1 GBP = 98.30 INR                       

BREAKING NEWS

ആറാഴ്ചത്തേക്ക് അയര്‍ലന്റില്‍ ഒന്നും തുറക്കില്ല; കര്‍ശന നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കടുത്ത പിഴ; ക്രിസ്മസ് ആയാലും ജനത്തിന് വീട്ടില്‍ തന്നെ ഇരിക്കേണ്ടി വരുമെന്ന് തീര്‍ച്ച

Britishmalayali
kz´wteJI³

ഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് മരണങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും നാളെ അര്‍ദ്ധരാത്രി മുതല്‍ അയര്‍ലന്‍ഡില്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. എല്ലാ ബിസിനസ്സ് സ്ഥാപനങ്ങളും അടയ്ക്കാന്‍ നിര്‍ബന്ധിതമാകുന്ന ലെവല്‍ 5 നിയന്ത്രണങ്ങളാണ് ഇവിടെ പ്രാബല്യത്തില്‍ വരിക. ആളുകള്‍ കൂട്ടം ചേരുന്നതിനും വിലക്കുണ്ടായിരിക്കും. മാത്രമല്ല, രാജ്യത്തിനകത്ത് തന്നെ യാത്രാ നിയന്ത്രണങ്ങളും ഉണ്ടായിരിക്കും. ഡിസംബര്‍ 1 വരെയാണ് നിലവില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ആളുകള്‍ വീടുകളില്‍ തന്നെ ഒതുങ്ങിക്കൂടണം. കായികാഭ്യാസങ്ങള്‍ക്കായി അഞ്ചു കിലോമീറ്ററിനുള്ളില്‍ സഞ്ചരിക്കാം. മരണാനന്തര ചടങ്ങുകള്‍ക്ക് 10 ഉം വിവാഹാഘോഷങ്ങള്‍ക്ക് 25 ഉം ആളുകള്‍ കൂടാന്‍ അനുമതിയുണ്ട്. ഇതൊഴികെ ആളുകള്‍ കൂട്ടംകൂടുന്ന എല്ലാ പരിപാടികളും നിരോധിച്ചിരിക്കുകയാണ്. അത്യാവശ്യ വസ്തുക്കള്‍ വില്‍ക്കുന്നതൊഴികെയുള്ള എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടും എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയുണ്ട്. ബാറുകളും പബ്ബുകളും റെസ്റ്റോറന്റുകളും തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ടേക്ക് എവേ അല്ലെങ്കില്‍ ഡോര്‍ ഡെലിവറി എന്നിവ മാത്രമേ അനുവദിക്കുകയുള്ളു.

വരുന്ന ആഴ്ച്ചകളില്‍ വ്യാപനതോത് നിയന്ത്രണാതീതമായേക്കും എന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂളുകളും ക്രഷെകളും തുറന്നു പ്രവര്‍ത്തിക്കും. ഇന്നലെ 1,238 പേര്‍ക്കാണ് അയര്‍ലാന്‍ഡില്‍ പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. അതേസമയം വെയില്‍സിലും അപ്രഖ്യാപിത ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. അത്യാവശ്യ സര്‍വ്വീസുകളില്‍ ഉള്‍പ്പെടാത്തവര്‍ വീടുകളില്‍ തന്നെ ഒതുങ്ങിക്കൂടണമെന്ന് വെല്‍ഷ് ഫസ്റ്റ് മിനിസ്റ്റര്‍ മാര്‍ക്ക് ഡ്രേക്ക്ഫോര്‍ഡ് ഇന്നലെ ആവശ്യപ്പെട്ടു.

ഇന്ന് ഇത് അനുസരിച്ചില്ലെങ്കില്‍, മരണം വിലയ്ക്കു വാങ്ങുകയായിരിക്കും ഫലമെന്ന് ഫസ്റ്റ് മിനിസ്റ്റര്‍ മുന്നറിയിപ്പ് നല്‍കി. വ്യത്യസ്ത കുടുംബത്തില്‍ ഉള്ളവര്‍ തമ്മില്‍ വീടുകള്‍ക്കുള്ളില്‍ ഒത്തുചെരുവാനുള്ള അനുവാദം ഇല്ല. അതേസമയം കായികാഭ്യാസത്തിനായി പുറത്തേക്ക് പോകുവാനുള്ള അനുവാദമുണ്ട്. ഹാഫ് ടേമിനു ശെഷം പ്രൈമറി സ്‌കൂളുകള്‍ അടുത്ത ആഴ്ച്ച തുറക്കും എന്നാല്‍ സെക്കണ്ടറികളില്‍ 7,8 വര്‍ഷക്കാര്‍ക്ക് മാത്രമേ ക്ലാസ്സുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂ. നവംബര്‍ 9 വരെയാണ് ഈ കടുത്ത, എന്നാല്‍ ഹ്രസ്വകാല ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ ഉണ്ടാവുക.

അതേസമയം മാഞ്ചസ്റ്ററില്‍ ടയര്‍ 3 ലോക്ക്ഡൗണ്‍ നടപ്പിലാക്കുവാന്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. മേഴ്സിസൈഡ്, ലങ്കാഷയര്‍ എന്നിവിടങ്ങളില്‍ ടയര്‍ 3 നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. സ്‌കോട്ട്ലാന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലാന്‍ഡിലും കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നിരിക്കുകയാണ്. അതേസമയം, സാമ്പത്തിക സഹായം സംബന്ധിച്ച വ്യക്തത കൈവരാതെ ടയര്‍ 3 ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ ആകില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ബേണ്‍ഹാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category