1 GBP = 98.30INR                       

BREAKING NEWS

യൂണിവേഴ്സല്‍ ക്രെഡിറ്റ് എമര്‍ജന്‍സി ലോണ്‍ എന്നു കേട്ടിട്ടുണ്ടോ? സാമ്പത്തിക പരാധീനത മറികടക്കാനു ള്ള ഒരു സര്‍ക്കാര്‍ വായ്പ; ഈ കോവിഡ് കാലത്ത് നിങ്ങള്‍ക്ക് ലഭിക്കുമോ ഈ തുക?

Britishmalayali
kz´wteJI³

തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും താഴ്ന്ന വരുമാനമുള്ളവര്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ധനസഹായമാണ് യൂണിവേഴ്സല്‍ ക്രെഡിറ്റ്. അതില്‍ തന്നെ ചിലര്‍ക്ക് ചില അത്യാവശ്യ ഘട്ടങ്ങളില്‍ വായ്പ ലഭിക്കാനുള്ള അര്‍ഹതയുമുണ്ട്. കോവിഡ് പ്രതിസന്ധിയില്‍, തൊഴില്‍ നഷ്ടം, രോഗബാധ, വേതനം വെട്ടിച്ചുരുക്കല്‍ തുടങ്ങിയവ വഴി സാമ്പത്തിക പരാധീനത അനുഭവിക്കുന്ന ലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് യൂണിവേഴ്സല്‍ ക്രെഡിറ്റിന് അപേക്ഷിക്കാനാകും. എന്നാല്‍ ഇതില്‍ ആര്‍ക്കൊക്കെയാണ് യൂണിവേഴ്സല്‍ ക്രെഡിറ്റിനു പുറത്ത് അടിയന്തര വായ്പയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക എന്നറിയാം?

യൂണിവേഴ്സല്‍ ക്രെഡിറ്റിനു മേല്‍ എമര്‍ജന്‍സി വായ്പയ്ക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യതകള്‍
നിങ്ങള്‍ യൂണിവേഴ്സല്‍ ക്രെഡിറ്റിന് അപേക്ഷിക്കുമ്പോള്‍, ആദ്യത്തെ ഗഡു ലഭിക്കുവാന്‍ അഞ്ചാഴ്ച്ച വരെ സമയം എടുത്തേക്കാം എന്നകാര്യം അധികമാര്‍ക്കും അറിയില്ല. എന്നാല്‍ ഇത്തരത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക്, പണം അത്യാവശ്യമാണെങ്കില്‍ മുന്‍കൂര്‍ പേയ്മെന്റിന് അപേക്ഷിക്കാം. എന്നാല്‍, യൂണിവേഴ്സല്‍ ക്രെഡിറ്റിന്റെ ആദ്യ ഗഡുവില്‍ നിന്നു മുതല്‍ തന്നെ ഈ തുക തിരികെ പിടിക്കാന്‍ ആരംഭിക്കുമെന്ന് ഓര്‍ക്കുക. നിലവില്‍ 12 മാസഗഡുക്കളായാണ് ഇത് തിരികെ നല്‍കേണ്ടത്. ഒക്ടോബര്‍ മുതല്‍ ഇത് 24 ഗഡുക്കളാക്കിയിട്ടുണ്ട്.

യൂണിവേഴ്സല്‍ ക്രെഡിറ്റിനുള്ള നിങ്ങളുടെ അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാല്‍ ഉടന്‍ നിങ്ങള്‍ക്ക് എമര്‍ജന്‍സി ലോണിനായി അപേക്ഷിക്കാം. അതിനായി താഴേ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യേണ്ടതുണ്ട്.
പണം മുന്‍കൂറായി ലഭിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കണം.
നിങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കണം.
മുന്‍കൂറായി പണം ലഭിക്കേണ്ടുന്നതിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം.
നിങ്ങളുടേ എമര്‍ജന്‍സി ലോണിനുള്ള അപേക്ഷ സ്വീകരിക്കപ്പെട്ടുവോ അതോ തിരസ്‌കരിച്ചുവോ എന്നത് അതേ ദിവസം തന്നെ അറിയാന്‍ കഴിയും. യൂണിവേഴ്സല്‍ ക്രെഡിറ്റിനായി അപേക്ഷിച്ച്, ആദ്യ ഗഡു കൈയ്യില്‍ ലഭിക്കുന്നതുവരെ ജീവിക്കുവാനുള്ള സാമ്പത്തികശേഷി നിങ്ങള്‍ക്ക് ഇല്ലെങ്കില്‍ എമര്‍ജന്‍സി ലോണിനായി അപേക്ഷിക്കാം എന്നാണ് സര്‍ക്കാര്‍ വെബ്സൈറ്റില്‍ പറയുന്നത്.

പണം എത്ര തവണകളായി തിരിച്ചടയ്ക്കാം എന്നത് നിങ്ങള്‍ക്ക് തീരുമാനിക്കാം. എന്നാല്‍, നിലവിലുള്ള നിയമമനുസരിച്ച് പരമാവധി 12 തവണകള്‍ മാതമാണ് അനുവദിച്ചിട്ടുള്ളത്. നിങ്ങള്‍ ലോണായി എടുക്കുന്ന തുകയ്ക്ക് പലിശ ഉണ്ടായിരിക്കുന്നതല്ല. അതായത്, നിങ്ങള്‍ക്ക് ലഭിച്ച തുക മാത്രം തിരിച്ചടച്ചാല്‍ മതിയാകും.

യൂണിവേഴ്സല്‍ ക്രെഡിറ്റ് ലഭിക്കുന്ന ഒരാള്‍ തന്റെ സാഹചര്യത്തില്‍ വന്ന മാറ്റം യഥാസമയം അറിയിച്ചില്ലെങ്കില്‍ പേയ്മെന്റ് നിന്നുപോയേക്കാം. ഇതിനെ സാംക്ഷന്‍ എന്നു പറയുന്നു. സാംക്ഷന്‍ ലഭിക്കുന്ന ഒരാള്‍ക്ക്, വാടക, ഹീറ്റിംഗ്, ഭക്ഷണം തുടങ്ങിയവയ്ക്ക് പണമില്ലാതെ വന്നാല്‍ ഹാര്‍ഡ്ഷിപ് പേയ്മെന്റിന് അപേക്ഷിക്കാം. ഇതും സര്‍ക്കാര്‍ വെബ്സൈറ്റില്‍ പറയുന്നുണ്ട്. യൂണിവേഴ്സല്‍ ക്രെഡിറ്റില്‍ നിന്നു തന്നെ ഇത് തിരിച്ചടച്ചാല്‍ മതിയാകും.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ആള്‍ടര്‍നേറ്റീവ് പേയ്മെന്റ് അറേഞ്ചിനും അപേക്ഷിക്കാവുന്നതാണ്. ഇതില്‍ നിങ്ങളുടെ വാടക വീട്ടുടമസ്ഥന് നേരിട്ട് ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന തുക പങ്കാളികള്‍ക്കിടയില്‍ വീതിക്കാനും മാസം രണ്ടോ മൂന്നോ തവണയായി ലഭിക്കാനും സൗകര്യമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category