1 GBP = 98.50INR                       

BREAKING NEWS

ജനുവരി പത്തിന് ലോകത്തെ കീഴടക്കാന്‍ ഒരു വൈറസ് എത്തുമെന്ന് ഒരു വര്‍ഷം മുന്‍പേ പ്രവചിച്ചു; ബ്രിട്ടീഷ് രാജകുമാരന്മാരുടെ ഭിന്നിപ്പും ബ്രക്സിറ്റും പറഞ്ഞത് തെറ്റിയില്ല; ഇപ്പോള്‍ ജെസ്സിക്ക പറയുന്നു, ബ്രിട്ടന്‍ വൈകാതെ നാലു രാജ്യങ്ങളായി മാറും; ബ്രിട്ടീഷുകാരെ ഞെട്ടിച്ചുകൊണ്ട് ഒരു ജ്യോതിഷി മുന്‍പോട്ട്

Britishmalayali
kz´wteJI³

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ജെസ്സിക്ക ആഡംസിന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചത്. തന്റെ ജോലി സമയം പകുതിയായി കുറച്ചു, മാത്രമല്ല, തന്റെ ഡയറിയില്‍ കുറിച്ചിട്ടിരുന്ന ഭാവി പരിപാടികളൊക്കെ റദ്ദു ചെയ്തു. ലണ്ടനിലെ വീട് ഉപേക്ഷിച്ച് ടാസ്മാനിയയിലേക്ക് മാറിത്താമസിക്കുകയും ചെയ്തു. ഇപ്പോള്‍ അവര്‍ അവിടെ തന്റെ രണ്ട് വളര്‍ത്തുനായ്ക്കള്‍ക്കൊപ്പം ജീവിക്കുകയാണ്.

ഒരു വര്‍ഷം മുന്‍പാണ് ജെസ്സിക്ക, ഈ ലോകത്തേക്ക് ഒരു വൈറസ് കടന്നുവരുമെന്ന് പ്രവചിച്ചത്. മറ്റു പലരേയും പോലെ വെറുതെ ഒരു പ്രവചനമായിരുന്നില്ല അത്, കൃത്യമായ തീയതിയും പ്രവചിച്ചു. 2020 ജനുവരി 10 ന് ലോകത്ത് പുതിയ വൈറസ് പ്രത്യക്ഷപ്പെടും എന്നാണ് അവര്‍ പ്രവചിച്ചത്. തികച്ചും യാദൃശ്ചികമാകാം, അതേ ദിവസമാണ് വുഹാനില്‍ ആദ്യത്തെ കോവിഡ്-19 ബാധ സ്ഥിരീകരിക്കപ്പെട്ടത്. എഡ്വേഡ് മഞ്ചിന്റെ, ''നിലവിളി'' എന്ന ചിത്രം പോലെയായിരിക്കും 2020 എന്നാണ് അന്ന് അവര്‍ പറഞ്ഞത്.

തനിക്ക് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടതുണ്ടായിരുന്നു എന്നാണ് അവര്‍ പറയുന്നത്. ലോകം കീഴ്മേല്‍ മറിയുന്ന സാഹചര്യത്തില്‍ അവര്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ എടുക്കേണ്ടതുണ്ട്. എന്നാല്‍, അന്ന് ഇത് പറയുമ്പോള്‍ അധികമാരും അവരുടെ വാക്കുകള്‍ക്ക് ചെവികൊടുത്തില്ല, കാരണം അവര്‍ ധാരാളമനുയായികളുള്ള ഒരു രാഷ്ട്രീയ നേതാവോ, ഒരു സാമ്പത്തിക വിദഗ്ദയോ ഒരു വൈറോളജിസ്റ്റോ ആയിരുന്നില്ല, മറിച്ച് ഒരു ബ്രിട്ടീഷ് ജ്യോതിഷി മാത്രമായിരുന്നു.

അതുകൊണ്ടു തന്നെ അവരുടെ മൂന്ന് ദശലക്ഷത്തോളം വരുന്ന ആരാധകര്‍ അവരുടെ വാക്കുകള്‍ ഏറ്റെടുത്തപ്പോള്‍, മിക്കവരും വെറും പ്രഹസനമായി ഈ പ്രവചനത്തെ തള്ളിക്കളഞ്ഞു. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഒരു അദ്ഭുതം സംഭവിക്കുമെന്ന് അവര്‍ ഈ വര്‍ഷം ആദ്യം പ്രവചിച്ചിട്ടുണ്ട്. ഭരണാധികാരികളെ ജനങ്ങള്‍ വോട്ടുചെയ്ത് പുറത്താക്കുന്ന ഒരു കാഴ്ച്ചയായിരിക്കില്ല ഈ അദ്ഭുതം എന്നും പറഞ്ഞു. തികച്ചും പ്രതീക്ഷിക്കാത്ത ഒന്നായിരിക്കും ഇതെന്നാണ് അവര്‍ പറഞ്ഞത്. മാത്രമല്ല, 2020 ഒക്ടോബര്‍ 1 നായിരിക്കും ഈ അവിചാരിത സംഭവം നടക്കുക എന്നും അവര്‍ പറഞ്ഞു. അദ്ഭുതമെന്നു പറയട്ടെ അതേദിവസമാണ് ട്രംപിന് കോവിഡ്-19 സ്ഥിരീകരിച്ചത്.

ജെസ്സിക്കയെ സംബന്ധിച്ച്, ഇത്തരത്തിലുള്ള കിറുകൃത്യം പ്രവചനങ്ങള്‍ നടത്തുന്നത് പുത്തരിയൊന്നുമല്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബോറിസ് ജോണ്‍സന്റെ ചാര്‍ട്ട് പരിശോധിച്ച അവര്‍ ബ്രെക്സിറ്റിനെ കുറിച്ച് പ്രവചിച്ചിരുന്നു. 2007- ല്‍ തന്നെ ബ്രിട്ടീഷ് രാജകുടുംബത്തില്‍ കലഹം ഉണ്ടാകുമെന്നും പ്രവചിച്ചിരുന്നു. ഹാരിയും വില്യമും തമ്മില്‍ വീണ്ടും ഒരിക്കലും യോജിക്കില്ല എന്നും അവര്‍ പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ വിട്ടുകഴിഞ്ഞ് ഏറെ താമസിയാതെ ബ്രിട്ടന്‍ നാല് രാജ്യങ്ങളായി വേര്‍പിരിയുമെന്നും അവര്‍ പറയുന്നു.

എന്നാല്‍, അത് വരുന്ന ഉത്സവകാലത്തിന് ശേഷം മാത്രമേ സംഭവിക്കൂ എന്നും അവര്‍ പറയുന്നു. ഈ വര്‍ഷത്തെ കൃസ്ത്മസ്സ് ആഘോഷം കേമമായിരിക്കും. കൃസ്ത്മസ്സിന് നാല് ദിവസം മുന്‍പ് തൊട്ട് സാഹചര്യങ്ങള്‍ മാറുവാന്‍ തുടങ്ങും. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനം നോക്കി ഭാവികാര്യങ്ങളെ കുറിച്ചുള്ള പ്രവചനങ്ങള്‍ നടത്തുന്ന ജ്യോതിഷം ശാസ്ത്രമല്ല, മറിച്ച് ചരിത്രമാണ് എന്നാണ് അവര്‍ പറയുന്നത്. ചരിത്രം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ഈ ആവര്‍ത്തനം യഥാസമയം മനസ്സിലാക്കുമ്പോഴാണ് പ്രവചനങ്ങള്‍ സത്യമായി ഭവിക്കുന്നത് എന്നും അവര്‍ പറയുന്നു.

ഇത്തരത്തിലുള്ള ഒരു ആവര്‍ത്തനചക്രത്തിന്റെ മദ്ധ്യത്തിലാണ് ഇന്നുനമ്മള്‍ എന്നാണ് ജെസ്സിക്ക പറയുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനോട് സമാനമായ, എന്നാല്‍ യുദ്ധമില്ലാത്ത ഒരു സാഹചര്യം. ഇത് 2026 ല്‍ മാത്രമേ അവസാനിക്കു എന്നും ഇവര്‍ പറയുന്നു. വളരെ കാലങ്ങളോളം ജ്യോതിഷത്തെ ഗൗരവമായി തന്നെ പരിഗണിച്ചിരുന്നു. പിന്നീട് 20 -)0 നൂറ്റാണ്ടിലെ ശാസ്ത്രജ്ഞരാണ് ഇതിനെ അന്ധവിശ്വാസമായി മുദ്രകുത്തി തള്ളിക്കളയാന്‍ തുടങ്ങിയത്. ഇപ്പോള്‍ വീണ്ടും ജ്യോതിഷം മുഖ്യധാരയിലേക്ക് വരികയാണ്.

2017-ല്‍ മേഗന്‍ മാര്‍ക്കലിന്റെ ചാര്‍ട്ട് പരിശോധിച്ച് പ്രവചനങ്ങള്‍ നടത്തിയതോടെയാണ് ഇവര്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. മാര്‍ഗരറ്റ് രാജകുമാരിയുടെ ജാതകവുമായി അനന്യസാധാരണമായ സാമ്യമുള്ള മേഗന്‍ ഒന്നുകില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഉയരങ്ങളില്‍ എത്തുമെന്നും അല്ലെങ്കില്‍ ഹാരിയെ മാറ്റി മറിക്കുമെന്നും ആയിരുന്നു ഇവരുടെ പ്രവചനം. നിലവിലുള്ള കാലാവസ്ഥ പ്രതിസന്ധി 2026 ഓടെ ഇല്ലാതെയാവുമെന്നും, യുവ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുംബര്‍ഗ്, പൊതുപ്രവര്‍ത്തനം നിര്‍ത്തി സ്വകാര്യജീവിതത്തിലേക്ക് മടങ്ങുമെന്നും ഇവര്‍ പ്രവചിച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ഏറ്റവുമധികം ഭയം ജനിപ്പിക്കുന്ന പ്രവചനം കോവിഡിന് വാക്സിന്‍ കണ്ടുപിടിക്കില്ലെന്നതാണ്. എയ്ഡ്സുപോലെ ജനങ്ങള്‍ കോവിഡുമായി ജീവിക്കാന്‍ ശീലിക്കും എന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഹിലാരി ജയിക്കും എന്ന് പ്രവചിച്ചത് മാത്രമാണ് ഇതുവരെ ജസ്സിക്കയുടെ പ്രവചനങ്ങളില്‍ തെറ്റിയിട്ടുള്ളത്. എന്നാല്‍, ട്രംപിന്റെ രണ്ട് ജന്മദിനങ്ങള്‍ ലഭിക്കുകയുണ്ടായി എന്നും അതില്‍ വന്ന പിഴവാണ് അതെന്നുമാണ് ജെസ്സിക്ക പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category