1 GBP = 98.30INR                       

BREAKING NEWS

കോവിഡ് പ്രതിരോധ പ്രക്രിയയില്‍ സുപ്രധാന കണ്ടുപിടുത്തവുമായി ഇന്ത്യന്‍ വംശജ; കോവിഡ് ചികി ത്സയിലേക്ക് നയിച്ചേക്കാ വുന്ന കണ്ടുപിടുത്തം നടത്തിയത് ടെക്സസിലെ 14കാരി പെണ്‍കുട്ടി

Britishmalayali
kz´wteJI³

ലോകത്തെയാകെ വരിഞ്ഞു മുറുക്കിയ കോവിഡില്‍ നിന്നും രക്ഷനേടാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ശാസ്ത്രജ്ഞന്മാര്‍ അഹോരാത്രം അദ്ധ്വാനിക്കുകയാണ്. പഠിച്ചുനേടിയ അറിവുകള്‍ മനനം ചെയ്ത്, ഈ പ്രതിസന്ധിക്കൊരു പ്രതിവിധിക്കായി തങ്ങളുടെ തല പുകഞ്ഞാലോചിക്കുന്ന ശാസ്ത്രകാരന്മാരുടെ കൂട്ടത്തില്‍ തികച്ചും വ്യത്യസ്തമാവുകയാണ് അമേരിക്കയിലെ ഇന്ത്യന്‍ വംശജയായ അനിക ചെബ്രോലു എന്ന 14 വയസ്സുകാരി. ഒരുപക്ഷെ കോവിഡിന് ഫലപ്രദമായ ഒരു ചികിത്സയായി തന്നെ മാറിയേക്കാവുന്ന ഒരു കണ്ടുപിടുത്തത്തിലൂടെ3 എം യംഗ് സയന്റിസ് ചലഞ്ച് അവാര്‍ഡും 25,000 ഡോളര്‍ പ്രൈസ് മണിയും നേടി ഈ മിടുക്കി.

ഇന്‍-സിലിക്കോ സങ്കേതം ഉപയോഗിച്ച്, സാര്‍സ്-കോവ്-2 വൈറസിന്റെ പ്രോട്ടീന്‍ കുന്തമുനകളെ കെട്ടുവാനുള്ള ഒരു പ്രത്യേക ലെഡ് തന്മാത്രയാണ് ഈ മിടുക്കി കണ്ടുപിടിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി എന്റെ കണ്ടുപിടുത്തത്തെ മാധ്യമങ്ങള്‍ ആഘോഷിക്കുന്നത് ഞാന്‍ അറിയുന്നു. കോവിഡ് ചികിത്സയില്‍ ഇത് ഉപയോഗിക്കാന്‍ കഴിയുമെന്നാണവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഞാന്‍ സംതൃപ്തയാണ്, കാരണം, മറ്റെല്ലാവരേയും പോലെ ഈ മാരണം എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകാനാണ് ഞാനും കാത്തിരിക്കുന്നത്, അനിക പറയുന്നു.

എട്ടാം ഗ്രേഡില്‍ പഠിക്കുമ്പോഴായിരുന്നു അനിക ഈ പ്രൊജക്ട് സമര്‍പ്പിച്ചത്. എന്നാല്‍ അത് സാര്‍സ്-കോവ്-2 വൈറസിനെ ഉന്നം വച്ചുള്ളതായിരുന്നില്ല. ഇങ്ങ്ഫ്ളുവന്‍സ വൈറസിലെ പ്രോട്ടീനിനെ പിടിച്ചുകെട്ടാനുള്ള ലെഡ് സംയുക്തമായിരുന്നു അനികയുടെ ലക്ഷ്യം. പകര്‍ച്ചവ്യാധികളെ കുറിച്ചും വൈറസുകളെ കുറിച്ചും മരുന്ന് കണ്ടുപിടിക്കലിനെ കുറിച്ചുമൊക്കെ ധാരാളം വായിച്ച് ഈ മേഖലയില്‍ താത്പര്യം വര്‍ദ്ധിക്കുകയായിരുന്നു എന്നാണ് അനിക പറയുന്നത്.

കോവിഡ്-19 അതിവേഗം പടരുകയും, ചെറിയൊരു സമയത്തിനുള്ളില്‍ തന്നെ ലോകത്തെ നിശ്ചലമാക്കുകയും ചെയ്ത സാഹചര്യത്തില്‍ തന്റെ മെന്ററുടെ സഹായത്താല്‍, ഇന്‍ഫ്ളുവന്‍സാ വൈറസിനു പകരം സാര്‍സ്-കോവ്-2 വൈറസിലേക്ക് ശ്രദ്ധ മാറ്റുകയായിരുന്നു എന്നും അനിക പറയുന്നു. 1918-ലെ ഫ്ളൂവിനെ കുറിച്ച് വായിച്ചറിഞ്ഞതിനു ശേഷമാണ് പകര്‍ച്ചവ്യാധികള്‍ക്കുള്ള മരുന്നുകള്‍ കണ്ടുപിടിക്കണമെന്ന താത്പര്യം ഉണ്ടായതെന്നും ഈ പെണ്‍കുട്ടി പറയുന്നു.

ഈ കുട്ടി സമഗ്രമായ പഠനം നടത്തുകയും ധാരാളം വിവരങ്ങള്‍ പരിശോധിക്കുകയും ചെയ്തു എന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കണ്ടുപിറ്റുത്ത പ്രക്രിയ ക്രമപ്രകാരം കൊണ്ടുപോയതാണ് വിജയത്തിനു കാരണമെന്നും അവര്‍ പറയുന്നു. അതിലൊക്കെ ഉപരിയായി തന്റെ കഴിവും നൈപുണ്യവും ലോക നന്മക്കായി ഉപയോഗിക്കണമെന്ന ആ നല്ല മനസ്സാണ് അനികയുടെ കരുത്തെന്നും ഇവര്‍ പറയുന്നു. അവാര്‍ഡ് ലഭിച്ചെങ്കിലും തന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ അനിക ഒരുക്കമല്ല, ഈ മഹാമാരിക്ക് ശമനം കണ്ടെത്താനുള്ള ശ്രമത്തില്‍ മറ്റ് ശാസ്ത്രജ്ഞന്മാരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഒരു ഭരതനാട്യം നര്‍ത്തകി കൂടിയായ അനികക്ക് താത്പര്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category