1 GBP = 98.30INR                       

BREAKING NEWS

കേരളാ കോണ്‍ഗ്രസും ജനതാദളും പുറത്തായപ്പോള്‍ അധികം വന്നത് 22 സീറ്റുകള്‍; ഏഴോ എട്ടോ ജോസഫിന് നല്‍കിയാലും കുറഞ്ഞത് 14 അധിക സീറ്റുകള്‍; ആറെണ്ണം തന്നേ മതിയാവൂ എന്നു വാശിപിടിച്ച് ലീഗ്; കഴിഞ്ഞ തവണത്തെ 15 സീറ്റുകള്‍ തരണമെന്ന് ജോസഫ്; തെരഞ്ഞെടുപ്പ് അടുക്കും മുമ്പ് യുഡിഎഫില്‍ അടി; കുഞ്ഞാലിക്കുട്ടിയുടെ കണ്ണ് ഉപമുഖ്യമന്ത്രി പദത്തില്‍

Britishmalayali
kz´wteJI³

മലപ്പുറം: വലിയ സമ്മര്‍ദ്ദമാകും ഇത്തവണ യുഡിഎഫില്‍ മുസ്ലിം ലീഗ് ഉയര്‍ത്തുക. കൂടുതല്‍ നിയസഭാ സീറ്റില്‍ മത്സരിക്കുകയാണ് അവരുടെ ലക്ഷ്യം. കേരളാ കോണ്‍ഗ്രസും ജനതാദള്ളും യുഡിഎറിന് പുറത്തായപ്പോള്‍ അധികം വന്നത് 22 സീറ്റുകളാണ്. ഏഴോ എട്ടോ പിജെ ജോസഫിന് നല്‍കിയാലും കുറഞ്ഞത് 14 അധിക സീറ്റുകള്‍ ഉണ്ടാകും. ഇതില്‍ പകുതി വേണമെന്നതാണ് ലീഗിന്റെ ആവശ്യം. അത്തരത്തില്‍ കേരളത്തിലാകെ സീറ്റ് പുനര്‍വിഭജനമാണ് ലീഗിന്റെ ലക്ഷ്യം. എങ്ങനേയും 25 സീറ്റില്‍ അധികം ജയിക്കുകയാണ് ലക്ഷ്യം. ഉപ മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് പികെ കുഞ്ഞാലിക്കുട്ടി സമ്മര്‍ദ്ദ തന്ത്രത്തിന് നേതൃത്വം നല്‍കുമ്പോള്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലുമാണ്.

പിജെ ജോസഫും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. കഴിഞ്ഞ തവണ ജോസ് കെ മാണിയുടെ പക്ഷത്തിനൊപ്പം 15 സീറ്റുകള്‍ പിജെ ജോസഫ് കൂടി ഉള്‍പ്പെട്ട കേരളാ കോണ്‍ഗ്രസിന് കിട്ടി. ജോസ് കെ മാണി പോയെങ്കിലും പാര്‍ട്ടിക്ക് ശക്തിക്ഷയം ഇല്ലെന്നാണ് ജോസഫിന്റെ വാദം. അതുകൊണ്ട് 15 സീറ്റ് കൂടിയേ തീരുവെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഇതും കോണ്‍ഗ്രസിന് തലവേദനയാണ്. അതിലുപരി മുസ്ലിംലീഗിന്റെ സമ്മര്‍ദ്ദമാണ് യുഡിഎഫിനെ വെട്ടിലാക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിംലീഗ് ലക്ഷ്യമിടുന്നത് 30 വരെ സീറ്റുകളാണ്. കഴിഞ്ഞതവണ 24 സീറ്റുകളിലാണ് പാര്‍ട്ടി മത്സരിച്ചത്. അതില്‍ 19 എണ്ണത്തിലും ജയിക്കാനായി. ഇത്തവണ ആറ് സീറ്റുകളെങ്കിലും കൂടുതല്‍ കിട്ടണമെന്നാണ് ലീഗിന്റെ ആവശ്യം.

ലോക് താന്ത്രിക് ജനതാദളിന് (എല്‍.ജെ.ഡി.) ശേഷം കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗംകൂടി യു.ഡി.എഫ്. വിട്ടതോടെയാണ് കൂടുതല്‍ സീറ്റെന്ന അവകാശവാദത്തിന് ബലം കൂടിയത്. ഒഴിവു വരുന്ന സീറ്റുകള്‍ മിക്കതും കോണ്‍ഗ്രസും ലീഗും പങ്കിട്ടെടുക്കാനാണ് സാധ്യത. ഇതുസംബന്ധിച്ച അനൗദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 2016-ല്‍ കേരളാ കോണ്‍ഗ്രസ് (എം.) 15 സീറ്റുകളിലും എല്‍.ജെ.ഡി. ഏഴിടത്തുമാണ് മത്സരിച്ചത്. ഈ 22 സീറ്റുകളില്‍ എട്ടെണ്ണംവരെ ഇക്കുറി പി.ജെ. ജോസഫ് വിഭാഗത്തിന് കൊടുക്കേണ്ടിവരും. ബാക്കിവരുന്ന 14 സീറ്റുകളിലാണ് കോണ്‍ഗ്രസിനൊപ്പം ലീഗും നോട്ടമിടുന്നത്. കൂടുതല്‍ സീറ്റിന് ആര്‍.എസ്പി., കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം, ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയ ഘടകകക്ഷികളും താത്പര്യമറിയിച്ചതായാണ് വിവരം. ഇതില്‍ ഫോര്‍വേര്‍ഡ് ബ്ലോക്കിന് ഒരു സീറ്റ് നല്‍കും.

പാര്‍ട്ടി മത്സരിക്കുന്ന മിക്ക മണ്ഡലങ്ങളിലും ജയം തുടരാനാകുന്നതാണ് ലീഗിന് ആത്മവിശ്വാസം പകരുന്നത്. അധികമായി കിട്ടുന്ന സീറ്റുകളിലും ജയിച്ചുകയറാനാകുമെന്ന് അവര്‍ അവകാശപ്പെടുന്നു. ലീഗിന് കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്ന കാര്യത്തില്‍ കോണ്‍ഗ്രസടക്കമുള്ള കക്ഷികള്‍ക്കും എതിരഭിപ്രായമില്ല. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിച്ചേക്കും. സമ്മര്‍ദ്ദത്തിലൂടെ ഉപമുഖ്യമന്ത്രി പദം നേടാനാണ് അവരുടെ ശ്രമം. മലബാറില്‍ ഒഴിവുവരുന്ന സീറ്റുകള്‍ക്കാണ് ലീഗ് മുന്‍ഗണന നല്‍കുന്നത്. എന്നാല്‍, മലബാറില്‍ ഒതുങ്ങിക്കൂടാതെ തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ സാന്നിധ്യം വേണമെന്ന വികാരം പാര്‍ട്ടിയിലുണ്ട്. കേരളത്തില്‍ ഉടനീളം സ്വാധീനമുള്ള പാര്‍ട്ടിയായി മാറാനാണ് ശ്രമം. തിരുവനന്തപുരത്തെ കഴക്കൂട്ടം, കോട്ടയത്തെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളിലും ലീഗിന് താത്പര്യമുണ്ട്. കഴക്കൂട്ടം, കാഞ്ഞിരപ്പള്ളി സീറ്റുകളില്‍ പാര്‍ട്ടി നേരത്തേ മത്സരിച്ചതുമാണ്.

കൂടുതല്‍ സീറ്റുകള്‍ വാങ്ങണമെന്ന യൂത്ത് ലീഗിന്റെ സമ്മര്‍ദ്ദവും ലീഗിലുണ്ട്. 28 മുതല്‍ 30 വരെ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് യൂത്ത് ലീഗ് പറയുന്നു. യുവാക്കള്‍ക്ക് 25 ശതമാനം സീറ്റുകള്‍ ആവശ്യപ്പെടുന്ന ഫോര്‍മുല അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലീഗ് കൂടുതല്‍ സീറ്റിന് സമ്മര്‍ദ്ദം ചെലുത്തുന്നത്. കോട്ടയത്ത് കോണ്‍ഗ്രസിനോളം കരുത്തുള്ള ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോയതു നികത്താന്‍ പി ജെ ജോസഫിനെ കൊണ്ട് തനിച്ചു സാധിക്കില്ലെന്ന തിരിച്ചറിവ് യുഡിഎഫിനുണ്ട്. അതുകൊണ്ട് തന്നെ കോട്ടയത്തിന് മുകളില്‍ തന്റെ ദൃഷ്ടി കൂടുതല്‍ പതിപ്പിക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം. ജോസ് കെ മാണിക്കൊപ്പം പോയ അണികളെ തിരികെ എത്തിക്കുക എന്ന ദൗത്യമാണ് രണ്ട് തവണ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിക്കുള്ളത്.

കോട്ടയത്തെ രാഷ്ട്രീയക്കളത്തില്‍ പോരാടി വളര്‍ന്ന നേതാവാണ് ഉമ്മന്‍ ചാണ്ടി. അതുകൊണ്ട് തന്നെ 'ഡാമേജ് കണ്‍ട്രോളിനായി' അദ്ദേഹത്തെ തന്നെ നേരിട്ടിറക്കിയിരിക്കയാണ് നേതാക്കള്‍. ഉമ്മന്‍ ചാണ്ടിയുടെ ശ്രമങ്ങള്‍ ഇന്ന് മുതല്‍ തന്നെ തുടങ്ങി കഴിഞ്ഞു. അതിന്റെ ആദ്യ പടിയെന്ന നിലയില്‍ പി ജെ ജോസഫിന്റെ അധിക മോഹങ്ങളെ നുള്ളുകയാണ് അദ്ദേഹം ചെയ്തത്. കോട്ടയം ഡിസിസി യോഗത്തില്‍ ഇന്ന് ഉമ്മന്‍ ചാണ്ടിയും നേരിട്ടു പങ്കെടുത്തിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് മുന്നില്‍ ഡിസിസി നേതാക്കള്‍ മുന്നോട്ടു വെച്ചത് പി ജെ ജോസഫിനെ നിലയ്ക്കു നിര്‍ത്തണം എന്നു തന്നെയാണ്. കേരള കോണ്‍ഗ്രസ് എം മുന്നണി മാറിയതോടെ, ഒഴിവുവന്ന സീറ്റുകളില്‍ കോണ്‍ഗ്രസിന് കൂടുതല്‍ പ്രാതിനിധ്യം വേണമെന്നും കോട്ടയം ഡിസിസി ആവശ്യപ്പെട്ടു. ഈ സീറ്റുകളെല്ലാം തങ്ങള്‍ക്ക് നല്‍കണമെന്ന് അവകാശപ്പെട്ട പിജെ ജോസഫ് വിഭാഗത്തിന് വന്‍ തിരിച്ചടിയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.

ജോസഫ് വിഭാഗത്തിന് കേരള കോണ്‍ഗ്രസിന്റെ മുഴുവന്‍ സീറ്റും വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടിലാണ് ഡിസിസി. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് ജില്ലയില്‍ കൂടുതല്‍ പ്രാതിനിധ്യം വേണമെന്നും നേതാക്കള്‍ പറഞ്ഞിട്ടുണ്ട്. യോഗത്തില്‍ പങ്കെടുത്ത ഉമ്മന്‍ ചാണ്ടിയോടാണ് നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പിജെ ജോസഫുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. അതേസമയം കേരളാ കോണ്‍ഗ്രസ് സീറ്റുകളില്‍ അവകാശവാദം ഉന്നയിക്കുന്നത് പി ജെ ജോസഫിനും അനിഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇതോടെ കോട്ടയം ജില്ലയില്‍ വീണ്ടും കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മില്‍ അടിപൊടുക്കുമോ എന്ന സന്ദേഹമാണ് ഉയര്‍ന്നിരിക്കുന്നത്. ജോസ് കെ മാണിക്കൊപ്പം നിന്ന മിക്കവാറും നേതാക്കളെല്ലാം തന്നോടൊപ്പമുണ്ട്. അതുകൊണ്ട് തന്നെ എല്ലാ സീറ്റും വേണമെന്നാണ് ജോസഫിന്റെ നിലപാട്. ഇങ്ങനെ സീറ്റു കൊടുക്കാം എന്നു പറഞ്ഞു കൊണ്ടാണ് പല നേതാക്കളെയും ജോസഫ് കൂടെ നിര്‍ത്തിയത്. ഇതോടെ കോട്ടയത്ത് പ്രതിസന്ധിയുടെ ആഴം യുഡിഎഫില്‍ കൂടുകയാണ്.

കോണ്‍ഗ്രസിനോട് ആലോചിക്കാതെയാണ് വിവധി കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ നിന്ന നേതാക്കളെ ജോസഫ് ചാക്കിട്ട് പിടിച്ചത്. ജോസ് കെ മാണിയെ ഒഴിവാക്കിയതോടെ പ്രശ്നങ്ങള്‍ കൂടിയെന്ന് വിലയിരുത്തി കോണ്‍ഗ്രസ് കരുതലോടെ നീങ്ങുകയാണ്. മുസ്ലിം ലീഗിനെ വിശ്വാസത്തിലെടുത്ത് പ്രശ്ന പരിഹാരമാണ് ലക്ഷ്യമിടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണിയുടെ സീറ്റുകള്‍ കൂടി ജോസഫ് ചോദിച്ചതോടെ മുന്നണിയില്‍ സീറ്റ് വിഭജനം തര്‍ക്കമായി മാറുമെന്ന വിലയിരുത്തല്‍ സജീവമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category