1 GBP = 95.80 INR                       

BREAKING NEWS

എംസാന്റുമായി എത്തിയ ലോറി മാരാരിക്കുളത്ത് ഒതുക്കിയത് തട്ടുകഴിക്കാനായി; മോട്ടോര്‍ വെഹിക്കിളിനെ കണ്ടതോടെ ലോറി ഉപേക്ഷിച്ച് ഷാനവാസും ക്ലീനറും ഓടിയത് രണ്ട് വഴിക്ക്; പുലര്‍ച്ചെ വരെ വിളിച്ചിട്ടും ഫോണെടുക്കാത്ത ഷാനവാസിനെ കണ്ടെത്തിയത് സമീപത്തെ പുരയിടത്തില്‍ മരിച്ച നിലയില്‍; മോട്ടോര്‍ വാഹന വകുപ്പ് വീഴ്ചയില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ ഗതാഗത കമ്മീഷ്ണറും; കരുനാഗപ്പള്ളിക്കാരന്‍ ഷെഫീക്കിന്റെ മരണം മാസപ്പടി മുടങ്ങിയതിലെ ഉദ്യോഗസ്ഥരുടെ കലിപ്പോ?

Britishmalayali
kz´wteJI³

മാരാരിക്കുളം: മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരെക്കണ്ട് ലോറി നിര്‍ത്തി ഇറങ്ങിയോടിയ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഗതാഗത കമ്മീഷ്ണര്‍. ലോറി ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ തലേദിവസം നടന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹന പരിശോധനയുമായി ബന്ധമുണ്ടോ എന്നതില്‍ അന്വേഷണംനടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത കമ്മിഷണര്‍ക്ക് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൊല്ലം കരുനാഗപ്പള്ളി തേവലക്കര കോയിവിള നിസാന മന്‍സിലില്‍ എം. ഷാനവാസാണ് (38) കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മരിച്ചത്. ദേശീയപാതയില്‍ മാരാരിക്കുളം കളിത്തട്ടിനടുത്ത് വെള്ളിയാഴ്ച രാത്രി 9.30-നാണു സംഭവം.

എംസാന്റുമായി എത്തിയ ലോറി ഒതുക്കി ഭക്ഷണം കഴിക്കാനായി ഇറങ്ങുമ്പോഴാണ് മോട്ടോര്‍ വെഹിക്കിള്‍ പിന്നാലെയെത്തിയത്. ഉദ്യോഗസ്ഥര്‍ ലോറിയുടെ അടുത്തെത്തുമ്പോഴേക്കും ഷാനവാസും ക്ലീനര്‍ വിന്‍സെന്റും ഓടുകയായിരുന്നു. എന്നാല്‍ പിന്നാലെ ഏറെ ദൂരം വെഹിക്കിള്‍ ഇവിരെ പിന്തുടര്‍ന്നുവെന്നും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ലോറിക്കാര്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ പിന്നാലെ ജീപ്പില്‍ പാഞ്ഞു. തട്ടുകടയ്ക്കു സമീപത്തെ ചെറിയ ഇടവഴിയിലൂടെ ഇരുവരും ഓടിയതിനു പിന്നാലെ ഉദ്യോഗസ്ഥരും ഓടിയെങ്കിലും കിട്ടിയില്ല.

അതേസമയം, മറ്റുദ്യോഗസ്ഥര്‍ ലോറിയില്‍നിന്ന് ഉടമയുടെ ഫോണ്‍നമ്പര്‍ മനസ്സിലാക്കി വിളിക്കുകയും അടുത്തദിവസം പിഴയടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ പോയതോടെ ക്ലീനര്‍, ഷാനവാസിന്റെ മൊബൈലില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. അതിനിടെ ലോറിയുടമ കൊല്ലം സ്വദേശി ഷറഫുദ്ദീന്‍ ക്ലീനറെ വിളിച്ച് ലോറി പാര്‍ക്കുചെയ്ത സ്ഥലത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. രാത്രി തിരച്ചില്‍ നടത്തിയിട്ടും ഷാനവാസിനെക്കുറിച്ച് വിവരമില്ലാതായതോടെ പൊലീസിനെ അറിയിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പുലര്‍ച്ചെ 2.30-ഓടെ സമീപത്തെ വീടിന്റെ പുരയിടത്തില്‍ ഷാനവാസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മൃതദേഹം രാവിലെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയും കോവിഡ് പരിശോധന നടത്തുകയും ചെയ്തു. അസ്വാഭാവികമരണത്തിന് കേസെടുത്ത പൊലീസ്, മോട്ടോര്‍വാഹന ഉദ്യോഗസ്ഥരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കടുത്ത പ്രമേഹമുള്ള ഷാനവാസ് ഓട്ടത്തിനിടെ മതിലിലോ മറ്റെവിടെയെങ്കിലുമോ ഇടിച്ചുവീണതോ ഹൃദയത്തകരാറോ ആകാം മരണകാരണമെന്ന് മാരാരിക്കുളം ഇന്‍സ്പെക്ടര്‍ എസ്. രാജേഷ് പറഞ്ഞു.അനുവദനീയമായതിലും അധികം ഭാരമുള്ളതിനാല്‍ വലിയ തുക പിഴയീടാക്കുമെന്ന ഭയത്തിലാണ് ഓടിയതെന്ന് ക്ലീനര്‍ മൊഴിനല്‍കിയിട്ടുണ്ട്. അതേ സമയം മോട്ടോര്‍ വെഹിക്കിള്‍ നടപടി പ്രതിഷേഘധത്തിനും വഴിയൊരുക്കിയിരിക്കുകയാണ്.

പരിശോധനകള്‍ പലപ്പോഴും മാസപ്പടി വൈകുമ്പോള്‍
ശമ്പളത്തിന് പുറമെ കിമ്പളം എന്ന ചൊല്ലാണ് വാഹന പരിശോധനയില്‍ പലപ്പോഴും നടക്കുന്നത്. അതു തന്നെയാണ് കരുനാഗപ്പള്ളിയിലെ യുവാവിന്റെ മരണത്തിനും വഴിവച്ചെതെന്നാണ് ആരോപണം ഉയരുന്നത്. പെരുമ്പാവൂര് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് പലപ്പോഴും തെക്കന്‍ ജില്ലകളിലേക്ക് എം.സാന്റ് എത്തിക്കാറുള്ളത്. എന്നാല്‍ ഇവിടെ ഡ്രൈവര്‍മാര്‍ നേരിടുന്നത്. മരണ പാച്ചില്‍ അല്ലെങ്കില്‍ കൈക്കൂലി ഇവയില്‍ ഏതെങ്കിലും ആയിരിക്കും. പെരുമ്പാവൂര്‍ മുതല്‍ ആലപ്പുഴ വരെ രാത്രി പട്രോളിങ് നില്‍ക്കുന്ന പൊലീസുകാര്‍ക്ക് കൈമടക്ക് പതിവാണ്. വൈകിയാല്‍ പിഴ. കൈമടക്ക് കൊടുത്താല്‍ കണ്ണടയ്ക്കും. മോട്ടോര്‍ വാഹനവുകുപ്പിലും ഇതേ നിലപാട് തന്നെയാണ്. പലപ്പോഴും ലോറി ഉടമകള്‍ വാഹനം തടയാതിരിക്കാനായി മാസപ്പടി നല്‍കുകയാണ് പതിവ്. ഈ തുക മാസം 10,000ത്തിന് മുകളില്‍ വരെ എത്തും. എന്നാല്‍ പടി വൈകുന്നതോടെ ലോറി നമ്പരും പേരും തിരഞ്ഞ് പിടിച്ച് ആക്രമിക്കാറാണ് പതിവ്. ആലപ്പുഴയിലെ വാഹനപരിശോധനയില്‍ ഇത്തരത്തില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മിക്ക പരിശോധനയും രാത്രികാലങ്ങളിലാണ്. അതിനാല്‍ തന്നെ വാഹന ഉടമകള്‍ വെഹിക്കിളിനും പൊലവീസിനും നല്‍കേണ്ട തുക മുന്‍കൂട്ടി തന്നെ ഡ്രൈവര്‍മാരെ ഏല്‍പ്പിക്കാറാണ് പതിവ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category