1 GBP = 95.80 INR                       

BREAKING NEWS

ലോക്ക്ഡൗണിനെ നിഷേധിച്ചവര്‍ക്ക് പാഠമായി ലിവര്‍പൂള്‍ മേയറുടെ സഹോദരന്റെ മരണം; ഒരു ദിവസം 690 പേര്‍ വീതം മരിക്കുന്ന ഭയാനക നാളുകള്‍ അടുത്ത മാസം ആവര്‍ത്തിച്ചേക്കും; ലോക്ക്ഡൗണി നു ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ദിവസമായി ഇന്നലെ

Britishmalayali
kz´wteJI³

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് കൊറോണ വൈറസുമായി പോരാടുകയായിരുന്ന 70 വയസുള്ള തന്റെ മൂത്ത സഹോദരന്‍ ബില്‍ മരണത്തിനു കീഴടങ്ങിയെന്ന് ലിവര്‍പൂള്‍ മേയര്‍ ജോ ആന്‍ഡേഴ്‌സണ്‍ ഇന്നലെ ശനിയാഴ്ച അറിയിച്ചു. 150 ഓളം പേരുടെ മരണമാണ് ഇന്നലെ ബ്രിട്ടനില്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ നാല് മാസത്തിനു ശേഷം ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് മരണങ്ങള്‍ ബ്രിട്ടന്‍ രേഖപ്പെടുത്തിയ ദിവസം കൂടിയാണ് ഇന്നലെ.

ആരോഗ്യവകുപ്പിന്റെ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ജൂണ്‍ 10ന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 16,171 പുതിയ രോഗ വ്യാപന കേസുകള്‍ കൂടിയാണ് ആരോഗ്യ മേധാവികള്‍ ഇന്നലെ രേഖപ്പെടുത്തിയത്. ആറു ശതമാനം മാത്രം വ്യാപനമാണ് കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച് ബ്രിട്ടനിലെ രോഗവ്യാപന തോത്. ഇതു യുകെയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് മന്ദഗതിയിലായേക്കാമെന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

'ലിവര്‍പൂള്‍ ഹോസ്പിറ്റല്‍ ഐസിയുവിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ശ്രമങ്ങള്‍ വിഫലമാക്കി എന്റെ സഹോദരന്‍ ഇന്നലെ രാത്രി 10.45 ന് മരിച്ചുവെന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് സഹോദരന്റെ മരണം ആന്‍ഡേഴ്‌സണ്‍ അറിയിച്ചത്. ഞങ്ങള്‍ക്ക് വേണ്ടി ജീവന്‍ പണയപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറയാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ സ്‌നേഹത്തിന്റെയും പിന്തുണയുടെയും സന്ദേശങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, നമുക്ക് ഒരുമിച്ച് നില്‍ക്കുകയും പരസ്പരം പിന്തുണയ്ക്കുകയും ഈ യുദ്ധത്തില്‍ വിജയിക്കുകയും ചെയ്യാം ' എന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

രാഷ്ട്രീയക്കാരും സെലിബ്രിറ്റികളും പൊതുജനങ്ങളെയും അണിനിരത്തി പ്രതിഷേധം സംഘടിപ്പിച്ച 62കാരനായ മേയറിന് അഞ്ച് ആഴ്ച മുമ്പാണ് മറ്റൊരു സഹോദരനായ ഹെന്റിയെ ക്യാന്‍സര്‍ രോഗ ബാധ മൂലം നഷ്ടപ്പെട്ടത്. രാജ്യത്ത് ഏറ്റവും കഠിനമായ അണുബാധ നിരക്ക് ഉള്ള ഒരു സ്ഥലമാണ് ഇപ്പോള്‍ ലിവര്‍പൂള്‍. വൈറസിനെ അടിച്ചമര്‍ത്താനുള്ള ബോറിസ് ജോണ്‍സണിന്റെ പദ്ധതി പ്രകാരം ഏറ്റവും ഉയര്‍ന്ന അലേര്‍ട്ട് ലെവലില്‍ രണ്ട് പ്രദേശങ്ങളില്‍ ഒന്നാണ് ഇത്.

ഇപ്പോള്‍ കൗണ്ടിയിലുടനീളം 28 ദശലക്ഷത്തിലധികം ആളുകള്‍ കടുത്ത നടപടികളിലാണ് കഴിയുന്നത്. ലണ്ടനില്‍ ഇന്നലെ രാത്രി ടയര്‍ 2 അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു വീടുകള്‍ സന്ദര്‍ശിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുവാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ലേബര്‍ നേതാവ് സര്‍ കെയര്‍ സ്റ്റാര്‍മറുടെയും പ്രാദേശിക മേയര്‍മാരുടെയും ആവശ്യങ്ങളെ പ്രധാനമന്ത്രി ഇതുവരെ എതിര്‍ത്തിട്ടില്ല.

എന്നാല്‍ ബ്രിട്ടനില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ദിവസേന 690 കൊറോണ വൈറസ് മരണമുണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ക്കിടയിലും ബോറിസിന്റെ ഏറ്റവും മുതിര്‍ന്ന ബാക്ക്‌ബെഞ്ചറുകളില്‍ ഒരാളും ഒരു ഉന്നത സര്‍ക്കാര്‍ ശാസ്ത്രജ്ഞനും ചേര്‍ന്ന് ഒരു ദേശീയ സര്‍ക്യൂട്ട് ബ്രേക്കര്‍ ലോക്ക്ഡൗണിന് ആഹ്വാനം ചെയ്തിട്ടുണ്ട്.  'വൈറസ് വളരുന്നതുവരെ കാത്തിരിക്കുന്നതിനേക്കാള്‍ വേഗത്തിലും നിര്‍ണ്ണായകമായും കാര്യങ്ങള്‍ ചെയ്യുന്നതാണ് നല്ലതെന്ന് ഞാന്‍ എല്ലായ്‌പ്പോഴും കരുതിയിട്ടുണ്ടെന്ന് മുന്‍ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു.

15,650 പുതിയ കൊറോണ വൈറസ് കേസുകളാണ് ഇന്നലെ ബ്രിട്ടനില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നിരുന്നാലും യഥാര്‍ത്ഥ കണക്ക് ഇതിലും വളരെ ഉയര്‍ന്നതാണെന്ന് കണക്കാക്കപ്പെടുന്നു. കോവിഡ് -19 ഹോട്ട്സ്‌പോട്ടുകളായ നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ് എന്നിവിടങ്ങളില്‍ യഥാക്രമം 17,600, 10,000 എന്നിങ്ങനെയാണ് അണുബാധകള്‍ കണക്കാക്കുന്നത്. ലണ്ടന്‍, മിഡ്ലാന്റ്‌സ് എന്നിവിടങ്ങളില്‍ 5,450, 5,720 എന്നിങ്ങനെയുമാണെന്ന് കേംബ്രിഡ്ജ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category