1 GBP = 98.30INR                       

BREAKING NEWS

ചൈനയെ ചീത്ത വിളിക്കുമ്പോള്‍ ലഭിക്കുന്ന നിര്‍വൃതി മാത്രം മിച്ചം; ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി ചൈന മാറിയത് അംഗീകരിക്കാതെ ലോകം; ഏറ്റവും പുതിയ ഐ.എം.എഫ് റിപ്പോര്‍ട്ടില്‍ അമേരിക്കയെ മറികടന്ന് ചൈനീ സ് സമ്പദ് വ്യവസ്ഥ ഒന്നാമത്

Britishmalayali
kz´wteJI³

ലോകത്തെയാകെ നിശ്ചലമാക്കിയ മഹാവ്യാധിക്കാലത്ത് തീര്‍ത്തും അവിശ്വസനീയമായ യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് ഓരോ ദിവസവും ലോകം ഉണരുന്നത്. അതിലൊന്നാണ് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ചൈന വളര്‍ന്നു കഴിഞ്ഞു എന്ന വസ്തുത. ഐ എം എഫിന്റെ പുതിയ റിപ്പോര്‍ട്ടനുസരിച്ച്, അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ മറികടന്ന് ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്നു. ഏറ്റവും വിശ്വസനീയവും, ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നതുമായ വാങ്ങല്‍ ശേഷി അഥവാ പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി എന്ന മാനദണ്ഡം അനുസരിച്ച് ചൈനയുടെ സമ്പദ്ഘടന 24.2 ട്രില്ല്യണ്‍ ഡോളര്‍ ആണെങ്കില്‍ അമേരിക്കയുടേത് 20.8 ട്രില്ല്യണ്‍ ഡോളര്‍ മാത്രമാണ്.

ഒരു രാജ്യത്തിന്റെ സമ്പത്ത് ഉപയോഗിച്ച്, വ്യത്യസ്ത രാജ്യങ്ങളില്‍ എത്രമാത്രം വിലവരുന്ന സാധനങ്ങള്‍ വാങ്ങാന്‍ കഴിയും എന്നതിന്റെ ആസ്പദമാക്കിയാണ് വാങ്ങല്‍ ശേഷി കണക്കാക്കുന്നത്. ഇതാണ് ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കണക്കാക്കുവാന്‍ ഐ എം എഫ് ഉപയോഗിക്കുന്നത്. എന്നാല്‍, ഭൂരിഭാഗം സാമ്പത്തിക വിദഗ്ദരും വിപണി വിനിമയ നിരക്കാണ് ജി ഡി പി കണക്കാക്കാന്‍ ഉപയോഗിക്കുന്നത്. ഇത് പക്ഷെ, യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്ന ഒരു രീതിയല്ല.

വിവിധ രാജ്യങ്ങളുടെ കറന്‍സികളുടെ വാങ്ങല്‍ ശേഷിയെ കുറച്ചു കാണിക്കുന്നതിനാല്‍ തന്നെ വിപണി വിനിമയ നിരക്ക് രീതിക്ക് വിശ്വാസ്യതയില്ല. ഈ രീതിപ്രകാരം മിക്ക രാജ്യങ്ങളുടെകറന്‍സികളും ഡോളറിനെ അപേക്ഷിച്ച്, യഥാര്‍ത്ഥത്തിലും വളരെ കൂടുതല്‍ വിലകുറച്ചാണ് കാണിക്കുന്നത്.എന്നാല്‍ വാങ്ങല്‍ ശേഷി മാനദണ്ഡമാക്കി കണക്കാക്കുമ്പോള്‍, ചൈനയുടെ സമ്പദ്വ്യവസ്ഥ അമേരിക്കയുടേതിനേക്കാള്‍ വളരെയധികം മുന്‍പിലാണെന്നാണ് ഐ എം എഫ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ രീതിയില്‍, വിവിധ സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള വിലയിലെ അന്തരം ഒഴിവാകുന്നതുകൊണ്ട്, ഓരോ രാജ്യത്തിനും എത്രമാത്രം വാങ്ങുവാനുള്ള ശേഷിയുണ്ട് എന്നതിന്റെ കൃത്യമായ കണക്ക് ലഭിക്കും എന്ന് ഐ എം എഫ് വ്യക്തമാക്കിയിട്ടുണ്ട്.

ഐ എം എഫ് ഈ രീതി പിന്തുടരാന്‍ ആരംഭിച്ചതില്‍ പിന്നെ വിവിധ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ വിശകലനം ചെയ്യുന്നതിനായി ഈ രീതി പിന്തുടരാന്‍ സി ഐ എ യും തീരുമാനിച്ചിരുന്നു. വിപണി വിനിമയ നിരക്ക് പ്രകാരമുള്ള ചൈനയുടെ ജി ഡി പി കൃത്യമല്ലെന്ന് സി ഐ എ യുടെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നുണ്ട്. ഇത്, മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനയുടെ യഥാര്‍ത്ഥ സ്ഥിതിയെ കുറച്ചു കാണിക്കുന്നെന്നും അതില്‍ പറയുന്നു. അതേസമയം വാങ്ങല്‍ ശേഷി ആസ്പദമാക്കിയുള്ള കണക്കുകൂട്ടലുകള്‍ ഏറെക്കുറെ യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്നു എന്നും സി ഐ എ പറയുന്നു.

പരമ്പരാഗത മാര്‍ഗ്ഗങ്ങളിലൂടെയുള്ള വിലയിരുത്തലുകളില്‍ സംഭവിക്കുന്ന ക്രമരാഹിത്യം പരിഹരിക്കുന്നതിനായി ബിഗ് മാക് സൂചിക എന്നൊരു പുതിയരീതി സാമ്പത്തിക വിദഗ്ദര്‍ രൂപകല്പന ചെയ്തിട്ടുണ്ട്. വിവിധ കറന്‍സികള്‍ അതിന്റെ യഥാര്‍ത്ഥ മൂല്യം തന്നെ കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാനാണ് ഇത് ഉപയോഗിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു അമേരിക്കന്‍ ഡോളറിന് അമേരിക്കയില്‍ വാങ്ങാന്‍ കഴിയുന്നതിന്റെ ഇരട്ടി സാധനങ്ങള്‍ ചൈനയില്‍ ഇന്ന് വാങ്ങാന്‍ കഴിയും എന്നതാണ് വസ്തുത. നിലവിലെ വിപണി വിനിമയ നിര്‍ക്ക് കണക്കാക്കുന്ന സമ്പ്രദായത്തില്‍ ഇത് അവഗണീക്കപ്പെടുകയാണ്.

ദി എക്കണോമിസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം 2019-ല്‍ ചൈനയിലെ തൊഴിലാളികള്‍ 99 ട്രില്ല്യണ്‍ യുവാന്‍ മൂല്യമുള്ള ചരക്കുകള്‍ ഉദ്പാദിപ്പിച്ചപ്പോള്‍ അമേരിക്ക ഉദ്പാദിപ്പിച്ചത് 21.4 ട്രില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ചരക്കുകളാണ്. കഴിഞ്ഞ വര്‍ഷം ഒരു ഡോളറിന് 6.9 യുവാന്‍ ആയിരുന്നതിനാല്‍ ചൈനയുടെ ശരാശരി ജി ഡി പി വെറും 14 ട്രില്ല്യണ്‍ മാത്രമായിരുന്നു. ഇത് അമേരിക്കയേക്കാള്‍ വളരെ കുറവാണ്. എന്നാല്‍, അമേരിക്കയില്‍ ഡോളര്‍ പോകുന്നതിലും വ്യാപ്തിയിലാണ് ചൈനയില്‍ യുവാന്‍ പോകുന്നത്. ഉദാഹരണത്തിന് മെക് ഡോണാള്‍ഡ് ബിഗ് മാകിന് ചൈനയില്‍ 21.70 യുവാന്‍ നല്‍കേണ്ടതുള്ളപ്പോള്‍ അമേരിക്കയില്‍ ഇതിന്റെ വില 5.71 ഡോളര്‍ ആണ്.

ഈ കണക്ക് വച്ച് നോക്കുമ്പോള്‍ ഒരു ഡോളര്‍ മൂല്യമുള്ള സാധനങ്ങള്‍ വാങ്ങുവാന്‍ 3.8 യുവാന്‍ ചെലവഴിക്കേണ്ടതായി വരും. അതാണ് വസ്തുതയെങ്കില്‍ 99 ട്രില്ല്യണ്‍ യുവാന്‍ എന്നത് 26 ട്രില്ല്യണ്‍ ഡോളറിന് തുല്യമായി വരും. അങ്ങെനെയെങ്കില്‍ ചൈനയുടെ സമ്പദ്വ്യവസ്ഥ അമേരിക്കയുടേതിനേക്കാള്‍ ഏറെ മുന്‍പോട്ട് പോയിരിക്കുന്നു. എല്ലാ മേഖലകളിലും വികസനം അടയാളപ്പെടുത്തിയ ചൈനയുടെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അദ്ഭുതകരമായ നിലയിലാണ് ഉയരുന്നത്. ഏകദേശം 10% ആണ് ചൈനയുടെ ഓരോ വര്‍ഷത്തേയും വളര്‍ച്ചാ നിരക്ക്.

ഈ സുരക്ഷിതമായ സാമ്പത്തിക അടിത്തറയില്‍ നിന്നും ലഭിക്കുന്ന ആത്മവിശ്വാസമാണ് അയല്‍ രാജ്യങ്ങളുമായി കലഹിച്ച്, തങ്ങളുടെ അതിര്‍ത്തി വ്യാപിപ്പിക്കാന്‍ ചൈനീസ് സൈന്യത്തെ പ്രേരിപ്പിക്കുന്നത്. ഐ എം എഫിന്റെ കണക്കുകള്‍ അനുസരിച്ച് അടുത്ത വര്‍ഷം ചൈനയുടെ വളര്‍ച്ചാ നിരക്ക് 8.2% ആയിരിക്കും. ആഗോള വളര്‍ച്ചയുടെ 25% ആണിത്. ഇത്രയൊക്കെ വസ്തുതകള്‍ ഉണ്ടായിട്ടും മാധ്യമങ്ങള്‍, പ്രത്യേകിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ നിശബ്ദത പാലിക്കുകയാണ്.

ചൈന ഒരു വന്‍ശക്തിയാണെന്ന കാര്യം ഇനിയും ലോക രാഷ്ട്രങ്ങള്‍ക്ക് അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് ചൈന. ചൈന ഈ നിലയില്‍ എത്തുമെന്നത് ഏറെക്കുറെ ഉറപ്പായ കാര്യമായിരുന്നെങ്കിലും അത് ഇത്രവേഗത്തില്‍ നടക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കോവിഡ് വ്യാപനത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ലോകരാഷ്ട്രങ്ങള്‍ തന്നെയാണ് ചൈനയ്ക്ക് ഇത് ഇത്രവേഗത്തില്‍ സാധ്യമാക്കി കൊടുത്തത്. ആരംഭിച്ചത് ചൈനയിലാണെങ്കിലും, ലോകത്തിലാകമാനം തേരോട്ടം നടത്താന്‍ വൈറസിനെ പറഞ്ഞുവിട്ട് ചൈന അവരുടെ ഭാഗം സുരക്ഷിതമാക്കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category