1 GBP = 95.80 INR                       

BREAKING NEWS

ഉദിയന്‍കുളങ്ങരയില്‍ നിന്ന് മോഷ്ടിച്ച വസ്ത്രങ്ങള്‍ എത്തിച്ച് ഭാര്യയ്ക്ക് തുണിക്കട ഇട്ടുകൊടുത്ത കള്ളന്‍; വലിയ ബിസിനസുണ്ടെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ചു; കോയമ്പത്തൂരില്‍ 20,000 രൂപ വാടകയുള്ള വീട്ടില്‍ രണ്ടാം ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം അടിപൊളി ജീവിതം; കരുവാറ്റ ബാങ്ക് കവര്‍ച്ചക്കാരന്‍ കാട്ടാക്കടക്കാരന്‍ ആല്‍ബിന്‍ രാജിനെ പൊക്കിയത് സിനിമയെ വെല്ലും നീക്കത്തിലൂടെ

Britishmalayali
kz´wteJI³

ആലപ്പുഴ: കരുവാറ്റ സഹകരണ ബാങ്ക് കവര്‍ച്ച കേസിലെ മുഖ്യപ്രതി തിരുവനന്തപുരം കാട്ടാക്കട കട്ടക്കോട് പറക്കാണി മേക്കുംകരയില്‍ ആല്‍ബിന്‍ രാജിനെ കുടുക്കിയത് കേരളാ പൊലീസിന്റെ അന്വേഷണ മികവ്. സിനിമാ സ്റ്റൈലിലായിരുന്നു നീക്കങ്ങള്‍. പൊലീസ് കോയമ്പത്തൂരിലെ വീടു വളഞ്ഞപ്പോള്‍ ആല്‍ബിന്‍ വീടിനു മുകളില്‍നിന്ന് അടുത്ത കെട്ടിടങ്ങളുടെ മുകളിലേക്കു ചാടി ഓടിയിരുന്നു. പൊലീസിനു നേരെ കത്തി വീശുകയും ചെയ്തു. ഒടുവില്‍ പിടി വീണു. കിലോമീറ്ററുകളോളം ഓടിച്ചാണു പ്രതിയെ പിടിച്ചത്.

കോയമ്പത്തൂരിലെ ആഡംബര വില്ലകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഇരുനില വീട്ടിലാണ് ഇയാള്‍ കുടുംബ സമേതം താമസിച്ചിരുന്നത്. ആല്‍ബിന്‍ വീട്ടിലുണ്ടെന്നു വിവരം കിട്ടിയ പൊലീസ് സംഘം വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ സ്ഥലം വളഞ്ഞു. ഒരുസംഘം വീട് ലക്ഷ്യമാക്കി നീങ്ങി. മറ്റൊരു സംഘം റോഡില്‍ പല ഭാഗത്തായി നിലയുറപ്പിച്ചു. പൊലീസ് വലവിരിച്ചെന്നു തിരിച്ചറിഞ്ഞ ആല്‍ബിന്‍ വീടിന്റെ ടെറസില്‍ നിന്നു ചാടി മറ്റു വീടുകളുടെ മുകളിലൂടെ ഓടി. ഇതുകണ്ട് അന്വേഷണ സംഘത്തിലെ സിവില്‍ പൊലീസ് ഓഫിസര്‍ എ.നിഷാദ് പിന്നാലെ പാഞ്ഞു. നിഷാദ് പിന്നാലെ എത്തിയപ്പോള്‍ കട്ട വലിച്ചെറിഞ്ഞശേഷം കത്തി വീശി ആക്രമിക്കാന്‍ ശ്രമിച്ചു.ഒഴിഞ്ഞു മാറിയ നിഷാദ്, പ്രതിയെ കീഴ്പ്പെടുത്തി, മുകളില്‍ കയറിയിരുന്നു ബഹളം വച്ചു. അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ 'തിരുടന്‍ തിരുടന്‍' എന്നു വിളിച്ചു പറഞ്ഞതോടെ അവര്‍ മാറി. അങ്ങനെ കള്ളന്‍ കുടുങ്ങി.

കേരളത്തിലെ സമ്പന്ന കുടുംബാംഗം. വലിയ ബിസിനസ്. ജോലിത്തിരക്കായതിനാല്‍ വീട്ടില്‍ വരുന്നത് വല്ലപ്പോഴും മാത്രം...കോയമ്പത്തൂരില്‍ 20,000 രൂപ വാടകയുള്ള വീട്ടില്‍ രണ്ടാംഭാര്യക്കും അവരുടെ ആദ്യവിവാഹത്തിലെ രണ്ടു കുട്ടികള്‍ക്കുമൊപ്പം താമസിച്ചുവന്ന ആല്‍ബിന്‍ രാജിനെപ്പറ്റി ഭാര്യ ശോബി അയല്‍വാസികളോട് തന്നെപ്പറ്റി പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. എല്ലാവരും ഇത് വിശ്വസിച്ചു. അതുകൊണ്ട് തന്നെ പൊലീസിന്റെ നീക്കം നാട്ടുകാര്‍ക്കും ഞെട്ടിലുണ്ടാക്കി. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന കോളനിയായതിനാല്‍ ഇവിടെ എപ്പോഴും പൊലീസിന്റെ സുരക്ഷയുണ്ടായിരുന്നു. ഇതിനാല്‍ പുറത്തുനിന്നുള്ളവരുടെ ഭീഷണിയില്ലാതെ സുഖമായി താമസിക്കാന്‍ കഴിയുമായിരുന്നു. ആല്‍ബിന്‍ രാജ് പ്രയോജനപ്പെടുത്തിയതും ഇതേ സൗകര്യമാണ്.

അടുത്തവീട്ടുകാര്‍ക്കുപോലും ആല്‍ബിന്‍ രാജുമായി സൗഹൃദമില്ല. ആദ്യഭാര്യ പിണങ്ങിപ്പോയശേഷമാണ് തമിഴ്നാട് സ്വദേശിയായ ശോബിയുമായി ആല്‍ബിന്‍ രാജ് പരിചയപ്പെടുന്നത്. നെയ്യാറ്റിന്‍കര ഉദിയന്‍ കുളങ്ങരയിലെ തുണിക്കടയില്‍നിന്ന് മോഷ്ടിച്ച വസ്ത്രങ്ങള്‍ കോയമ്പത്തൂരിലെത്തിച്ച് ഭാര്യയ്ക്ക് തുണിക്കട ഇട്ടുകൊടുത്ത ചരിത്രവും ആല്‍ബിന്‍ രാജിനുണ്ട്. നാഗര്‍കോവിലിലെ ഒരു സ്വര്‍ണക്കടയില്‍നിന്ന് ആല്‍ബിന്‍ രാജ് 120 പവന്‍ മോഷ്ടിച്ചിരുന്നു. ഈ കേസിലെ കൂട്ടുപ്രതിയായിരുന്ന ശോബി ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കഥകളെല്ലാം രണ്ടാം ഭാര്യയ്ക്കും അറിയാമായിരുന്നു. മോഷണക്കേസില്‍ പ്രതിയായ പശ്ചാത്തലമുള്ളതിനാല്‍ കരുവാറ്റ ബാങ്ക് കവര്‍ച്ച കേസില്‍ ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് വനിതാ പൊലീസിനെക്കൂടി ഉള്‍പ്പെടുത്തിയ സംഘം കോയമ്പത്തൂരിന് തിരിച്ചത്. എന്നാല്‍, ഒന്നാംപ്രതിയെ പിടികൂടാന്‍ കഴിഞ്ഞതിനാല്‍ ശോബിയെ കസ്റ്റഡിയിലെടുക്കാതെ പൊലീസ് സംഘം മടങ്ങുകയായിരുന്നു. പിന്നീടും നിരീക്ഷണം തുടര്‍ന്നു.

അതിനിടെ കോയമ്പത്തൂരില്‍ ആല്‍ബിന്‍ രാജിനെ നിരീക്ഷിക്കാന്‍ നിയോഗിച്ച കേരള പൊലീസിലെ രണ്ടുപേരെ കള്ളന്മാരെന്നു സംശയിച്ച് കോയമ്പത്തൂര്‍ പൊലീസ് പിടികൂടി. തമിഴ്നാട്ടിലെ ഒരു മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന വിവിഐപി മേഖലയില്‍ 2 'തിരുടന്മാരെ' പിടികൂടിയെന്നറിഞ്ഞ് നാട്ടുകാരും സംഘടിച്ചു. കേരള പൊലീസ് ആണെന്നു പുറത്തറിഞ്ഞാല്‍ ആല്‍ബിന്‍ രാജ് രക്ഷപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍, തമിഴ്നാട് പൊലീസ് സംഘത്തെ മാറ്റി നിര്‍ത്തി തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചു കാര്യം ബോധിപ്പിച്ച ശേഷമാണ് സംഘത്തിന് അന്വേഷണം തുടരാന്‍ കഴിഞ്ഞത്.

കോയമ്പത്തൂര്‍ പുനിയമുത്തൂര്‍ പ്രദേശത്ത്, കേരളത്തിലെ വന്‍ റബര്‍ വ്യവസായിയെന്ന വ്യാജേനയാണ് ആല്‍ബിന്‍ രാജ് ജീവിച്ചിരുന്നത്. ഹരിപ്പാട് സിഐയുടെ നേതൃത്വത്തില്‍ ആദ്യം കോയമ്പത്തൂരില്‍ എത്തിയ കേരള പൊലീസ് സംഘത്തിന് കാര്യമായ വിവരങ്ങള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന്, ഷാഡോ പൊലീസ് എസ്ഐ ടി.ഡി.നെവിന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജി.ഉണ്ണിക്കൃഷ്ണപിള്ള, അരുണ്‍ ഭാസ്‌കര്‍ എന്നിവരെ കോയമ്പത്തൂരില്‍ നിര്‍ത്തി അന്വേഷണം തുടര്‍ന്നു. അങ്ങനെയാണ്, വിവിഐപി മേഖലയിലേക്ക് അന്വേഷണം എത്തിയത്. ഒടുവില്‍ പൊലീസ് ഓപ്പറേഷനും. ആല്‍ബിന്റെ രണ്ടു കാലിലും പരുക്കേറ്റിട്ടുണ്ട്.ഇയാളില്‍ നിന്ന് 1.850 കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തെന്നു പൊലീസ് പറഞ്ഞു.

മറ്റു 2 പ്രതികളില്‍ നിന്നായി 1.5 കിലോഗ്രാമോളം സ്വര്‍ണം നേരത്തെ ണ്ടെത്തിയിരുന്നു.ബാങ്കില്‍നിന്ന് 4.830 കിലോഗ്രാം സ്വര്‍ണവും 4.5 ലക്ഷം രൂപയും നഷ്ടപ്പെട്ടെന്നാണു വിവരം. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ബാക്കി സ്വര്‍ണവും പണവും ണ്ടെത്താനാകുമെന്ന് ഡിഐജി കാളിരാജ് മഹേഷ് കുമാറും ജില്ലാ പൊലീസ് മേധാവി പി.എസ്.സാബുവും പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category