1 GBP = 98.30 INR                       

BREAKING NEWS

കൊറോണയുടെ രണ്ടാം വരവ് കരുതിയതിനേക്കാള്‍ ഭയാനകം; ഇന്നലേയും 18,000 കടന്നു പുതിയ രോഗികള്‍; വാക്സിന്‍ നല്‍കി തുടങ്ങിയാലൊന്നും രോഗം മാറില്ലെന്ന് വിദഗ്ധ റിപ്പോര്‍ട്ട്; കൊറോണയെ ക്ഷീണിപ്പിക്കാന്‍ അല്ലാതെ തുടച്ചു നീക്കാന്‍ കഴിയില്ല; ദുരിതനാളുകള്‍ നീണ്ടു നീണ്ടു പോകും

Britishmalayali
kz´wteJI³

കൊറോണയെന്ന ദുര്‍ഭൂതത്തെ ഇനി ഈ ഭൂമിയില്‍ നിന്നും തുടച്ചു നീക്കുക എന്നത് അസാദ്ധ്യമാണെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്രോപദേഷ്ടാവ് സര്‍ പാട്രിക് വാലന്‍സ് പറയുന്നത്. കോവിഡ് എന്ന മഹാവ്യാധിയില്‍ നിന്നും പൂര്‍ണ്ണമായും രക്ഷ നേടിത്തരാന്‍ ഒരു വാക്സിനും കഴിയില്ലെന്നും അദ്ദേഹം പറയുന്നു. ബ്രിട്ടനിലെ പ്രഭു സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്ളൂ പോലെ എല്ലാ വര്‍ഷവും കൃത്യമായ ഇടവേളകളില്‍ ഈ രോഗം വന്നുകൊണ്ടേയിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരും ഉദ്യോഗസ്ഥരും വാക്സിന്റെ കാര്യത്തില്‍, അത് പുറത്തിറങ്ങുന്ന സമയം പോലുള്ള തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും, കുറേക്കൂടി യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങളെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന വസന്തകാലത്തിന് മുന്‍പായി രണ്ടാം വരവിലെ താണ്ഡവം തീരുകയില്ലെന്നും അദ്ദേഹം പറയുന്നു. എന്നിരുന്നാലും, ഫ്ളൂ തന്നെയാണ് ബ്രിട്ടന് ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുക എന്നും അദ്ദേഹം പറഞ്ഞു. കൊറോണ പ്രതിസന്ധിക്ക് മുന്‍പായി ഫ്ളൂ വന്‍തോതില്‍ പൊട്ടിപ്പുറപ്പെട്ടാല്‍ അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ തന്റെ ഓഫീസ് നടത്തിക്കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊറോണ വൈറസിനെ പൂര്‍ണ്ണമായും ഇല്ലാതെയാക്കുന്ന ഒരു വാക്സിന്‍ കണ്ടെത്തുക എന്നത് അസാദ്ധ്യമാണ്. താത്ക്കാലികമായി അതിനെ തടയുവാനും, ഒരു പക്ഷെ, പ്രഹരശേഷി കുറയ്ക്കുവാനും കഴിഞ്ഞേക്കും. അതിനപ്പുറമുള്ള ഏതൊരു ആഗ്രഹവും സഫലമാകാത്ത ആഗ്രഹങ്ങളുടെ കൂട്ടത്തിലേക്ക് പോകും. അദ്ദേഹം പറയുന്നു. എന്നാല്‍, വാക്സിന്‍ മൂലം വ്യാപന വേഗത കുറയുകയും പ്രഹരശേഷി കുറയുകയും ചെയ്താല്‍, കാര്യങ്ങള്‍ പരിപാലിക്കാന്‍ കുറച്ചുകൂടി എളുപ്പമാകും. ജലദോഷം, ഫ്ളൂ, എച്ച് ഐ വി, ചിക്കന്‍പോക്സ്, മലേറിയ തുടങ്ങിയവയ്ക്ക് കാരണക്കാരായ വൈറസുകളെ പോലെ തന്നെ ഇവയേയുമെന്നന്നേക്കുമായി ഇല്ലാതെയാക്കാന്‍ കഴിയില്ല.

ഈ രോഗങ്ങളെല്ലാം പിടിപെടാതിരിക്കാനായി മുന്‍കരുതലുകള്‍ എടുക്കാം. എന്നാല്‍ ഇവയെ തടയാന്‍ അതുകൊണ്ടായി എന്നു വരില്ല. പക്ഷെ, രോഗത്തിന്റെ കാഠിന്യം കുറയ്ക്കാന്‍ ഈ മുന്‍കരുതലുകള്‍ക്ക് കഴിയും. ഇനിയുള്ള കാലം കൊറോണയുമായും ഈ വിധത്തില്‍ കലഹിച്ചും സ്നേഹിച്ചും മുന്നോട്ട് പോകേണ്ടതായി വരും. വളരെ വേഗത്തില്‍ പ്രകീര്‍ണ്ണാന്തരം അഥവാ മ്യുട്ടേഷന്‍ സംഭവിക്കുന്നു എന്നതുകൊണ്ടാണ് ഫ്ളൂവിന് കാരണമാകുന്ന വൈറസിനെ എളുപ്പം തടയാന്‍ കഴിയാത്തത്. അതേസമയം, കൊറോണ വൈറസിന് അത്ര വേഗത്തില്‍ മ്യുട്ടേഷന്‍ സംഭവിക്കുന്നില്ല എന്നത് പിന്നെയും പ്രത്യാശ തരുന്ന ഒരു ഘടകം തന്നെയാണ്.

അതായത്, ഫ്ളൂവില്‍ നിന്നും നല്‍കുന്ന സംരക്ഷണത്തിന്റെ കാലയളവിനേക്കാള്‍ കൂടുതല്‍ കാലത്തേക്ക് വക്സിന്‍ വഴി കോവിഡില്‍ നിന്നും സംരക്ഷണം നല്‍കാന്‍ കഴിഞ്ഞേക്കും. എന്നാല്‍, ഇത്തരത്തില്‍ ഒരു വാക്സിന്‍ 2020-ല്‍ പുറത്തിറങ്ങും എന്നകാര്യം തികച്ചും അസംഭവ്യമാണെന്നാണ് വാലന്‍സ് പറഞ്ഞത്. വാക്സിനുകളുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകുന്നത്, ഒന്നുമില്ലായ്മയില്‍ നിന്നും ഒരു വാക്സിന്‍ വികസിപ്പിച്ചെടുക്കാന്‍ പത്ത് വര്‍ഷങ്ങളെങ്കിലും എടുത്തിട്ടുണ്ട് എന്നാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും വികസിപ്പിച്ചെടുത്ത ഒരു വാക്സിനും ഇന്ന് ലോകത്തില്ല.

പ്രതീക്ഷകള്‍ തകര്‍ക്കുന്ന ഈ വാക്കുകള്‍ക്കിടയിലാണ് ബ്രിട്ടനില്‍ ഇന്നലെ 18,804 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു എന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 80 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരഴ്ച്ച കൊണ്ട് രോഗവ്യാപന നിരക്ക് 34.6 ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുന്നത് എന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒന്നാം വരവിന്റെ മൂര്‍ദ്ധന്യഘട്ടത്തോളം എത്തിയിട്ടില്ലെങ്കില്‍ കൂടി, രോഗവ്യാപന തോത് അതിവേഗം ഉയരുകയാണ് എന്നത് ബ്രിട്ടന്റെ ആശങ്ക ഉയര്‍ത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category