1 GBP = 98.80INR                       

BREAKING NEWS

അമ്മയുടെ മുലപ്പാലിന്റെ വാത്സല്യം നിഷേധിച്ചപ്പോള്‍ ആ കുഞ്ഞ് പുഷ്പം പൊലിഞ്ഞു; അന്ത്യ ചുംബനും നല്‍കാനുള്ള അവസരം പോലും പെറ്റമ്മയ്ക്ക് നിഷേധിച്ച് ഭരണ കൂടവും: ഫിലിപ്പൈന്‍സില്‍ ജനിച്ച് മൂന്ന് മാസം കൊണ്ട് ഈ കുരുന്നും പെറ്റമ്മയും അനുഭവിച്ച നീതി നിഷേധം ലോകമനസാക്ഷിയുടെ തല കുനിപ്പിക്കുമ്പോള്‍

Britishmalayali
kz´wteJI³

ലോകത്ത് ഒരമ്മയ്ക്കും കുഞ്ഞിനും ഇത്രയും വലിയ നീതി നിഷേധം ഇനി ഒരിക്കലും ഉണ്ടാവരുതേ എന്നാണ് ഫിലിപ്പൈന്‍സിലെ ഈ അമ്മയുടെയും കുഞ്ഞിന്റെയും ജീവിത കഥയറിഞ്ഞ ഓരോരുത്തരും ഇന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നത്. തൂക്ക കുറവുമായി ജനിച്ച കുഞ്ഞിന് പിറന്ന് ഒരു മാസം പിന്നിട്ടപ്പോള്‍ ഭരണകൂടം മുലപ്പാലിന്റെയും അമ്മചൂടിന്റെയും വാത്സല്യം നിഷേധിച്ചപ്പോള്‍ ജനിച്ച് മൂന്നാം മാസം കരുണയില്ലാത്ത ഈ ലോകത്തു നിന്നും അവള്‍ വിടവാങ്ങി. എന്നാല്‍ അവിടെയും മനസ്സലിവ് കാണിക്കാത്ത ഭരണകൂടം പെറ്റമ്മയ്ക്ക് അന്ത്യ ചുംബനത്തിനുള്ള അവസരം പോലും നിഷേധിച്ച് വീണ്ടും കണ്ണില്ലാത്ത ക്രൂരത കാട്ടി.

റെയ്ന മേ നാസിനോ എന്ന ഇരുപത്തിമൂന്നുകാരിയാണ് ലോകത്തിലെ ഏറ്റവും വലിയ നീതിനിഷേധത്തിന് ഇരയായത്. ജനിച്ച് മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോഴാണ് അവള്‍ക്ക് സ്വന്തം മകളെ നഷ്ടമായത്. മുലപ്പാല്‍ എന്ന ആ കുഞ്ഞിന്റെ ജന്മാവകാശം ഭരണകൂടം നിഷേധിച്ചതാണ് അവളുടെ മരണത്തിലേക്ക് നയിച്ചത്. പെറ്റുവീണ കുരുന്നിനെ കൊലയ്ക്ക് കൊടുത്തിട്ടും മതിവരാത്ത സര്‍ക്കാര്‍ അവളുടെ സംസ്‌കാര ചടങ്ങില്‍ കൈവിലങ്ങുകളോടെയാണ് അമ്മയെ എത്തിച്ചത്. അവള്‍ക്ക് അന്ത്യചുംബനം നല്‍കാന്‍ പോലും കൈവിലങ്ങുകള്‍ അഴിച്ചു നല്‍കാന്‍ പോലും അധികൃതര്‍ തയ്യാറായില്ല.

സര്‍ക്കാര്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് 2019 നവംബറില്‍ മനിലയില്‍ വച്ച് ഇടതുപക്ഷ പ്രവര്‍ത്തകയായ റെയ്ന മേ അറസ്റ്റിലാകുന്നത്. കഡമായ് എന്ന പട്ടിണിവിരുദ്ധ സംഘത്തില്‍ അംഗമായ റെയ്ന ആയുധങ്ങളും സ്ഫോടകവസ്തുക്കളും കയ്യില്‍വച്ചെന്ന് ആരോപിച്ചാണ് അറസ്്റ്റ് ചെയ്യുന്നത്. അറസ്റ്റിലാകുമ്പോള്‍ റെയ്ന ഗര്‍ഭിണിയായിരുന്നു. തുടര്‍ന്ന് ജയിലില്‍ വച്ച് റെയ്ന ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മകള്‍ക്ക് 'റിവര്‍' എന്ന പേരും നല്‍കി.

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ നാസിനോയെയും കുഞ്ഞിനെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദി നാഷനല്‍ യൂണിയന്‍ ഓഫ് പീപിള്‍സ് ലോയേഴ്സ് അപേക്ഷ നല്‍കി. രോഗം ബാധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് 22 രാഷ്ട്രീയ തടവുകാരെ താല്‍ക്കാലികമായി മോചിപ്പിക്കാനുള്ള പട്ടികയില്‍ നാസിനോയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കോടതിയും അധികൃതരും നാസിനോയേയും കുഞ്ഞിനെയും പുറത്തുവിടാന്‍ തയാറായില്ല. ആശുപത്രിയിലോ മനിലയിലെ ജയിലിലോ കഴിയണമെന്നാണ് കോടതി ഉത്തരവിട്ടത്. നീതി ഉറപ്പാക്കേണ്ട കോടതി കണ്ണടച്ചതോടെ ആ കുഞ്ഞിന് അമ്മയിുല്‍ നിന്നും വേര്‍ പിരിയേണ്ടി വരിക ആയിരുന്നു.

ജൂലൈ ഒന്നിനാണ് നാസിനോ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ചപ്പോള്‍ കുഞ്ഞിന് തൂക്കം കുറവായിരുന്നു. എന്നാല്‍ ജനിച്ച് കുറച്ചു ദിവസത്തിനു ശേഷം തന്നെ നാസിനോയേയും മകളേയും ആശുപത്രിയില്‍നിന്ന് ജയിലിലേക്ക് മാറ്റി. ഫിലിപ്പീന്‍സ് നിയമം അനുസരിച്ച് ചില പ്രത്യേക സാഹചര്യങ്ങള്‍ ഒഴികെ ജനിച്ച് ഒരു മാസം മാത്രമേ കുഞ്ഞിന് അമ്മയ്ക്കൊപ്പം ജയിലില്‍ കഴിയാന്‍ അനുവാദമുള്ളൂ.

നാസിനോയ്ക്കും കുഞ്ഞിനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങള്‍ അരങ്ങേറിയെങ്കിലും അതിനൊന്നും ഫലമുണ്ടായില്ല. കുഞ്ഞിനെ അമ്മയ്ക്കൊപ്പം കഴിയാന്‍ അനുവദിക്കണമെന്നും ഈ പ്രായത്തില്‍ മുലപ്പാല്‍ കുഞ്ഞിന് അത്യാവശ്യമാണെന്നുമുള്ള ആവശ്യം പ്രതിഷേധക്കാരില്‍ നിന്ന് ഉയര്‍ന്നിരുന്നു. നാസിനോയുടെ അമ്മ മകളുടെ മോചനം ആവശ്യപ്പെട്ട് നിരന്തരം കുഞ്ഞിന്റെ ഫോട്ടോയും എഴുത്തുകളും അധികാരികള്‍ക്ക് അയച്ചെങ്കിലും യാതൊരു കനിവും അധികാരികളില്‍ നിന്ന് ലഭിച്ചില്ല.

ഓഗസ്റ്റ് 13നാണ് കുഞ്ഞിനെ അമ്മയില്‍ നിന്ന് വേര്‍പെടുത്തി നാസിനോയുടെ അമ്മയുടെ കൈവശം ഏല്‍പ്പിക്കുന്നത്. തുടര്‍ന്ന് കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാകുകയും സെപ്റ്റംബര്‍ പകുതിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കുഞ്ഞിന്റെ നില മോശമായിട്ടും അതിനെ ഒന്ന് കാണാന്‍ പോലും അധികൃതര്‍ നാസിനോയെ അനുവദിച്ചില്ല. തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ച് ന്യുമോണിയ ബാധിച്ച് 'റിവര്‍' കഴിഞ്ഞാഴ്ച മരിച്ചു.

കുഞ്ഞിന്റെ സംസ്‌കാര ചടങ്ങിലേക്ക് നാസിനോയെ എത്തിച്ചതും കൈവിലങ്ങ് അണിയിച്ചാണ്. വിലങ്ങ് ഒന്നഴിക്കാന്‍ കുടുംബാംഗങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും അധകൃതരോട് അപേക്ഷിച്ചു. എന്നാല്‍ അതൊന്നും അവര്‍ ചെവിക്കൊണ്ടില്ല. കോവിഡ് പ്രതിരോധ വേഷം ധരിച്ചെത്തി ആയുധധാരികളായ പൊലീസുകാര്‍ക്ക് നടുവില്‍ നിന്ന് നാസിനോ കുഞ്ഞിനെ കണ്ടു മടങ്ങി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category