1 GBP = 95.80 INR                       

BREAKING NEWS

കൊടുങ്കാറ്റിനും യുഎസ് ഉപരോധത്തിനും പുറമേ കോവിഡ് മഹാമാരിയും; ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷം: രാജ്യം നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി

Britishmalayali
kz´wteJI³

സോള്‍: ഉത്തര കൊറിയ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ ആഞ്ഞു വീശിയ മൂന്ന് കൊടുങ്കാറ്റുകള്‍ക്കും യുഎസ് ഉപരോധത്തിനും പുറമേ കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതുമാണ് രാജ്യത്തെ പട്ടിണിയുടെ വക്കിലേക്ക് തള്ളി വിട്ടത്. കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി. ഇതോടെ കൊറിയയിലെ 26 മില്യന്‍ ജനങ്ങള്‍ വീണ്ടുമൊരു ഭക്ഷ്യക്ഷാമം കൂടി നേരിടേണ്ടിവരുമെന്ന് ഉറപ്പായി.

പ്രളയം, വെള്ളപ്പൊക്കം എന്നിവയുടെ ഫലമായി രാജ്യം കഠിനമായ പ്രശ്നങ്ങളാണു നേരിടുന്നതെന്ന് കിം ജോങ് ഉന്‍ പറഞ്ഞതായി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിളവെടുപ്പിന് തൊട്ടുമുന്‍പാണു മൂന്ന് കൊടുങ്കാറ്റുകള്‍ വീശിയത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ രണ്ട് ആഴ്ചയോളം പ്രകൃതി ദുരന്തം കൊറിയയെ തകര്‍ത്തു. ഇതു രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ വിതരണം താറുമാറാക്കി. യുഎന്‍ കണക്കുകള്‍ പ്രകാരം ഉത്തരകൊറിയയിലെ 40 ശതമാനത്തോളം ജനങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ആവശ്യത്തിലും കുറവ് ഭക്ഷണമാണു ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വിളവെടുപ്പ് മോശമായതും ചൈനയില്‍നിന്നുള്ള ഭക്ഷണ ഇറക്കുമതിയിലെ പ്രശ്നങ്ങളും കൊറോണ രോഗവും ഇതു കൂടുതല്‍ വഷളാക്കി.

ഇതിന് പുറമേ കോവിഡ് ബാധയെ തുടര്‍ന്ന് ഉത്തര കൊറിയ അതിര്‍ത്തികളെല്ലാം അടച്ചിട്ടതും കൃഷിയെ ബാധിച്ചു. ഇതോടെ ഇന്ധനം, വളം തുടങ്ങിയവയുടെ ഇറക്കുമതി നിലച്ചതാണ് കൃഷിയെ പ്രതികൂലമായി ബാധിച്ചത്. 1994ന് ശേഷം ഉണ്ടായതില്‍ ഏറ്റവും ചെറിയ വിളവെടുപ്പാണ് ഈ വര്‍ഷം ഉത്തര കൊറിയയില്‍ നടന്നത്. കാലാവസ്ഥാ പ്രശ്നങ്ങള്‍ ലോകത്താകെ കാര്‍ഷിക മേഖലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്, എന്നാല്‍ ഉത്തര കൊറിയയില്‍ സ്ഥിതി അതീവ ഗുരുതരമാണ്.

ജനങ്ങള്‍ അവരുടെ സ്വത്തും ഉപകരണങ്ങളും വില്‍ക്കുകയാണ്. ലോണുകള്‍ എടുക്കുന്നു. ഔഷധ സസ്യങ്ങള്‍ കണ്ടെത്തുന്നതിനായി മലകളിലേക്കു പോകുന്നു. ഭക്ഷണത്തിനായി കൊള്ളയടിക്കുന്നു, അതിജീവിക്കുന്നതിനായി വളരെ കുറച്ചു സ്ഥലത്തു മാത്രം കൃഷി ചെയ്യുന്നു ഉത്തര കൊറിയന്‍ മനുഷ്യാവകാശങ്ങള്‍ക്കാ ഇതോടെ ഇന്ധനം, വളം തുടങ്ങിയവയുടെ ഇറക്കുമതി നിലച്ചു.യുള്ള യുഎന്‍ പ്രതിനിധിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

1990ല്‍ ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവ് ഉത്തര കൊറിയ ഭരിക്കുമ്പോഴും രാജ്യം കടുത്ത ഭക്ഷ്യക്ഷാമത്തിലൂടെ കടന്നുപോയിരുന്നു. അതിനു ശേഷം ആദ്യമായാണു ഇത്തരമൊരു പ്രതിസന്ധി വീണ്ടും ഉത്തര കൊറിയയെ തേടിയെത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category