1 GBP = 98.80INR                       

BREAKING NEWS

കെ എം മാണിക്കെതിരായ ബാര്‍കോഴ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു; ആരോപണം പിന്‍വലിക്കാന്‍ പത്ത് കോടി രൂപ ജോസ് കെ മാണി വാഗ്ദാനം ചെയ്തു; തനിക്ക് ഫോണ്‍ വന്നതിന് സാക്ഷികളും തെളിവുകളുമുണ്ട്; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കില്ല; ആരോപണത്തില്‍ ഉറച്ചു നില്‍ക്കാന്‍ സിപിഎം ആവശ്യപ്പെട്ടു; ജോസ് കെ മാണിക്കെതിരെ ആരോപണവുമായി ബാറുടമ ബിജു രമേശ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തുവെന്ന് ആരോപണവുമായി ബാറുടമ ബിജു രമേശ്. ആരോപണം ഉന്നയിച്ചതിന് തെളിവുകള്‍ ഉണ്ടെന്നും ബിജു രമേശ് പ്രതികരിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയിട്ടില്ല. കോണ്‍ഗ്രസുകാര്‍ തന്നെയും കുടുംബത്തെയും വേട്ടയാടി. ജീവന് വരെ ഭീഷണിയുണ്ട്. ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ കോടികളാണ് തനിക്ക് നഷ്ടമായതെന്നും ബാറുടമ കൂടിയായ ബിജു രമേശ് പറഞ്ഞു.

ബാര്‍ കോഴ ആരോപണത്തില്‍ ഏത് കേന്ദ്ര ഏജന്‍സിയെ വെച്ചും അന്വേഷണം നടത്തട്ടെ. രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോര്‍ട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാല്‍ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കും. ആരോപണത്തിന് ശേഷം ചര്‍ച്ച നടത്തിയത് കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍ എന്നിവരുമായാണ്. കേസില്ലായിരുന്നുവെങ്കില്‍ കെഎം മാണി മുഖ്യമന്ത്രി ആകുമായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആരോപണത്തിന് ശേഷം പിസി ജോര്‍ജ്ജ് ഒരു തവണ വിളിച്ചു. തനിക്ക് സുകേശനെയോ ജേക്കബ് തോമസിനെയോ അറിയില്ലെന്നും ബിജു രമേശ് പ്രതികരിച്ചു.

അതേസമയം ബാര്‍കോഴവിവാദത്തില്‍ ചതിവും വഞ്ചനയും നടത്തിയത് യു.ഡി.എഫാണെന്ന് ജോസ് കെ മാണി വെളിപ്പെടുത്തിയിരുന്നു. കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയത് കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്നും ജോസ് കെ മാണി ആരോപണം ഉന്നയിക്കുകയുണ്ടായി. ബാര്‍കോഴ വിവാദത്തില്‍ ചതിവും വഞ്ചനയും നടത്തിയത് യു.ഡി.എഫാണ്. എല്‍ഡിഎഫിന്റേത് രാഷ്ട്രീയ സമരം മാത്രം. പാലാ സീറ്റ് കേരള കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ടത് തന്നെയാണെന്നും സീറ്റ് വിഭജനം എല്‍.ഡി.എഫില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.

ബാര്‍കോഴ കേസില്‍ കെ എം മാണിയെ പിന്നില്‍ നിന്നും കുത്തിയത് രമേശ് ചെന്നിത്തലയെന്ന റിപ്പോര്‍ട്ടു പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ ആരോപണങ്ങള്‍ പുറത്തുവരുന്നത്. ഇടതുമുന്നണി പ്രവേശന പ്രഖ്യാപനത്തിന് ശേഷം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കെ.എം.മാണിയെ പിന്നില്‍ നിന്ന് കുത്തിയെന്ന് ജോസ് കെ.മാണി ആരോപിച്ചിരുന്നു. എന്നാല്‍, ഇവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായിരുന്നില്ല. ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ടിനെയും ജോസ് കെ മാണി ശരിവെക്കുന്നില്ല.

ചില സ്വകാര്യ ചാനലുകളാണ് കേസുമായി ബന്ധപ്പെട്ട കേരള കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇതുപ്രകാരം കെ.എം.മാണിക്കെതിരായ ഗൂഢാലോചനക്ക് പിന്നില്‍ രമേശ് ചെന്നിത്തലയാണെന്നായിരുന്നു വെളിപ്പെടുത്തല്‍. അടൂര്‍ പ്രകാശിനും ജോസഫ് വാഴയ്ക്കനും ഇതില്‍ പങ്കാളികളായി. ആര്‍.ബാലകൃഷ്ണപിള്ളയും പി.സി ജോര്‍ജും ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബാര്‍കോഴ സംബന്ധിച്ച ആരോപണം ഉയര്‍ന്നപ്പോള്‍ 2014ല്‍ കെ.എം.മാണി സി.എഫ് തോമസിനെ ചെയര്‍മാനാക്കി അന്വേഷണ കമീഷനെ വെച്ചിരുന്നു. ഈ കമ്മിഷന്‍േറതെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

മാണിയെ അപമാനിച്ച ഇടതുമുന്നണിയുമായി കൂട്ടുചേരുന്നതിനെതിരേ യു.ഡി.എഫ്. നടത്തുന്ന പ്രചാരണം ചെറുക്കാന്‍ പാര്‍ട്ടി കമ്മിഷന്‍ റിപ്പോര്‍ട്ട് ഉപയോഗിക്കാനാണു ജോസ് വിഭാഗത്തിന്റെ നീക്കമെന്നാണ് ഈ റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്. ഇതിനാടാണ് ഈ റിപ്പോര്‍ട്ട് ചാനലുകളിലൂടെ ലീക്കു ചെയ്തത് എന്നാണ് വിലയിരുത്തപ്പെടുന്ന്. കേസ് ഉയര്‍ന്നുവന്നപ്പോള്‍ത്തന്നെ മാണി രാജിസന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, രാജി തടഞ്ഞ്, അദ്ദേഹത്തെ ബോധപൂര്‍വം കേസില്‍ കുടുക്കുകയായിരുന്നെന്നു സി.എഫ്.തോമസ് അധ്യക്ഷനായ കമ്മിഷന്‍ കണ്ടെത്തിയതായി ജോസ് പക്ഷം പറയുന്നു.

സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലായിരുന്നു അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഐ ഗ്രൂപ്പിന്റെ ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശും ജോസഫ് വാഴയ്ക്കനും പങ്കാളികളായി. ആര്‍.ബാലകൃഷ്ണപിള്ളയും പി.സി.ജോര്‍ജും ഗൂഢാലോചനയില്‍ വിവിധ ഘട്ടങ്ങളില്‍ പങ്കാളികളായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ജോസ്.കെ.മാണിയുടെ ഇടതുമുന്നണി പ്രവേശന പ്രഖ്യാപനത്തിന് ശേഷം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കെ.എം.മാണിയെ പിന്നില്‍ നിന്ന് കുത്തിയെന്ന് അദ്ദേഹം പലതവണ ആവര്‍ത്തിച്ചിരുന്നു. ആരൊക്കെയാണ് ആ നേതാക്കളെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന രഹസ്യ അന്വേഷണ റിപ്പോര്‍ട്ട് അതാരെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കുന്നതാണ്. കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ നേതാക്കളാണ് കെ.എം.മാണിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നും അതിന്റെ പരിണിതഫലമായിരുന്നു ബാര്‍ കോഴ കേസെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാര്‍കോഴ സംബന്ധിച്ച ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ 2014-ല്‍ കെ.എം.മാണി സി.എഫ്.തോമസിനെ ചെയര്‍മാനാക്കിക്കൊണ്ട് അന്വേഷണക്കമ്മിഷന്‍ വെച്ചിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിലെ എല്ലാ കണ്ടെത്തലുകളും വിരല്‍ ചൂണ്ടുന്നത് ഐ.ഗ്രൂപ്പിലേക്കാണ്. കെ.എം.മാണിയേയും കേരള കോണ്‍ഗ്രസിനേയും ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യമായിരുന്നു ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പറയുന്നു. രമേശ് ചെന്നിത്തല, പി.സി.ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ എന്നിവരാണ് ഈ ഗൂഢാലോചയ്ക്ക് നേതൃത്വം നല്‍കിയത്.

എറണാകുളത്ത് ഒരു അഭിഭാഷകന്റെ സാന്നിധ്യത്തിലും അതുപോലെ മുണ്ടക്കയത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും വെച്ച് ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ്, പി.സി.ജോര്‍ജ് , ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജേക്കബ് തോമസ്, സുകേശന്‍, ബാറുടമയായ ബിജു രമേശ് തുടങ്ങിയവര്‍ പലഘട്ടങ്ങളില്‍ പങ്കാളികളായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഐ ഗ്രൂപ്പിന്റെ ഈ ഗൂഢാലോചനയെ കുറിച്ച് ഉമ്മന്‍ ചാണ്ടിക്കും അറിവുണ്ടായിരുന്നു എന്ന പ്രത്യേക പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.

യു.ഡി.എഫിനു ബുദ്ധിമുട്ടുണ്ടാക്കുമെന്നു കരുതിയാണു മാണി റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നതെന്നും ജോസ് പക്ഷം പറയുന്നു. വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളുടെയും സ്വന്തമായ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട് തയാറാക്കിയത്. കേസ് അന്വേഷണവേളയില്‍ വിജിലന്‍സ് എ.ഡി.ജി.പിയായിരുന്ന ജേക്കബ് തോമസിന്റെ ആത്മകഥയിലെ ചില ഭാഗങ്ങളും ചൂണ്ടിക്കാട്ടുന്നു. ആര്‍. ശെല്‍വരാജിനെ സിപിഎമ്മില്‍നിന്ന് അടര്‍ത്തിയെടുത്തതിനു മാണിയെ ഉപയോഗിച്ച് പ്രതികാരം ചെയ്യാന്‍ ഇടതുമുന്നണി രാഷ്ട്രീയ അട്ടിമറിശ്രമം നടത്തി. അതിനു തടയിടാനായിരുന്നു ബാര്‍ കോഴക്കേസെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗളുരുവില്‍ മാണിയും പിണറായി വിജയനും ചര്‍ച്ച നടത്തിയെന്നാണു കോണ്‍ഗ്രസ് സംശയിച്ചത്.

മാണി സിപിഎം. പ്ലീനത്തില്‍ പങ്കെടുത്തതും കോട്ടയം ദേശാഭിമാനി യൂണിറ്റ് ഉദ്ഘാടനത്തില്‍ പങ്കെടുത്തതും സംശയത്തിന് ആക്കംകൂട്ടി. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് മാണിയെ കുടുക്കാന്‍ ശ്രമിച്ചു. ആരോപണം വരുന്നതിനു തലേന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചില സൂചനകള്‍ നല്‍കിയിരുന്നു. പിന്നീട് അന്നത്തെ മന്ത്രിസഭയിലെ കോണ്‍ഗ്രസ് പ്രമുഖര്‍ ചേര്‍ന്നാണു തിരക്കഥയൊരുക്കിയത്. ആരോപണം വന്നപ്പോഴേ മാണിയും ഒപ്പം പി.ജെ. ജോസഫും രാജിക്കു തയാറായിരുന്നു. എന്നാല്‍, യു.ഡി.എഫ്. സമ്മതിച്ചില്ല. ജേക്കബ് തോമസിനെയും സുകേശനേയും അന്വേഷണത്തിനു നിയോഗിച്ചതും ദുരൂഹമായിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടില്ലെങ്കിലും, കേസില്‍ ഉദ്ദേശിച്ച രീതിയില്‍ അന്വേഷണം പുരോഗമിക്കേണ്ടെന്നായിരുന്നു ഉന്നതതീരുമാനമെന്നാണു ജേക്കബ് തോമസിന്റെ ആത്മകഥയിലുള്ളത്- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category