1 GBP = 98.30INR                       

BREAKING NEWS

ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ സെഞ്ചുറി; അവസാന നാല് പന്തിലെ അക്സര്‍ പട്ടേലിന്റെ കിടിലന്‍ മൂന്ന് മിന്നല്‍ സിക്സുകള്‍; ഡെല്‍ഹി ക്യാപ്പിറ്റല്‍സിന് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ അഞ്ച് വിക്കറ്റ് ജയം; ജീവന്മരണ പോരാട്ടത്തില്‍ മികച്ച ടോട്ടല്‍ കെട്ടി ഉയര്‍ത്തിയിട്ടും നിരാശയോടെ ധോണിയും കൂട്ടരും; ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാമത്

Britishmalayali
kz´wteJI³

ഷാര്‍ജ: ശനിയാഴ്ചത്തെ രണ്ടാം ഐപിഎല്‍ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ അഞ്ച് വിക്കറ്റ് ജയം. ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ സെഞ്ചുറി(102)യും അവസാന ഓവറില്‍ അഞ്ച് പന്തില്‍ 21 റണ്‍സെടുത്ത അക്സര്‍ പട്ടേലിന്റെ മിന്നല്‍ പ്രകടനവും, കളി ഡല്‍ഹിയുടെ വരുതിയിലാക്കി. രവീന്ദ്ര ജഡേജ അവസാന ഓവര്‍ ഗംഭീരമായി തുടങ്ങിയെങ്കിലും അവസാന നാല് പന്തിലെ മൂന്നു സിക്സറുകള്‍ ചെന്നൈയുടെ ഹൃദയം തകര്‍ത്തു. 19.5 ഓവറില്‍ ക്യാപിറ്റല്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. ചെന്നൈക്ക് ഇത് സീസണിലെ മറ്റൊരു വലിയ പരാജയം കൂടിയാണ്. മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും ധോണിക്കും കൂട്ടര്‍ക്കും ശ്രേയസ് അയ്യരിനും ടീമിനും മുന്നില്‍ തല കുനിക്കേണ്ടി വന്നു.

ഫാഫ് ഡുപ്ലേസി (58 റണ്‍സ്), ഷെയ്ന്‍ വാട്സന്‍ (36 റണ്‍സ്), അമ്പാട്ടി റായുഡു (പുറത്താകാതെ 45 റണ്‍സ്), രവീന്ദ്ര ജഡേജ (പുറത്താകാതെ 33 റണ്‍സ്) എന്നിവരുടെ ബാറ്റിങ് മികവില്‍ ചെന്നൈ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. അവസാന 5 ഓവറില്‍ 67 റണ്‍സാണ് ചെന്നൈ അടിച്ചുകൂട്ടിയത്. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ആന്റിച്ച് നോര്‍ജെ ക്യാച്ചെടുത്ത് സാം കറന്‍ (പൂജ്യം) മടങ്ങി. തുടര്‍ന്നെത്തിയ ഷെയ്ന്‍ വാട്സനുമായി ചേര്‍ന്ന് ഫാഫ് ഡുപ്ലേസി സ്‌കോര്‍ ഉയര്‍ത്തി.

ഒന്‍പതാം ഓവറില്‍ ചെന്നൈ സ്‌കോര്‍ 50 കടന്നു. 12 ാം ഓവറില്‍ ഫാഫ് ഡുപ്ലേസി അര്‍ധശതകം തികച്ചു. 39 പന്തില്‍ 2 സിക്സും 5 ഫോറും ഉള്‍പ്പെടെയാണ് ഡുപ്ലേസി അര്‍ധസെഞ്ചുറി നേടിയത്. തൊട്ടടുത്ത പന്തില്‍ ഷെയ്ന്‍ വാട്സനെ (28 പന്തില്‍ ആറു ഫോറുള്‍പ്പെടെ 36 റണ്‍സ്) ആന്റിച്ച് നോര്‍ജെ ബൗള്‍ഡാക്കി. നിര്‍ണായകമായ 87 റണ്‍സ് കൂട്ടുകെട്ടാണ് ഡുപ്ലേസി വാട്സന്‍ സഖ്യം പടുത്തുയര്‍ത്തിയത്. 14 ാം ഓവറില്‍ ചെന്നൈ സ്‌കോര്‍ 100 കടന്നു.

ഇരുടീമുകളും ഈ സീസണിലെ ആദ്യഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഡല്‍ഹി 44 റണ്‍സിനു ചെന്നൈയെ പരാജയപ്പെടുത്തിയിരുന്നു.എട്ടു മത്സരങ്ങളില്‍ നിന്നു ആറു ജയങ്ങളുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹി ഇന്നത്തെ ജയത്തോടെ മുംബൈയെ മറികടന്ന് വീണ്ടും ഒന്നാമതെത്തി. അതേസമയം, എട്ടു മത്സരങ്ങളില്‍ നിന്ന് മൂന്നു ജയങ്ങളുമായി ആറാം സ്ഥാനത്തുള്ള ചെന്നൈയ്ക്ക് ഇതു ജീവന്മരണ പോരാട്ടമായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ ഡല്‍ഹി 13 റണ്‍സിനു രാജസ്ഥാനെ പരാജയപ്പെടുത്തിയപ്പോള്‍ ഹൈദരാബാദിനെ 20 റണ്‍സിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category