1 GBP = 95.80 INR                       

BREAKING NEWS

സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍; സിപിഎം സജീവ പ്രവര്‍ത്തകനായിരുന്ന ശശി ബിജെപി അംഗത്വമെടുത്തത് ബിജെപി തലശേരി മണ്ഡലം ഓഫീസിലെത്തി; കൂടുതല്‍ കാര്യങ്ങള്‍ പരസ്യമായി പിന്നീട് പറയുമെന്നും വെളിപ്പെടുത്തല്‍; സിപിഎമ്മിന്റെ മുഖത്തേറ്റ കനത്ത പ്രഹരമായി കൂത്തുപറമ്പിലെ ജീവിക്കുന്ന രക്തസാക്ഷിയുടെ സഹോദരന്റെ നിലപാട് മാറ്റം

Britishmalayali
kz´wteJI³

കണ്ണൂര്‍: സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു. സഹോദരന്‍ പുതുക്കിടി ശശിയാണ് ബിജെപിയില്‍ ചേര്‍ന്നത്. വിവിധ വിഷയങ്ങളിലുള്ള സിപിഎം നിലപാടില്‍ പ്രതിഷേധിച്ചാണ് കൂത്തുപറമ്പ് വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ് വര്‍ഷങ്ങളായി കിടക്കയില്‍ കഴിയുന്ന പുഷ്പന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ, പി പ്രകാശ് ബാബുവാണ് മെമ്പര്‍ഷിപ്പ് നല്‍കിയത്. പാര്‍ട്ടിയില്‍ ചേര്‍ന്ന കാര്യം ബിജെപി കണ്ണൂര്‍ ജില്ലാഘടകത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.

ഫെയസ്ബുക്ക് കുറിപ്പ് ഇങ്ങനെ
സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരനും സിപിഎം സജീവ പ്രവര്‍ത്തകനുമായ ശശി ബിജെപി അംഗത്വമെടുത്തു. കണ്ണൂരില്‍ ബിജെപി തലശേരി മണ്ഡലം ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ആണ് അദ്ദേഹം അംഗത്വമെടുത്തത്. സി പി എമ്മിന്റെ നിലപാടിലെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ചാണ് സഹോദരന്‍ സി പി എമ്മില്‍ നിന്ന് രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നത്. ഇനി ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് പുഷ്പന്റെ സഹോദരന്‍ ശശി അറിയിച്ചു. ഇനിയും കൂടുതല്‍ ആളുകള്‍ ബിജെപിയിലേക്ക് എത്തി ചേരുമെന്നും കൂടുതല്‍ കാര്യങ്ങള്‍ പരസ്യമായി പിന്നീട് പറയാമെന്നും അദ്ദേഹം അറിയിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു ശശിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു

സഖാവ് പുഷ്പന്‍
പുഷ്പനെ അറിയാമോ സഖാവ് പുഷ്പനെ അറിയാമോ.. ഈ ഗാനം ഒരു തവണയെങ്കിലും കേള്‍ക്കാത്ത മലയാളിയുണ്ടാകില്ല. അവശതയുടെ കിടക്കയില്‍ ഇരുപത്തി ആറ് വര്‍ഷങ്ങള്‍ തികയ്ക്കുകയാണു പുഷ്പന്‍. കേരളത്തിലെ സിപിഎമ്മിന് പുഷ്പനെക്കാള്‍ വലിയ വൈകാരിക പ്രതീകമില്ല. ചെറുകുടലില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ, ആഴ്ചകള്‍ നീണ്ട ആശുപത്രിവാസം. ദേഹപീഡകള്‍ പുഷ്പനെ വിട്ടൊഴിയുന്നതേയില്ല. 27-ാം കൂത്തുപറമ്പ് രക്തസാക്ഷിത്വദിനം ആചരിക്കാനുള്ള ഒരുക്കത്തിലാണു സംഘടനയും പാര്‍ട്ടിയും. രക്തസാക്ഷിത്വദിനാചരണ വേദികളില്‍ ഇക്കുറി പുഷ്പന്റെ സാന്നിധ്യമുണ്ടാകുമോ എന്നുറപ്പില്ല. ഇരുപത്തിനാലാണ്ട് മലര്‍ന്നു മാത്രം കിടന്ന ശരീരത്തില്‍ കഴിഞ്ഞിട്ടും, പണ്ട് നിറതോക്കിനു മുന്‍പിലേക്ക് എടുത്തുചാടിയിടത്തു തന്നെയാണു മനസ്സ്. പക്ഷേ, അകത്തും പുറത്തും വേദന പേറുന്ന ശരീരം ചെറുയാത്രയ്ക്കുപോലും പുഷ്പനെ അനുവദിക്കുന്നില്ല.

കൂത്തുപറമ്പില്‍ സംഭവിച്ചത്
1994 നവംബര്‍ 25 ഒരു വെള്ളിയാഴ്ചയായിരുന്നു. സ്വാശ്രയവിദ്യാഭ്യാസ പ്രശ്നവുമായി ബന്ധപ്പെട്ടു മന്ത്രിമാരെ വഴിയില്‍ തടയാന്‍ ഡിവൈഎഫ്ഐ പരിപാടിയിട്ടിരിക്കുന്ന സമയം. കൂത്തുപറമ്പില്‍ അര്‍ബന്‍ സഹകരണ ബാങ്ക് സായാഹ്നശാഖ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി എം വി രാഘവന്‍. ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ട മന്ത്രി എന്‍. രാമകൃഷ്ണന്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന പൊലീസ് മുന്നറിയിപ്പിനെ തുടര്‍ന്നു പിന്‍വാങ്ങുന്നു. പിന്മാറാതെ രാഘവന്‍. കൂത്തുപറമ്പിലും പരിസരത്തും വന്‍ പൊലീസ് സന്നാഹം. രണ്ടായിരത്തോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. പകല്‍ 11.55 ആയപ്പോഴേക്കും പൊലീസ് സംരക്ഷണത്തോടെ മന്ത്രിയെത്തി. മുദ്രാവാക്യം മുഴക്കി ഇരമ്പിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. തിരിച്ചു കല്ലേറ്. ചിതറി ഓടിയവര്‍ക്കിടയിലൂടെ വഴിയുണ്ടാക്കി മന്ത്രിയുടെ വാഹനം ടൗണ്‍ഹാളിലേക്ക്. മന്ത്രി ഹാളില്‍ കയറുന്നതിനിടയില്‍ റോഡില്‍ വെടിവയ്പു തുടങ്ങി. ഹാളിനുള്ളിലും ലാത്തിച്ചാര്‍ജ്. പലരും അടിയേറ്റു വീണു.

പൊലീസുകാര്‍ ഒരുക്കിയ വലയത്തിനുള്ളില്‍നിന്നു നിലവിളക്കുകൊളുത്തി ബാങ്ക് ഉദ്ഘാടനം ചെയ്ത എംവിആര്‍ 13 മിനിറ്റ് പ്രസംഗിച്ചു. സ്വതസിദ്ധ ശൈലിയിലുള്ള ഈ പ്രസംഗവും പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു. പൊലീസുകാരുടെ കനത്ത വലയത്തിലൂടെ പുറത്തേക്കിറങ്ങിയ മന്ത്രി തിരിച്ചു കണ്ണൂരിലേക്ക്. ഇതിനിടയില്‍ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടിച്ചു. എന്നിട്ടും പിരിഞ്ഞു പോകാതിരുന്ന ജനക്കൂട്ടത്തിനു നേരെ വീണ്ടും വെടിവയ്പും തുടങ്ങി. രണ്ടുമണിക്കൂറോളം തുടര്‍ന്ന വെടിവയ്പിനൊടുവില്‍ ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. രാജീവന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. റോഷന്‍, പ്രവര്‍ത്തകരായ വി. മധു, ഷിബുലാല്‍, കുണ്ടുചിറ ബാബു എന്നിവര്‍ മരിച്ചു വീണു. പുഷ്പന്‍, മാങ്ങാട്ടിടം മങ്ങാട് സജീവന്‍, കൂത്തുപറമ്പ് ചാലില്‍ സജീവന്‍, തലശ്ശേരി കപ്പണപുങ്ങാംചേരി പ്രസാദ് എന്നിവര്‍ക്കു പരുക്കേറ്റു.

തോക്കിനു മുന്‍പില്‍
കര്‍ഷകത്തൊഴിലാളി കുടുംബത്തില്‍ പിറന്ന പുഷ്പന് എട്ടാംക്ലാസ് വരെ മാത്രമാണ് ഔപചാരിക വിദ്യാഭ്യാസം. സംഘടനാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നെങ്കിലും കുടുംബം പോറ്റാന്‍ ജോലി ആവശ്യമാണെന്ന ഘട്ടത്തില്‍ ബെംഗളൂരുവിനു വണ്ടി കയറി. അവിടെ പലചരക്കുകടയിലായിരുന്നു ജോലി. അവധിക്കു നാട്ടിലെത്തിയപ്പോള്‍ സ്വാശ്രയവിദ്യാഭ്യാസ വിരുദ്ധ സമരത്തിന്റെ നടുവിലായിരുന്നു സംഘടന. അതിന്റെ ഒത്തനടുവിലേക്കു തന്നെ പുഷ്പനും എടുത്തുചാടുകയായിരുന്നു. കഴുത്തിനു പിന്നിലേറ്റ വെടിയുണ്ട പുഷ്പന്റെ സുഷുമ്‌ന നാഡിക്കാണു പ്രഹരമേല്‍പിച്ചത്. കഴുത്തിനു താഴേക്കു തളര്‍ന്നു. അന്നു കിടപ്പിലായതാണു പുഷ്പന്‍. പാര്‍ട്ടിയുടെ വലയത്തില്‍, പ്രവര്‍ത്തകരുടെ കൈപിടിച്ചാണ് പിന്നത്തെ ജീവിതം. ബ്രാഞ്ച് സെക്രട്ടറി മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെയുള്ളവര്‍ അക്കൂട്ടത്തിലുണ്ട്.

സൗകര്യപ്രദമായി കൂത്തുപറമ്പ് സ്മരണകള്‍ മറന്നിട്ടുമുണ്ടു കണ്ണൂരിലെ പാര്‍ട്ടി. പാര്‍ട്ടി ഭരണകാലത്ത് സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയപ്പോഴോ, പരിയാരം മെഡിക്കല്‍ കോളജിന്റെ ഭരണം പിടിച്ചപ്പോഴോ മാത്രമല്ലത്. കൂത്തുപറമ്പ് വെടിവയ്പില്‍ പാര്‍ട്ടി പ്രതിസ്ഥാനത്തു നിര്‍ത്തിയ എംവിആറിനെ രണ്ടു പതിറ്റാണ്ടിനുശേഷം രാഷ്ട്രീയാലിംഗനം ചെയ്തതു കേരളം കണ്ടു. അദ്ദേഹത്തിന്റെ മകനു നിയമസഭാ സീറ്റും സമ്മാനിച്ചു. പാര്‍ട്ടിക്കപ്പുറം ഒരു വാക്കില്ലാത്ത പുഷ്പന്‍ ഒരെതിര്‍ശബ്ദവും ഉയര്‍ത്തിയില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category