1 GBP = 98.50INR                       

BREAKING NEWS

സഹായം തേടി വീട്ടിലുള്ളവരെ വിളിക്കാന്‍ പോലും കഴിയാതെ ബെന്നി മരണത്തിനൊപ്പം യാത്രയായി; പുലര്‍ച്ചെ വെള്ളമെടുക്കാന്‍ അടുക്കളയില്‍ എത്തിയ മകന്‍ കാണുന്നത് നിലത്തു വീണു കിടക്കുന്ന പിതാവിനെ; ട്രിപ്പിള്‍ ലോക് ഡൗണ്‍ നിയന്ത്രണം മൂലം കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പോലും കഴിയാതെ പ്രസ്റ്റണ്‍ മലയാളികള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ''കടുത്ത നെഞ്ചു വേദന അനുഭവപ്പെട്ടപ്പോള്‍ വീട്ടില്‍ ഉറക്കത്തിലായിരുന്ന ഭാര്യയെയോ മക്കളെയോ ഒന്നു വിളിക്കുവാന്‍ പോലും ത്രാണി ഇല്ലാതെ പിടഞ്ഞു വീഴുക ആയിരുന്നിരിക്കണം. നിശബ്ദനായി എത്തുന്ന ''സൈലന്റ് കില്ലര്‍'' എന്നറിയപ്പെടുന്ന ഹൃദയാഘാതം ജീവന്‍ എടുക്കുമ്പോള്‍ പ്രസ്റ്റണിലെ ബെന്നി ജോസഫ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നില്ല. മുകള്‍ നിലയില്‍ ഭാര്യയും മക്കളും ഒക്കെ ഉറങ്ങി കിടക്കുമ്പോഴാണ് അദ്ദേഹത്തെ മരണമെത്തി ആരുമറിയാതെ കൂട്ടിനു വിളിച്ചത്.

'' ഇന്നലെ പുലര്‍ച്ചെ വരെ ആരോഗ്യവാനായിരുന്ന കടുത്തുരുത്തി മാന്‍വെട്ടം സ്വദേശിയായ ബെന്നി ജോസഫിന്റെ ആകസ്മിക മരണം കേട്ടെത്തിയ പ്രസ്റ്റണ്‍ മലയാളികള്‍ക്ക് ലഭിച്ച പ്രാഥമിക വിവരം ഇപ്രകാരമാണ്. ഹൃദയാഘാതം ഉണ്ടാകുമ്പോള്‍ പലപ്പോഴും ഒന്ന് നിലവിളിക്കുവാന്‍ പോലും സാധിച്ചേക്കില്ല എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ് ബെന്നി ജേസഫിന്റെ മരണം. 

ഇന്നലെ പുലര്‍ച്ചെ നാലു മണിക്ക് മൂത്ത മകന്‍ അടുക്കളയില്‍ വെള്ളമെടുക്കാന്‍ എത്തിയപ്പോഴാണ് പിതാവ് നിലത്തു വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ അറിയിച്ച ഉടന്‍ എത്തിയ ആംബുലന്‍സ് ടീമിന് അദ്ദേഹത്തിന്റെ ജീവന്‍ തിരികെ പിടിക്കാന്‍ ഉള്ള സമയം ലഭ്യമായിരുന്നില്ല. തങ്ങള്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു എന്നാണ് ഇവര്‍ക്ക് വീട്ടുകാരോട് പറയാനുണ്ടായിരുന്നത്. തുടര്‍ന്ന് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു പുലര്‍ച്ചെ ഏഴുമണിയോടെയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രസ്റ്റണില്‍ താമസിക്കുന്ന ബെന്നിയെ ഏവര്‍ക്കും പരിചയം ഉള്ളതിനാല്‍ പുലര്‍ച്ചെ അപ്രതീക്ഷിതമായി ഫോണില്‍ എത്തിയ മെസേജ് വായിച്ചു വെളിച്ചം എത്തും മുന്‍പ് തന്നെ അനേകം മലയാളികളാണ് ബെന്നിയുടെ വീട്ടില്‍ എത്തിയത്. 

എന്നാല്‍ പോലീസ് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കും വരെ വീട്ടിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നുമില്ല. കോവിഡ് ലോക് ഡൗണ്‍ ഫേസ് മുന്നിലൂടെ കടന്നുപോകുന്ന പ്രസ്റ്റണില്‍ വീടുകളില്‍ മറ്റുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കാത്ത സാഹചര്യത്തില്‍ ബെന്നിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മലയാളികളും കടുത്ത പ്രയാസമാണ് പങ്കിടുന്നത്.

മരണം നടന്ന വീടായതിനാല്‍ അത്യാവശ്യം വേണ്ടപ്പെട്ടവരെ വീട്ടില്‍ എത്തി ആശ്വാസം പകരാന്‍ പോലീസ് അനുവാദം നല്‍കിയിരുന്നു. തുടര്‍ന്ന് പരേതന് വേണ്ടി ഇന്നലെ രാവിലെ തന്നെ പ്രസ്റ്റണ്‍ വികാരി ഫാ. ബാബു പുത്തന്‍പുരക്കല്‍, ഫാ. ജോസ് ലിവര്‍പൂള്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടന്നിരുന്നു. 

സംസ്‌കാരം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ രണ്ടു ദിവസത്തിനകം കുടുംബവുമായി സംസാരിച്ചു തീരുമാനമാകും എന്നാണ് പ്രതീക്ഷയെന്നു പ്രസ്റ്റണ്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി ജോബി വ്യക്തമാക്കി. കുടുംബത്തിനൊപ്പം നില്‍ക്കാന്‍ എല്ലാ പ്രസ്റ്റണ്‍ മലയാളികളും ഒന്നിച്ചുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പ്രസ്റ്റണ്‍ മലയാളികളെ തേടിയെത്തുന്ന മൂന്നാമത്തെ ആകസ്മിക മരണമാണ് ബെന്നിയുടേത്.

പ്രമേഹം അടക്കമുള്ള ശാരീരിക അസ്വസ്ഥതകള്‍ ബെന്നിക്ക് ഉണ്ടായിരുന്നതൊഴിച്ചാല്‍  പൂര്‍ണ ആരോഗ്യവാനായിരുന്നു അദ്ദേഹം എന്നാണ് പരിചയക്കാര്‍ പറയുന്നത്. ബെന്നിയുടെ ഭാര്യ സുബിയുടെ സഹോദരങ്ങള്‍ അടക്കമുള്ള ബന്ധുക്കള്‍ ഇന്നലെ തന്നെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പ്രസ്റ്റണില്‍ എത്തിയിട്ടുണ്ട്. ബെന്നിയുടെ സഹോദരിയുടെ മക്കളും യുകെയില്‍ തന്നെ ഉണ്ടെന്നാണ് ലഭ്യമായ വിവരം. 

അതിനിടെ ഉറക്കത്തില്‍ നിശ്ശബ്ദനായി എത്തുന്ന മരണവും യുകെ മലയാളികള്‍ക്കിടയില്‍ വര്‍ധിക്കുകയാണ്. ഏതാനും വര്‍ഷം മുന്‍പ് പോര്‍ട്‌സ്മൗത്തില്‍ സോഫയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണത്തെ തുടര്‍ന്ന് ഒട്ടേറെ പേരെയാണ് ഉറക്കത്തില്‍ മരിച്ച നിലയില്‍ പിന്നീട് കണ്ടെത്തിയത്. മൂന്നുമാസം മുന്‍പ് ചെസ്റ്റര്‍ ഫീല്‍ഡിലും അതിനു മുന്‍പ് ക്രൗളിയിലും ഇത്തരത്തില്‍ മലയാളി യുവാക്കള്‍ മരണമടഞ്ഞിരുന്നു.

എല്ലാവരിലും ഹൃദയാഘാതമാണ് പൊതു കാരണമായി മാറിയിരുന്നത്. കൂടെ പ്രമേഹം ഉണ്ടായിരുന്നതും മരണം നേരത്തേയെത്താന്‍ കാരണമായി മാറുന്നുവെന്നതും പൊതുനിഗമനമാണ്. ശൈത്യകാലം എത്തുന്നതോടെ വ്യായാമ ശീലം കുറവുള്ളവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഇത്തരം നിശബ്ദ മരണങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category