1 GBP = 98.80INR                       

BREAKING NEWS

അസാധ്യ കാര്യങ്ങളുടെ ദൈവമായി സൗരവ് ഗാംഗുലി മാറിയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിനൊപ്പം കായികലോകത്തിനും പ്രതീക്ഷകള്‍ ഏറെ; യുഎഇയിലേക്ക് പറിച്ചു നട്ട ഐപിഎല്‍ വന്‍ വിജയം; റണ്ണൊഴുകുന്ന ഷാര്‍ജ സ്റ്റേഡിയം ഇന്ത്യന്‍ കളിക്കാരെ സംബന്ധിച്ചിടത്തോളം സ്വന്തം ഗ്രൗണ്ട്; കോവിഡിനെ തോല്‍പ്പിച്ച ഐപിഎല്‍ മറ്റു രാജ്യങ്ങള്‍ക്കും കായിക രംഗത്ത് പ്രതീക്ഷയാകുന്നു

Britishmalayali
kz´wteJI³

ദുബായ്: ഈ കോവിഡ് കാലത്ത് ഐപിഎല്‍ ക്രിക്കറ്റ് എങ്ങനെ നടത്തും? രാജ്യത്ത് കോവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ ടൂര്‍ണമെന്റുകള്‍ മാറ്റിവെച്ചപ്പോള്‍ പൊതുവേ എല്ലാവരും ഉന്നയിച്ച ചോദ്യം ഇതായിരുന്നു. ഇത്തവണ ഐപിഎല്‍ വേണ്ടെന്ന് വാശി പിടിച്ചവര്‍ പോലുമുണ്ട്. എന്നാല്‍, അവിടെയാണ് അസാധ്യകാര്യങ്ങളുടെ ദൈവമായി സൗരവ് ഗാംഗുലി അവതരിച്ചത്. ബിസിസിഐ അധ്യക്ഷനായ ഗാംഗുലി പറഞ്ഞത് ഐപിഎല്‍ പറഞ്ഞതു പോലം നടക്കുമെന്നായിരുന്നു.

ദാദയുടെ വാക്കുകള്‍ വെറും വാക്കായില്ല. പറഞ്ഞതു പോലെ കാര്യങ്ങള്‍ നടന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ ക്രിക്കറ്റ് കളിക്കുന്നത് അതീവ ഗുരുതരമാണ് എന്നു മനസ്സിലാക്കി യുഎഇയിലേക്ക് പറിച്ചു നടുകയായിരുന്നു ഐപിഎല്‍. ഈ ടൂര്‍ണമെന്റാകട്ടെ വലിയ വിജയമായി മാറുകയും ചെയ്തു. ഇന്നലെ നടന്ന രണ്ട് സൂപ്പര്‍ ഓവര്‍ പോരാട്ടം അടക്കം ഐപിഎല്‍ അതിന്റെ ത്രില്ലിലേക്ക് കടന്നതോടെ നിരാശയെല്ലാം മാറിയിട്ടുണ്ട്. ഗാലറിയില്‍ കാണികള്‍ ഇല്ലെങ്കിലും ഉണ്ടെന്ന് ആംബിയന്‍സ് വരുത്തി വെച്ചു കൊണ്ടാണ് ഐപിഎല്‍ തുടങ്ങിയത്. ഇതും വിജയകരമായി മാറിയിട്ടുണ്ട്.

ഐസിസിയുടെ ആസ്ഥാനമാണ് യുഎഇയിലെ ദുബായ്. അതുകൊണ്ടു കൂടിയാണ് ക്രിക്കറ്റ് ഇവിടേക്ക് എത്തിയതും. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം എന്നും ത്രില്ലടിപ്പിക്കുന്ന ഓര്‍മ്മകള്‍ സമ്മാനിച്ച ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയവും ഏറെക്കാലത്തിന് ശേഷം ക്രിക്കറ്റില്‍ ഹിറ്റായി. ഇതിന് മുമ്പ് ഇന്ത്യ-പാക് മത്സരങ്ങളുടെ പേരില്‍ എന്നും പ്രശസ്തമായിരുന്നു ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം. ഇക്കുറി ഐപിഎല്ലില്‍ സച്ചിന്‍ തകര്‍ത്തായി ഗ്രൗണ്ടില്‍ ഉഴുതു മറിച്ചവരുടെ കൂട്ടത്തില്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ അടക്കമുണ്ട്. ചുരുക്കത്തില്‍ മരുഭൂമിയില്‍ ക്രിക്കറ്റ് മാമാങ്കം കൊഴുക്കുമ്പോള്‍ അത് കായിക ലോകത്ത് സംഘാടന മികവിന്റെ മത്സരം കൂടിയായി മാറുകയാണ്.

ഗള്‍ഫിലെ ക്രിക്കറ്റിന്റെ കച്ചവടസാധ്യത ലോകത്തെ അറിയിച്ചത് ഷെയ്ക്ക് അബ്ദുല്‍ റഹ്മാന്‍ ബുഖാതിര്‍ എന്ന അറബ് വ്യവസായി തുടങ്ങിയതാണ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം. 1983ലെ ഇന്ത്യയുടെ പ്രൂഡന്‍ഷ്യല്‍ കപ്പ് വിജയമാണ് ഷാര്‍ജ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് വിത്തുപാകിയത്. 1984 ഏപ്രില്‍ ആറിനായിരുന്നു മരൂഭൂമിയിലെ ക്രിക്കറ്റിന് തുടക്കമായത്. ആദ്യ ഏഷ്യാ കപ്പിനാണ് ഷാര്‍ജ അന്ന് ആദ്യമായി അണിഞ്ഞൊരുങ്ങിയത്. ഒരു നിഷ്പക്ഷ രാജ്യം ആദ്യമായി ഏകദിനക്രിക്കറ്റിന് വേദിയൊരുക്കിയതും അന്നായിരുന്നു. ചരിത്രത്തിലാദ്യമായി ഒരു ഗള്‍ഫ് രാഷ്ട്രം രാജ്യാന്തരക്രിക്കറ്റിന് വേദിയൊരുക്കിയ നിമിഷംകൂടിയായിരുന്നു അത്.

ഷാര്‍ജയിലെ ആദ്യ രാജ്യാന്തര ഏകദിനം നടന്നത് 1984ലാണെങ്കിലും മരുഭൂമിയിലെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത് 1981ലാണ്. 1980ല്‍ സ്റ്റേഡിയത്തിന്റെ പണി പൂര്‍ത്തിയായി. ഷാര്‍ജയില്‍ നടന്ന ഗാവസ്‌കര്‍ ഇലവനും മിയാന്‍ദാദ് ഇലവനും തമ്മിലുള്ള ബെനിഫിറ്റ് മത്സരം വന്‍ വിജയമായത് ബുഖാതിറിന് ആത്മവിശ്വാസം പകര്‍ന്നു. പിന്നീട് രാജ്യാന്തര മത്സരങ്ങള്‍ ഷാര്‍ജയില്‍ ഒരുക്കിയാലോ എന്ന ചിന്തയിലായി ബുഖാതിര്‍. അങ്ങനെ ആദ്യ ഏഷ്യാ കപ്പിനുള്ള വേദിക്കായി ഷാര്‍ജ ശ്രമമാരംഭിച്ചു. ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും മാറ്റുരച്ചു. 1984 ഏപ്രില്‍ 6. ആദ്യ മത്സരത്തിന് ഗ്രൗണ്ടിലിറങ്ങാനുള്ള ഭാഗ്യം ശ്രീലങ്കയും പാക്കിസ്ഥാനുമായി. പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി ശ്രീലങ്ക ഷാര്‍ജയില്‍ ആദ്യ വിജയമൊരുക്കി.

എന്നാല്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായി ഇന്ത്യ മരുഭൂമിയില്‍ ചരിത്രം കുറിച്ചു. റോത്മാന്‍സ് ഏഷ്യാ കപ്പ് ഇന്ത്യയ്ക്കുവേണ്ടി നായകന്‍ സുനില്‍ ഗാവസ്‌കര്‍ ഏറ്റുവാങ്ങി. ആദ്യ ടൂര്‍ണമെന്റ് വന്‍വിജയമായി. ക്രിക്കറ്റ് ലോകം അറബിയുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ തലകുനിച്ചു. ഷാര്‍ജയെന്നാല്‍ ഷോപ്പിങ് മാത്രമല്ല, ക്രിക്കറ്റുകൂടിയാണ് എന്ന് ബുഖാതിര്‍ തെളിയിച്ചു. ഷാര്‍ജയില്‍ ഇന്ത്യയും പാക്കിസ്ഥാനും നിറഞ്ഞുനിന്നു. സുനില്‍ ഗാവസ്‌കറും കപില്‍ദേവും ഇമ്രാന്‍ ഖാനും പിന്നീട് വസീം അക്രമും വഖാര്‍ യൂനിസും സച്ചിന്‍ തെന്‍ഡുല്‍ക്കറുമൊക്കെ ഗള്‍ഫ് കീഴടക്കി.

ഷാര്‍ജയിലെ ക്രിക്കറ്റ് ഇടക്കാലത്തിന് ശേഷം ക്ലച്ചുപിടിക്കുന്നത് ഇപ്പോള്‍ ഐപിഎല്ലോടെയാണ്. 1990കളുടെ ഒടുക്കം വാതുവെയ്പ് ക്രിക്കറ്റിന്റെ ശാപമായതോടെ ഷാര്‍ജ ക്രിക്കറ്റ് വിസ്മൃതിയിലായത്. ക്രിക്കറ്റിനൊപ്പം വാതുവയ്പിന്റെയും പ്രധാന കേന്ദ്രങ്ങളിലൊന്നായി ഷാര്‍ജ വളര്‍ന്നതോടെ ഗള്‍ഫിലെ ക്രിക്കറ്റും ഓര്‍മയായി. അധോലോക നായകന്മാരുടെ നേതൃത്വത്തില്‍ വാതുവയ്പും ഒത്തുകളിയും പൊടിപൊടിച്ചപ്പോള്‍ ഷാര്‍ജപോലുള്ള വേദികളില്‍ ക്രിക്കറ്റ് കളിക്കുന്നത് ഇന്ത്യന്‍ സര്‍ക്കാര്‍ വിലക്കി. ഷാര്‍ജ, ടൊറന്റോ എന്നീ ന്യൂട്രല്‍ വേദികളില്‍ മൂന്നു വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീം കളിക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ 2001 ഏപ്രിലില്‍ ഉത്തരവ് പുറപ്പെടുവിച്ചു.

ഇന്ത്യയ്ക്കും പാക്കിസ്ഥാനുമല്ലാതെ മറ്റൊരു ടീമിനും ഷാര്‍ജ സ്റ്റേഡിയത്തിലെ ഗാലറികള്‍ നിറയ്ക്കാന്‍ സാധിക്കില്ലെന്നു സംഘാടകര്‍ തിരിച്ചറിഞ്ഞു. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിനു പകരമായി അബുദാബിയിലെ ഷെയ്ക്ക് സെയ്ദ് സ്റ്റേഡിയം 2006ല്‍ രാജ്യാന്തരമത്സരങ്ങള്‍ക്ക് വേദിയൊരുക്കി. പക്ഷേ ഷാര്‍ജയുടെ തിളക്കം അവിടെയുണ്ടായില്ല. 13 ടെസ്റ്റുകളും 45 വീതം ഏകദിന, രാജ്യാന്തര ട്വന്റി20 മത്സരങ്ങളും ഇവിടെനടന്നു. 2009ല്‍ ദുബായ് രാജ്യാന്തര സ്റ്റേഡിയം ആദ്യ ഏകദിനത്തിന് വേദിയൊരുക്കി.

ഇപ്പോള്‍ ഐപിഎല്ലിന്റെ കടന്നുവരവ് യുഎഇയിലെ ക്രിക്കറ്റ് ലോകത്തിന് ഏറെ പ്രതീക്ഷകള്‍ പകര്‍ന്നിട്ടുണ്ട്. നിഷ്പക്ഷ വേദികള്‍ എന്ന നിലയില്‍ മറ്റു രാജ്യങ്ങള്‍ യുഎഇിലേക്ക് കടന്നുവരുമെന്ന പ്രതീക്ഷയും അതോടെ ഉടലെടുത്തിരിക്കയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category