1 GBP = 95.80 INR                       

BREAKING NEWS

കേരളത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ചകള്‍ക്ക് ഇപ്പോള്‍ വലിയ വില നല്‍കുന്നുവെന്ന് കേന്ദ്രമന്ത്രിയുടെ കുറ്റപ്പെടുത്തല്‍; ഡിസ്ചാര്‍ജിനായി വീണ്ടും കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്; രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്നും ആവശ്യം; കോവിഡില്‍ കേരള മോഡല്‍ പാളിയെന്ന് ഡോ ഹര്‍ഷവര്‍ധന്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ച്ച വന്നതായി രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ആദ്യഘട്ടത്തില്‍ വൈറസിനെ നിയന്ത്രിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് പ്രതിരോധം പിന്നോട്ട് പോവുകയായിരുന്നു. ഹര്‍ഷവര്‍ധന്‍ പങ്കെടുത്ത സണ്‍ഡേ സംവാദ് എന്ന പരിപാടിയുടെ ടീസര്‍ പുറത്തുവിട്ടതിലാണ് ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. പരിപാടിയില്‍ രൂക്ഷ വിമര്‍ശനമുണ്ടെന്നാണ് സൂചന.

കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ആദ്യഘട്ടത്തില്‍ രോഗത്തെ നിയന്ത്രിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചിരുന്നു. കേരളത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ചകള്‍ക്കാണ് ഇപ്പോള്‍ വലിയ വില നല്‍കുന്നതെന്നും ഹര്‍ഷവര്‍ധന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ കൊറോണ രോഗികളുടെ എണ്ണം ദിനം പ്രതി ഉയര്‍ന്നുവരുന്ന സാഹചര്യമാണ് ഉള്ളത്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി കേരളം ആദ്യം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പിന്നീട് വിള്ളല്‍ വീണു. സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം സംസ്ഥാനത്ത് ക്രമാതീതമായി ഉയര്‍ന്നെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കോവിഡ് ഡിസ്ചാര്‍ജ് പോളിസിയില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. ഡിസ്ചാര്‍ജിനായി വീണ്ടും കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്നാണ് ശുപാര്‍ശ. രോഗമുക്തരായശേഷം ഒരാഴ്ചകൂടി വീടുകളില്‍ തങ്ങാനുള്ള നിര്‍ദേശവും ഇനി വേണ്ടെന്നാണ് വിദഗ്ധസമിതി നിലപാട്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണം. ഈ സാഹചര്യത്തിലാണ് കോവിഡ് മുക്തരെ കണ്ടെത്താനുള്ള പരിശോധന ഒഴിവാക്കണമെന്നാണ് വിദഗ്ധ സമിതി ശുപാര്‍ശ. രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആളെ പത്താം ദിവസം ഡിസ്ചാര്‍ജ് ചെയ്യാം. ലക്ഷണങ്ങളുള്ളവരുടെ കാര്യത്തില്‍ ലക്ഷണങ്ങള്‍ മാറുന്ന മുറയ്ക്ക് ഡിസ്ചാര്‍ജ്.

ഗുരുതരാവസ്ഥയില്‍ ഉള്ള രോഗിയാണെങ്കിലും ലക്ഷണങ്ങള്‍ മാറിയാല്‍ പരിശോധന നടത്താതെ ഡിസ്ചാര്‍ജ് ചെയ്യാം. 10 ദിവസം കഴിഞ്ഞാല്‍ രോഗം പടര്‍ത്താനുള്ള സാധ്യത തീരെ ഇല്ല. അതുകൊണ്ട് നെഗറ്റീവായി എന്ന് കണ്ടെത്താനുള്ള പരിശോധന അനാവശ്യമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിലപാട്. ഒരു ദിവസം അയ്യായിരത്തിനു മുകളില്‍ പേര്‍ക്ക് കോവിഡ് നെഗറ്റീവ് ആയോ എന്നറിയാനുള്ള പരിശോധന നടത്തുന്നുണ്ട്. ഈ പരിശോധന കൂടി പുതിയ രോഗികളെ കണ്ടെത്താന്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. ഓഗസ്റ്റില്‍ വിദഗ്ധ സമിതി ഈ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഡിസ്ചാര്‍ജിനായുള്ള പിസിആര്‍ പരിശോധന ഒഴിവാക്കി ആന്റിജന്‍ പരിശോധനയാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

നിലവില്‍ രാജ്യത്ത് കൂടുതല്‍ പ്രതിദിന രോഗബാധിതരുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. മഹാരാഷ്ട്രയ്ക്ക് പിന്നില്‍ പലപ്പോഴും രണ്ടാമതാണ്. അതിവ്യാപനം ഉണ്ടായ പല സംസ്ഥാനത്തും രോഗ വ്യാപനം കുറഞ്ഞു. ഒരുഘട്ടത്തില്‍ കേരളത്തില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം 10,000 ത്തിന് മുകളിലും എത്തി. ഈ സാഹചര്യത്തിലാണ് വിമര്‍ശനം. രാജ്യത്ത് 24 മണിക്കൂറിനിടെ 61,871 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് ആകെ രോഗികളുടെ എണ്ണം 74,94,552 ആയി. 1033 പേരാണ് കോവിഡ് ബാധിതരായി ഒറ്റ ദിവസം രാജ്യത്ത് മരിച്ചത്. ഇതോടെ കോവിഡ് ബാധിതരായി രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,14,031 ആയി.

7,83,311 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 65,97,210 പേര്‍ക്ക് രോഗം ഭേദമായി. രോഗ ബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്ര തന്നെയാണ് മുന്നില്‍. ഇതു വരെ 15.86 ലക്ഷം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 42,229 പേര്‍ ഇതു വരെ മഹാരാഷ്ട്രയില്‍ മാത്രം മരണപ്പെട്ടു. ലോകത്ത് യു എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. യുഎസ്സില്‍ 8,342,665 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ആകെയുള്ള കോവിഡ് മരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category