1 GBP = 95.80 INR                       

BREAKING NEWS

മരണ കുറിപ്പ് സ്വയം എഴുതി ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ചു; പിന്നാലെ ഫേസ്ബുക്കില്‍ കുറിപ്പും; അവസാന കുറിപ്പിലെ ആഗ്രഹങ്ങള്‍ നിറവേറ്റി കുടുംബാംഗങ്ങളും; ചെന്നൈ സ്വദേശി എജ്ജി വിടപറയുന്നത് അനേകര്‍ക്ക് തണലേകി

Britishmalayali
kz´wteJI³

ചെന്നെ: സ്വന്തം മരണ വാര്‍ത്ത എഴുതി പ്രമുഖ പത്രത്തില്‍ പ്രസിദ്ധീകരിച്ച് ഫേ്സബുക്കില്‍ കുറിച്ചതിന് ശേഷവും യുവാവിന്റെ ആത്മത്യ. ചെന്നൈ സ്വദേശി എജ്ജി(72)യാണ് തന്റെ മരണവാര്‍ത്ത സ്വയം എഴുതിയ ശേഷം ജീവനൊടുക്കിയത്. സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്നു ഏറെ നാളായി ചികിത്സയിലായിരുന്നു. സ്വയമെഴുതിയ ചരമക്കുറിപ്പ് എന്ന അറിയിപ്പോടെ പ്രമുഖ ഇംഗ്ലിഷ് പത്രത്തിലെ പരസ്യക്കോളത്തില്‍ വാര്‍ത്ത എത്തിയത്. അവയവങ്ങള്‍ അര്‍ഹരായര്‍വക്കു മാറ്റിവയ്ക്കാന്‍ സംഭാവന നല്‍കുന്നുവെന്നും ബാക്കി വരുന്ന ശരീരം പരീക്ഷണങ്ങള്‍ക്കായി വിട്ടുനല്‍കുന്നുവെന്നും കുറിപ്പിലുണ്ട്. 2 ആഗ്രഹങ്ങളും കുടുംബം നിറവേറ്റി.

ഭൂമി എന്ന ഗ്രാമത്തില്‍, മതരഹിതനായി, സ്വന്തം നിയമങ്ങളോടെ ജീവിച്ചവന്‍ എന്നാണു എജ്ജി ചരമക്കുറിപ്പില്‍ സ്വയം വിശേഷിപ്പിക്കുന്നത്. നടന്‍, കാര്‍ റാലി ഡ്രൈവര്‍, സംഘാടകന്‍, മാനവികതാവാദി, യുക്തിവാദി, മുഴുവന്‍ സമയ ഭര്‍ത്താവും ഹോം മേക്കറും എന്നിങ്ങനെ പോകുന്നു സ്വയം നല്‍കുന്ന വിശേഷണങ്ങള്‍.

പ്രിയ സുഹൃത്തുക്കള്‍ക്കും ശത്രുക്കള്‍ക്കും അതിനിടയിലുള്ളവര്‍ക്കുമായി നല്‍കുന്ന ഉപദേശവും കുറിപ്പിലുണ്ട്: ''എന്റെ പാര്‍ട്ടി കഴിഞ്ഞു. സമയം അതിവേഗം കടന്നുപോകുകയാണ്. അതിനാല്‍, നന്നായി ജീവിക്കുക, ആസ്വദിക്കുക, ആഘോഷം തുടരുക.''

ഫേസ്ബുക്കിലെഴുതിയ ചരമക്കുറിപ്പില്‍ സ്വന്തം ശരീരത്തെ വിന്റേജ് കാറിനോടാണ് അദ്ദേഹം ഉപമിച്ചത്. കാര്‍ നന്നാക്കാന്‍ ഇന്ത്യയിലെ ഏറ്റവും മിടുക്കരായ മെക്കാനിക്കുകള്‍ ഏറ്റവും മികച്ച ഉപകരണങ്ങള്‍ കൊണ്ടു ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്നും അതുകൊണ്ട് ഉപേക്ഷിക്കുകയാണെന്നും കൊള്ളാവുന്ന പാര്‍ട്സ് ഇതേപോലെ പഴയ കാറുള്ളവര്‍ക്ക് ഉപയോഗിക്കാനായി നല്‍കുകയാണെന്നും കുറിപ്പിലുണ്ട്.

ചെന്നൈയില്‍ സിനിമാ തിയറ്ററിലെ ജീവനക്കാരനായി ജോലി തുടങ്ങിയ എജ്ജി സ്വപ്രയത്നത്തിലൂടെ വിജയം നേടിയ ആളാണ്. സ്വന്തം ബിസിനസ്സിനൊപ്പം ഇഷ്ടവിനോദമായ കാര്‍ റാലിയിലും സജീവമായി. ബുദ്ധ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടിലെ ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീ ഡപ്യൂട്ടി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്യാമളയാണു ഭാര്യ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category