1 GBP = 95.80 INR                       

BREAKING NEWS

പ്രത്യേക പദവി പുനഃസ്ഥാപിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ത്തതോടെ അടവ് മാറ്റി കേന്ദ്ര സര്‍ക്കാര്‍; ജമ്മു കശ്മീരില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടക്കും; 22 ജില്ലകളിലും വികസന കൗണ്‍സിലുകള്‍ സ്ഥാപിച്ച് സര്‍ക്കാര്‍ ഉത്തരവ്; പ്രതിപക്ഷ മഹാസഖ്യത്തെ നിഷ്പ്രഭമാക്കാന്‍ ബിജെപിയുടെ കശ്മീരിലെ കളികള്‍ ഇങ്ങനെ..

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന ജില്ലാ വികസന കൗണ്‍സിലുകള്‍ നിലവില്‍ വരും. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനായി നിയമഭേദഗതി നടപ്പാക്കി ഓര്‍ഡിനന്‍സ് പുറത്തിറക്കി. പതിനാല് അംഗങ്ങള്‍ വീതമുള്ള ജില്ലാ കൗണ്‍സിലുകള്‍ സ്ഥാപിക്കാനാണ് നിര്‍ദ്ദേശം. ഇതോടെ ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഉടന്‍ നടക്കാനുള്ള സാധ്യതകള്‍ മങ്ങി.

ജമ്മു കശ്മീരിലെ 22 ജില്ലകളിലും വികസന കൗണ്‍സിലുകള്‍ സ്ഥാപിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. കൗണ്‍സില്‍ അംഗങ്ങളെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കും. അംഗങ്ങള്‍ അദ്ധ്യക്ഷന്‍ അല്ലെങ്കില്‍ അദ്ധ്യക്ഷയെ നിശ്ചയിക്കും. നിലവില്‍ മന്ത്രിമാരുടെ അദ്ധ്യക്ഷതയിലുള്ള ജില്ലാ വികസന ബോര്‍ഡിനു പകരമാണ് ഈ സംവിധാനം. ആദ്യം വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കും എന്നാണ് കേന്ദ്ര പ്രഖ്യാപനം. ജമ്മു കശ്മീരിന്റ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ പ്രമുഖ പാര്‍ട്ടികള്‍ നിലപാട് കടുപ്പിക്കുമ്പോഴാണ് കേന്ദ്രത്തിന്റെ അപ്രതീക്ഷിത നീക്കം.

നേരത്തെ ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് ഉചിതമായ സമയത്ത് തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. മണ്ഡല പുനര്‍നിര്‍ണയത്തിന് സമിതി രൂപീകരിച്ചെങ്കിലും നടപടി വൈകുകയാണ്. പിഡിപി നേതാവ് മെഹബൂബ മുഫ്തി നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണ്‍, സിപിഎം നേതാവ് മൊഹമ്മദ് യൂസഫ് താരിഗാമി തുടങ്ങിയവര്‍ ഒത്തു ചേര്‍ന്ന് കേന്ദ്രതീരുമാനങ്ങള്‍ക്കെതിരെ യോജിച്ച നിലപാടെടുക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ എന്നാണ് സഖ്യത്തിന്റെ പേര്. കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച വിഷയം ചര്‍ച്ചചെയ്യാന്‍ ഫാറൂഖ് അബ്ദുള്ളയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ രാഷ്ട്രീയ നീക്കത്തിന് ധാരണയായത്. 2019 ഓഗസ്റ്റ് അഞ്ചിനു മുമ്പ് കശ്മീരിലെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു നല്‍കണമെന്ന് ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമാണ് തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേന്ദ്ര സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തത്.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനായി ഒന്നിച്ച് നീങ്ങാന്‍ ഓ?ഗസ്റ്റില്‍ കശ്മീരിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുന്നതിനാണ് ഒരുമിച്ചു പോരാടാന്‍ ദീര്‍ഘനാളായുള്ള വൈരം മറന്ന് പാര്‍ട്ടികള്‍ ഒന്നിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, സിപിഎം, കോണ്‍ഗ്രസ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികളാണ് ഒരുമിച്ചു നില്‍ക്കുന്നതിന് അന്ന് തീരുമാനിച്ചത്. 2019 ഓഗസ്റ്റ് നാലിന് നടത്തിയ ഗുപ്കര്‍ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായിരുന്നു പാര്‍ട്ടികളുടെ പുതിയ നീക്കം. ഗുപ്കര്‍ പ്രഖ്യാപനം-2 എന്നാണ് ഓ?ഗസ്റ്റ് 23ലെ ഇവരുടെ സംയുക്ത പ്രസ്താവനയെ വിശേഷിപ്പിച്ചിരുന്നത്. ഫറുഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, സജാദ് ലോണ്‍, എം.വൈ. താരിഗാമി, മുസാഫിര്‍ ഷാ, ജി.എ. മിര്‍ എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചിരുന്നത്.

മോദി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസമാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള ശ്രീനഗറിലുള്ള ഗുപ്കര്‍ റോഡ് വസതിയിലെത്തി കണ്ടത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി നിലനിര്‍ത്താന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും പാര്‍ട്ടികള്‍ പ്രതിജ്ഞ എടുത്തു. ഇതില്‍ എല്ലാ പാര്‍ട്ടികളും ഒപ്പുവെച്ചിരുന്നു. ഇതാണ് ഗുപ്കര്‍ പ്രഖ്യാപനം എന്ന പേരില്‍ അറിയപ്പെടുന്നത്. ഫാറൂഖ് അബ്ദുള്ള, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിഎ മിര്‍, സിപിഎം നേതാവ് എംവൈ തരിഗാമി, പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജദ് ഗാനി ലോണ്‍ അവാമി നാഷണല്‍ കോണ്‍ഫറന്‍സ് മേധാവി മുസഫര്‍ ഷാ എന്നിവരായിരുന്നു പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

വീട്ടുതടങ്കലില്‍ നിന്നും കഴിഞ്ഞ ദിവസം മോചിതയായ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയെ കഴിഞ്ഞ ?ദിവസം നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. ഒമര്‍ അബ്ദുള്ളയും ഫരൂഖ് അബ്ദുള്ളയുമാണ് മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിച്ച് ജമ്മു കശ്മീരിലെ രാഷ്ട്രീയ സ്ഥിതി?ഗതികള്‍ ചര്‍ച്ച ചെയ്തത്. ഇരുവരും സന്ദര്‍ശിച്ച വിവരം ഒമര്‍ അബ്ദുള്ള ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ട്വീറ്റ് റീട്വീറ്റ് ചെയ്ത മെഹ്ബൂബ കടിക്കാഴ്ചയുടെ സന്തോഷം അറിയിച്ചു.

ജമ്മുകശ്മീരിലെ 370-ാം അനുഛേദം റദ്ദാക്കിയതിന് പിന്നാലെവീട്ടുതടങ്കലിലാക്കപ്പെട്ട മെഹബൂബ മുഫ്തിക്ക് മോചനം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ വീട്ടില്‍ കരുതല്‍ തടങ്കലിലായിരുന്ന മഹ്ബൂബയെ പതിനാല് മാസത്തിന് ശേഷമാണ് മോചിപ്പിച്ചത്. എന്നേക്കുമായി കരുതല്‍ തടങ്കല്‍ പാടില്ലെന്ന സുപ്രീംകോടതി പരാമര്‍ശത്തിന്പിന്നാലെയാണ് മോചനം. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നിയമവിരുദ്ധമായി എടുത്തു മാറ്റിയതിലൂടെ നേരിട്ട അപമാനം തങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന് മെഹബൂബ മുഫ്തി പ്രതികരിച്ചിരുന്നു.

'ഡല്‍ഹിയിലെ സര്‍ക്കാര്‍ നിയമവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും നീക്കം ചെയ്ത ആര്‍ട്ടിക്കിള്‍ 370 തിരിച്ചു പിടിക്കേണ്ടതുണ്ട്. ഇത് മാത്രമല്ല, കശ്മീരിലെ മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതുണ്ട്. ഒരുപാട് കശ്മീരികള്‍ക്ക് ജീവന്‍ ത്യജിക്കേണ്ടി വന്നു. മുന്നോട്ടുള്ള പാത കഠിനമാണെന്ന് അറിയാം. എങ്കിലും ഞങ്ങള്‍ക്ക് ഈ സമരം തുടരേണ്ടതുണ്ട്. എന്നെ പോലെ അന്യായമായി തടവിലാക്കപ്പെട്ട മറ്റുള്ളവരേയും മോചിപ്പിക്കണമെന്ന് ഇന്ന് ഞാന്‍ ആവശ്യപ്പെടുന്നു.'-മെഹബൂബ മുഫ്തി ട്വീറ്റില്‍ വ്യക്തമാക്കി.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മെഹബൂബ മുഫ്തിയെപൊതുസുരക്ഷ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്. ഒരു വര്‍ഷവും രണ്ടുമാസവും തടങ്കലില്‍ കഴിഞ്ഞ ശേഷമാണ് ഇപ്പോള്‍ മോചനം. നേരത്തെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയെ മാര്‍ച്ച് 13 നും ഒമര്‍ അബ്ദുള്ളയെ മാര്‍ച്ച് 24 നും മോചിപ്പിച്ചിരുന്നു. അപ്പോഴും മെഹബൂബ മുഫ്തിയെ മാത്രം മോചിപ്പിച്ചിരുന്നില്ല. കഴിഞ്ഞ ജൂലായ് 31ന് മെഹബൂബയുടെ തടങ്കല്‍ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു.

നേതാക്കളുടെ മോചനം ആവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ എത്തി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ കരുതലോടെ മാത്രമേതീരുമാനം എടുക്കാനാകൂ എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. അതേസമയം എന്നത്തേക്കുമുള്ള തടങ്കലായി ഇതുമാറരുതെന്ന് സുപ്രീംകോടതി പരാമര്‍ശം നടത്തിയിരുന്നു. എത്രകാലം ഒരാളെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ സാധിക്കുമെന്ന് അറിയിക്കണമെന്നും രണ്ടാഴ്ചമുമ്പ് സുപ്രീംകോടതി ആവശ്യപ്പെട്ടു. അതിന് പിന്നാലെയാണ് മെഹബൂബ മുഫ്തിയെ വിട്ടയക്കാനുള്ള തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category