1 GBP = 98.20INR                       

BREAKING NEWS

അക്കിത്തം അനുസ്മരണവും കേരള പിറവി ആഘോഷവുമായി കേരള സ്‌കൂള്‍ നാലാം വര്‍ഷത്തില്‍; ചടങ്ങുകള്‍ 31ന്; കാവ്യപൂജക്കു തയ്യാറാകുന്നത് കുട്ടികള്‍ തന്നെ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കോവിഡ് മഹാമാരിക്കാലത്തും വര്‍ധിത വീര്യത്തോടെ പഠനം മുടങ്ങാതെ കാത്ത കവന്‍ട്രി കേരള സ്‌കൂളിന് നാലാം പ്രവര്‍ത്തന വര്‍ഷത്തില്‍ ഗംഭീര തുടക്കത്തിന് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകുന്നു. ഇത്തവണ കേരള പിറവി ദിനവും മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിപ്പാട് അനുസമരണവും ഒന്നിച്ചു നടത്തി പ്രവര്‍ത്തന വര്‍ഷത്തിന് തുടക്കമിടുക ആണെന്ന് സ്‌കൂള്‍ ചെയര്‍മാന്‍ ബീറ്റജ് അഗസ്റ്റിന്‍ സ്‌കൂള്‍ ഗവേണിങ് ബോഡി യോഗ നടപടികള്‍ വിശദീകരിക്കവേ വ്യക്തമാക്കി.

ഓണ്‍ലൈന്‍ സൂം മീറ്റിങ്ങിലൂടെയാണ് ചടങ്ങു സംഘടിപ്പിക്കുന്നത്. കോവിഡ് കാലത്തും ആറു ക്ലാസുകള്‍ക്കായി വാട്‌സാപ്പ് ക്ലാസ് മുറികള്‍ സജ്ജീകരിച്ചു അസൂയപ്പെടുത്തും വിധം പ്രവര്‍ത്തനം മുന്നോട്ടു നയിച്ച കേരള സ്‌കൂള്‍ ക്രമീകരണങ്ങള്‍ കേരള സംസ്ഥാന മലയാളം മിഷന്‍ അധികൃതരുടെയും ശ്രദ്ധയില്‍ എത്തിയിരുന്നു. അടുത്ത ഘട്ടത്തില്‍ സൂം ക്ളാസുകളുടെ സജീവത കൂടി പ്രയോജനപ്പെടുത്തുവാനാണ് സ്‌കൂള്‍ ഗവേണിങ് ബോഡിയുടെയും അധ്യാപകരുടെയും തീരുമാനം. 

കേരള പിറവി ആഘോഷങ്ങള്‍ക്കും അക്കിത്തം അനുസ്മരണ ചടങ്ങുകള്‍ക്കും ഇത്തവണ നേതൃത്വം നല്‍കുന്നത് ഡയറക്ടര്‍ ബോര്‍ഡ് അംഗവും യുകെ മലയാളം മിഷന്‍ ചാപ്റ്റര്‍ സെക്രട്ടറിയുമായ അബ്രഹാം കുര്യനാണ്. മുന്‍ വര്‍ഷങ്ങളില്‍ ചങ്ങമ്പുഴയും മുരുകന്‍ കാട്ടാക്കടയും അടക്കം നല്‍കിയിട്ടുള്ള  വൈവിധ്യമാര്‍ന്ന കവിതകളുടെ ആലാപനം ശ്രുതിമധുരമായി അവതരിപ്പിച്ചിട്ടുള്ള കേരള സ്‌കൂളിലെ കുട്ടികള്‍ ഇത്തവണ മഹാകവി അക്കിത്തത്തിന്റെ കവിതകള്‍ കൂടി ചൊല്ലുവാന്‍ തയ്യാറെടുക്കുന്നതോടെ കവിക്ക് യുകെ മലയാളി സമൂഹത്തില്‍ തന്നെ ലഭിക്കുന്ന അപൂര്‍വ കാവ്യപൂജയായി ചടങ്ങു മാറുമെന്നാണ് പ്രതീക്ഷ.

മുന്‍ വര്‍ഷങ്ങളില്‍ കേരള പിറവി ദിനത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച കവിതകള്‍ മുതിര്‍ന്നവരെ പോലും അമ്പരപ്പിക്കുന്നതായിരുന്നു എന്നതിനാല്‍ ഇത്തവണ കവിതകളുടെ എണ്ണത്തിലും അവതരണത്തിലും  കൂടുതല്‍ മികവ് പുലര്‍ത്താന്‍ സാധിച്ചേക്കും എന്നാണ് പ്രതീക്ഷ എന്നും  കേരള സ്‌കൂള്‍ അധ്യാപകര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

നിലവില്‍ ആറു ക്ലാസുകളിലായി 70 കുട്ടികളാണ് കേരള സ്‌കൂളില്‍ മലയാള പഠനം നടത്തുന്നത്. കൂടുതല്‍ കുട്ടികള്‍ പ്രവേശനം ആഗ്രഹിക്കുന്നുണ്ടെങ്കിലും ക്ലാസ് മുറികളുടെ അപര്യാപ്തത മൂലം തത്കാലം പുതിയ പ്രവേശന നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ വെയ്റ്റിംഗ് ലിസ്റ്റ് സമ്പ്രദായം തുടരുകയും ചെയ്യുന്നുണ്ട്. ക്ലാസ് മുറികള്‍ ഓണ്‍ലൈന്‍ സിസ്റ്റത്തിലേക്ക് മാറിയതോടെ കൂടുതല്‍ ക്ലാസ് ആരംഭിക്കുന്ന കാര്യവും വൈകാതെ ഡയറക്ടര്‍ ബോര്‍ഡും അധ്യാപകരും ചര്‍ച്ച ചെയ്യുന്നുണ്ട്. നിലവില്‍ രക്ഷാകര്‍തൃ പ്രതിനിധികള്‍ അടക്കം പത്തംഗ ഡയറക്ടര്‍ ബോര്‍ഡും 11 സ്ഥിരം അധ്യാപകരുമാണ് കവന്‍ട്രി കേരള സ്‌കൂളിനെ മുന്നോട്ടു നയിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category