും സീറ്റ് കിട്ടും. കേരള രാഷ്ട്രീയത്തിലെ ശാക്തിക ബലാബലം ഇടതിന് അനുകൂലമാക്കാനുള്ള അണികളുടെ ശക്തി ജോസ് കെ മാണിക്കുണ്ടെന്നാണ് സിപിഎം കണക്കുകൂട്ടല്‍.

പാലാ മണ്ഡലം കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിനുതന്നെ നല്‍കാമെന്ന് സിപിഎമ്മിന്റെ ഉറപ്പ് സിപിഐയ്ക്കും അറിയാം. ഇക്കാര്യം അനൗപചാരികമായി ജോസ് കെ. മാണിയെ സിപിഎം. നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, കേരള കോണ്‍ഗ്രസിന്റെ മുന്നണിപ്രവേശനവും പഞ്ചായത്ത് തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ധാരണകളുമല്ലാതെ മറ്റൊന്നും ഉടന്‍ എല്‍.ഡി.എഫ്. ചര്‍ച്ചചെയ്യില്ല. കേരള കോണ്‍ഗ്രസിന്റെ മുന്നണിപ്രവേശനം ഇടതുമുന്നണിയെ ശക്തമാക്കുമെന്നാണ് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. ഇക്കാര്യം ഘടകകക്ഷികളെ ബോധ്യപ്പെടുത്തി തുടര്‍നടപടി സ്വീകരിക്കണമെന്നാണ് സെക്രട്ടേറിയറ്റിന്റെ തീരുമാനം. ആവശ്യമെങ്കില്‍ കക്ഷിനേതാക്കളുമായി കോടിയേരി ബാലകൃഷ്ണന്‍ ചര്‍ച്ച നടത്തും.

അടുത്ത എല്‍.ഡി.എഫ്. യോഗത്തില്‍ത്തന്നെ കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തില്‍ തീരുമാനമെടുക്കണമെന്നാണ് സിപിഎം. നിലപാട്. സീറ്റ് സംബന്ധിച്ച് പരസ്യ അവകാശവാദങ്ങളുണ്ടാകരുതെന്ന് ജോസിനോടും സിപിഎം. ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കോണ്‍ഗ്രസിന് നല്‍കാവുന്നതും അവരുടെ പിന്തുണ ലഭിച്ചാല്‍ നേടാവുന്നതുമായ തദ്ദേശസ്ഥാപന വാര്‍ഡുകളുടെ സ്ഥിതി സിപിഎം. ജില്ലാതലത്തില്‍ പരിശോധിക്കുന്നുണ്ട്. മധ്യകേരളത്തിലും വടക്കന്‍കേരളത്തിലെ മലയോര, കുടിയേറ്റ മേഖലകളിലും എല്‍.ഡി.എഫിന് നല്ല മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തല്‍. ഇതനുസരിച്ച സീറ്റ് പങ്കാളിത്തം കേരള കോണ്‍ഗ്രസിന് ഉറപ്പാക്കും. സിപിഐ.യുമായി ധാരണയുണ്ടാക്കിയശേഷം മുന്നണി യോഗം ചേരാമെന്നാണ് സിപിഎം. തീരുമാനം.

ഇതിനായി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും അത് നടന്നില്ല. മുഖ്യമന്ത്രിക്കു പങ്കെടുക്കാന്‍ കഴിയാത്തതാണ് മാറ്റിവെക്കാനുള്ള ഒരു കാരണം. 21-ന് സിപിഐ. സംസ്ഥാന എക്സിക്യുട്ടീവ് ചേരുന്നുണ്ട്. ഇതില്‍ തീരുമാനമെടുത്തശേഷം പാര്‍ട്ടി നിലപാട് വ്യക്തമാക്കാമെന്നാണ് കാനം രാജേന്ദ്രന്‍ അറിയിച്ചത്. ഇതും കൂടിക്കാഴ്ച മാറ്റാന്‍ കാരണമാണ്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category