1 GBP = 98.30INR                       

BREAKING NEWS

ഐപിഎല്ലില്‍ സൂപ്പര്‍ സണ്‍ഡേ! മുംബൈ- പഞ്ചാബ് മത്സരം ത്രില്ലടിപ്പിച്ചു നീണ്ടത് സെക്കന്റ് സൂപ്പര്‍ ഓവറിലേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിജയം പഞ്ചാബിനൊപ്പം

Britishmalayali
kz´wteJI³

ദുബായ്: ഇരട്ട സൂപ്പര്‍ ഓവറിലേക്ക് വരെ ആവേശം നീണ്ട ഐപിഎല്ലിലെ കിങ്സ് ഇലവന്‍ പഞ്ചാബ് - മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ പഞ്ചാബിന് വിജയം. രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തിലായിരുന്നു പഞ്ചാബിന് വിജയം. രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈ ഉയര്‍ത്തി 12 റണ്‍സെന്ന വിജയലക്ഷ്യം രണ്ട് പന്ത് ബാക്കി നില്‍ക്കവേ നേടുകയായിരുന്നു. ആദ്യ പന്ത് സിക്സര്‍ പറത്തി ഗെയിലാണ് പഞ്ചാബിനെ വിജയതീരത്തേക്ക് അടുപ്പിച്ചത്. മായങ്ക് അഗര്‍വാള്‍ തുടര്‍ച്ചയായ രണ്ട് ഫോറുകള്‍ അടിച്ചു വിജയം സുനിശ്ചിതമാക്കുകയായിരുന്നു.

മുംബൈ ഇന്ത്യന്‍സിനെതിരേ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ കിങ്സ് ഇലവന്‍ പഞ്ചാബിന് 176 റണ്‍സില്‍ എത്തിയതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്യാന്‍ എത്തിയത് പഞ്ചാബായിരുന്നു. മുംബൈയ്ക്ക് വേണ്ടി ബുംമ്ര പന്തെറിഞ്ഞു. ഓവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് ബുംമ്ര വിട്ടു കൊടുത്തത്. രണ്ട് വിക്കറ്റും എടുത്തു.

ഇതോടെ അഞ്ച് റണ്‍സെന്ന വിജയലക്ഷ്യവുമായി ബാറ്റേന്തിയ മുംബൈക്ക് ഈ ലക്ഷ്യം മറികടക്കാന്‍ സാധിച്ചില്ല. ഷമി എറിഞ്ഞ ഓവറില്‍ രോഹിത് ശര്‍മ്മക്കും ഡീകോക്കിനും ചേര്‍ന്ന് അഞ്ചട് റണ്‍സെടുക്കാനേ സാധിച്ചുള്ളു. ഇതോടെയാണ് മത്സരം വീണ്ടും രണ്ടാമത്തെ സൂപ്പര്‍ ഓവറിലേക്ക് കടന്നത്. രണ്ടാമത്തെ സൂപ്പര്‍ ഓവറില്‍ 12 റണ്‍സായിരുന്നു വിജയലക്ഷ്യം. ഇത് പഞ്ചാബ് മറികടന്നതോടെ അത്യപൂര്‍വ്വമായി വിജയം പഞ്ചാബിനൊപ്പം നിന്നു.

നിശ്ചിത ഓവര്‍ മത്സരത്തില്‍ അവസാന ഓവറില്‍ വിജയിക്കാന്‍ പഞ്ചാബിന് വേണ്ടിയിരുന്നത് 9 റണ്‍സായിരുന്നു. എന്നാല്‍ അഞ്ച് വിക്കറ്റ് കൈയില്‍ ഇരിക്കുമ്പോഴും 8 റണ്‍സെടുക്കാനേ പഞ്ചാബിന് സാധിച്ചുള്ളൂ. നേരത്തെ തകര്‍ത്തടിച്ച ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെ മികവില്‍ പഞ്ചാബ് വിജയത്തോട് അടുക്കുകയായിരുന്നു.

കിങ്സ് ഇലവന്‍ പഞ്ചാബിനായി കെ എല്‍ രാഹുല്‍ 77 റണ്‍സ് എടുത്തപ്പോള്‍ ഗെയില്‍ 24 റണ്‍സെുത്തു. പൂരാന്‍ 24 റണ്‍സും ഹൂഡ 23 റണ്‍സുമെടുത്തു. മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടും വിജയിക്കന്‍ സാധിക്കാതെ തോല്‍വി വഴങ്ങുകയായിരുന്നു പഞ്ചാബ്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. 43 പന്തുകള്‍ നേരിട്ട ഡിക്കോക്ക് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 53 റണ്‍സെടുത്തു.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. പവര്‍പ്ലേ ഓവറുകള്‍ക്കുള്ളില്‍ രോഹിത് ശര്‍മ (9), സൂര്യകുമാര്‍ യാദവ് (0), ഇഷാന്‍ കിഷന്‍ (7) എന്നിവരുടെ വിക്കറ്റുകള്‍ മുംബൈക്ക് നഷ്ടമായി. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ക്വിന്റണ്‍ ഡിക്കോക്ക് - ക്രുണാല്‍ പാണ്ഡ്യ സഖ്യമാണ് മുംബൈ ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തിയത്. നാലാം വിക്കറ്റില്‍ ഇരുവരും 58 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

30 പന്തില്‍ നിന്ന് ഒരു സിക്‌സും നാലു ഫോറുമടക്കം 34 റണ്‍സെടുത്ത ക്രുണാലിനെ പുറത്താക്കി രവി ബിഷ്‌ണോയിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. വൈകാതെ ഹാര്‍ദി പാണ്ഡ്യയും (8) മടങ്ങി.

തുടര്‍ന്ന് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കിറോണ്‍ പൊള്ളാര്‍ഡും നഥാന്‍ കോള്‍ട്ടര്‍-നെയ്‌ലും ചേര്‍ന്നാണ് മുംബൈയെ 176-ല്‍ എത്തിച്ചത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് വെറും 21 പന്തില്‍ നിന്ന് 57 റണ്‍സാണ് അടിച്ചെടുത്തത്.

പൊള്ളാര്‍ഡ് 12 പന്തില്‍ നിന്ന് നാലു സിക്‌സറുകളടക്കം 34 റണ്‍സെടുത്തു. കോള്‍ട്ടര്‍-നെയ്ല്‍ 12 പന്തില്‍ നിന്ന് നാലു ഫോറടക്കം 24 റണ്‍സുമെടുത്തു. പഞ്ചാബിനായി അര്‍ഷ്ദീപ്, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ മുംബൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category