1 GBP = 95.80 INR                       

BREAKING NEWS

ന്യൂനപക്ഷത്തെ ഭൂരിപക്ഷമാക്കാന്‍ ചെയ്യുന്നത് നിര്‍ബന്ധിത ബന്ധുത്വം; പുരുഷന്മാരെയെല്ലാം തടവറയിലാക്കി സ്ത്രീകള്‍ക്കൊപ്പം കിടക്കുന്ന സര്‍ക്കാര്‍ ചാരന്മാര്‍; ചൈനീസ് സംസ്‌കാരം സ്വീകരിച്ചില്ലെങ്കില്‍ ക്രൂരപീഡനം; നിര്‍ബന്ധിത വന്ധീകരണവും, ഗര്‍ഭഛിദ്രവും; ഷിന്‍ഡജാങിലെ ഉയിഗൂര്‍ വംശജരുടെ നരക ജീവിതം ഇങ്ങനെ

Britishmalayali
kz´wteJI³

ബെയ്ജിങ്: ചൈനയിലെ ഭൂരിപക്ഷത്തിനൊപ്പം ചേര്‍ന്ന് ഭാഷയും സംസ്‌കാരവും അതേ രീതിയിലാക്കാന്‍ നിര്‍ബന്ധിത തടവ്. ന്യൂനപക്ഷ വിഭാഗ വംശത്തിലെ പുരുഷന്മാരെയെല്ലാം തടവറയിലാക്കി സ്ത്രികള്‍ക്കൊപ്പം കിടക്കുന്ന സര്‍ക്കാര്‍ ചാരന്മാര്‍. ബന്ധികള്‍ ആക്കിയും പീഡനം. ന്യൂനപക്ഷത്തിനു മേല്‍ ഇത്രയധികം കാടത്തം പുലര്‍ത്തുന്ന ഒരു കമ്യൂണിസ്റ്റ് രാഷ്ട്രം ഉണ്ടെങ്കില്‍ അത് ചൈന എന്ന് വിളിക്കാതെ തരമില്ല. അത്രത്തോളം പീഡനമാണ് പൊലീസ് സ്റ്റേറ്റെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ഷിന്‍ഡജാങിലെ ഉയിഗൂര്‍ വംശജര്‍ അനുഭവിക്കുന്നത്.

ഉയിഗുര്‍ വംശജര്‍ അനുഭവിച്ചുവരുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ കുറച്ചുകാലങ്ങളായി പുറംലോകത്തെത്തുന്നുണ്ട്. മതപരമായ ആചാരവൈവിധ്യങ്ങള്‍ വെച്ചുപുലര്‍ത്തുന്നതിന്റെ പേരില്‍ ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉയിഗുറുകള്‍ക്കെതിരെ വര്‍ഷങ്ങളായി നിഷേധാത്മകനിലപാടുകളാണ് വെച്ചുപുലര്‍ത്തുന്നത്. ഉയിഗുറുകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സിസിടിവി നിരീക്ഷണങ്ങളും അവരുടെ വീടുകളില്‍ നിര്‍ബന്ധിതമായി ഗവണ്‍മെന്റിന്റെ ചാരന്മാരെ പാര്‍പ്പിക്കലും കുറ്റം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാരിന് തോന്നുന്ന ഉയിഗുറുകളെ വലിയ റീഎജുക്കേഷന്‍ സെന്ററുകളില്‍ പാര്‍പ്പിച്ച് ചൈനീസ് വിദ്യാഭ്യാസം നല്‍കലും ഒക്കെ ഇതിന്റെ ഭാഗമായി നടന്നുപോരുന്നുണ്ട്.

ഇപ്പോള്‍, വന്നിരിക്കുന്ന വാര്‍ത്ത മനുഷ്യാവകാശത്തിന്റെ കടുത്ത ലംഘനങ്ങളിലൊന്ന് തന്നെയാണ്. ചൈനയുടെ കടുത്ത മുനുഷ്യാവകാശ ലംഘനത്തിന് എതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ അമേരിക്ക. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഉയിഗുര്‍ വംശജര്‍ ഇരയാകുന്നതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയാന്‍ പ്രതികരിച്ചിരിക്കുന്നത്.

ദശലക്ഷത്തിലേറെ ഉയിഗുറുകളും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളും ഷിന്‍ജിയാങ്ങില്‍ തടവിലുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ വിലയിരുത്തല്‍. ഉയിഗുര്‍ വംശജരെയും മറ്റു മുസ്ലിം ന്യൂനപക്ഷങ്ങളെയും പാര്‍പ്പിക്കുന്നതിനായി കൂടുതല്‍ രഹസ്യ തടവറകള്‍ ഷിന്‍ജിയാങ്ങില്‍ ഉയര്‍ന്നു കഴിഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഷിന്‍ജിയാങ്ങില്‍ നടക്കുന്നതെന്നു റോബര്‍ട്ട് ഒബ്രിയാന്‍ പറയുന്നു.

നിര്‍ബന്ധിത ബന്ധുത്വം
വര്‍ഷങ്ങളായി ചൈന ഉറുഗകള്‍ക്ക് മേലുള്ള പീഡനങ്ങള്‍ തുടരുന്നത്. വംശഹത്യ ചെയ്യുക. ചൈനീസ് രക്തത്തിലേക്ക് അലിപ്പിക്കുക എന്നതാണ് തന്ത്രം. 2017 -ന്റെ അവസാനം മുതല്‍, മുസ്ലിം - പ്രത്യേകിച്ചും XUAR ( China's Xinjiang Uyghur Autonomous Region) -ലെ കുടുംബങ്ങളിലേക്ക് ചൈനീസ് കേഡര്‍ ഉദ്യോഗസ്ഥരെത്തുകയും അവരെ ചൈനീസ് സംസ്‌കാരം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. അനുസരിച്ചില്ലെങ്കില്‍ പുരുഷന്മാര്‍ ക്യാമ്പുകളിലേക്് തള്ളപ്പെടുന്നു. സ്ത്രീകളെ വേട്ടയാടാന്‍ പോലും ഇവര്‍ക്ക് മടിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

'ജോഡിയാക്കി കുടുംബമാക്കുക' (Pair Up and Become Family) എന്നത് ചൈനീസ് സര്‍ക്കാര്‍ ഉയിഗുറുകള്‍ക്ക് നേരെ നടപ്പിലാക്കുന്ന അനേകം നയങ്ങളിലൊന്നായിരുന്നു. 2017 ഏപ്രില്‍ മുതല്‍ തന്നെ ഇങ്ങനെ വ്യത്യസ്തമായ മതാചാരങ്ങളെ ഉള്‍ക്കൊള്ളുന്നവരെയും മറ്റ് രാഷ്ട്രീയത്തില്‍ (അധികൃതരുടെ ഭാഷയില്‍ തെറ്റായ രാഷ്ട്രീയം) വിശ്വസിക്കുന്നവരെയും ഉള്‍ക്കൊള്ളുന്ന 1.5 ദശലക്ഷം ഉയിഗുര്‍ വംശജരെയും മറ്റ് മുസ്ലിം ന്യൂനപക്ഷങ്ങളെയും പാര്‍പ്പിക്കുന്നതിനായി ക്യാമ്പുകള്‍ പണിയുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിരുന്നു.

മ്യൂണിച്ച് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഉയിഗുര്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് പറയുന്നത് ജമശൃ ഡു മിറ ആലരീാല എമാശഹ്യ കാമ്പയിന്‍ ഈ മനുഷ്യരുടെ സ്വകാര്യതയിലേക്കും സുരക്ഷിതത്വത്തിലേക്കും സാധാരണഗതിയിലുള്ള ജീവിതത്തിലേക്കുമുള്ള പൂര്‍ണമായ കടന്നുകയറ്റമാണ് എന്നാണ്. ഒരു മോചനവും സാധ്യമല്ലാത്ത തരത്തിലുള്ള തടവറകളായി ഉയിഗുര്‍ വംശജരുടെ വീടുകള്‍ മാറുന്നു എന്നും അദ്ദേഹം മുന്‍പ് പ്രതികരിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category