1 GBP = 98.30INR                       

BREAKING NEWS

ഫിറ്റ്നസ്സ് പ്രേമികളുടെ ദൈവമായി വാണ ഉരുക്കുമനുഷ്യന്‍; ആരോഗ്യമുള്ളവരെ കോവിഡ് ബാധിക്കില്ലെന്ന് വിശ്വസിച്ച് മാസ്‌ക് വയ്ക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും ജീവിച്ചു; കോവിഡ് വെറും തട്ടിപ്പെന്ന പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചു; 33-ാം വയസ്സില്‍ കോവിഡിനു കീഴടങ്ങി മരിച്ച മസില്‍ മാന്‍ ലോകത്തിന്റെ വേദനയാകുമ്പോള്‍

Britishmalayali
kz´wteJI³

ജ്ഞതയില്‍ നിന്നും ഒരുപാട് വ്യാജ സിദ്ധാന്തങ്ങള്‍ കോവിഡിനെ കുറിച്ച് ഉദയം ചെയ്തിട്ടുണ്ട്. അവയില്‍ പലതും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിട്ടുമുണ്ട്. ആരോഗ്യരംഗത്തെ യോഗ്യതയുള്ള ശാസ്ത്രജ്ഞന്മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയുമൊക്കെ വാക്കുകളെ തൃണവത്ഗണിച്ച് ഇത്തരം വ്യാജസിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കാനും അവയ്ക്ക് പുറകേ പോകാനും ഒരുപറ്റം ആളുകളും ഉണ്ട്. ഇത്തരക്കാര്‍ക്കൊരു മുന്നറിയിപ്പാണ് ഉക്രെയിനിലെ ആരോഗ്യ ദൃഢഗാത്രനായ ഈ യുവാവിന്റെ കഥ.

ശരീര സൗന്ദര്യത്തില്‍ ഏറെ ശ്രദ്ധിക്കുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ ഒരു ആരാധനാപാത്രമായിരുന്നു ഉക്രെയിനിലെ ഡിമിത്രി സ്റ്റസ്‌ക്ക് എന്ന 33 കാരന്‍. ടര്‍ക്കിയിലേക്കുള്ള ഒരു യാത്രയിലാണ് ഇയാള്‍ക്ക് കോവിഡ് ബാധയുണ്ടായത്. എന്നാല്‍, കോവിഡ് എന്നത് കേവലമൊരു വ്യാജ വാദമാണെന്നും, അനാവശ്യമായ ഭീതി ജനിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എന്നൊക്കെ വിശ്വസിച്ചിരുന്ന ഇയാള്‍ അത് കാര്യമായി എടുത്തില്ല.

ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ ഇയാളെ പെട്ടെന്ന് രോഗബാധ മൂര്‍ഛിച്ചതിനാല്‍ പെട്ടെന്നു തന്നെ ആശുപത്രിയില്‍ വീണ്ടും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഒരു ചികിത്സയ്ക്കും ഇയാളെ രക്ഷിക്കാനായില്ല. ഡിമിത്രിയെ ബാധിച്ച കൊറോണ ഇയാളുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ വിപരീതമായി ബാധിച്ചു എന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. ഇയാളുടെ പത്തുലക്ഷത്തോളം വരുന്ന സാമൂഹ്യ മാധ്യമങ്ങളിലെ ആരാധകര്‍ക്ക് തികച്ചും ആരോഗ്യവാനായി കാണപ്പെട്ടിരുന്ന ഇയാളില്‍ കൊറോണ അദൃശ്യമായി പ്രവര്‍ത്തിക്കുകയായിരുന്നു.

അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോള്‍ അറിയും എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കും വിധമായിരുന്നു, കോവിഡ് ബാധ സ്ഥിരീകരിച്ചതിനു ശേഷം അയാള്‍ ഇട്ട പോസ്റ്റ്. തനിക്ക് രോഗ ബാധയുണ്ടാകുന്നതുവരെ കോവിഡ് എന്നത് ഒരു വ്യാജ ഭീഷണി മാത്രമായാണ് താന്‍ കരുതിയിരുന്നത് എന്ന് പറഞ്ഞ അയാള്‍ തന്റെ ആരാധകരോട് കൂടുതല്‍ കരുതലോടെ ഇരിക്കാനും അവശ്യപ്പെട്ടു. ടര്‍ക്കിയില്‍ വച്ച് കഴുത്തില്‍ വീക്കവും ശ്വാസതടസ്സവും അനുഭവപ്പെട്ടു എന്നും പിന്നീട് ഉക്രെയിനില്‍ തിരിച്ചെത്തിയതിനു ശേഷമാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും ഉയാള്‍ പറയുന്നു.

നിരവധിപേര്‍ തന്നോടൊപ്പം ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന് പറഞ്ഞ ഇയാള്‍ തനിക്ക് ശ്വസനസഹായിയുടെ ആവശ്യം വന്നു എന്നും പറഞ്ഞിരുന്നു. എട്ടുദിവസത്തെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയ ഡിമിത്രിക്ക് വീണ്ടും രോഗം വര്‍ദ്ധിക്കുകയായിരുന്നു. ഹൃദയ സംബന്ധമായ തകരാറുകളാണ് മരണകാരണം എന്ന് ഇയാളുടെ മുന്‍ഭാര്യ സോഫിയ വെളിപ്പെടുത്തി. ആദ്യം വിവിധ ഉപകരണങ്ങളുടെ സഹായത്തോടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലനിര്‍ത്തിയിരുന്നെങ്കിലും പിന്നീട് അതും അസാദ്ധ്യമാവുകയായിരുന്നു.

ഒമ്പത് മാസം പ്രായമുള്ള ഒലിവിയ ഉള്‍പ്പടെ മൂന്ന് കുട്ടികളാണ് ഇവര്‍ക്കുള്ളത്. സമൂഹ മാധ്യമത്തില്‍ നിരവധി ആരാധകരുള്ള സോഫിയ, ആറുമാസം മുന്‍പാണ് ഇയാളുമായുള്ള ബന്ധം വിച്ഛേദിച്ചത്. സ്ഥിരമായി വിശ്വാസ വഞ്ചന കാണിച്ചതുകൊണ്ടാണ് തനിക്ക് ഡിമിത്രിയെ ഉപേക്ഷിക്കേണ്ടി വന്നതെന്ന് അന്ന് അവര്‍ പറഞ്ഞിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category