1 GBP = 95.80 INR                       

BREAKING NEWS

വെടിയേറ്റു ശ്വാസകോശം തകര്‍ന്നിട്ടും ജീവിതത്തിലേക്കു മടങ്ങിയ ലണ്ടനിലെ ഇന്ത്യന്‍ പെണ്‍കുട്ടിയോട് ക്രൂരത കാട്ടി സ്‌കൂള്‍ അധികൃതര്‍; കൊറോണാ കാലത്ത് സ്‌കൂളില്‍ പോയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ഭീഷണി

Britishmalayali
kz´wteJI³

ഞ്ചാം വയസില്‍ നെഞ്ചിനു വെടിയേറ്റിട്ടും ജീവിതത്തിലേക്ക് തിരികെയെത്തിയ പെണ്‍കുട്ടിയോട് സ്‌കൂളിലേക്ക് മടങ്ങിവരാന്‍ ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍. കോവിഡ് മഹാമാരി വ്യാപിക്കുന്ന വേളയില്‍ കുട്ടിയെ സ്‌കൂളിലേക്ക് അയക്കുന്നത് അവളുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്നതാണെന്ന് അറിയാവുന്ന സ്‌കൂള്‍ അധികൃതര്‍ തന്നെയാണ് പെണ്‍കുട്ടിയോട് ഇത്തരത്തില്‍ ക്രൂരത കാട്ടുന്നത്.

തുഷാ കമലേശ്വരന്‍ എന്ന 15 വയസുകാരിയുടെ സ്‌കൂള്‍ അധികൃതരുടെ നിര്‍ബന്ധത്തിന് ഇരയാകുന്നത്. തന്റെ അഞ്ചാം വയസിലാണ് അമ്മാവന്റെ കടയില്‍ തന്നെ വെടിവയ്പ്പില്‍ തുഷയ്ക്ക് ആക്രമികളുടെ തോക്കില്‍ നിന്നും വെടിയുണ്ടകളേറ്റത്. മാത്രമല്ല, ബ്രിട്ടനിലെ തോക്ക് കുറ്റകൃത്യത്തിന് ഇരയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും തുഷ ആയിരുന്നു. ശരീരത്തിലൂടെ കടന്നുപോയ വെടിയുണ്ട അവളുടെ നട്ടെല്ല് തകര്‍ക്കുകയും തുടര്‍ന്ന് പക്ഷാഘാതം സംഭവിക്കുകയും ചെയ്തു. മാത്രമല്ല,  പരിക്കുകള്‍ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കും കാരണമായി.

അതിനു ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയെങ്കിലും വീല്‍ച്ചെയറിലാണ് തുഷ കഴിയുന്നത്. കോവിഡ് വ്യാപനം ഉണ്ടായതോടെ വീട്ടില്‍ തന്നെയായി പഠനവും മറ്റും. വളരെ ശ്രദ്ധയോടെയാണ് തുഷയെ മാതാപിതാക്കളും സഹോദരിയും പരിപാലിച്ചു വന്നിരുന്നത്. എന്നാല്‍ സ്‌കൂള്‍ അധികൃതരുടെ അനാവശ്യ പിടിവാശി മൂലം കഴിഞ്ഞയാഴ്ച എസെക്സിലെ ഐല്‍ഫോര്‍ഡിലെ സെവന്‍ കിംഗ്സ് സ്‌കൂളിലേക്ക് തുഷയ്ക്ക് എത്തേണ്ടി വന്നു.

തുഷയെ സ്‌കൂളിലേക്ക് വിടരുതെന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദ്ദേശം ഉണ്ടായിയിട്ടും അച്ഛന്‍ ശശി (45), മമ്മ ഷാമില (43) എന്നിവരെ പിഴ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് സ്‌കൂള്‍ അധികൃതര്‍ തുഷയെ സ്‌കൂളിലേക്ക് അയക്കുവാന്‍ നിര്‍ദ്ദേശിച്ചത്. തുഷ തിങ്കളാഴ്ച സ്‌കൂളില്‍ തിരിച്ചെത്തിയെങ്കിലും അവളുടെ സുരക്ഷിതത്വത്തെ കുറിച്ച് ഉത്കണ്ഠയും ഭയവും അനുഭവപ്പെടുന്നുവെന്നും ഇത് ശരിക്കും അന്യായമാണെന്ന് തോന്നുന്നുവെന്നും 21 കാരനായ തുഷയുടെ സഹോദരന്‍ തുസാന്‍ പറഞ്ഞു.

തുഷയുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സുഗമമല്ലെന്നും അതിനാല്‍ വീട്ടിലിരുന്ന് പഠിക്കുവാന്‍ അവളെ അനുവദിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്നും തുഷയുടെ ജിപിയായ ഡോ. പി ജെ സുരേഷ് സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നു. മാത്രമല്ല, ജിപി സ്‌കൂളിലേക്ക് ഫോണ്‍ ചെയ്തും ഇക്കാര്യം വ്യക്തമാക്കിയെങ്കിലും പിഴ ചുമത്തി കോടതിയില്‍ കൊണ്ടുപോകുമെന്നാണ് കുടുംബത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ജിപി സ്‌കൂളിന് അയച്ച കത്തില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കിയിട്ടില്ലായെന്നാണ് സെവന്‍ കിംഗ്സിന്റെ പാസ്റ്ററല്‍ കെയര്‍ മേധാവി ഡീന്‍ ടെയ്‌ലര്‍ വ്യക്തമാക്കുന്നത്. ഒരു വിദ്യാര്‍ത്ഥി ഇല്ലാതിരിക്കുമ്പോള്‍ സ്‌കൂള്‍ ഹാജര്‍ ചട്ടങ്ങള്‍ പാലിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category