1 GBP = 95.80 INR                       

BREAKING NEWS

മതരഹിത ജീവിതം തിരഞ്ഞെടുത്തപ്പോഴും എല്ലാ മതങ്ങളെയും ബഹുമാനിച്ചു; പ്രണയിച്ച് വിവാഹം കഴിച്ചും സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവിച്ചും ആ?ദര്‍ശ ജീവിതം; ന്യൂസിലാന്റില്‍ ജസീന്ത ആര്‍ഡെന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം നേടിയത് തകര്‍പ്പന്‍ വിജയം

Britishmalayali
kz´wteJI³

വെല്ലിംങ്ടന്‍: നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം.. ന്യൂസിലാന്റ് തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയത്തിന് ശേഷം ജസീന്ദ ആര്‍ഡെന്‍ ജനങ്ങളോട് പ്രഖ്യാപിച്ചു. കൊറോണ വൈറസില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ഭരണകൂടം കൂടുതല്‍ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ പറഞ്ഞു. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍ ശനിയാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി മൂന്ന് വര്‍ഷം കൂടി അധികാരത്തില്‍ തുടരും.

90 ശതമാനത്തിലധികം ബാലറ്റുകള്‍ എണ്ണിയപ്പോള്‍, ജസീന്തയുടെ ഇടതുപക്ഷ ലേബര്‍ പാര്‍ട്ടി 49 ശതമാനം വോട്ടുകള്‍ നേടി. 120 സീറ്റുകളുള്ള പാര്‍ലമെന്റില്‍ 64 സീറ്റുകള്‍ നേടാന്‍ ഇത് മതിയാകും. 1996 ന് ശേഷം രാജ്യത്ത് ആദ്യമായാണ് ഒരു കക്ഷി ഇത്രയധികം വോട്ടുകള്‍ സമാഹരിക്കുന്നത്. മധ്യ- വലതുപക്ഷ ദേശീയ പാര്‍ട്ടിക്ക് 27 ശതമാനം വോട്ടും 35 സീറ്റുകളും മാത്രമേ ലഭിച്ചുള്ളൂ. 84 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും മോശം പ്രകടനമാണ് പ്രതിപക്ഷം കാഴ്ച്ചവെച്ചത്.

ഓക്ക്‌ലാന്‍ഡ് ടൗണ്‍ഹാളില്‍ നടന്ന വിജയ പ്രസംഗത്തില്‍, ആര്‍ഡെര്‍ന്‍ പറഞ്ഞു: ''ഇന്ന് രാത്രിയിലെ ഫലം വളരെ വ്യക്തമാണ്. അടുത്ത മൂന്ന് വര്‍ഷത്തേക്ക് ലേബര്‍ പാര്‍ട്ടി സര്‍ക്കാരിനെ നയിക്കുമെന്ന് ഉറപ്പായിരിക്കുന്നു. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ഞങ്ങള്‍ കൂടുതല്‍ മുന്നോട്ട് പോകും. ദാരിദ്ര്യവും അസമത്വവും ഏറ്റെടുക്കാനുള്ള നമ്മുടെ അവസരമാണിത്. നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം. ' ലേബര്‍ അംഗങ്ങള്‍ നിറഞ്ഞ മുറിയില്‍ അവര്‍ ആഹ്ലാദം മറച്ചുവെച്ചില്ല. 'ന്യൂസിലാന്റ് ലേബര്‍ പാര്‍ട്ടിയുടെ 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ജനപിന്തുണയാണിത്. 'നിങ്ങളുടെ പിന്തുണ ഞങ്ങള്‍ നിസ്സാരമായി കാണില്ല. എല്ലാ ന്യൂസീലാന്‍ഡറിനെയും ഭരിക്കുന്ന ഒരു പാര്‍ട്ടിയായിരിക്കും ഞങ്ങള്‍ എന്ന് എനിക്ക് വാഗ്ദാനം ചെയ്യാന്‍ കഴിയും. ' ജസീന്തയുടെ ജീവിത പങ്കാളി ക്ലാര്‍ക്ക് ഗെയ്‌ഫോര്‍ഡ് പ്രധാനമന്ത്രിയെ വേദിയില്‍ ചുംബിച്ചു പറഞ്ഞു: 'ഞാന്‍ അങ്ങേയറ്റം അഭിമാനിക്കുന്നു.'ഗ്രീന്‍ പാര്‍ട്ടിയുമായി സഖ്യത്തില്‍ തുടരുമോ അതോ ഒറ്റയ്ക്ക് ഭരിക്കുമോ എന്ന് പറയാന്‍ ആര്‍ഡെര്‍ന്‍ വിസമ്മതിച്ചു: 'എല്ലാ ഫലങ്ങളും വരുന്നതുവരെ ഞാന്‍ കാത്തിരിക്കും.'

അതേസമയം, പ്രതിപക്ഷ നേതാവ് ജൂഡിത്ത് കോളിന്‍സ് തോല്‍വി സമ്മതിച്ചു: 'ഇത് കഠിനമാകുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.' താന്‍ ആര്‍ഡെര്‍നെ ഫോണില്‍ വിളിക്കുകയും ലേബര്‍ പാര്‍ട്ടിയുടെ വിജയത്തെ അഭിനന്ദിക്കുകയും ചെയ്തു. 'ഇന്ന് രാത്രി നമുക്കെല്ലാവര്‍ക്കും വളരെ ദുഷ്‌കരമായ ഒരു രാത്രിയാണെങ്കിലും, മൂന്നുവര്‍ഷങ്ങള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കും. എല്ലാവരോടും ഞാന്‍ പറയുന്നു, ഞങ്ങള്‍ തിരിച്ചെത്തും, ' കോളിന്‍സ് പറഞ്ഞു.

രാഷ്ട്രീയം പഠിച്ച് രാഷ്ട്രീയക്കാരിയായി
ഹാമില്‍ട്ടണില്‍ 1980 ജൂലൈ 26നാണ് ജസീന്ത ജനിച്ചത്. പൊലീസ് ഉദ്യോഗസ്ഥനായ റോസ് ആര്‍ഡേന്റെയും സ്‌കൂളിലെ പാചകക്കാരിയായ ലോറല്‍ ആര്‍ഡേന്റെയും മകളായി ജനിച്ച ജസീന്ത പഠിക്കാന്‍ മിടുക്കിയായിരുന്നു. സ്‌കൂള്‍ കോളേജ് തലങ്ങളില്‍ ഉന്നത വിജയത്തോടെ പഠനം പൂര്‍ത്തിയാക്കി. പൊളിറ്റിക്‌സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സില്‍ കമ്മ്യൂണിക്കേഷന്‍ സ്റ്റഡീസ് ബിരുദമാണ് അവര്‍ പഠിച്ചത്. ലേബര്‍ പാര്‍ട്ടി നേതാവായിരുന്ന അമ്മായി മാരീ ആര്‍ഡേനാണ് ജസീന്തയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. 1999ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ജസീന്ത സജീവമായിരുന്നു. പിന്നീട് ലേബര്‍ പാര്‍ട്ടിയുടെ യുവജനവിഭാഗത്തിലെ നേതാവായി അവര്‍ വളര്‍ന്നു. ശ്രദ്ധേയമായ ഇടപെടലുകളും ആകര്‍ഷകമായ പ്രസംഗങ്ങളുമായിരുന്നു ജസീന്ത ആര്‍ഡേന്റെ സവിശേഷത.

ലോക യുവജന സംഘടനയുടെ തലപ്പത്ത്
2008ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സോഷ്യലിസ്റ്റ് യൂത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ജസീന്ത ആഗോള നേതാവായി ഉയര്‍ന്നത്. ഈ സമയത്ത് ജോര്‍ദാന്‍, ഇസ്രയേല്‍ അല്‍ജീരിയ, ചൈന എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുകയും ചെറുപ്പക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്തു. 2008ല്‍ത്തന്നെയാണ് ജസീന്ത ആദ്യമായി ന്യൂസിലാന്‍ഡ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് അഞ്ചുതവണയും അവര്‍ ന്യൂസിലാന്‍ഡ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയില്‍ ന്യൂസിലാന്‍ഡ് പ്രതിപക്ഷനേതാവായും അവര്‍ പ്രവര്‍ത്തിച്ചു. 2017 ഒക്ടോബറിലാണ് ന്യൂസിലാന്‍ഡിന്റെ നാല്‍പ്പതാമത് പ്രധാനമന്ത്രിയായി അവര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

കാലവസ്ഥ, അസമത്വം, സ്ത്രീ സുരക്ഷ, പ്രാദേശിക വികസനം, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ജസീന്ത ആര്‍ഡേന്‍ പ്രധാനമന്ത്രിയായി പ്രവര്‍ത്തനം തുടങ്ങിയത്. പ്രധാനമന്ത്രിയെന്ന നിലയില്‍ ശക്തമായ ഇടപെടലാണ് ഈ 40കാരി നടത്തുന്നത്. എല്ലാ ജനങ്ങള്‍ക്കും ചികിത്സ ലഭ്യമാക്കുന്നതരത്തില്‍ ആരോഗ്യസംവിധാനം ഉടച്ചുവാര്‍ത്തു. എല്ലാവര്‍ക്കും വീട് എന്ന പദ്ധതി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. സാമ്പത്തിക അസമത്വം കുറച്ച് എല്ലാവര്‍ക്കും വേതനവര്‍ധനവ് നടപ്പാക്കുമെന്ന് ജസീന്ത ആര്‍ഡേന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 150 വര്‍ഷത്തിനിടെ ഏറ്റവും പ്രായം കുറഞ്ഞതും മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയുമാണ് ആര്‍ഡേന്‍.

മതത്തിന്റെ തണലില്ലാതെ വളര്‍ന്ന വനിത
ജസീന്ത ആര്‍ഡന്‍ 2005ല്‍ ക്രൈസ്തവ സഭയുമായുള്ള ബന്ധം ഉപേക്ഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. രാഷ്ട്രീയ കാഴ്ചപ്പാടും സഭയുടെ നിലപാടും ഒത്തുപോകുന്നതല്ലെന്നായിരുന്നു അന്ന് അവര്‍ നടത്തിയ പ്രഖ്യാപനം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.

എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന നേതാവ്
ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍ ഓക്ലന്‍ഡിലെ രാധ കൃഷ്ണ ക്ഷേത്രം സന്ദര്‍ശിച്ചതും വലിയ വാര്‍ത്ത ആയിരുന്നു. ന്യൂസിലാന്റ് പ്രധാനമന്ത്രി തന്റെ കാറില്‍ നിന്നിറങ്ങി ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന വീഡിയോ വൈറലായിരുന്നു. ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നതിനു മുമ്പ് പാദരക്ഷകള്‍ നീക്കം ചെയ്യുന്നു. ശേഷം വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നു. അര്‍ഡെന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചയുടന്‍ പണ്ഡിറ്റ് സംസ്‌കൃത മന്ത്രങ്ങള്‍ ചൊല്ലാന്‍ തുടങ്ങുന്നു. പുരോഹിതന്‍ ആചാരങ്ങള്‍ തുടരുമ്പോള്‍ പ്രധാനമന്ത്രി കൈകൂപ്പി നില്‍ക്കുന്നു. കൂടാതെ ചോലാ-പുരിയും കഴിച്ച ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.

ഇരകള്‍ക്കൊപ്പം കരഞ്ഞും ശത്രുവിനെ വേട്ടയാടിയും ശക്തയായി
2019 മാര്‍ച്ചില്‍ രാജ്യത്തെ രണ്ട് മുസ്ലിം പള്ളികളില്‍ ഉണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നുള്ള ജസീന്തയുടെ ഇടപെടലും ലോകശ്രദ്ധ നേടിയിരുന്നു. മുസ്ലിംവിരുദ്ധ വലത് തീവ്രവാദികളായിരുന്നു ആക്രമണത്തിന് പിന്നില്‍. വെടിവയ്പ്പില്‍ അമ്പതോളം പേരാണ് കൊല്ലപ്പെട്ടത്. സമൂഹത്തില്‍ മതസ്പര്‍ധയുടെ വിള്ളലുകള്‍ വീഴാതെ, അവര്‍ എല്ലാ മനുഷ്യരെയും ഒന്നിച്ചു നിര്‍ത്തി. വെടിവെപ്പിനെ തുടര്‍ന്ന് പര്‍ദ ധരിച്ച് കൊണ്ട് ഇരകളുടെ ബന്ധുക്കള്‍ക്കിടയിലേക്കു പറന്നെത്തിയ ജസീന്ത, അവരെ ചേര്‍ത്തുപിടിച്ച് വിതുമ്പി. പാര്‍ലമെന്റില്‍ അസലാമു അലൈക്കും എന്ന അഭിസംബോധനയോടെ പ്രസംഗം തുടങ്ങിയ, ജസീന്ത ലോകത്തിനു അന്ന് പകര്‍ന്നു കൊടുത്തത് ആര്‍ദ്രതയുടെയും സഹാനുഭൂതിയുടെയും പുതിയ പാഠങ്ങള്‍ ആയിരുന്നു.

അസലാമു അലൈക്കും എന്ന ആശംസാവചനത്തോടെയാണ് ജസീന്ത തന്റെ പ്രസംഗം ആരംഭിച്ചത്. ന്യൂസീലന്‍ഡിലെ നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ തന്നെ അക്രമിക്ക് നല്‍കുമെന്നും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇരകളുടെ പേരാണ് ലോകം വിളിച്ച് പറയേണ്ടത്, അക്രമിയുടേതല്ലെന്നും ജസീന്ത പറഞ്ഞു.

പ്രണയ വിവാഹം
ടി.വി അവതാരകനായ ക്ലാര്‍ക്ക് ഗേഫോഡാണ് ജസീന്തയുടെ ഭര്‍ത്താവ്. ഒരു പരിപാടിക്കിടെയാണ് ഗേഫോര്‍ഡിനെ ജസീന്ത കാണുന്നതും പരിചയപ്പെടുന്നതും. ഈ പരിചയം പിന്നീട് പ്രണയത്തിലും വിവാഹത്തിലും കലാശിച്ചു. ഒരര്‍ത്ഥത്തില്‍ ഏറെ ആഘോഷിക്കപ്പെട്ട ദമ്പതികളാണ് ഗേഫോര്‍ഡ്-ജസീന്ത. ഇവരുടെ ഓമനമൃഗമായിരുന്ന പാഡില്‍സ് എന്ന പൂച്ചയും ന്യൂസിലാന്‍ഡില്‍ ഒരു സെലിബ്രിറ്റിയെ പോലെയായിരുന്നു. ഈ പൂച്ചയുടെ പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് വരെ ഉണ്ടായിരുന്നു. എന്നാല്‍ 2017 നവംബറില്‍ ഓക്ക്‌ലന്‍ഡില്‍വെച്ച് ഒരു കാറിടിച്ച് പാഡില്‍ ചത്തുപോയി. പ്രധാനമന്ത്രിയായിരിക്കെ ജസീന്ത ഗര്‍ഭിണിയായി. 2018 ജൂണ്‍ 21ന് അവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ തലപ്പത്ത് ഇരിക്കെ പ്രസവിക്കുന്ന രണ്ടാമത്തെ ഭരണാധികാരിയെന്ന നേട്ടവും ജസീന്ത സ്വന്തമാക്കി. ഇക്കാര്യത്തില്‍ ബേനസിര്‍ ഭൂട്ടോയാണ് മുന്നില്‍.

സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവം
പൊതു ആശുപത്രിയില്‍ വച്ചാണ് ജസീന്ത തന്റെ മകള്‍ക്ക് ജന്മം നല്‍കിയത്. അവര്‍ പ്രൈവറ്റ് ഹോസ്പിറ്റല്‍ തേടിപ്പോയില്ല. ആഡംബരങ്ങളും പരിവാരങ്ങളും അധിക ശ്രദ്ധയും ആവശ്യപ്പെട്ടില്ല. വെറും മൂന്ന് മാസം മാത്രം പ്രായമുള്ള നിവി തെ അറോഹ എന്ന തന്റെ പെണ്‍കുഞ്ഞുമായി ജസീന്ത ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയിലെത്തിയും ശ്രദ്ധേയയിരുന്നു.

പ്രചാരണത്തിനിടയിലും വിവാദം
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ജസീന്തയുടെ വെളിപ്പെടുത്തലുകള്‍ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് ലൈവ് സംവാദത്തിനിടെ തന്റെ യൗവ്വനകാലത്ത് കഞ്ചാവ് ഉപയോഗിച്ചിട്ടുള്ളതായി അവര്‍ വെളിപ്പെടുത്തിയിരുന്നു. ന്യൂസിലാന്റില്‍ കഞ്ചാവ് ഉപയോഗം നിയമ വിരുദ്ധമാണ്. എന്നാല്‍ അടുത്ത മാസം കഞ്ചാവ് നിയമ വിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് ജനഹിത പരിശോധന നടത്തുന്നുണ്ട്. രാജ്യത്ത് ചികിത്സാ ആവശ്യങ്ങള്‍ക്ക് കഞ്ചാവ് ഉപയോഗിക്കാന്‍ അനുവാദമുണ്ട്. ഡോക്ടറുടെ നിര്‍ദ്ദേശത്തോടെയാണ് ഉപയോഗിക്കേണ്ടത് എന്നു മാത്രം. 'ഒക്ടോബര്‍ 17ലെ തെരഞ്ഞെടുപ്പിന് ശേഷം കഞ്ചാവ് വിഷയത്തിലുള്ള ജനഹിത പരിശോധനയിന്മേലുള്ള തന്റെ നിലപാട് വ്യക്തമാക്കും.' ന്യൂസിലാന്റിലെ ജനങ്ങളാണ് ഈ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും ജസീന്ത പറഞ്ഞിരുന്നു.

കോവിഡിനെ തുരത്തി താരമായി
കോവിഡ് പ്രതിരോധം മുന്‍നിര്‍ത്തിയായിരുന്നു ജസീന്ത ആര്‍ഡനിന്റെ പ്രചാരണം. കോവിഡിന്റ സമൂഹ വ്യാപനം തടയാനായത് അവര്‍ പ്രധാനനേട്ടമാക്കി ഉയര്‍ത്തിക്കാട്ടി. 50 ലക്ഷം ജനസംഖ്യയുള്ള ന്യൂസിലന്‍ഡില്‍ കേവലം 25 പേര്‍ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category