1 GBP = 95.80 INR                       

BREAKING NEWS

പാക്കിസ്ഥാനില്‍ നിന്നും സിറിയയില്‍ നിന്നും ഫോണ്‍ വന്നതിനെക്കുറിച്ച് മിലട്ടറി ഇന്റലിജന്‍സ് അന്വേഷിക്കുന്നു; പ്രോട്ടോകോള്‍ ലംഘനമുണ്ടെന്നും സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ കേസുകളില്‍ പങ്കാളിത്തമുണ്ടെന്നും കണ്ടെത്തിയെന്നും റിപ്പോര്‍ട്ട്; ചോദ്യം ചെയ്യലും തെളിവു ശേഖരണവും പൂര്‍ത്തിയാക്കി മന്ത്രി ജലീലിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ജന്മഭൂമി വാര്‍ത്ത

Britishmalayali
kz´wteJI³

തിരുവനന്തപുരം: ചോദ്യം ചെയ്യലും തെളിവു ശേഖരണവും പൂര്‍ത്തിയാക്കി സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ പ്രധാന അറസ്റ്റുകളിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് എം ശിവശങ്കനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത് അതിന്റെ തുടക്കം. ആരോഗ്യ കാരണം പറഞ്ഞ് ആശുപത്രിയിലായ ശിവശങ്കരനെ അവിടെ നിന്ന് അറസ്റ്റു ചെയ്യും.

മന്ത്രി കെ ടി ജലീലിനേയും ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ജലീലിനെ അറസ്റ്റ് ചെയ്യാവുന്ന ഒന്നിലധികം ശക്തമായ തെളിവുകള്‍ ലഭിച്ചു കഴിഞ്ഞു. കൊച്ചിയില്‍ ജലീലിനെ രണ്ടാം തവണ ചോദ്യം ചെയ്തപ്പോള്‍ തന്നെ അറസ്റ്റ് ഉറപ്പിച്ചിരുന്നു. മറ്റു ചില തെളിവുകള്‍ കൂടി ലഭിച്ചശേഷം മതി എന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് സംഘപരിവാര്‍ പത്രത്തിലെ വാര്‍ത്ത. ഇതിനൊപ്പം ചില ഗുരുതര ആരോപണങ്ങളും ജന്മഭുമിയൂടെ വാര്‍ത്തയില്‍ ജലീലിനെതിരെ ഉണ്ട്. പിണറായി സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്ന തരത്തിലേക്ക് നയതന്ത്ര പാഴ്സല്‍ കേസ് മുമ്പോട്ട് പോകുമെന്ന സൂചനയാണ് പരിവാര്‍ പത്രം നല്‍കുന്നത്.

ജലീലിന് പാക്കിസ്ഥാനില്‍ നിന്നും സിറിയയില്‍ നിന്നും ഫോണ്‍ വന്നതിനെക്കുറിച്ച് മിലട്ടറി ഇന്റലിജന്‍സ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മിലട്ടറി ഇന്റലിജന്‍സ് മന്ത്രിയെ കൂടുതല്‍ ചോദ്യം ചെയ്യും. ജലീലിന്റെ ഗണ്‍മാന്‍ പ്രജീഷിന്റെ മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ഫോണ്‍ സിഡാക്കില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകകയാണ്. ഇത് ജലീലിനെതിരെ തെളിവുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന സൂചനയാണ് ജന്മഭൂമി വാര്‍ത്ത പങ്കുവയ്ക്കുന്നത്. ശിവശങ്കറിനൊപ്പം ജലീലും കേന്ദ്ര ഏജന്‍സിയുടെ സംശയ മുനയിലാണെന്ന് തന്നെയാണ് വാര്‍ത്ത വിശദീകരിക്കുന്നു.

ജലീലിന്റെ നടപടികളില്‍ പ്രോട്ടോകോള്‍ ലംഘനമുണ്ടെന്നും സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ കേസുകളില്‍ പങ്കാളിത്തമുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), കസ്റ്റംസ്, ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) എന്നിവ ഉന്നതതലങ്ങളിലേക്കും കേന്ദ്രസര്‍ക്കാറിനും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കി. ജലീലിന്റെ മൊഴികള്‍ ന്യൂഡല്‍ഹിയിലെയും ഹൈദരാബാദിലെയും ഓഫിസുകള്‍ക്കും വിദേശമന്ത്രാലയത്തിനും കൈമാറിയിരുന്നുവെന്നും ജന്മഭൂമി പറയുന്നു. ഡല്‍ഹിയിലെ പരിശോധനകള്‍ ജലീലിനെതിരെ കേസെടുക്കാനുള്ള വസ്തുത കണ്ടെത്തിയെന്നാണ് വിലയിരുത്തല്‍.

ഈത്തപ്പഴം, മതഗ്രന്ഥം എന്നിവ വിതരണ ചെയ്ത കേസില്‍ മന്ത്രിയെ പ്രതിയക്കാതിരിക്കാനാകില്ലെന്നാണ് കസ്റ്റംസ് നിലപാട്. റമദാന്‍ കിറ്റിന്റെ പേരില്‍ കോണ്‍സുലേറ്റില്‍നിന്ന് സാമ്പത്തികസഹായം നേടി. മന്ത്രിയെന്ന അധികാരം ഉപയോഗിച്ചാണ് മതഗ്രന്ഥങ്ങള്‍ എത്തിച്ചത്. മന്ത്രി അങ്ങോട്ട് ആവശ്യപ്പെട്ടാണ് സ്ഥാപനങ്ങളില്‍ എത്തിച്ചത്. ഇതൊക്കെ അധികാരദുര്‍വിനിയോഗമാണ്. കേസിന്റെ സാഹചര്യത്തില്‍ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യേണ്ടെന്ന് നിര്‍ദ്ദേശിച്ചത് ജലീലിനെ കാര്യങ്ങള്‍ അറിയാമായിരുന്നു എന്നതിനു തെളിവായിട്ടാണ് കസ്റ്റംസ് വിലയിരുത്തിയതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ജലീലിന്റെ സ്വത്ത് വിവരം എന്‍ഫോഴ്‌സ്‌മെന്റും (ഇ.ഡി) വിദേശയാത്രകള്‍, സൗഹൃദങ്ങള്‍, ഭൂതകാലം എന്നിവ ദേശീയ അന്വേഷണ ഏജന്‍സിയും അന്വേഷിച്ചു. സ്വപ്ന പര്യടനം നടത്തിയ കാലയളവില്‍ മന്ത്രിയും വിദേശത്ത് പോയിട്ടുണ്ടോ? എന്ത് ആവശ്യത്തിന്? യു.എ.ഇ കോണ്‍സുലേറ്റ് അധികൃതരുമായുള്ള ബന്ധം എന്നിവ സംബന്ധിച്ചാണ് എന്‍.ഐ.ഐ അന്വേഷിച്ചത്.

മനുഷ്യക്കടത്ത് സംശയ നിഴലിലുള്ള വ്യക്തികളുമായും സ്ഥാപനങ്ങളുമായും മന്ത്രിക്കുള്ള ബന്ധവും അന്വേഷിച്ചിരുന്നു.ആശയവിനിമയങ്ങള്‍ സംബന്ധിച്ച കാര്യങ്ങളും സിഡാക് ഉള്‍പ്പെടെ സാങ്കേതിക ഏജന്‍സികളുടെ സഹായത്തോടെ എന്‍.ഐ.എ പരിശോധിച്ചുവെന്നാണ് വാര്‍ത്ത.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category