1 GBP = 98.30INR                       

BREAKING NEWS

ഹേ ലിറ്റററി ഫെസ്റ്റിവല്‍ നടത്തിപ്പിന് പോയ ബ്രിട്ടീഷുകാരി യുവതിയെ എമിറേറ്റ്സ് രാജകുടുംബാംഗമായ യു.എ.ഇ മന്ത്രി ലൈംഗികമായി പീഡിപ്പിച്ചു; മുറിയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി; അന്വേഷണവുമായി സ്‌കോട്ട്ലാന്‍ഡ് യാര്‍ഡ്; നയതന്ത്ര രംഗത്ത് യുഎഇക്ക് മറ്റൊരു വമ്പന്‍ തിരിച്ചടി

Britishmalayali
kz´wteJI³

ണത്തിനിടയില്‍ പൂട്ടുകച്ചവടം നടത്തിയ യു.എ.ഇ മന്ത്രി പുലിവാല്‍ പിടിച്ചിരിക്കുകയാണ്. യു എ ഇയിലെ സഹിഷ്ണുതാ വകുപ്പ് മന്ത്രിയാണ് ഈ വര്‍ഷമാദ്യം വാലന്റൈന്‍സ് ഡേ ദിനത്തില്‍ ഒരു വിദേശ വനിതയെ പീഡിപ്പിച്ചു എന്ന ആരോപണം നേരിടുന്നത്. ഹേ ലിറ്റററി ഫെസ്റ്റിവലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അബുദാബിയില്‍ പ്രവര്‍ത്തിക്കുന്ന മെക് നമാര എന്ന 32 കാരിയാണ് മന്ത്രി ഷേയ്ഖ് നഹ്യാന്‍ മുബാരക് അല്‍ നഹ്യാന്‍ (69) തന്നെ പീഡിപ്പിച്ചു എന്ന പരാതിയുമായി എത്തിയിരിക്കുന്നത്. സ്‌കോട്ട്ലാന്‍ഡ് യാര്‍ഡ് ഈ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

നയതന്ത്ര ബാഗിലൂടെയുള്ള സ്വര്‍ണ്ണക്കള്ളക്കടത്തിനു പുറകേ, അന്താരാഷ്ട്ര തലത്തില്‍ യു എ ഇയ്ക്ക് ഇപ്പോള്‍ മറ്റൊരു അപമാനം കൂടി ഏല്‍ക്കേണ്ടി വന്നിരിക്കുകയാണ്. അജ്ഞാതയായി ഇരിക്കാനുള്ള അവകാശം വേണ്ടെന്ന് വച്ച് യുവതി പരസ്യമായി ഒരു മാധ്യമത്തോട് ഈ പീനത്തെ കുറിച്ച് പറഞ്ഞതോടെയാണ് ഇത്പുറംലോകം അറിഞ്ഞത്. അതേസമയം, ഹൃദയങ്ങളുടെ ഷേയ്ഖ് എന്നുകൂടി അറിയപ്പെടുന്ന, യു എ ഇ രാജകുടുംബാംഗം കൂടിയായ മന്ത്രി ഈ ആരോപണം നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. മെക് നമാരയുടെ ആരോപണം തന്നെ ഞെട്ടിച്ചു എന്ന് അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ, ഷേയ്ഖ് മന്ത്രിയായി തുടരുന്നിടത്തോളം കാലം യു എ ഇയിലേക്ക് ഇനിയൊരു ഫെസ്റ്റിവലിനായി വരികയില്ലെന്ന് ഹേ ഫെസ്റ്റിവല്‍ ഡയറക്ടര്‍മാര്‍ അറിയിച്ചു. നേരത്തേ ബോറിസ് ജോണ്‍സണ്‍ ലണ്ടന്‍ മേയറായിരുന്ന സമയത്ത് അദ്ദേഹത്തിന് ആതിഥേയത്വം അരുളിയിട്ടുണ്ട് ഷേയ്ഖ്. അതുപോലെ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ക്കും.

ലോകത്തിലെ നാലാമത്തെ ധനിക രാജകുടുംബമാണ് ഷേയ്ഖ് നഹ്യാന്‍ മുബാരക് അല്‍ നഹ്യാന്റേത്. വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരമനുസരിച്ച് സ്വത്തുക്കളും ആസ്തികളുമായി 640 ബില്ല്യണ്‍ പൗണ്ടാണ് ഈ രാജകുടുംബത്തിന്റെ മൊത്തം മൂല്യം. ഇതില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബോള്‍ ടീമും ഉള്‍പ്പെടുന്നു. ഒക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നഹ്യാന്‍ ഒരിക്കല്‍ യു എ ഇയുടെ വ്യവസായ സംരംഭകരുടെ കൂടെ 2013 ല്‍ ബ്രിട്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ ബോറിസ് ജോണ്‍സണെ യു എ ഇയിലേക്ക് ക്ഷണിച്ചിരുന്നു.

അക്കാലത്ത് സാംസ്‌കാരിക-യുവജനക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു ഷേയ്ഖ്. യു എ ഇ ഗ്ലോബല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌കില്‍സ് ഫോറത്തിന്റെ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാന്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ എത്തിയപ്പോഴും സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന ഷെയ്ഖ് തന്നെയായിരുന്നു ആതിഥ്യമരുളിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിനു ശേഷം ബ്ലെയര്‍ യു എ ഇ സോവറിന്‍ വെല്‍ത്ത് ഫണ്ടിന്റെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്.

യു എ ഇ യില്‍ ആദ്യത്തെ ഹേ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആറ് മാസത്തോളം മെക് നമാര ഷേയ്ഖിന്റെ മന്ത്രാലയത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. വാലന്റൈന്‍സ് ദിനത്തില്‍ പ്രഭാതസമയത്താണ് ഷേയ്ഖ് തന്നെ അത്താഴത്തിന് ക്ഷണിച്ചുകൊണ്ട് ഫോണ്‍ ചെയ്തതെന്നാണ് മെക് നമാര മാധ്യമത്തോട് വെളിപ്പെടുത്തിയത്. ഇതിനു മുന്‍പ് അദ്ദേഹം തന്നെ വിളിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

നഹ്യാന്റെ അടുത്തേക്ക് തന്നെ കൊണ്ടുപോകാന്‍ എത്തിയ കാറില്‍ ഇരുന്ന് ഹേ ഫെസ്റ്റിവല്‍ മേധാവി പീറ്റര്‍ ഫ്ളോറന്‍സിന് താന്‍ ടെക്സ്റ്റ് മെസേജ് അയച്ചു എന്നും അവര്‍ പറഞ്ഞു. ക്ലാസ്സില്‍ വികൃതി കാണിച്ചതിന് പ്രധാന അദ്ധ്യാപകന്റെ മുറിയിലേക്ക് വിളിച്ചു വരുത്തിയ കുട്ടിയെ പോലെ താന്‍ ഭയന്നിരുന്നു എന്നും 24 മണിക്കൂറിനുള്ളില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ഫ്ളോറന്‍സ് സഹായം നല്‍കണമെന്നും തമാശ രൂപേണയുള്ളതായിരുന്നു ആ സന്ദേശം. എന്നിരുന്നാലും, മറ്റുള്ളവര്‍ക്ക് തന്റെ വഴി പിന്തുടരാനായി വാട്സ്അപ് ട്രാക്കര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു.

കൊട്ടാരത്തിലേക്ക് പോകേണ്ടതിനു പകരം അതിന്റെ എതിര്‍ഭാഗത്തേക്ക് സഞ്ചരിച്ച് കാര്‍ നഗരത്തിന് വെളിയിലേക്ക് പോകാന്‍ ആരംഭിച്ചതോടെ തന്റെ ഭയം വര്‍ദ്ധിച്ചു എന്ന് അവര്‍ പറയുന്നു. എവിടേയ്ക്കാണ് പോകുന്നതെന്ന് ഡ്രൈവര്‍ വെളിപ്പെടുത്തിയതുമില്ല. ഒരു ചെറിയ പാലം കടന്ന് ഒരു ദ്വീപിലേക്കായിരുന്നു അവരെ കൊണ്ടുപോയത്. എമിരേറ്റ് രാജകുടുംബത്തിലെ നിരവധി അംഗങ്ങള്‍ക്ക് അവിടെ വീടുകള്‍ ഉണ്ട്. അവിടെയുള്ള ഷേയ്ഖിന്റെ വീട്ടിലേക്കാണ് മെക് നമാരയെ കൊണ്ടുപോയത്.

ഷേയ്ഖ് തന്നെ വളരെ സ്നേഹത്തോടെയാണ് വരവേറ്റതെന്ന് അവര്‍ പറയുന്നു. 3,500 പൗണ്ട് വിലവരുന്ന രത്നവും സ്വര്‍ണ്ണവും പതിച്ച ഒരു വാച്ച് സമ്മാനിക്കുകയും ചെയ്തു. രാജ്യത്ത് മദ്യം നിരോധിച്ചിരിക്കുകയാണെങ്കിലും ഷെയ്ഖ് അപ്പോള്‍ മദ്യപിക്കുകയായിരുന്നു എന്നും അവര്‍ പറയുന്നു. സംഭാഷണത്തിനിടയില്‍ ഷേയ്ഖ് തന്നെ സ്പര്‍ശിക്കാന്‍ ശ്രമിച്ചതായി അവര്‍ പറയുന്നു. സോഫയില്‍ തന്റെ തൊട്ടടുത്ത് ഇരുന്നായിരുന്നു അയാള്‍ കാലിലും കൈയ്യിലുമൊക്കെ പിടിച്ചത്. കുതറി മാറിയപ്പോള്‍ അയാള്‍ ബലം പ്രയോഗിച്ചു, അവര്‍ പറയുന്നു.

തന്ത്രപൂര്‍വ്വം അവിടെനിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഷേയ്ഖ് തന്നെ വീടിനുള്ളിലേക്ക് കൊണ്ടുപോയി. ലിഫ്റ്റിനുള്ളില്‍ വച്ച് മുഖത്ത് ചുംബിക്കുകയും പീഢിപ്പിക്കുകയും ചെയ്തു എന്നും അവര്‍ പറയുന്നു. സ്വര്‍ണ്ണ കവചിതമായ ലിഫ്റ്റിനകത്ത് തന്നെ അതിന്റെ ചുമരിലേക്ക് തള്ളി, തന്റെ മാറിടത്തില്‍ കൈകള്‍ കൊണ്ട് അമര്‍ത്തുകയായിരുന്നു എന്ന് അവര്‍ വ്യക്തമാക്കി. തന്റെ മുന്‍പില്‍ നഗ്‌നനായ ഷേയ്ഖ് പിന്നീട് തന്റെ വസ്ത്രമുരിഞ്ഞ് തന്നെ പീഢിപ്പിച്ചു.

അതിനുശേഷം എങ്ങനെയോ പുറത്തെത്തിയ താന്‍ കാറില്‍ തന്നെ ആ ദ്വീപിനു വെളിയില്‍ കടന്നു. പിന്നീട് രണ്ട് മണിക്കൂര്‍ ടാക്സിയില്‍ യാത്രചെയ്താണ് ദുബായില്‍ എത്തിയത്. അതിനുശേഷം ഫ്ളോറന്‍സിന് സംഭവങ്ങള്‍ വിവരിച്ചുകൊണ്ട്‌ടെക്സ്റ്റ് മെസേജ് അയയ്ക്കുകയും ദുബായില്‍ നിന്നും ഉടന്‍ തിരിച്ചു വരണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഷേയ്ഖ് താനുമായി ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിക്കുകയും ടെക്സ്റ്റ് മെസേജുകള്‍ അയയ്ക്കുകയും ചെയ്തു എന്നും അവര്‍ വെളിപ്പെടുത്തുന്നു.

നേരത്തേ നിശ്ചയിച്ചതുപോലെ ഫെബ്രുവരി 25 ന് ഫെസ്റ്റിവല്‍ ആരംഭിച്ചു, മാര്‍ച്ച് 5 ന് മെക് നമാര ബ്രിട്ടനിലേക്ക് തിരിച്ചു വരികയും ചെയ്തു. ഈ സംഭവത്തിനു ശേഷം വലിയ നഷ്ടങ്ങളാണ് തനിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അവര്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ദീര്‍ഘനാളായി തന്നോടൊപ്പം ഉണ്ടായിരുന്ന തന്റെ പുരുഷസുഹൃത്ത് തന്നെ വിട്ടുപിരിഞ്ഞു, ജോലി നഷ്ടമായി, യു എ ഇയിലെക്ക് തിരിച്ചു പോകാന്‍ പറ്റാതെയുമായി.

ലോക്ക്ഡൗണ്‍ കാലത്താണ് മെക് നമാര പ്രശസ്ത എഴുത്തുകാരിയായ ഫിലിപ്പി സാന്‍ഡ്സുമായി ബന്ധപ്പെട്ടു. അവരാണ് സ്ത്രീകളുടെ അവകാശത്തിനു വേണ്ടി പോരാടുന്ന ബാരോണെസ്സ് ഹെലേന കെന്നെഡി ക്യൂ സി യുമായി അവരെ ബന്ധിപ്പിച്ചത്. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു മന്ത്രിയുടെ ഇത്തരത്തിലുള്ള പെരുമാറ്റം അനുവദിക്കാന്‍ കഴിയില്ലെന്നും യു എ ഇ അയാളെ ഉടന്‍ മന്ത്രിസ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നും കെന്നെഡി ആവശ്യപ്പെട്ടു. എന്നാല്‍ അത് നടക്കുമെന്ന വിശ്വാസം തനിക്കില്ലെന്നും അവര്‍ പറഞ്ഞു.

ലോക്ക്ഡൗന്‍ കഴിഞ്ഞ ഉടനെ മെക് നമാര പോലീസുമായി ബന്ധപ്പെടുകയായിരുന്നു. ഈസ്റ്റ് ലണ്ടനിലെ സ്റ്റാറ്റ്ഫോര്‍ഡിലുള്ള ഫാമിലി യൂണിറ്റില്‍ വച്ച് മൂന്നു മണിക്കൂറോളം പോലീസ് അവരെ വിശദമായി ചോദ്യം ചെയ്തു. ഇത്രയും വൃത്തികെട്ട രീതിയില്‍ പെരുമാറിയ ഷേയ്ഖ് ഇതേ വകുപ്പില്‍ മന്ത്രിയായി തുടരുന്നിടത്തോളം കാലം ഹേ ഫെസ്റ്റിവല്‍ യു എ ഇയില്‍ നടത്തില്ലെന്ന് ഫെസ്റ്റിവല്‍ വക്താക്കള്‍ അറിയിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category