1 GBP = 95.80 INR                       

BREAKING NEWS

അടൂര്‍ പ്രകാശിന്റെ മകളെ വിവാഹം ചെയ്തിരിക്കുന്നത് ബാറുടമ ബിജു രമേശിന്റെ മകനാണ്; ആ ബന്ധം വെച്ച് ബിജു രമേശിനെ കൊണ്ട് ഒരു ആരോപണം ഉന്നയിപ്പിക്കുകയായിരുന്നു; പിന്നില്‍ കളിച്ചത് ചെന്നിത്തലയും അടൂര്‍ പ്രകാശും ജോസഫ് വാഴക്കനും; പിള്ളയും ജോര്‍ജും പങ്കാളിയായി; ലക്ഷ്യമിട്ടത് ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രി കസേര; ബാര്‍കോഴ ഐ ഗ്രൂപ്പ് തിരക്കഥ; പിന്നില്‍ നിന്ന് കുത്തിയത് ചെന്നിത്തല; തുറുപ്പുഗുലാനുമായി ജോസ് കെ മാണി; സിഎഫിന്റെ ഒപ്പുള്ള റിപ്പോര്‍ട്ട് പുറത്ത്

Britishmalayali
kz´wteJI³

തിരുവനന്തപുരം: കൈം മാണിയെ പിന്നില്‍ നിന്ന് കുത്തിയത് രമേശ് ചെന്നിത്തല. കെ.എം. മാണിയെ കേസില്‍ കുടുക്കാന്‍ വിജിലന്‍സിനെവരെ കോണ്‍ഗ്രസ് സ്വാധീനിച്ചെന്നു ജോസ് പക്ഷം ആരോപിക്കുന്നു. കേരളാ കോണ്‍ഗ്രസ് (എം) അന്ന് നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ജോസ് കെ മാണി വിഭാഗം പുറത്തു വിട്ടു. മാണിയെ അപമാനിച്ച ഇടതുമുന്നണിയുമായി കൂട്ടുചേരുന്നതിനെതിരേ യു.ഡി.എഫ്. നടത്തുന്ന പ്രചാരണം ചെറുക്കാന്‍ പാര്‍ട്ടി കമ്മിഷന്‍ റിപ്പോര്‍ട്ട് ഉപയോഗിക്കാനാണു ജോസ് വിഭാഗത്തിന്റെ നീക്കം.

കേസ് ഉയര്‍ന്നുവന്നപ്പോള്‍ത്തന്നെ മാണി രാജിസന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, രാജി തടഞ്ഞ്, അദ്ദേഹത്തെ ബോധപൂര്‍വം കേസില്‍ കുടുക്കുകയായിരുന്നെന്നു സി.എഫ്.തോമസ് അധ്യക്ഷനായ കമ്മിഷന്‍ കണ്ടെത്തിയതായി ജോസ് പക്ഷം പറയുന്നു. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അന്വേഷണം നടക്കുന്ന സമയത്തു തന്നെ ഇതിന്റെ വിശദാംശങ്ങള്‍ മറുനാടന്‍ പുറത്തു വിട്ടിരുന്നു. അന്ന് മറുനാടന്‍ പുറത്തു വിട്ട വിവരങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്.

സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലായിരുന്നു അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഐ ഗ്രൂപ്പിന്റെ ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശും ജോസഫ് വാഴയ്ക്കനും പങ്കാളികളായി. ആര്‍.ബാലകൃഷ്ണപിള്ളയും പി.സി.ജോര്‍ജും ഗൂഢാലോചനയില്‍ വിവിധ ഘട്ടങ്ങളില്‍ പങ്കാളികളായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ജോസ്.കെ.മാണിയുടെ ഇടതുമുന്നണി പ്രവേശന പ്രഖ്യാപനത്തിന് ശേഷം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കെ.എം.മാണിയെ പിന്നില്‍ നിന്ന് കുത്തിയെന്ന് അദ്ദേഹം പലതവണ ആവര്‍ത്തിച്ചിരുന്നു. ആരൊക്കെയാണ് ആ നേതാക്കളെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന രഹസ്യ അന്വേഷണ റിപ്പോര്‍ട്ട് അതാരെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കുന്നതാണ്. കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ നേതാക്കളാണ് കെ.എം.മാണിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നും അതിന്റെ പരിണിതഫലമായിരുന്നു ബാര്‍ കോഴ കേസെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാര്‍കോഴ സംബന്ധിച്ച ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ 2014-ല്‍ കെ.എം.മാണി സി.എഫ്.തോമസിനെ ചെയര്‍മാനാക്കിക്കൊണ്ട് അന്വേഷണക്കമ്മിഷന്‍ വെച്ചിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിലെ എല്ലാ കണ്ടെത്തലുകളും വിരല്‍ ചൂണ്ടുന്നത് ഐ.ഗ്രൂപ്പിലേക്കാണ്. കെ.എം.മാണിയേയും കേരള കോണ്‍ഗ്രസിനേയും ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യമായിരുന്നു ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പറയുന്നു. രമേശ് ചെന്നിത്തല, പി.സി.ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ എന്നിവരാണ് ഈ ഗൂഢാലോചയ്ക്ക് നേതൃത്വം നല്‍കിയത്.

എറണാകുളത്ത് ഒരു അഭിഭാഷകന്റെ സാന്നിധ്യത്തിലും അതുപോലെ മുണ്ടക്കയത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും വെച്ച് ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ്, പി.സി.ജോര്‍ജ് , ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജേക്കബ് തോമസ്, സുകേശന്‍, ബാറുടമയായ ബിജു രമേശ് തുടങ്ങിയവര്‍ പലഘട്ടങ്ങളില്‍ പങ്കാളികളായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഐ ഗ്രൂപ്പിന്റെ ഈ ഗൂഢാലോചനയെ കുറിച്ച് ഉമ്മന്‍ ചാണ്ടിക്കും അറിവുണ്ടായിരുന്നു എന്ന പ്രത്യേക പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.

യു.ഡി.എഫിനു ബുദ്ധിമുട്ടുണ്ടാക്കുമെന്നു കരുതിയാണു മാണി റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നതെന്നും ജോസ് പക്ഷം പറയുന്നു. വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളുടെയും സ്വന്തമായ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട് തയാറാക്കിയത്. കേസ് അന്വേഷണവേളയില്‍ വിജിലന്‍സ് എ.ഡി.ജി.പിയായിരുന്ന ജേക്കബ് തോമസിന്റെ ആത്മകഥയിലെ ചില ഭാഗങ്ങളും ചൂണ്ടിക്കാട്ടുന്നു. ആര്‍. ശെല്‍വരാജിനെ സിപിഎമ്മില്‍നിന്ന് അടര്‍ത്തിയെടുത്തതിനു മാണിയെ ഉപയോഗിച്ച് പ്രതികാരം ചെയ്യാന്‍ ഇടതുമുന്നണി രാഷ്ട്രീയ അട്ടിമറിശ്രമം നടത്തി. അതിനു തടയിടാനായിരുന്നു ബാര്‍ കോഴക്കേസെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗളുരുവില്‍ മാണിയും പിണറായി വിജയനും ചര്‍ച്ച നടത്തിയെന്നാണു കോണ്‍ഗ്രസ് സംശയിച്ചത്.

മാണി സിപിഎം. പ്ലീനത്തില്‍ പങ്കെടുത്തതും കോട്ടയം ദേശാഭിമാനി യൂണിറ്റ് ഉദ്ഘാടനത്തില്‍ പങ്കെടുത്തതും സംശയത്തിന് ആക്കംകൂട്ടി. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് മാണിയെ കുടുക്കാന്‍ ശ്രമിച്ചു. ആരോപണം വരുന്നതിനു തലേന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചില സൂചനകള്‍ നല്‍കിയിരുന്നു. പിന്നീട് അന്നത്തെ മന്ത്രിസഭയിലെ കോണ്‍ഗ്രസ് പ്രമുഖര്‍ ചേര്‍ന്നാണു തിരക്കഥയൊരുക്കിയത്. ആരോപണം വന്നപ്പോഴേ മാണിയും ഒപ്പം പി.ജെ. ജോസഫും രാജിക്കു തയാറായിരുന്നു. എന്നാല്‍, യു.ഡി.എഫ്. സമ്മതിച്ചില്ല. ജേക്കബ് തോമസിനെയും സുകേശനേയും അന്വേഷണത്തിനു നിയോഗിച്ചതും ദുരൂഹമായിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടില്ലെങ്കിലും, കേസില്‍ ഉദ്ദേശിച്ച രീതിയില്‍ അന്വേഷണം പുരോഗമിക്കേണ്ടെന്നായിരുന്നു ഉന്നതതീരുമാനമെന്നാണു ജേക്കബ് തോമസിന്റെ ആത്മകഥയിലുള്ളത്- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ബിജു രമേശിനെ മനഃപൂര്‍വം രംഗത്തിറക്കിയതു കോണ്‍ഗ്രസ് ഗൂഢാലോചനയായിരുന്നു. രാജിക്കു സമ്മതിക്കാതിരുന്നതു ജോസഫിനെ അടര്‍ത്തിയെടുക്കാനായിരുന്നു. അന്ന് മാണിയെ ഒറ്റിയതിനുള്ള പ്രതിഫലമാണു യു.ഡി.എഫിലെ ജോസഫിന്റെ സ്ഥാനം. ഈ നീക്കം മാണിയുടെ അന്ത്യത്തില്‍ കലാശിച്ചെന്നും അതിന്റെ തുടര്‍ച്ചയായാണു തങ്ങളെ മുന്നണിയില്‍നിന്നു പുറത്താക്കിയതെന്നും ജോസ് പക്ഷം ആരോപിക്കുന്നു.

ഉമ്മന്‍ ചാണ്ടിയെ താഴെയിറക്കി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യവും ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ ആവശ്യമുന്നയിച്ച് ചെന്നിത്തല പാലായില്‍ മാണിയെ നേരിട്ട് കണ്ടുവെന്നും എന്നാല്‍ മാണി വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും പറയുന്നു. പട്ടയ വിഷയവുമായി ബന്ധപ്പെട്ട് മാണിയും അടൂര്‍ പ്രകാശും തമ്മില്‍ വലിയ തോതിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ആ ഭിന്നതയാണ് അടൂര്‍ പ്രകാശിനെ ഈ ഗൂഢാലോചനയിലേക്കെത്തിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

അടൂര്‍ പ്രകാശിന്റെ മകളെ വിവാഹം ചെയ്തിരിക്കുന്നത് ബാറുടമ ബിജു രമേശിന്റെ മകനാണ്. ആ ബന്ധം വെച്ച് ബിജു രമേശിനെ കൊണ്ട് ഒരു ആരോപണം ഉന്നയിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈയിടെ അന്തരിച്ച സി.എഫ്.തോമസ് എംഎല്‍എ. അധ്യക്ഷനായിരുന്ന സമിതിയെയാണ് ബാര്‍കോഴ കേസ് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളിലെ അന്വേഷണം നടത്താന്‍ വേണ്ടി ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ അവരുടെ ഭാഗത്ത് നിന്ന് കൃത്യമായ അന്വേഷണം ഉണ്ടായില്ല. തുടര്‍ന്നാണ് എറണാകുളം കേന്ദ്രീകരിച്ചുള്ള സ്വകാര്യ ഏജന്‍സിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുന്നത്. ഇത് പിന്നീട് സി.എഫ്.തോമസിന് നല്‍കിയിരുന്നു. സി.എഫ്.തോമസിന്റെ ഒപ്പോടുകൂടിയുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ജോസ്.കെ.മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ ബാര്‍ കോഴ ആരോപണം വീണ്ടും സജീവ ചര്‍ച്ചയായ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 2016 മാര്‍ച്ച് 31-നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. നാലുവര്‍ഷത്തോളം കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ മാത്രം കൈവശമുണ്ടായിരുന്ന റിപ്പോര്‍ട്ട് ആണിത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category