1 GBP = 95.80 INR                       

BREAKING NEWS

പ്രോട്ടോക്കോള്‍ തീപ്പിടിത്തത്തില്‍ നശിച്ച രേഖകളുടെ കൂട്ടത്തില്‍ സ്വപ്നയും ശിവശങ്കറും നടത്തിയ യാത്രാ വിവരങ്ങളും? മെഡിക്കല്‍ കോളേജിലെ സുഖ ചികില്‍സയ്ക്ക് കാരണം അന്വേഷണം സര്‍ക്കാരിലേക്ക് നീങ്ങുന്നുവെന്ന തിരിച്ചറിവോ? സ്വപ്നയ്ക്കൊപ്പം ആറ് വിദേശ യാത്രകള്‍; മൂന്നില്‍ കൂട്ടിന് സരിത്തും; ശിവശങ്കര്‍ക്ക് രക്ഷയൊരുക്കുന്നത് ഉന്നതര്‍ എന്ന് കസ്റ്റംസ്; ജയില്‍ ലൈഫ് ഒഴിവാക്കാന്‍ നാടകങ്ങള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപ്പിടിത്തത്തില്‍ നശിച്ച രേഖകളുടെ കൂട്ടത്തില്‍ ശിവശങ്കറുമായി ബന്ധപ്പെട്ട നിര്‍ണ്ണായ തെളിവുകളും നഷ്ടമായി എന്ന് കസ്റ്റംസിന് സംശയം. ലൈഫ് മിഷന്‍ അടക്കമുള്ള ഇടപാടുകളില്‍ പ്രതിഫലമായി ലഭിച്ച ഡോളര്‍ വിദേശത്തേക്കു കടത്താന്‍ സ്വപ്നയ്ക്ക് അവസരമൊരുക്കിയത് ശിവശങ്കറിനൊപ്പമുള്ള വിദേശയാത്രകളാണ്. ഈ ഫയലുകളില്‍ പ്രധാനപ്പെട്ട ചിലത് നശിച്ചുവെന്നാണ് സംശയം. നാലുയാത്രകളാണ് സംശയാസ്പദം. ശിവശങ്കറില്‍നിന്ന് അന്വേഷണം സര്‍ക്കാരിലേക്കും നീങ്ങാനിടയുണ്ട്. ഡോളര്‍ കടത്തിലെ കേസ് ശിവശങ്കര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് വസ്തുത.

കറന്‍സി കടത്തുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ കസ്റ്റംസ് പിന്തുടരുന്നത്. കഴിഞ്ഞ വര്‍ഷം 1.90 ലക്ഷം ഡോളര്‍ (1.40 കോടി രൂപ) യുഎഇയിലേക്കു കടത്തിയ കേസില്‍ അദ്ദേഹത്തെ സംശയിക്കുന്നതായും വിശദമായി ചോദ്യം ചെയ്യുമെന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. കമ്മിഷനായി കിട്ടിയ പണം വിദേശത്തേക്കു കടത്താന്‍ സ്വപ്ന സുരേഷിനു ഡോളറായി മാറ്റിനല്‍കിയതു ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നു തിരുവനന്തപുരത്തെ മാനേജര്‍ മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്നയ്ക്കൊപ്പം ശിവശങ്കര്‍ 6 വിദേശയാത്രകള്‍ നടത്തിയതായി കണ്ടെത്തിയിരുന്നു. 3 യാത്രയില്‍ സരിത്തും ഒപ്പമുണ്ടായിരുന്നു.

ഡോളര്‍ കടത്തിലെ അന്വേഷണത്തിലാണ് ശിവശങ്കറിന് കുരുക്ക് മുറുകുന്നത്. സ്വപ്നയ്ക്ക് വി.വി.ഐ.പി. പരിഗണനവരെ നല്‍കിയ ഈ യാത്രകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇനിയും കസ്റ്റംസിന് കിട്ടിയിട്ടില്ല. ഇത് വെളിപ്പെടുത്താന്‍ ശിവശങ്കര്‍ തയ്യാറാകുന്നില്ലെന്നതാണ് വസ്തുത. ഈ സംശയമാണ് ശിവശങ്കറിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെ എത്തിക്കുന്നത്. വിദേശായാത്ര ചോദ്യങ്ങള്‍ പലതവണ ചോദിച്ചപ്പോഴും കൃത്യമായ ഉത്തരമില്ലാതെ ഒഴിഞ്ഞുമാറി. നിഷേധഭാവത്തിലെ മറുപടികളും തുടര്‍ന്നു. യാത്രകളുടെ അനുമതി സംബന്ധിച്ച വിശദാംശങ്ങളും ഹാജരാക്കിയില്ല. രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഹാജരാക്കാന്‍ ശിവശങ്കര്‍ സാവകാശം തേടിയിരുന്നു. എന്നാല്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് സൂചന.

സര്‍ക്കാരില്‍ നിര്‍ണായകസ്വാധീനമുള്ള ശിവശങ്കറിന് വിമാനത്താവളത്തില്‍ ലഭിക്കുന്ന പരിഗണന സ്വപ്ന മുതലെടുത്തതെന്നാണ് സൂചന. ചില യാത്രകള്‍ സംബന്ധിച്ച രേഖകള്‍ നശിപ്പിച്ചതായി കസ്റ്റംസ് സംശയിക്കുന്നു. പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപ്പിടിത്തത്തില്‍ നശിച്ച രേഖകളുടെ കൂട്ടത്തില്‍ ഇവയുമുണ്ടെന്ന് കസ്റ്റംസ് സംശയിക്കുന്നുണ്ടെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂണിടാക്കില്‍ നിന്നടക്കം കമ്മിഷനായി വാങ്ങിയ തുക ഡോളറില്‍ത്തന്നെ വേണമെന്ന് സ്വപ്ന ആവശ്യപ്പെട്ടിരുന്നു. ഡോളര്‍ സംഘടിപ്പിച്ചുനല്‍കാന്‍ ബാങ്ക് ഉദ്യോഗസ്ഥരെ ശിവശങ്കറും നിര്‍ബന്ധിച്ചതു. ബാങ്ക്മാനേജര്‍, സ്വപ്ന, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്നിവരുടെ മൊഴികള്‍ ശിവശങ്കറിനെ കുടുക്കുന്നതാണ്.

ഇതെല്ലാം സംബന്ധിച്ച് അന്വേഷണം നടത്താനാണ് പുതിയ കേസെടുത്തത്. മുമ്പ് നല്‍കിയിട്ടുള്ള മൊഴികളില്‍ വൈരുധ്യമുണ്ടാവുമ്പോഴും ഉത്തരം നല്‍കാന്‍ വിസമ്മതിക്കുമ്പോഴുമാണ് തെളിവുകള്‍ സഹിതം കസ്റ്റംസ് അറസ്റ്റിലേക്ക് നീങ്ങാറുള്ളത്. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിനെ കൂട്ടിക്കൊണ്ടുപോകാന്‍ പൂജപ്പുരയിലെ വീട്ടില്‍ എത്തിയത്. എന്നാല്‍ നാടകീയതകളിലൂടെ അറസ്റ്റ് നീക്കത്തെ ശിവശങ്കര്‍ പൊളിച്ചു. മെഡിക്കല്‍ കോളേജില്‍ രണ്ട് ദിവസം കൂടി ശിവശങ്കര്‍ ചികില്‍സയില്‍ കഴിയുമെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കാനുള്ള അവസരമൊരുക്കാനാണ് ഇത്. ഹൈക്കോടതിയില്‍ നിന്ന് ജാമ്യത്തില്‍ നിലപാട് വന്നാല്‍ മാത്രമേ ശിവശങ്കര്‍ ആശുപത്രി വിടൂവെന്നും സൂചനയുണ്ട്.

ശിവശങ്കറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയതിനു പിന്നാലെ, അദ്ദേഹത്തിനു സിആര്‍പിഎഫ് സുരക്ഷ ആവശ്യപ്പെട്ട് കസ്റ്റംസ് അധികൃതര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചു. സിആര്‍പിഎഫ് ഇന്നു തന്നെ എത്തിയേക്കും. ശിവശങ്കറിനു നല്‍കുന്ന ചികിത്സയുടെയും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയുടെയും വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കണമെന്നു നിര്‍ദ്ദേശിച്ചു മെഡിക്കല്‍ കോളജ് അധികൃതര്‍ക്കു കസ്റ്റംസ് കത്തു നല്‍കി. വെള്ളിയാഴ്ച ആദ്യം പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിക്കും ഇതുപോലെ കത്ത് നല്‍കിയിരുന്നു. ഇതോടെയാണ് കിള്ളിപ്പാലത്തെ പി ആര്‍ എസ് ആശുപത്രി ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയ്തത്.

അറസ്റ്റ് ഭയന്ന് ശിവശങ്കര്‍ നാളെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുമെന്നു സൂചന ലഭിച്ചതിനെ തുടര്‍ന്ന് അതിനെതിരെ വാദിക്കാന്‍ പ്രത്യേക നിയമവിദഗ്ധരെയും നിയോഗിച്ചു. ഇതോടെ വെള്ളിയാഴ്ച കസ്റ്റംസ് നടത്തിയത് അറസ്റ്റ് നീക്കം തന്നെയായിരുന്നുവെന്നു വ്യക്തമായി. ചോദ്യം ചെയ്യലിനു കൂട്ടിക്കൊണ്ടുപോകവെയാണ് ശിവശങ്കറെ ദേഹാസ്വാസ്ഥ്യത്തിന്റെ പേരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദ്രോഗ ലക്ഷണങ്ങളില്ലെന്ന് ഇന്നലെ ആന്‍ജിയോഗ്രാം പരിശോധനയില്‍ കണ്ടെത്തി. രക്തസമ്മര്‍ദവും സാധാരണ നിലയിലാണ്.

എന്നാല്‍ കടുത്ത നടുവേദനയുണ്ടെന്നു ശിവശങ്കര്‍ പറഞ്ഞതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയില്‍ നട്ടെല്ലിനു നേരിയ പ്രശ്നം കണ്ടെത്തി. കൂടുതല്‍ പരിശോധനയ്ക്കു ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടെങ്കിലും സാങ്കേതികമായ അസൗകര്യം വന്നു. ഇതോടെയാണ് മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്. ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അവിടെ ന്യൂറോ പരിശോധനയിലും വ്യക്തമായി. തുടര്‍ന്ന് നട്ടെല്ലിന്റെ പ്രശ്നം പരിശോധിക്കാന്‍ ഓര്‍ത്തോ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category