1 GBP = 98.30INR                       

BREAKING NEWS

സാമുവലിന്റെ തലവെട്ടിയത് തൊടുപുഴയില്‍ ജോസഫിന്റെ കൈ വെട്ടിയതു പോലെ; പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചു വിവരം ചോര്‍ത്തി നല്‍കിയ മാതാപിതാക്കള്‍ അറസ്റ്റില്‍; പിടിയിലായ കൊലയാളി ഐ.എസ്.ഐ.എസ് ബന്ധമുള്ള ചെന്‍ചെന്‍ ഭീകരന്‍; ഞാന്‍ സാമുവല്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഫ്രഞ്ചുകാര്‍ മുഴുവന്‍ തെരുവില്‍

Britishmalayali
kz´wteJI³

വിശ്വസിക്കുന്ന കാര്യങ്ങളുടെ സത്യസന്ധതയില്‍ സംശയം ജനിക്കുമ്പോഴാണ്, അതിന്റെ ആരെങ്കിലും വിമര്‍ശിക്കുമ്പോള്‍ അസഹിഷ്ണുത അനുഭവപ്പെടുക എന്നാണ് പറായാറ്. ഇത്തരത്തിലുള്ള അര്‍ദ്ധവിശ്വാസികള്‍ തന്നെയാണ് ഏതൊരു മതത്തിന്റെയും രാഷ്ട്രീയ സംഹിതയുടെയും ശാപം. തത്വശാസ്ത്രങ്ങളുടെ അകക്കാമ്പ് കാണാതെ, അത് മനസ്സിലാക്കാന്‍ ശ്രമിക്കാതെ കണ്ണടച്ച് പിന്തുടരുന്ന അനുയായികള്‍ തന്നെയാണ് പിന്നീട് ഭീകരവാദികളായി മാറുന്നതും. ഫ്രാന്‍സിലും സംഭവിച്ചത് മറ്റൊന്നല്ല.

പ്രവാചകന്റെ കാരിക്കേച്ചര്‍ ക്ലാസ്സ് മുറിയില്‍ കാണിച്ചതിന് തലയറുത്തുകൊന്ന സാമുവല്‍ പാറ്റി എന്ന അദ്ധ്യാപകന് ആദരവ് അര്‍പ്പിച്ചുകൊണ്ട് ഒരു രാജ്യം മുഴുവന്‍ തെരുവിലിറങ്ങിയപ്പോളവര്‍ക്ക് പിന്തുണയുമായി ഫ്രഞ്ച പ്രധാനമന്ത്രിയും രംഗത്തെത്തി. പാരിസിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സ്‌കൂളിലായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച്ച സംഭവം അരങ്ങേറിയത്. അബുലാഖ് അന്‍സോറോവ് എന്ന 18 കാരനാണ്, 47 കാരനായ ചരിത്രാദ്ധ്യാപകന്റെ തലയറത്ത് കൊന്നത്.

പാരിസിലെ പ്ലേസ് ഡി ലാ റിപ്പബ്ലിക്കയില്‍ ഫ്രഞ്ച് പ്രധാനമന്ത്രി, ജീന്‍ കാസ്ടെക്സ്ഉള്‍പ്പടെ ആയിരക്കണക്കിന് ആളുകളാണ് ''ഞാന്‍ സാമുവല്‍'' എന്ന മുദ്രാവാക്യവുമായി തെരുവില്‍ അണിനിരന്നത്. 2015-ല്‍ ആക്ഷേപഹാസ്യ പ്രസിദ്ധീകരണമായ ചാര്‍ലി ഹെബ്ഡോയ്ക്കെതിരെ നടന്ന ആക്രമണത്തെ അനുസ്മരിപ്പിച്ച് '' ഞാന്‍ ചാര്‍ലി'' എന്ന പ്ലക്കാര്‍ഡുകളും ചിലര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. . പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനായിരുന്നു അന്ന് ഈ പത്രസ്ഥാപനം ആക്രമിക്കപ്പെട്ടത്.

മരിച്ച അദ്ധ്യാപകനായ സാമുവല്‍ പാറ്റിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു മിനിറ്റ് നേരം മൗനം പൂണ്ട ജനക്കൂട്ടം പിന്നീട് കരഘോഷം മുഴക്കുകയും ഫ്രഞ്ച് ദേശീയഗാനം പാടുകയും ചെയ്തു. ഇതിനൊപ്പം ആവിഷ്‌കാര സ്വാതന്ത്ര്യം, പഠിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം എന്നിങ്ങനെ ഉരുവിടുകയും ചെയ്തിരുന്നു. പാരീസിനു പുറമേ ല്യോണ്‍, ടൊളൂസ്, സ്റ്റാര്‍സ്ബോര്‍ഗ്, നാന്റെസ്, മാഴ്സില്ലെ, ലില്ലെ, ബോര്‍ഡോക്സ് തുടങ്ങിയ പ്രധാന നഗരങ്ങളിലും ഇത്തരത്തിലുള്ള പ്രകടനങ്ങള്‍ നടന്നു.

അദ്ധ്യാപകന്റെ തലയറത്തു കൊല്ലുന്നത് ഈ ഇസ്ലാമിക തീവ്രവാദി സെല്‍ഫോണ്‍ കാമറയില്‍ പകര്‍ത്തിയിരുന്നതായാണ് വിശ്വസിക്കുന്നത്. അതിനു ശേഷം അറത്തെടുത്തു മാറ്റിയ തലയുടെ ചിത്രം തന്റെ ഐ എസ് ഐ എസ് സഹപ്രവര്‍ത്തകര്‍ക്ക് അയച്ചുകൊടുത്തതായും പറയുന്നു. റഷ്യയില്‍ ജനിച്ച, ചെന്‍ചിനിയന്‍ വംശജനായ ഈ ഭീകരന്റെ അര്‍ദ്ധ സഹോദരി ഐസിസില്‍ ചേരുവാനായി 2014-ല്‍ സിറിയയിലേക്ക് പോയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല, ഇവര്‍ക്കെതിരെ ഭീകരവിരുദ്ധ നിയമം അനുസരിച്ച് അന്വേഷണവും നടക്കുന്നുണ്ട്.

ക്ലാസ്സില്‍ കാര്‍ട്ടൂണ്‍ കാണിച്ച സംഭവം പുറത്തേക്ക് ചോര്‍ത്തിക്കൊടുത്ത, ക്ലാസ്സിലെ വിദ്യാര്‍ത്ഥിനിയുടെ പിതാവ് ബ്രാഹിം ക്നിനയ്ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. പാറ്റിയെ ഒരു തെമ്മാടി എന്ന് വിശേഷിപ്പിച്ച ഇയാള്‍ കഴിഞ്ഞയാഴ്ച്ച ട്വിറ്ററിലൂടെ ഈ അദ്ധ്യാപകന്റെ പെരുമാറ്റത്തിനെതിരെ പരാതി നല്‍കുവാന്‍ സമുദായാംഗങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വീഡിയോ കണ്ടതിനു ശേഷമാണ് കൊലപാതകിക്ക് കൊല നടത്താനുള്ള പ്രചോദനം ലഭിച്ച ത് എന്നാണ് വിശ്വസിക്കുന്നത്.

കൊലപാതകത്തിനു ശേഷം, അവിശ്വാസികളുടെ നേതാവ് എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഈ അദ്ധ്യാപകന്റെ മുറിച്ചുമാറ്റിയ തലയുടെ വീഡിയോ ഇയാള്‍ ചെഞ്ചെന്‍ ഐസിസ് ടെലഗ്രാം ചാനലുകളില്‍ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം, ഈ കൊലപാതകിക്ക് കഴിഞ്ഞ മാര്‍ച്ചില്‍ 10 വര്‍ഷത്തേക്ക് അഭയാര്‍ത്ഥി എന്ന നിലയില്‍ ഫ്രാന്‍സില്‍ താമസിക്കുവാന്‍ അനുമതി ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളിലെത്തി, സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് തന്നെയാണ് അയാള്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ച അദ്ധ്യാപകനെ കാണിച്ചു തരാന്‍ ആവശ്യപ്പെട്ടത്.

ഇതുവരെ ഈ കേസുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകിയുടെ രക്ഷകര്‍ത്താക്കള്‍, സഹോദരന്‍, സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ പിതാവ് തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഫ്രഞ്ച് സംസ്‌കാരത്തിന്റെ മതില്‍ക്കെട്ടുകള്‍ക്ക് അപ്പുറം ഒരു സമാന്തര സമൂഹം സൃഷ്ടിക്കുന്ന ഇസ്ലാമിക് മൗലികവാദികളെ നിയന്ത്രിക്കുന്നതിനുള്ള ബില്‍ കൊണ്ടുവരാന എമ്മാനുവല്‍ മാക്രോണ്‍ ശ്രമിക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള ക്രൂര സംഭവം അരങ്ങേറിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category