1 GBP = 95.80 INR                       

BREAKING NEWS

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച പീഡന കേസില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്റെ അനന്തരവന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തല്‍; ബേക്കലിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ വിഐപിയെ കണ്ടെത്തിയത് മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍; സിംകാര്‍ഡ് ഉടമയെ കണ്ടെത്തിയത് നിര്‍ണ്ണായകമായി; ദിലീപ് പ്രതിയായ കേസിലെ നീതി നിഷേധം ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച പീഡന കേസില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്റെ അനന്തരവന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തല്‍. ഇതിനുള്ള തെളിവുകള്‍ രഹസ്യാന്വേഷണ വിഭാഗം ഡിജിപിക്കു കൈമാറി. ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണമെങ്കില്‍ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ തന്നെ കോടതിയെ സമീപിച്ചത് ചര്‍ച്ചയാകുന്നതിനിടെയാണ് സാക്ഷിയെ സ്വാധീനിക്കാനുള്ള കേസിലെ നിര്‍ണ്ണായക കണ്ടെത്തലും.

കോടതിയില്‍ മൊഴി മാറ്റിപ്പറയാന്‍ ഭീഷണിയുള്ളതായി കേസിലെ നിര്‍ണായക സാക്ഷി ബേക്കല്‍ പൊലീസിനു പരാതി നല്‍കിയിരുന്നു. തുടര്‍ അന്വേഷണത്തിലാണു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ബേക്കലിലെ സാക്ഷിയെ ഫോണില്‍ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച സിം കാര്‍ഡിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. കൊല്ലം സ്വദേശിയായ ഇയാളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് അടുത്തടുത്ത ദിവസങ്ങളില്‍ 5 സിം കാര്‍ഡ് വാങ്ങിയതായി തെളിഞ്ഞു.

സിം കാര്‍ഡ് ഉടമയെ ചോദ്യം ചെയ്തപ്പോള്‍ രാഷ്ട്രീയ നേതാവിന്റെ ബന്ധു പറഞ്ഞിട്ടാണ് അതു വാങ്ങി നല്‍കിയതെന്നു മൊഴി നല്‍കി. തുടര്‍ന്ന്, 5 സിമ്മുകളില്‍ നിന്നും ഓരോ തവണ മാത്രമാണു വിളിച്ചതെന്നു സൈബര്‍സെല്‍ കണ്ടെത്തി. കേസിലെ സാക്ഷികളെയും അവരുടെ ബന്ധുക്കളെയുമാണു വിളിച്ചത്. ഈ കേസില്‍ കേസെടുക്കാന്‍ സാധ്യതയുണ്ട്. സര്‍ക്കാരിന്റെ അനുമതിയോടെയാകും തീരുമാനമെന്നാണ് സൂചന. അതിനിടെയാണ് ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണമെങ്കില്‍ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ തന്നെ കോടതിയെ സമീപിച്ചത് വിവാദമാകുന്നത്. വിഷയത്തില്‍ അതിശക്തമായ പ്രതികരണവുമായി സിനിമയിലെ വനിതാ കൂട്ടായ്മ രംഗത്തു വന്നു.

ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ മൂന്ന് വര്‍ഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പില്‍ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണെന്നും ഡബ്ല്യു.സി.സി ചോദിച്ചു. ഇക്കാര്യത്തില്‍ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും ഡബ്ല്യു.സി.സി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 'ഈ കോടതിയില്‍ നിന്നും അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടില്ല , ആയതിനാല്‍ കോടതി തന്നെ മാറ്റണം എന്ന് പറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന്‍ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു' എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഡബ്ല്യു.സി.സി. കേള്‍ക്കുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് പ്രോസിക്യൂട്ടര്‍ തന്നെ സംശയിക്കുന്നതായി അറിയുന്നു. ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ മൂന്ന് വര്‍ഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പില്‍ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്- ഡബ്ല്യൂസിസി ചോദിക്കുന്നു.

കഴിഞ്ഞ ദിവസമാണ് പ്രത്യേക കോടതിയിലെ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. പ്രത്യേക കോടതി ജഡ്ജ് ഹണി. എം വര്‍ഗീസിനെതിരെയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രംഗത്ത് എത്തിയത്. നടിയെ ആക്രമിച്ച കേസ് ഈ കോടതി മുമ്പാകെ തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി കിട്ടില്ലെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്. കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണെന്നും നീതിന്യായവ്യവസ്ഥയ്ക്കാകെയും പ്രോസിക്യൂഷനും കോട്ടം വരുത്തുന്നതാണ് ഇത്തരം സമീപനമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ എ.സുരേശന്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. ഇതിനിടെയാണ് സാക്ഷിയെ സ്വാധീനിക്കലില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ചര്‍ച്ചയാകുന്നത്.

നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ ഭീഷണിയെന്ന് മുഖ്യസാക്ഷി. ഫോണിലൂടെയും കത്തിലൂടെയും തനിക്ക് ഭീഷണി സന്ദേശങ്ങള്‍ പതിവായി എത്തുന്നുവെന്നാണ് മുഖ്യസാക്ഷി വിപിന്‍ ലാല്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിപിന്‍ലാല്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ തിരുത്തണമെന്നാണ് പ്രധാന ഭീഷണിയിനെന്നാണ് വിപിന്‍ലാല്‍ പരാതിയില്‍ പറയുന്നത്. ഫോണിലൂടേയും കത്തിലൂടേയും ഭീഷണിയുണ്ടെന്നാണ് വിപിന്‍ലാല്‍ പരാതിയില്‍ പറയുന്നത്. പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സാക്ഷി മൊഴി നല്‍കാനുള്ള ദിവസം അടുത്തു വരുന്നതിനിടെയാണ് തനിക്ക് ഭീഷണി വരുന്നതെന്ന് വിപിന്‍ പരാതിയില്‍ പറയുന്നു.

കാസര്‍ഗോഡ് സ്വദേശിയാണ് വിപിന്‍ ലാല്‍. വിപിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് 195 എ, 506 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളാണ് വിപിന്‍ലാല്‍. വിപിന്‍ ലാലാണ് നേരത്തെ ജയിലില്‍ വെച്ച് ഈ കേസിലെ മുഖ്യ പ്രതികളായ സുനില്‍ കുമാര്‍ അടക്കമുള്ളവരെ കത്തെഴുതാന്‍ സഹായിച്ചത്. കൃത്യം നടത്തിക്കഴിഞ്ഞെന്നും ഇനി ലഭിക്കേണ്ട പണം ലഭിക്കണമെന്നും പറയുന്ന കത്ത് അന്ന് വലിയ വിവാദമായിരുന്നു. കേസില്‍ പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള കണക്ഷനില്‍ നിര്‍ണായക വിവരമായിരുന്നു ഈ കത്തിലൂടെ പുറത്തുവന്നത്.

ഈ മാസം 24നും 25നും തന്റെ വിലാസത്തില്‍ ഭീഷണിക്കത്തും കിട്ടി ഇതോടെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. ബേക്കല്‍ പൊലീസ് ഭീഷണിപ്പെടുത്തല്‍, വാജ്യ തെളിവ് ചമക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്ത് അന്വേഷണം തുടങ്ങി. എന്നാല്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. കേസിന്റെ ആദ്യ ഘട്ട അന്വേഷണത്തില്‍ പൊലീസ് വിപിന്‍ ലാലിനെ പത്താം പ്രതിയാക്കിയെങ്കിലും പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു.

ദിലീപിന് എതിരായ മൊഴി നല്‍കിയ ചില സാക്ഷികള്‍ കോടതിയില്‍ മൊഴിമാറ്റിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രധാന സാക്ഷിയും മൊഴി മാറ്റിയതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ചിരുന്നു. തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. നിലവില്‍ ഈ കേസില്‍ രഹസ്യ വിചാരണ നടക്കുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

ഇതിനു മുന്‍പ് ഈ കേസുമായി ബന്ധപ്പെട്ട സാക്ഷികളുടെ മൊഴികള്‍ വാര്‍ത്തയാക്കരുതെന്ന് ദിലീപ് കോടതിയില്‍ ആവശ്യപെട്ടിരുന്നു. നടനും താരസംഘടനയായ 'അമ്മ'യുടെ ഭാരവാഹിയുമായ ഇടവേള ബാബു, നടി ബിന്ദു പണിക്കര്‍, നടി ഭാവ എന്നിവര്‍ കൂറുമാറിയിരുന്നു. ഇവര്‍ ആദ്യം നല്‍കിയ മൊഴിയും വിചാരണ സമയത്ത് നല്‍കിയ മൊഴിയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് സാക്ഷികളുടെ മൊഴികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെതിരെ ദിലീപ് കോടതിയെ സമീപിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category