1 GBP = 95.80 INR                       

BREAKING NEWS

പൊലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ച കേസില്‍ മഹാരാഷ്ട്ര മന്ത്രിക്ക് മൂന്ന് മാസം തടവും പിഴയും; നടപടി വനിതാ - ശിശുവികസന മന്ത്രി യശോമതി ഠാക്കൂറിന് എതിരെ; വിധി എട്ട് വര്‍ഷം മുന്‍പുള്ള കേസില്‍

Britishmalayali
kz´wteJI³

മുംബൈ: പൊലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ച കേസില്‍ മഹാരാഷ്ട്ര മന്ത്രിക്ക് മൂന്ന് മാസം കഠിന തടവും 15,500 രൂപ പിഴയും. മഹാരാഷ്ട്രാ വനിതാ - ശിശുവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യശോമതി ഠാക്കൂറിനാണ് ശിക്ഷ. എട്ട് വര്‍ഷം മുന്‍പ് നടന്ന കേസിലാണ് ഇന്നലെ കോടതി ശിക്ഷ വിധിച്ചത്.

അമരാവതി ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. വണ്‍വേ തെറ്റിച്ച് സഞ്ചരിച്ച വാഹനം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ തടഞ്ഞതിനെത്തുടര്‍ന്ന് അദ്ദേഹത്തെ മര്‍ദ്ദിച്ച കേസില്‍ യശോമതി ഠാക്കൂര്‍, അവരുടെ ഡ്രൈവര്‍, ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് സെഷന്‍സ് കോടതി കണ്ടെത്തി.

അന്ന് എംഎല്‍എ ആയിരുന്ന യശോമതി സഞ്ചരിച്ച ടാറ്റാ സഫാരി വണ്‍വേ തെറ്റിച്ചതിനെ തുടര്‍ന്നാണ് ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിള്‍ വാഹനം തടഞ്ഞത്. ഇതോടെ അവര്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങി പൊലീസ് കോണ്‍സ്റ്റബിളിന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചെകിട്ടത്ത് അടിക്കുകയും ചെയ്തുവെന്നാണ് കേസ്. വാഹനത്തിന്റെ ഡ്രൈവറും യശോമതിക്കൊപ്പം സഞ്ചരിച്ച രണ്ടുപേരും ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും കോണ്‍സ്റ്റബിള്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.

സംഭവം നടന്നയുടന്‍ മേലുദ്യോഗസ്ഥനെ വിവരം അറിയിച്ചശേഷം കോണ്‍സ്റ്റബിള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. കേസില്‍ അഞ്ച് സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. സാക്ഷികളില്‍ ഒരാളായ പൊലീസുകാരന്‍ കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category