1 GBP = 95.80 INR                       

BREAKING NEWS

സംഗീത ലോകത്ത് 'പിച്ചൈ' ഇല്ല; കര്‍ണാടക സംഗീതജ്ഞന്‍ പി.എസ് നാരായണ സ്വാമി വിടപറഞ്ഞത് 87ാം വയസില്‍; നഷ്ടമായത് പദ്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച വ്യക്തിത്വം

Britishmalayali
kz´wteJI³

ചെന്നൈ: പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും ഒട്ടേറെ പ്രമുഖ ഗായകരുടെ ഗുരുവുമായ പത്മഭൂഷണ്‍ പി.എസ്. നാരായണസ്വാമി (പി.എസ്.എന്‍- 87) അന്തരിച്ചു. മൈലാപ്പൂരിലെ വസതിയില്‍ വെള്ളി രാത്രി വൈകിയായിരുന്നു വിയോഗം. സംഗീത ലോകത്ത് 'പിച്ചൈ' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ട പുലിയൂര്‍ സുബ്രഹ്മണ്യന്‍ നാരായണസ്വാമി, ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ പ്രിയ ശിഷ്യനായിരുന്നു. എണ്ണപ്പെട്ട സംഗീതജ്ഞനായി പേരെടുത്തെങ്കിലും സംഗീത അദ്ധ്യാപകനെന്ന ഇഷ്ടം ഹൃദയത്തില്‍ സൂക്ഷിച്ചു.

വലിയ ശിഷ്യ സമ്പത്തുകൊണ്ട് അനുഗൃഹീതനായി. അഭിഷേക് രഘുറാം, കുന്നക്കുടി എം. ബാലമുരളീകൃഷ്ണ, ആര്‍. ഭാരതി, രഞ്ജിനി- ഗായത്രി സഹോദരിമാര്‍ എന്നിവരടക്കം നൂറുകണക്കിനു ശിഷ്യരുണ്ട്. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരമടക്കം ഒട്ടേറെ ബഹുമതികള്‍ക്ക് അര്‍ഹനായി. ഭാര്യ: വസന്ത. മക്കള്‍: ലക്ഷ്മി, മൈഥിലി, ഉമ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category