1 GBP = 95.80 INR                       

BREAKING NEWS

പഠനം ഓണ്‍ലൈന്‍ ആയപ്പോള്‍ യൂണിവേഴ്സിറ്റി ഫീസ് കുറയ്ക്കാന്‍ വിദ്യാര്‍ത്ഥികളുടെ മുറവിളി; ഓണ്‍ലൈന്‍ പരാതിയില്‍ ഒന്നര ലക്ഷം പേര്‍ ഒപ്പിട്ടതോടെ സര്‍ക്കാരിന് വെല്ലുവിളി; ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കൈകോര്‍ത്തതോടെ സര്‍ക്കാര്‍ മുട്ടുകുത്തിയേക്കും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ബ്രിട്ടനില്‍ കോവിഡിന്റെ രണ്ടാം വരവില്‍ ഏറെ പഴി കേട്ടുകൊണ്ടിരിക്കുന്നത് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളാണ്. ശ്രദ്ധയില്ലാതെയും സാമൂഹിക അകലം പാലിക്കാതെയും ചെറുപ്പക്കാരുടെ കൂട്ടം ഒറ്റയടിക്ക് കോവിഡ് ബാധിതരായതോടെ പല യൂണിവേഴ്‌സിറ്റികളും അടച്ചിട്ടിരിക്കുന്നു. ചില സ്ഥലങ്ങളില്‍ നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ നല്‍കിയിരിക്കുന്നു. ക്വാറന്റീന്‍ കഴിഞ്ഞെത്തുന്നവര്‍ അതേ ക്ലാസില്‍ മറ്റൊരാള്‍ കോവിഡ് ബാധിതനായാല്‍ വീണ്ടും ക്വാറന്റീനില്‍ പോകുന്നു.

ഒടുക്കം സ്ഥിരമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ കൊണ്ട് യൂണിവേഴ്സിറ്റി പഠനത്തില്‍ തൃപ്തി കണ്ടെത്തേണ്ടി വരുന്നു. ചുരുക്കത്തില്‍ വിദൂര വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന ഗതികേടാണ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ ഇപ്പോള്‍ നേരിടുന്നത്. ഇതോടെയാണ് എങ്കില്‍ എന്തിനാണ് ഈ വര്‍ഷത്തെ ഫുള്‍ ഫീ നല്‍കുന്നത് എന്തിനാണ് എന്ന ചോദ്യം ഉയര്‍ന്നത്. വാര്‍ഷിക ട്യൂഷന്‍ ഫീസ് 9250 പൗണ്ട് എന്നത് ഓണ്‍ലൈന്‍ ക്ലാസ് നടക്കുമ്പോള്‍ അന്യായമാണ് എന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. 
എന്തായാലും വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കാമ്പ് ഉണ്ടെന്നാണ് പരാതിക്കു ലഭിക്കുന്ന പ്രതികരണം വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച ഓണ്‍ലൈന്‍ പരാതിക്ക് ഇതുവരെ ഒന്നര ലക്ഷത്തിലധികം ആളുകള്‍ ഒപ്പിട്ടു കഴിഞ്ഞു. ഇതോടെ സര്‍ക്കാരിന് മുന്നില്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ നിര്‍വാഹം ഇല്ലെന്ന സ്ഥിതി ആയിരിക്കുകയാണ്. അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ദിവസം കണ്ടെത്തേണ്ടതുണ്ട്.

ഇതോടെ ന്യായമായ പരാതി എന്ന നിലയില്‍ എംപിമാരുടെ പിന്തുണ ലഭിക്കും എന്നാണ് വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും ഒക്കെ പ്രതീക്ഷ. യൂണിവേഴ്സിറ്റി ജീവിതം എന്തെന്നറിയാതെ ആകും കോവിഡ് കാലത്തെ പഠനം എന്നതിനാല്‍ ഫുള്‍ ഫീ നല്‍കുന്നത് എന്തിനാണ് എന്ന ചോദ്യം വഴി ദശലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

സ്ഥിഗതികള്‍ സാധാരണ നിലയിലാകും വരെ ഫീസ് വാങ്ങാതെ പഠിപ്പിക്കാന്‍ കഴിയുമെങ്കില്‍ എങ്ങനെയോ അഥവാ കുറഞ്ഞ ഫീസ് ഈടാക്കിയോ വിദ്യാര്‍ത്ഥികളെ സഹായിക്കണം എന്നാണ് പരാതിക്കാരുടെ ആവശ്യം. ഒരു പഠന വര്‍ഷത്തിന്റെ നാലില്‍ ഒന്ന് സമയം ഇതിനകം നഷ്ടമായി കഴിഞ്ഞു. എന്ത് പഠിപ്പിച്ചുവെന്നോ എത്ര നാള്‍ പഠനം നടന്നുവെന്നോ ചോദിക്കുന്നതില്‍ അര്‍ത്ഥം ഇല്ലെങ്കിലും ഫീസ് മുഴുവന്‍ യൂണിവേഴ്സിറ്റികള്‍ കൃത്യസമയത്തു തന്നെ ഈടാക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ഒട്ടുമിക്ക യൂണിവേഴ്‌സിറ്റികളും ഓണ്‍ലൈന്‍ പഠനത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. എന്തായാലും ഈ ശരത് കാലത്തു മിക്ക ക്ലാസുകളിലും വിദ്യാര്‍ത്ഥികളും അധ്യാപകരും മുഖാമുഖം കാണുന്ന പഠന രീതി തിരിച്ചു വരില്ലെന്നാണ് പറയപ്പെടുന്നത്. 

എന്നാല്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കോവിഡ് മൂലം റെക്കോര്‍ഡ് കുറവ് ഉണ്ടായിരിക്കുന്നതിനാല്‍ രാജ്യത്തിനകത്തും നിന്നുള്ള റെഗുലര്‍ വിദ്യാര്‍ത്ഥികളുടെ കൂടി ഫീസ് ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഗ്രാന്റ് ആശ്രയിച്ചു പിടിച്ചു നില്‍ക്കാന്‍ ഭൂരിഭാഗം യൂണിവേഴ്‌സിറ്റികള്‍ക്കും സാധിക്കില്ല എന്നതും വസ്തുതയാണ്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായി പഠനം ചുരുങ്ങുക ആണെങ്കില്‍ മിക്ക വിദ്യാര്‍ത്ഥികള്‍ക്കും വാടക, ഭക്ഷണം എന്ന വകയിലും നല്ല തുക മിച്ചം പിടിക്കാനാകും.

വീട്ടില്‍ നിന്നും അകലെ കഴിയേണ്ടി വരുമ്പോള്‍ ചെലവ് കൂടിയ യൂണിവേഴ്സിറ്റി നഗരങ്ങളില്‍ കഴിയുന്നവര്‍ക്ക് ആയിരം പൗണ്ടിലേറെ എല്ലാ മാസവും  ചിലവ് വരുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ അനന്തമായി നീളുക ആണെങ്കില്‍ അക്കാര്യം കൃത്യമായി അറിയിക്കണം എന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ വീട്ടില്‍ ഇരുന്നും കഴിയും എന്നതിനാല്‍ മാനസിക സമ്മര്‍ദ്ദം ഇല്ലാതെ സാമ്പത്തിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ കഴിയും എന്ന് അഭിപ്രായപ്പെടുന്ന വിദ്യാര്‍ത്ഥികളുമുണ്ട്. യുകെ മലയാളി സമൂഹത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് കൂടുതലായും വീട്ടില്‍ നിന്നും വന്നു പോകാന്‍ സാധിച്ചാല്‍ അത്തരത്തില്‍ പണം മിച്ചം പിടിക്കാന്‍ കഴിയും എന്ന് ചിന്തിച്ചു തുടങ്ങിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category