1 GBP = 95.80 INR                       

BREAKING NEWS

ആരു പറഞ്ഞു കൊറോണ ലോകം വിട്ടു പോയി തുടങ്ങിയെന്ന്? രോഗവ്യാപനം തുടങ്ങിയ ശേഷം ഏറ്റവും കൂടുതല്‍ പേര്‍ രോഗികളായത് വെള്ളിയാഴ്ച; കൊറോണയുടെ ചരിത്രത്തില്‍ ആദ്യമായി ഒറ്റ ദിവസം നാലു ലക്ഷത്തിലധികം രോഗികളെ കണ്ടെത്തിയതിന്റെ ഷോക്ക് മാറാതെ ലോകം; ഏറ്റവും കൂടുതല്‍ വ്യാപനം യൂറോപ്പിലും അമേരിക്കയിലും തന്നെ

Britishmalayali
kz´wteJI³

കൊറോണാ വൈറസിന്റെ വ്യാപനം കുറഞ്ഞു വരികയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് വ്യക്തമാക്കി ഇന്നലെ പുറത്തു വന്ന രോഗ വ്യാപന കണക്കുകള്‍. ലോകത്താകമാനമുള്ള കൊറോണ വൈറസ് കേസുകള്‍ വെള്ളിയാഴ്ച വൈകിട്ടോടെ ആദ്യമായി നാലു ലക്ഷത്തിലധികം ഉയര്‍ന്നുവെന്നാണ് കണക്ക്. അതായത്, ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന കണക്കുകളിലെ റെക്കോര്‍ഡ് വര്‍ദ്ധനവാണ് വെള്ളിയാഴ്ച ഉണ്ടായിരിക്കുന്നത്. യൂറോപ്പിന്റെ ഭൂരിഭാഗവും പ്രദേശങ്ങളും കോവിഡ് വ്യാപനം തടയുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ഒന്നിലധികം യുഎസ് സംസ്ഥാനങ്ങളില്‍ റെക്കോര്‍ഡ് ഉയര്‍ച്ച കാണിക്കുകയും ചെയ്തിട്ടുണ്ട്.

പകര്‍ച്ചവ്യാധിയോട് പോരാടുന്നതിനുള്ള വെല്ലുവിളികള്‍ ഏറ്റെടുത്ത് വിദേശ യാത്രകള്‍ പോലും വിലക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സ്വയം ഭിന്നിച്ച ലോകം പരാജയപ്പെട്ടുവെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ശനിയാഴ്ച പറഞ്ഞു. മാത്രമല്ല, ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്കും പട്ടിണികളിലേക്കും തള്ളിവിടുന്നത് തടയാന്‍ ഏകീകൃത നടപടി ആവശ്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അന്താരാഷ്ട്ര സമൂഹത്തിനും ബഹുരാഷ്ട്രവാദത്തിനും  ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ എനിക്കും ഒരു വലിയ ആഗോള വെല്ലുവിളിയാണ് കോവിഡ് -19 വ്യാപനമെന്ന് ഗുട്ടെറസ് പോര്‍ച്ചുഗീസ് വാര്‍ത്താ ഏജന്‍സിയായ ലൂസയോട് പറഞ്ഞു. ഇത് ഇതുവരെ ഒരു പരീക്ഷണമാണ്, എന്നിരുന്നാലും അന്താരാഷ്ട്ര സമൂഹം നിര്‍ഭാഗ്യവശാല്‍ പരാജയപ്പെടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു പ്രധാന സാമ്പത്തിക ഉത്തേജക പാക്കേജ് നടപ്പാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കാരണം അമേരിക്കയില്‍  എട്ട് ദശലക്ഷത്തിലധികം പേര്‍ക്ക് രോഗം വ്യാപിച്ചു കഴിഞ്ഞു. പല സംസ്ഥാനങ്ങളിലും റെക്കോര്‍ഡ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യാനയില്‍ കൊറോണ വൈറസ് വ്യാപനം ശരാശരി റെക്കോര്‍ഡ് തലത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ചത്തെ സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥരുടെ അപ്ഡേറ്റ് പ്രകാരം 31 പേര്‍ കൂടിയാണ് സംസ്ഥാനത്ത് മരണത്തിനു കീഴടങ്ങിയത്.

കഴിഞ്ഞ ഏഴു ദിവസത്തെ സംസ്ഥാന ആരോഗ്യവകുപ്പിന്റെ റോളിംഗ് ശരാശരി അനുസരിച്ച് വെള്ളിയാഴ്ച വരെ 1,799 രോഗികളാണ് ഉണ്ടായത്. രോഗ വ്യാപന സമയത്ത് സംസ്ഥാനം കണ്ട ഏറ്റവും ഉയര്‍ന്ന നിലയും കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന വര്‍ധനവുമാണിത്. അതേസമയം, കൊറോണ വൈറസ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം ശനിയാഴ്ച ഒക്ലഹോമയില്‍ റെക്കോര്‍ഡ് ഉയരത്തില്‍ തുടരുകയാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 1,195 ഉം മരണങ്ങള്‍ 14 ഉം ആയി വര്‍ദ്ധിച്ചു.

വ്യാഴാഴ്ച അവസാനിച്ച ആഴ്ചയില്‍ 8,272 പുതിയ കൊറോണ വൈറസ് കേസുകളുണ്ടെന്നും മുന്‍ ആഴ്ചയേക്കാള്‍ 15 ശതമാനം വര്‍ധനവുണ്ടായെന്നും കോവിഡ് -19 മൂലം കഴിഞ്ഞ ആഴ്ചയില്‍ നിന്ന് 58 അധിക മരണങ്ങള്‍ ഉണ്ടായതായും വകുപ്പ് അറിയിച്ചു.

അതേസമയം, അണുബാധയുടെ ആദ്യ കുതിച്ചുചാട്ടം വിജയകരമായി തകര്‍ത്ത യൂറോപ്പ്, അടുത്ത ആഴ്ചകളില്‍ പുതിയ കൊറോണ വൈറസ് കേസുകളുടെ പ്രഭവകേന്ദ്രമായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ഒരു ദിവസം ശരാശരി 140,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു റീജിയന്‍ എന്ന നിലയില്‍ ഇന്ത്യ, ബ്രസീല്‍, അമേരിക്ക എന്നിവയേക്കാള്‍ കൂടുതല്‍ ദൈനംദിന കേസുകള്‍ യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകമെമ്പാടുമുള്ള ഓരോ 100 അണുബാധകളിലും 34 എണ്ണം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവയാണെന്നാണ് റോയിട്ടേഴ്സ് വിശകലനം. യൂറോപ്പില്‍ നിലവില്‍ ഓരോ ഒന്‍പത് ദിവസത്തിലും ഒരു ദശലക്ഷം പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ പകര്‍ച്ചവ്യാധി ആരംഭിച്ചതിനുശേഷം 6.3 ദശലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രധാന യൂറോപ്യന്‍ രാജ്യങ്ങളായ യുണൈറ്റഡ് കിംഗ്ഡം, ഫ്രാന്‍സ്, റഷ്യ, നെതര്‍ലാന്‍ഡ്സ്, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ ഒക്ടോബര്‍ 18 വരെയുള്ള ആഴ്ചയില്‍ യൂറോപ്പിന്റെ പുതിയ കേസുകളില്‍ പകുതിയോളം ഉണ്ടായതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്പില്‍ ഏഴ് ദിവസത്തെ ശരാശരി കേസുകളില്‍ ഏറ്റവും കൂടുതല്‍ ഫ്രാന്‍സിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിദിനം 19,425 അണുബാധകള്‍. യൂറോപ്യന്‍ രാജ്യങ്ങളില്‍ യുണൈറ്റഡ് കിംഗ്ഡം, റഷ്യ, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്സ് എന്നിവയെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.

നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ സ്‌കൂളുകള്‍ അടയ്ക്കുകയും ശസ്ത്രക്രിയകള്‍ റദ്ദാക്കുകയും വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളെ കോവിഡിനെതിരെ പോരാടുന്നതില്‍  ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. റഷ്യ വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് രണ്ടാഴ്ചത്തേക്ക് സ്‌കൂളുകളും നാലാഴ്ചത്തേയ്ക്ക് റെസ്റ്റോറന്റുകളും അടയ്ക്കുകയാണ്. സ്‌പെയിനില്‍, കാറ്റലോണിയയിലെ ബാറുകളും റെസ്റ്റോറന്റുകളും 15 ദിവസത്തേക്ക് അടയ്ക്കാന്‍ ഉത്തരവിട്ടു. മാത്രമല്ല, കടകളില്‍ അനുവദനീയമായ ആളുകളുടെ എണ്ണവും പരിമിതപ്പെടുത്തി.

2019 ഡിസംബറില്‍ ചൈനയില്‍ ആദ്യ കേസുകള്‍ കണ്ടെത്തിയതിന് ശേഷം 210 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും അണുബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category