1 GBP = 98.30INR                       

BREAKING NEWS

സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ മുതലാക്കാന്‍ രണ്ടും കല്‍പ്പിച്ച് ആളുകള്‍ വീട് വാങ്ങുന്നു; കഴിഞ്ഞ വര്‍ഷം ഈ സമയത്തേക്കാള്‍ 16,818 പൗണ്ട് വീടിന്റെ ശരാശരി വില ഉയര്‍ന്നു; കൊറോണക്കാലത്തും വീടുകള്‍ വാങ്ങിക്കൂട്ടി ബ്രിട്ടീഷുകാര്‍

Britishmalayali
kz´wteJI³

കൊറോണ പ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞ റിയല്‍ എസ്റ്റേറ്റ് മേഖലയെ കൈപ്പിടിച്ച് ഉയര്‍ത്താനായിട്ടായിരുന്നു ചാന്‍സലര്‍ ഋഷി സുനാക് സ്റ്റാമ്പ് ഡ്യുട്ടി ഹോളിഡേ പ്രഖ്യാപിച്ചത്. പ്രതീക്ഷിച്ചതിലും അപ്പുറം ഈ പദ്ധതി വിജയം കണ്ടുവെന്നാണ് ഇപ്പോഴത്തെ ഗൃഹവിപണിയുടെ അവസ്ഥ തെളിയിക്കുന്നത്. ആവശ്യക്കാര്‍ ഏറിയതോടെ വീടുകള്‍ക്ക് ചോദിക്കുന്ന ശരാശരി വില 3,23,530 പൗണ്ട് ആയി ഉയര്‍ന്നു. സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെ വീടുകളുടെ വിലയില്‍ 1.1 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ദൃശ്യമായത്.

നിലവില്‍ വീടുകളുടെ ശരാശരി വില കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുണ്ടായിരുന്നതിനേക്കാള്‍ 16,818 പൗണ്ട് അഥവാ 5.5 ശതമാനം കൂടുതലാണ്. ഈ വര്‍ഷം അവസാനം വരെ വില വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുമെന്നും, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏഴു ശതമാനം വരെ വര്‍ദ്ധനവുണ്ടാകുമെന്നുമാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. ലോക്ക്ഡൗണിന് ശേഷം, സ്ഥലം അല്‍പം കൂടുതലുള്ള വീടുകളിലേക്ക് മാറാന്‍ ആളുകള്‍ താത്പര്യം പ്രകടിപ്പിക്കുന്നതും അതുപോലെ 5 ലക്ഷം പൗണ്ട് വരെ വിലയുള്ള വീടുകള്‍ക്ക് സ്റ്റാമ്പ് ഡ്യുട്ടി ഇല്ലാതെയാക്കിയതുമാണ് ഈ മേഖലയില്‍ പെട്ടെന്നൊരു ഉയര്‍ച്ചയുണ്ടാകുവാന്‍ കാരണം.

അതേസമയം, മോര്‍ട്ട്ഗേജ് ലഭിക്കുവാന്‍ ഇനിമുതല്‍ ഒരല്പം ബുദ്ധിമുട്ടേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തിയ ഒരു സര്‍വ്വേയില്‍ തെളിഞ്ഞു. ശീതകാലത്തെ തൊഴില്‍ പ്രശ്നങ്ങള്‍ കൂടി വായ്പാ ദാതാക്കള്‍ കണക്കിലെടുക്കാന്‍ തുടങ്ങിയതോടെയാണിത്.എന്നിരുന്നാല്‍ കൂടി, ഇപ്പോള്‍ വിപണിയിലുണ്ടായിട്ടുള്ള ഈ ഉണര്‍വ്വ്, ഈ വര്‍ഷം അവസാനം വരെ തുടരും എന്നുതന്നെയാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. വിപണിയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 7 ശതമാനത്തില്‍ എത്തുമെന്നും ഇവര്‍ പറയുന്നു.

ഒക്ടോബറില്‍ വില്‍പനയ്ക്ക് തയ്യാറാകുന്ന വീടുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഇതേസമയത്തുണ്ടായിരുന്നതിനേക്കാള്‍ 58 ശതമാനം കൂടുതലാണെന്ന് ഒരു റിപ്പോര്‍ട്ട് പറയുന്നു. അതുപോലെ ജൂണ്‍ മുതല്‍ ഓരോ ആഴ്ച്ചയും ഒരു മില്ല്യണില്‍ അധികമുള്ള ശരാശരി 868 ഇടപാടുകള്‍ വരെ നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2019- ഈ പ്രതിവാര ശരാശരി 522 ആയിരുന്നു. എല്ലാത്തരം വീടുകള്‍ക്കും ആവശ്യക്കാരുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. മറ്റൊന്ന്, വര്‍ക്ക് ഫ്രം ഹോം കൂടുതല്‍ പ്രചാരത്തിലായതോടെ, ജോലിസ്ഥലത്തിനടുത്ത് വീട് എന്ന ചിന്താഗതി മാറിക്കഴിഞ്ഞു. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് മാറുവാന്‍ ആളുകള്‍ കൂടുതലായി താത്പര്യം പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു.

താരതമ്യേന കുറഞ്ഞ വിലയ്ക്ക് വലിയ വീടുകള്‍ ലഭിക്കും എന്നതാണ് പ്രാന്തപ്രദേശങ്ങളിലേക്ക് മാറിയാല്‍ ഉള്ള ഗുണം. അതേസമയം, വര്‍ക്ക് ഫ്രം ഹോം കൂടുതല്‍ പ്രചാരത്തില്‍ വരുന്നതോടെ ജോലിക്കായുള്ള ദൈനംദിന യാത്രകളും ഒഴിവാക്കാന്‍ കഴിയും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category