1 GBP = 95.80 INR                       

BREAKING NEWS

നിങ്ങളുടെ കൗണ്‍സില്‍ ടാക്സ് കണക്കാക്കുന്നത് എങ്ങനെ? ആര്‍ക്കൊക്കെയാണ് ടാക്സ് ഒഴിവാക്കിയിട്ടുള്ളത്? നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പരിശോധിക്കാന്‍ കൗണ്‍സിലിനു പറ്റുമോ?

Britishmalayali
kz´wteJI³

ഴിവാക്കുവാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണ് കൗണ്‍സില്‍ ടാക്സ്. മാത്രമല്ല, ബ്രിട്ടനിലെ ഏറ്റവും കൂടിയ നിരക്കുള്ള നികുതിയുമാണിത്. നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തെ ലോക്കല്‍ അഥോറിറ്റിയാണ് ഈ നികുതി ഈടാക്കുന്നത്. ഈ പ്രോഗ്രസ്സീവ് ടാക്സ്, ഒരു നിശ്ചിത സമയത്തെ നിങ്ങളുടെ വീടിന്റെ മൂല്യം അനുസരിച്ചായിരിക്കും നിശ്ചയിക്കുക. മാത്രമല്ല, നിങ്ങള്‍ താമസിക്കുന്ന സ്ഥലം ഏത് ബാന്‍ഡില്‍ ഉള്‍പ്പെടുന്നു എന്നതും നികുതി നിശ്ചയിക്കുന്നതില്‍ സുപ്രധാനമായ ഒന്നാണ്.

ചില സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ സ്വത്ത് പുനര്‍ മൂല്യനിര്‍ണ്ണയം നടത്തി മറ്റൊരു ബാന്‍ഡില്‍ ഉള്‍പ്പെടുത്തിയേക്കാം. ഇതിനുള്ള സാഹചര്യങ്ങള്‍ താഴെ പറയുന്നവയാണ്.
  • നിങ്ങളുടെ വീട് ഭാഗികമായി പൊളിക്കുകയും അത് പുതുക്കി പണിയുകയും ചെയ്തില്ല.
  • രണ്ടോ അതിലധികമോ സെല്‍ഫ് കണ്‍ടെയിന്‍ഡ് യൂണിറ്റുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് നിങ്ങളുടെ വീട് വിപുലപ്പെടുത്തി.
  • ഒറ്റയ്ക്കൊരു വീടായതിനെ സെല്‍ഫ്കണ്‍ടെയ്ന്‍ഡ് ഫ്ളാറ്റുകളായി തിരിച്ചു.
  • ഫ്ളാറ്റുകളെ ഒറ്റയ്ക്കൊരുന്‍ വീടാക്കി രൂപാന്തരം വരുത്തി.
  • വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നത് ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്തു.
  • നേരത്തേയുണ്ടായിരുന്ന ഉടമസ്ഥന്‍ വീടിന് മാറ്റങ്ങള്‍ വരുത്തി.
  • നിങ്ങളുടെ സ്ഥലത്തിന്റെ ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ വന്നു. ഉദാഹരണത്തിന് ഒരു പുതിയ റോഡ് നിര്‍മ്മിച്ചു.
  • നിങ്ങളുടെ അതേ സ്ഥലത്തുള്ള, നിങ്ങളുടേതിന് സമാനമായ ഒരു വീടിന്റെ ബാന്‍ഡില്‍ മാറ്റം വന്നു.
ആരെയൊക്കെയാണ് കൗണ്‍സില്‍ ടാക്സ് നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്?
നിങ്ങളുടെ വീട്ടിലെ എല്ലാവരും പൂര്‍ണ്ണ സമയ വിദ്യാര്‍ത്ഥികളാണെങ്കില്‍ നിങ്ങള്‍ക്ക് കൗണ്‍സില്‍ ടാക്സ് നല്‍കേണ്ടതില്ല. ഒരു വീട്ടില്‍ ചുരുങ്ങിയത് രണ്ട് മുതിര്‍ന്നവര്‍ താമസിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് കൗണ്‍സില്‍ ടാക്സ് ബില്‍ പൂര്‍ണ്ണമായി വരുന്നത്. നിങ്ങള്‍ ഒരാള്‍ മാത്രമേ വീട്ടില്‍ മുതിര്‍ന്ന വ്യക്തിയായിട്ടുള്ളു എങ്കില്‍ 25 ശതമാനം വരെ കിഴിവ് ലഭിക്കും. നിങ്ങള്‍ താമസിക്കുന്ന വീട്ടില്‍ നിങ്ങള്‍ ഉള്‍പ്പടെ ആരെയും മുതിര്‍ന്ന വ്യക്തിയായി കണക്കാക്കുന്നില്ലെങ്കില്‍ 50 ശതമാനം വരെ കിഴിവ് ലഭിക്കും.

ലോക്കല്‍ അഥോറിറ്റികള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നിരീക്ഷിക്കുന്നുണ്ടോ?
ആരെങ്കിലും മനഃപൂര്‍വ്വം തെറ്റായ വിവരങ്ങള്‍ നല്‍കി, യഥാര്‍ത്ഥത്തില്‍ അടയ്ക്കേണ്ടതിനേക്കാള്‍ കുറവ് നികുതി അടയ്ക്കുകയോ, അടയ്ക്കുന്നതില്‍ നിന്നുമൊഴിവാകുകയോ ചെയ്യുന്നതിനാണ് കൗണ്‍സില്‍ ടാക്സ് വെട്ടിപ്പ് എന്നു പറയുന്നത്.ഇതില്‍ ഉള്‍പ്പെടുന്നവ താഴെ പറയുന്നവയാണ്.
  • ഒരു വ്യക്തിക്ക് മാത്രം താമസിക്കാനുള്ള വീട്ടില്‍ താമസിക്കുകയും അവിടെ ഒന്നിലധികം പേര്‍ താമസിക്കുകയും ചെയ്യുക.
  • ഒരു വിദ്യര്‍ത്ഥിയാണെന്ന് അവകാശപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള കിഴിവ് നേടുക.
  • കൗണ്‍സില്‍ ടാക്സില്‍ ഇനി മുതല്‍ കിഴിവ് ആവശ്യമില്ലെന്ന് ലോക്കല്‍ അഥോറിറ്റിയെ അറിയിക്കാതിരിക്കുക.
ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ അറിഞ്ഞോ അറിയാതെയോ സംഭവിക്കാതിരിക്കാന്‍ നിങ്ങളുടെ സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അപ്പപ്പോള്‍ തന്നെ അഥോറിറ്റിയെ അറിയിക്കണം. എന്നാല്‍ ലോക്കല്‍ അഥോറിറ്റിക്ക്, നിങ്ങള്‍ നല്‍കിയ വിവരങ്ങളില്‍ സംശയമുണ്ടെങ്കില്‍ന്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍, മോര്‍ട്ട്ഗേജ് അക്കൗണ്ടുകള്‍, ബില്ലുകള്‍ എന്നിവ പരിശോധിക്കാന്‍ കഴിയും. തട്ടിപ്പു നടത്തി പിടിച്ചാല്‍ നിങ്ങള്‍ക്കെതിരെ കേസെടുക്കുവാനും അഥോറിറ്റിക്ക് അധികാരമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category