1 GBP = 95.80 INR                       

BREAKING NEWS

രാവിലെ അടുക്കളയിലെത്തിയ മകന്‍ കണ്ടത് വീണു കിടക്കുന്ന പിതാവിനെ; പ്രസ്റ്റണിലെ ബെന്നി ജോസഫിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക നിഗമനം

Britishmalayali
kz´wteJI³

പ്രസ്റ്റണ്‍ മലയാളിയും കോട്ടയം കല്ലറ സ്വദേശിയുമായ ബെന്നി ജോസഫ് വിടവാങ്ങി. പ്രസ്റ്റണ്‍ മലയാളികള്‍ക്കും യുകെ മലയാളികള്‍ക്കുമെല്ലാം പരിചിതനായിരുന്ന 56 കാരനായിരുന്നു ബെന്നി ജോസഫ്. മുന്‍ എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനായ ബെന്നി കടുത്തുരുത്തി മാന്‍വെട്ടം സ്വദേശിയും അരീച്ചിറ കുടുംബാംഗവുമാണ്. പ്രെസ്റ്റണ്‍ ക്‌നാനായ യൂണിറ്റ് മെമ്പറും ലിവര്‍പൂള്‍ മിഷന്‍ പാരിഷ് അംഗവും ആണ് പരേതന്‍.

ഇന്ന് രാവിലെയാണ് മരണം നടന്നത്. ബെന്നിയെ അടുക്കളയില്‍ വീണുകിടക്കുന്ന നിലയില്‍ മകനാണ് കണ്ടെത്തുന്നത്. ഉടന്‍ തന്നെ ആംബുലന്‍സും പാരാമെഡിക്സ് ടീമും എത്തി പരിശോധിച്ചെങ്കിലും ഇതിനകം ബെന്നിയുടെ മരണം നടന്നിരുന്നു എന്ന് പാരാമെഡിക്സ് സ്ഥിരീകരിച്ചു എന്നാണ് മലയാളം യുകെ മനസ്സിലാക്കുന്നത്.

ഭാര്യ സുബി റോയല്‍ പ്രസ്റ്റണ്‍ ആശുപത്രിയിലെ നഴ്സാണ്. രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്. പ്രസ്റ്റണ്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് ലീഡറും വിദ്യാര്‍ത്ഥിയുമായ ജോബിന്‍, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജോസ്ലിന്‍ എന്നിവര്‍. ഹൃദയസ്തംഭനം ആണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം. റോയല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ആണ് ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.

ബെന്നി ജോസഫിന്റെ മരണത്തില്‍ ബ്രിട്ടീഷ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category