1 GBP = 95.80 INR                       

BREAKING NEWS

പാര്‍ട്ടിയുടെ പേരും ചിഹ്നവും ജോസ് കെ മാണിക്ക് കമ്മീഷന്‍ അനുവദിച്ചത് നിര്‍ണ്ണായകം; ജോസഫിനും മോന്‍സ് ജോസഫിനും അയോഗ്യതയ്ക്ക് സാധ്യത; തൊടുപുഴയില്‍ മകനെ മത്സരിപ്പിക്കാന്‍ പിജെ; കടുത്തുരുത്തിയില്‍ മോന്‍സ് പ്രതിസന്ധിയില്‍; തക്കം നോക്കി ഷുവര്‍ സീറ്റ് കൈക്കലാക്കാന്‍ ഫ്രാന്‍സിസ് ജോര്‍ജും; റോഷിക്കും ജയരാജനും നോട്ടീസ് കൊടുത്തത് വിവാദങ്ങള്‍ ഒഴിവാക്കാന്‍ മാത്രം

Britishmalayali
kz´wteJI³

തിരുവനന്തപുരം : വിപ് ലംഘനം സംബന്ധിച്ച പരാതിയില്‍ പിജെ ജോസഫിനും മോന്‍സ് ജോസഫിനും ആയോഗ്യത വരുമെന്ന് സൂചന. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരും ചിഹ്നവും ജോസ് കെ മാണിക്ക് ഉപയോഗിക്കാമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയാണ് ഇതിന് കാരണം. ഹൈക്കോടതിയിലെ കേസില്‍ തീരുമാനം എത്തിയാല്‍ ഇരുവരേയും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അയോഗ്യരാക്കും.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ നിലപാട് മാത്രമേ ഇക്കാര്യത്തില്‍ സ്പീക്കര്‍ പരിശോധിക്കൂ. അതിനിടെ തൊടുപുഴയില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മകന്‍ അപ്പുവാകും സ്ഥാനാര്‍ത്ഥിയെന്ന സൂചന പിജെ ജോസഫ് നല്‍കി കഴിഞ്ഞു. അയോഗ്യത വന്നില്ലെങ്കില്‍ അപ്പുവിനെ തൊടുപുഴയില്‍ നിര്‍ത്തി മറ്റൊരു സീറ്റില്‍ പിജെ മത്സരിക്കാനും സാധ്യതയുണ്ട്. ഇതോടെ അയോഗ്യത വന്നാല്‍ കടുത്തുരുത്തി എംഎല്‍എയായ മോന്‍സ് ജോസഫിന്റെ പ്രതിസന്ധി രൂക്ഷമാകും. കടുത്തുരുത്തിയില്‍ മത്സരിക്കാന്‍ ജോസഫിന്റെ വിശ്വസ്തന്‍ ഫ്രാന്‍സിസ് ജോര്‍ജ് തയ്യാറെടുക്കുന്നുവെന്നും സൂചനയുണ്ട്.

അതിനിടെ ആയോഗ്യതാ വിഷയത്തില്‍ ജോസ് കെ. മാണിക്കൊപ്പമുള്ള കേരള കോണ്‍ഗ്രസ് (എം) എംഎല്‍എമാരോടും സ്പീക്കര്‍ വിശദീകരണം തേടും. പി.ജെ. ജോസഫ് വിഭാഗത്തിലെ മോന്‍സ് ജോസഫിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നിവര്‍ക്കു തിങ്കളാഴ്ച നോട്ടിസ് അയയ്ക്കുമെന്നു നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. റോഷി അഗസ്റ്റിന്റെ പരാതിയില്‍ പി.ജെ. ജോസഫ്, മോന്‍സ് ജോസഫ് എന്നിവരോടു നേരത്തേ വിശദീകരണം ചോദിച്ച സാഹചര്യത്തില്‍ മാത്രമാണ് ഇത്. നടപടിക്രമത്തിന്റെ ഭാഗം മാത്രം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് പക്ഷത്തെ അംഗീകരിച്ചതു കൊണ്ട് റോഷിക്കും ജയരാജനും പ്രശ്നങ്ങളുണ്ടാകില്ല.

രാജ്യസഭാ വോട്ടെടുപ്പ്, അവിശ്വാസപ്രമേയ ചര്‍ച്ച എന്നിവയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ജോസ് വിഭാഗവും യുഡിഎഫിന് വോട്ടു ചെയ്യാന്‍ ജോസഫ് വിഭാഗവും പരസ്പരം വിപ് നല്‍കിയിരുന്നു. വിപ് ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി ഇരുകൂട്ടരും നല്‍കിയ പരാതികളിലാണു നടപടി. ആരോപണം തെളിഞ്ഞാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം സഭാംഗത്വത്തില്‍ നിന്നു പുറത്താക്കാം. നോട്ടിസിനു മറുപടി വാങ്ങി തുടര്‍നടപടികളിലേക്കു കടക്കാനാണു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ദേശിക്കുന്നത്.

ജോസ് വിഭാഗത്തിന്റെ പരാതി വച്ചു രാഷ്ട്രീയം കളിച്ചുവെന്ന ആക്ഷേപം ഒഴിവാക്കാന്‍ കൂടിയാണ് ഇരുവിഭാഗങ്ങള്‍ക്കും നോട്ടിസ് നല്‍കുന്നത്. സ്പീക്കര്‍ തീരുമാനമെടുത്താലും കോടതിയെ സമീപിക്കാം. അപ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാകും പ്രസക്തം. അതുകൊണ്ട് തന്നെ വലിയ വെല്ലുവിളിയെയാണ് ജോസഫ് നേരിടുന്നത്. തൊടുപുഴയില്‍ പകരം മത്സരിക്കാന്‍ മകന്‍ ഉള്ളതുകൊണ്ട് ജോസഫിന് പ്രതിസന്ധിയുടെ ആഴം വ്യക്തിപരമായി കുറയും. എന്നാല്‍ മോന്‍സിന് കടുത്ത രാഷ്ട്രീയ നഷ്ടം ഇതിലൂടെ ഉണ്ടാകും.

മുമ്പ് രണ്ട് പേര്‍ക്ക് അയോഗ്യത വന്നിട്ടുണ്ട്. കേരള കോണ്‍ഗ്രസിലെ കലഹവും പിളര്‍പ്പും തന്നെയാണു മുന്‍പു നിയമസഭയിലെ 2 പേരുടെ അയോഗ്യതയ്ക്കു വഴിതുറന്നത്. ആര്‍ ബാലകൃഷ്ണപിള്ളയും പി.സി. ജോര്‍ജുമാണ് സ്പീക്കര്‍ അയോഗ്യത കല്‍പിച്ചവര്‍. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ 1990 ജനുവരി 15നു പിള്ളയെ അയോഗ്യനാക്കിയതു സ്പീക്കര്‍ വര്‍ക്കല രാധാകൃഷ്ണനാണ്. കേരള കോണ്‍ഗ്രസ് (ജെ) യുഡിഎഫ് വിട്ടപ്പോള്‍ കൂടെ പോകാതിരുന്ന പിള്ള കേരള കോണ്‍ഗ്രസ് (ബി) പുനരുജ്ജീവിപ്പിച്ചുവെന്നു പ്രസ്താവന നടത്തിയതോടെ ജോസഫ് ഗ്രൂപ്പ് വിപ് ഡോ. കെ.സി. ജോസഫ് സ്പീക്കറെ സമീപിച്ചു.

കേരള കോണ്‍ഗ്രസ് (എം) വിട്ടു കേരള കോണ്‍ഗ്രസ് (സെക്കുലര്‍) പുനരുജ്ജീവിപ്പിച്ചുവെന്ന് ആരോപിച്ചാണു മാണി ഗ്രൂപ്പിന്റെ ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍ ജോര്‍ജിനെതിരെ പരാതി നല്‍കിയത്. 2015 നവംബര്‍ 14നു ജോര്‍ജിനെ സ്പീക്കര്‍ എന്‍.ശക്തന്‍ അയോഗ്യനാക്കിയെങ്കിലും അതിനു മുന്‍പ് അദ്ദേഹം രാജിക്കത്തു നല്‍കി. രാജിക്കത്തു കണക്കിലെടുക്കാതെ അയോഗ്യത കല്‍പിച്ച സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

ഇപ്പോഴും രണ്ട് കേരളാ കോണ്‍ഗ്രസുകാരാണ് അയോഗ്യത ഭീഷണിയില്‍ എന്നതും ശ്രദ്ധേയും. അതും പാര്‍ട്ടിയിലെ പിളര്‍പ്പ് കാരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category