1 GBP = 98.80INR                       

BREAKING NEWS

സീറ്റ് മോഹിച്ച് ജോസഫിനൊപ്പം ചാടിയ പലര്‍ക്കും മുടങ്ങി വരാന്‍ മോഹമെങ്കിലും മൗനം തുടര്‍ന്ന് ജോസ് കെ മാണി; മുന്‍ പൂഞ്ഞാര്‍ എംഎല്‍എ വിജെ ജോസഫിനൊപ്പം എത്തിയത് അനേകം പേര്‍; തിരിച്ചെത്താന്‍ നീക്കങ്ങള്‍ നടത്തി വിക്ടര്‍ ടി തോമസും; പോയവരൊക്കെ പോട്ടേ ഇനി പുതിയ നേതാക്കള്‍ ഉണ്ടാവട്ടേയെന്ന നയവുമായി ഇടതില്‍ ഉറച്ചു മുന്നേറാന്‍ ജോസ് കെ മാണിയും

Britishmalayali
kz´wteJI³

കോട്ടയം: ഒരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ എത് രാഷ്ട്രീയ പാര്‍ട്ടിയും നേരിടുന്ന പ്രധാന വെല്ലുവിളി മത്സരിക്കാന്‍ ലഭിക്കുന്ന സീറ്റുകളുടെ ആയിരം ഇരട്ടി സ്ഥാനാര്‍ത്ഥികള്‍ രംഗത്ത് വരുമെന്നതാണ്. ഒരിക്കലും എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. ഇക്കുറി അനേകം നേതാക്കള്‍ക്കായി കുറച്ചു സീറ്റ് വീതിച്ച് നല്‍കേണ്ട ഗതികേട് പ്രധാനമായും ഉണ്ടാക്കുന്നത് പിജെ ജോസഫിനാണ്. ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടു പോയെങ്കിലും ആ വിഭാഗത്തിലെ ഒട്ടുമിക്ക നേതാക്കളും ജോസഫിനൊപ്പമാണ്.

എന്നാല്‍ ഏറ്റവും ആശ്വാസം സംഭവിക്കുന്നത് ജോസ് കെ മാണിക്കാവും. അധികാര മോഹികള്‍ എല്ലാവരും കൂട്ടത്തോടെ പൊഴിഞ്ഞു പോയതിനാല്‍ ലഭിക്കുന്ന സീറ്റ് വീതിച്ച് നല്‍കാന്‍ പ്രയാസം ഒന്നുമില്ല. ഇടതു മുന്നണിയില്‍ മികച്ച സ്വീകരണം ലഭിച്ചു വരുന്നതിനാല്‍ അപ്രതീക്ഷിതമായി പലര്‍ക്കും സീറ്റ് നല്‍കാനുമാവും. അതുകൊണ്ടാണ് ജോസഫിനൊപ്പം പോയ പല നേതാക്കളും ഇങ്ങോട്ട് മടങ്ങി എത്താന്‍ മോഹം ഉദിക്കുന്നത്. വിക്ടര്‍ ടി തോമസ് അടക്കമുള്ള പലര്‍ക്കും മടങ്ങി വരാന്‍ മോഹമുണ്ട്. പത്തനംതിട്ട യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം വിക്ടറിന് നഷ്ടമായിരുന്നു. ജോസഫ് എം പുതുശേരി എത്തിയതിനാല്‍ തിരുല്ല സീറ്റും കിട്ടാന്‍ ഇടയില്ല.

്അതിനിടെ മുന്‍ പൂഞ്ഞാര്‍ എംഎല്‍എ.പ്രൊഫ. വി.ജെ.ജോസഫും സഹപ്രവര്‍ത്തകരും ജോസ് കെ.മാണിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പാലായില്‍ നടന്ന ചടങ്ങില്‍ ജോസ് കെ.മാണി പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഇടതുമുന്നണിയോടൊപ്പം ചേര്‍ന്ന തീരുമാനം അംഗീകരിച്ചാണ് വീണ്ടും സജീവമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും പ്രൊഫ.വി.ജെ.ജോസഫ് പറഞ്ഞു. മുന്‍ മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്‍ന്റ് സി.വി.ജോണും കേരള കോണ്‍. (എം) ജോസ് വിഭാഗത്തില്‍ ചേര്‍ന്ന് സജീവമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. തോമസ് ചാഴികാടന്‍ എംപി., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പി.എം.മാത്യു, സ്റ്റീഫന്‍ ജോര്‍ജ്, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ജോസ് ടോം, ജോസഫ് ചാമക്കാലാ, സാജന്‍ കുന്നത്ത്, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാല്‍, ജോബ് മൈക്കിള്‍, നിര്‍മല ജിമ്മി എന്നിവരും മടങ്ങിയത്തും. ഈ മാതൃകയില്‍ കൂടുതല്‍ പേര്‍ ജോസുമായി സഹകരിക്കാന്‍ തയ്യാറാണ്. സജി മഞ്ഞക്കടമ്പന്‍ അടക്കമുള്ളവര്‍ ജോസഫ് പക്ഷത്ത് നിരാശയിലാണ്.

യുഡിഎഫിന്റെ കോട്ടയം ചെയര്‍മാനായി മോന്‍സ് ജോസഫിനെ നിയമിച്ചിരുന്നു. ഈ പദവി സജിയും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ കിട്ടിയില്ല. വിക്ടറിന് ഉണ്ടായിരുന്ന പദം പോയി. ചെയര്‍മാന് പകരം സെക്രട്ടറിയായി ഒതുക്കുകയാണ് വിക്ടറിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്. പിജെ ജോസഫിനൊപ്പമുള്ളവര്‍ക്കേ യുഡിഎഫിലെ കേരളാ കോണ്‍ഗ്രസില്‍ ഇനി രക്ഷയുള്ളൂവെന്നാണ് ഇവര്‍ തിരിച്ചറിയുന്നത്. ജോസ് കെ മാണിയെ ഒതുക്കാനായി പിജെ ജോസഫ് നടത്തിയ നീക്കങ്ങളില്‍ തങ്ങളും വീണുപോയെന്ന വിലയിരുത്തല്‍ ഇവര്‍ക്കുണ്ട്.

സീറ്റ് മോഹിച്ച് ജോസഫിനൊപ്പം ചാടിയ പലര്‍ക്കും മുടങ്ങി വരാന്‍ മോഹമെങ്കിലും മൗനം തുടര്‍ന്ന് ജോസ് കെ മാണി തന്ത്രപരമായ നിലപാട് എടുക്കുകായാണ്. പോയവരൊക്കെ പോട്ടേ ഇനി പുതിയ നേതാക്കള്‍ ഉണ്ടാവട്ടേയെന്ന നയവുമായി ഇടതില്‍ ഉറച്ച് മുന്നേറാന്‍ ജോസ് കെ മാണിയും തയ്യാറെടുക്കുന്നത്. അങ്ങനെ എങ്കില്‍ സീറ്റു മോഹിച്ചെത്തിയവര്‍ക്കെല്ലാം ജോസഫ് പക്ഷത്ത് നിരാശരായി തുടരേണ്ടി വരും. എട്ട് സീറ്റുകളില്‍ അധികം കേരളാ കോണ്‍ഗ്രസിന് യുഡിഎഫ് നല്‍കില്ല. എന്നാല്‍ നിരവധി നേതാക്കള്‍ ഈ എട്ട് സീറ്റില്‍ മത്സരിക്കാന്‍ രംഗത്തുണ്ട്.

തൊടുപുഴയില്‍ മകന്‍ അപ്പുവിനെ സ്ഥാനാര്‍ത്ഥിയാക്കി മറ്റൊരു സുരക്ഷിത മണ്ഡലം പിജെ ജോസഫും ആഗ്രഹിക്കുന്നു. ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, വിക്ടര്‍ ടി തോമസ്, സജി മഞ്ഞക്കടമ്പന്‍, ജോസഫ് എം പുതുശ്ശേരി എന്നിവര്‍ക്ക് പോലും സീറ്റ് ഉറപ്പില്ലാത്ത അവസ്ഥ. അങ്ങനെ വലിയൊരു വിവാദത്തിലേക്ക് കാര്യങ്ങള്‍ കടക്കുമെന്നതാണ് വസ്തുത. 12 സീറ്റാണ് നിയമസഭയില്‍ മത്സരിക്കാന്‍ ജോസ് പക്ഷം ലക്ഷ്യമിടുന്നത്. യു.ഡി.എഫില്‍ നിന്നപ്പോള്‍ മാണി ഗ്രൂപ്പ് 11 സീറ്റിലാണ് മത്സരിച്ചത്. എന്നാല്‍ അതില്‍ അപ്പുറം സിപിഎം നല്‍കുമെന്നാണ് സൂചന. 15 സീറ്റുവരെ കിട്ടാന്‍ സാധ്യതയുണ്ട്. ഇത് മനസ്സിലാക്കിയതോടെയാണ് ജോസഫിനൊപ്പം പോയ നേതാക്കള്‍ക്ക് നെഞ്ചിടിപ്പ് കൂടിയത്.

ജോസ് പക്ഷം പോയെങ്കിലും തങ്ങളുടെ ശക്തി ചോര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കി പി.ജെ ജോസഫ് രംഗത്തെത്തിയത് നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ലക്ഷ്യമിട്ടാണ്. കഴിഞ്ഞ തവണ മത്സരിച്ച തദ്ദേശ, നിയമസഭ സീറ്റുകള്‍ വേണമെന്നാണ് ജോസഫ് ആവശ്യപ്പെടുന്നത്. ഇത് കോണ്‍ഗ്രസ് അംഗീകരിക്കില്ല. ഇടതുമുന്നണി സഹകരണം പ്രഖ്യാപിച്ച ജോസ് കെ. മാണി പക്ഷവും തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ്. പരമാവധി തദ്ദേശ സീറ്റുകളില്‍ മത്സരിക്കാനുള്ള ശ്രമത്തിലാണ് സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടുള്ളത്. മധ്യകേരളത്തിലെ കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ ജോസ് പക്ഷത്തിന് പരമാവധി സീറ്റ് നല്‍കാന്‍ സിപിഎമ്മും ഉദാരമനസ്‌കത കാട്ടുന്നുണ്ട്.

മുന്നണി മാറാനുള്ള തീരുമാനം ജോസ് കെ മാണി എടുത്തത് രണ്ടാഴ്ച മുമ്പായിരുന്നു. ഇക്കാര്യം സിപിഎമ്മുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടത് പത്ത് ദിവസമായിരുന്നു. അങ്ങനെ എല്ലാ തലത്തിലും ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയാണ് കേരളാ കോണ്‍ഗ്രസ് എമ്മിനെ ഇടതുപക്ഷത്ത് എടുക്കാമെന്ന സമ്മതം മൂളിയത്. ഇതിന് ശേഷം ഇടതിനൊപ്പമാകും യാത്രയെന്ന് ജോസ് കെ മാണി വിശദീകരിച്ചു. 12 സീറ്റുകളില്‍ അധികം ജോസ് കെ മാണിക്ക് കൊടുക്കാമെന്ന് സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും ജയസാധ്യതയുള്ള സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളും ഉള്‍പ്പെടുമെന്നാണ് ലഭ്യമായ വിവരം.

പാലാ എന്‍സിപിയുടെ സിറ്റിങ് സീറ്റാണ്. ജോസ് കെ മാണി പക്ഷത്തെ ജയരാജ് മത്സരിക്കുന്ന കാഞ്ഞരിപ്പള്ളി സിപിഐയുടേയും. ഇതില്‍ വിട്ടു വീഴ്ചയ്ക്ക സിപിഐ തയ്യാറാകേണ്ടി വരും. ഇതിന് വേണ്ടി കൂടിയാണ് സിറ്റിങ് സീറ്റുകള്‍ വിട്ടുകൊടുത്ത് സിപിഎം മാതൃക കാട്ടുന്നത്. മധ്യകേരളത്തില്‍ യുഡിഎഫിനെ തകര്‍ക്കാന്‍ ജോസ് കെ മാണിക്ക് കഴിയുമെന്ന വിലയിരുത്തിലലാണ് ഇത്. പത്തനംതിട്ടയില്‍ തിരുവല്ലയില്‍ കാലങ്ങളായി മത്സരിക്കുന്നവരാണ് കേരളാ കോണ്‍ഗ്രസ് എം. എന്നാല്‍ ഇവിടെ ജനതാദള്ളിലെ മാത്യു ടി തോമസ് ചുവടുറപ്പിച്ച സ്ഥലമാണ്. അതിനാല്‍ മാത്യു ടി തോമസ് തന്നെയാണ് ഇവിടെ വിജയസാധ്യതയുള്ള ഇടതു മുഖം. ഇതിന് പകരം സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പത്തനംതിട്ടയില്‍ കേരളാ കോണ്‍ഗ്രസിന് നല്‍കും. ഇതിന് വേണ്ടി പരിഗണിക്കുന്നത് റാന്നിയെയാണെന്നതാണ് വസ്തുത.

തൃശൂരിലെ ഇരിങ്ങാലക്കുടയും കേരളാ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണ്. മാണിക്കൊപ്പം നിലയുറപ്പിക്കുമ്പോള്‍ തോമസ് ഉണ്ണിയാടനായിരുന്നു സ്ഥാനാര്‍ത്ഥി. സ്ഥിരമായി ഉണ്ണിയാടന്‍ ജയിക്കുകയും ചെയ്തു. കഴിഞ്ഞ തവണ ഉണ്ണിയാടന്‍ തോറ്റു. ഇപ്പോള്‍ പിജെ ജോസഫിനൊപ്പമാണ് ഉണ്ണിയാടന്‍. ഈ സീറ്റും സിപിഎം കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ല. ഇതിന് പകരമായി ചാലക്കുടി നല്‍കാമെന്നാണ് വാഗ്ദാനം. ചാലക്കുടിയില്‍ ബിഡി ദേവസ്യയാണ് എംഎല്‍എ. പരമ്പരാഗതമായി സിപിഎം ജയിക്കുന്ന മണ്ഡലം. അടിയുറച്ച വോട്ട് ബാങ്ക് ഇവിടെ സിപിഎമ്മിനുണ്ട്. അങ്ങനെ ഏറെ വിജയ പ്രതീക്ഷയുള്ള സീറ്റും കേരളാ കോണ്‍ഗ്രസിന് നല്‍കാനാണ് ചര്‍ച്ച. ഇതിനൊപ്പം കുറ്റ്യാടിയോ പേരാമ്പ്രയോ നല്‍കും. പേരാമ്പ്രയില്‍ നിലവില്‍ മന്ത്രിയായ ടിപി രാമകൃഷ്ണനാണ് എംല്‍എ. ആരോഗ്യ പ്രശ്‌നങ്ങളാല്‍ രാമകൃഷ്ണന്‍ അടുത്ത തവണ മത്സരിക്കാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് ഈ ചര്‍ച്ച.

ഇതിനെല്ലാം കാരണം വിവിധ ജില്ലാ കമ്മറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടാണ്. ജോസ് കെ മാണി ഇടതു പക്ഷത്തേക്ക് വരാന്‍ താല്‍പ്പര്യം അറിയച്ചപ്പോള്‍ തന്നെ എല്ലാ ജില്ലാ കമ്മറ്റികളോടും അവരുടെ സ്വാധീനത്തെ കുറിച്ച് വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ സിപിഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. കോട്ടയത്തേയും പത്തനംതിട്ടയിലേയും ഇടുക്കിയിലേയും എറണാകുളത്തേയും കമ്മറ്റിയുടെ റിപ്പോര്‍ട്ട് ജോസ് കെ മാണിയുടെ കരുത്തിന് തെളിവായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും തൂത്തു വാരലിന് ജോസ് കെ മാണിയുടെ കൂട്ടുകെട്ടിലൂടെ കഴിയുമെന്നായിരുന്നു റിപ്പോര്‍ട്ട്. കോഴിക്കോട്ടേയും കണ്ണൂരിലേയും വയനാട്ടിലേയും മലപ്പുറത്തേയും കാസര്‍കോട്ടേയും മലയാര മേഖലയിലും വോട്ട് നന്നായി കേരളാ കോണ്‍ഗ്രസിനുണ്ട്. ഇതിനൊപ്പം തൃശൂരിലും വോട്ടുണ്ടെന്ന റിപ്പോര്‍ട്ട് കിട്ടി. എല്ലാ ഏര്യാകമറ്റികളില്‍ നിന്നും സിപിഎം വിവര ശേഖരണം നടത്തിയിരുന്നു.

15 സീറ്റില്‍ വരെ ജയപരാജയം നിര്‍ണ്ണയിക്കാന്‍ ജോസ് കെ മാണിക്ക് കഴിയുമെന്നാണ് ജില്ലാ കമ്മറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടുകളിലൂടെ സംസ്ഥാന നേതൃത്വം വായിച്ചെടുത്തത്. ഒട്ടേറെ മണ്ഡലത്തില്‍ ജോസ് കെ മാണിക്ക് വോട്ടുമുണ്ട്. 40 സീറ്റുകളില്‍ വരെ ഇത് നിര്‍ണ്ണായകമായി മാറും. ഇതെല്ലാം ആഴത്തില്‍ വിശകലനം ചെയ്താണ് ജോസ് കെ മാണിയെ എടുക്കാന്‍ സിപിഎം തീരുമാനിച്ചത്. മധ്യ കേരളത്തില്‍ ഇടതിന് വലിയ മാറ്റം ഇതിലൂടെ ഉണ്ടാക്കാനാകുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടാണ് എകെജി സെന്ററിലെത്തിയ ജോസ് കെ മാണിക്ക് വലിയ സ്വീകരണവും പ്രാധാന്യവും കോടിയേരി നല്‍കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category