1 GBP = 98.30INR                       

BREAKING NEWS

വരൂ, നമുക്ക് വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാം; ബീഹാര്‍ മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് ക്ഷണിച്ച് പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്

Britishmalayali
kz´wteJI³

 

പാട്ന: ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിനെ പരസ്യ സംവാദത്തിന് ക്ഷണിച്ച് ആര്‍.ജെ.ഡി നേതാവും പ്രതിപക്ഷ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ്. ഒരു പുതിയ രാഷ്ട്രീയ സംസ്‌കാരം ആരംഭിക്കാന്‍ താന്‍ ആ?ഗ്രഹിക്കുന്നു എന്നും കഴിഞ്ഞ 15 വര്‍ഷത്തെ ബീഹാറിന്റെ വികസനത്തെ കുറിച്ച് പരസ്യ സംവാദത്തിന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ തയ്യാറാകണമെന്നും തേജസ്വി യാദവ് ആവശ്യപ്പെട്ടു. അധികാരത്തിലിരുന്ന 15 വര്‍ഷത്തിനിടയില്‍ ജെ.ഡി.യു സര്‍ക്കാര്‍ അവകാശപ്പെടുന്ന ഏതൊരു നേട്ടത്തെ കുറിച്ചും തുറന്ന ചര്‍ച്ചയ്ക്ക് നിതീഷ് കുമാര്‍ തയ്യാറാകണമെന്നാണ് തേജസ്വിയുടെ ആവശ്യം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള പരസ്യ സംവാദമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് അമര്‍ഷമുണ്ടെന്ന് തേജസ്വി പറഞ്ഞു. പ്രചാരണ റാലികളില്‍ കാണുന്ന ജനബാഹുല്യം അതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, കഴിഞ്ഞ ദിവസം ബിജെപിയുടെ ബി ടീം എന്ന് വിളിച്ച് പരിഹസിച്ച ലോക് ജനശക്തി പാര്‍ട്ടിയെ പിന്തുണച്ചായിരുന്നു തേജസ്വിയുടെ ഇന്നത്തെ പ്രസം?ഗം. എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാനെ പിന്തുണച്ചു കൊണ്ടായിരുന്നു തേജസ്വി നിതീഷിനെതിരെ രംഗത്തെത്തിയത്.

ചിരാഗിന് അദ്ദേഹത്തിന്റെ അച്ഛനെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സമയമായിരുന്നു ഇതെന്നും ഈ സമയത്ത് ചിരാഗിനോട് നിതീഷ് പെരുമാറിയ രീതി ശരിയായില്ലെന്നും തേജസ്വി യാദവ് പറഞ്ഞു. 'ചിരാഗ് പാസ്വാനോട് നിതീഷ് കുമാര്‍ ജി കാണിച്ചത് ശരിയായില്ല. ചിരാഗ് പാസ്വാനെ സംബന്ധിച്ച് തന്റെ പിതാവ് കൂടെയുണ്ടാകേണ്ട സമയമായിരുന്നു ഇത്. പക്ഷേ രാം വിലാസ് പാസ്വാന്‍ ജി ഇന്ന് നമ്മോടൊപ്പം ഇല്ല, ഞങ്ങള്‍ അതില്‍ ദുഃഖിതരാണ്. ഈ സമയത്ത് തന്നെയാണ് നിതീഷ് കുമാര്‍ ചിരാഗ് പാസ്വാനോട് അനീതി കാണിച്ചതും. എന്തിന്റെ പേരിലായാലും നിതീഷ് കുമാര്‍ ചിരാഗിനോട് കാണിച്ചത് അന്യായമാണ്', എന്നായിരുന്നു തേജസ്വി യാദവ് പറഞ്ഞത്.

കഴിഞ്ഞ ദിവസം പ്രതിപക്ഷ മഹാസഖ്യത്തിന്റെ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. 'മാറ്റത്തിനായ് പ്രതിജ്ഞാ ബദ്ധം' എന്ന തലക്കെട്ടോടെയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കും എന്നും പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാലയുടെയും മഹാസഖ്യനേതാവായ തേജസ്വി യാദവിന്റെയും സാന്നിധ്യത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ പത്തിനാണ് ഫലപ്രഖ്യാപനം. ബിജെപി, ജെഡിയു, വിഐപി എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള എന്‍ഡിഎ സംഖ്യവും കോണ്‍ഗ്രസ്, ആര്‍ജെഡി, ഇടതുപക്ഷപാര്‍ട്ടികള്‍ അടങ്ങുന്ന മഹാസഖ്യവും തമ്മിലാണ് സംസ്ഥാനത്ത് മാറ്റുരയ്ക്കുന്നത്. പ്രതിപക്ഷ സഖ്യത്തില്‍ മുന്നണിക്ക് നേതൃത്വം നല്‍കുന്ന ആര്‍.ജെ.ഡി 144 സീറ്റുകളിലാണ് മത്സരിക്കുക. കോണ്‍ഗ്രസ് 70, സിപിഐ-എംഎല്‍ 19, സിപിഐ-ആറ്, സിപിഎം-നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. 243 സീറ്റുകളാണ് ബിഹാറില്‍ ആകെയുള്ളത്. ജെ.എം.എമ്മിനും പുറത്ത് നിന്ന് വരുന്ന മറ്റു കക്ഷികള്‍ക്കും ആര്‍ജെഡിയുടെ 144 സീറ്റുകളില്‍ നിന്ന് നല്‍കാനും ധാരണയായിരുന്നു. ഇടത് പാര്‍ട്ടികള്‍ എല്ലാവരും കൂടി 29 സീറ്റുകളിലാകും മത്സരത്തിനിറങ്ങുക.

ആകെയുള്ള 243 സീറ്റില്‍ 75 സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ തവണ മഹാസഖ്യത്തിന്റെ ഭാഗമായി നിന്ന കോണ്‍ഗ്രസിന് നല്കിയത് 42 സീറ്റായിരുന്നു. അതില്‍ 27 ഇടത്ത് വിജയിക്കാന്‍ കോണ്‍ഗ്രസിനായി. ഈ കണക്കു പറഞ്ഞാണ് 75 സീറ്റ് ആവശ്യപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസിന് അമ്പത് സീറ്റിലധികം നല്കാനാവില്ലെന്നാണ് ആര്‍ജെഡി നിലപാട് എടുത്തത്. തീരുമാനം ഉടന്‍ വന്നില്ലെങ്കില്‍ സ്വന്തം കാര്യം നോക്കുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റ് വിഭജനത്തില്‍ കടുംപിടുത്തം ഉപേക്ഷിക്കാന്‍ ആര്‍ജെഡി തയ്യാറായത്.

എഐസിസി അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഗുലാം നബി ആസാദ്, സച്ചിന്‍ പൈലറ്റ് എന്നിവര്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന മുപ്പത് പേരുടെ പട്ടിക കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരുന്നു. അശോക് ?ഗെലോട്ട്. രണ്‍ദീപ് സിങ് സുര്‍ജേവാല, അമരീന്ദര്‍ സിങ്, ഭൂപേഷ് ബാഗേല്‍ എന്നിവരും ലിസ്റ്റിലുണ്ട്. ജെഎന്‍യു പോരാളിയും സിപിഐയുടെ യുവ നേതാവുമായ കനയ്യ കുമാറും എസ്എഫ്‌ഐ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമായ ഐഷി ഘോഷും ഉള്‍പ്പെടെയുള്ള യുവനിരയാണ് പ്രതിപക്ഷ മഹാസഖ്യത്തില്‍ ഇക്കുറി താരപ്രചാരകരായി ഇടതുമുന്നണി നിശ്ചയിച്ചിരിക്കുന്നത്. ഇടത് പാര്‍ട്ടികളെ കൂടാതെ, ആര്‍ജെഡിക്കും കോണ്‍ഗ്രസിനും വേണ്ടിയും കനയ്യ പ്രചാരണത്തിനിറങ്ങും എന്നാണ് റിപ്പോര്‍ട്ട്. ആര്‍ജെഡിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവിന് വേണ്ടിയും അദ്ദേഹം പ്രചാരണത്തിന് ഇറങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്.

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ നേതൃത്വത്തിലുള്ള യുവ നേതാക്കളെയാണ് ഇത്തവണ പ്രചാരണത്തിനായി ഇടത് പാര്‍ട്ടികള്‍ രംഗത്തിറക്കുന്നത്. കനയ്യ കുമാറാണ് സിപിഐയുടെ പ്രധാന പ്രചാരകന്‍. ജനറല്‍ സെക്രട്ടറി ഡി രാജ, ആനി രാജ, അതുല്‍ കുമാര്‍ അഞ്ജാന്‍, അമര്‍ജീത് കൗര്‍ എന്നിവരാണ് സിപിഐയുടെ താര പ്രചാരകര്‍. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, എസ്എഫ്ഐ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമായ ഐഷി ഘോഷ് എന്നിവര്‍ സിപിഎമ്മിന് വേണ്ടി പ്രചാരണത്തിന് എത്തും.

ജെഎന്‍യു, ഹൈദരബാദ് അടക്കമുള്ള സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി നേതാക്കളെ രംഗത്തിറക്കി പ്രചാരണം നടത്താനാണ് ഇടത് പാര്‍ട്ടികളുടെ നീക്കം. എഐഎസ്എഫ്, എഐഎസ്എ, എസ്എഫ്ഐ തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് വളക്കൂറുള്ള ഇടമാണ് ബിഹാര്‍. അതുകൊണ്ടുതന്നെ കനയ്യയുടെ നേതൃത്വത്തിലുള്ള യുവ നേതാക്കളെ രംഗത്തിറക്കുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ഇടത് പാര്‍ട്ടികള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category