1 GBP = 98.30 INR                       

BREAKING NEWS

ഇന്ന് അര്‍ദ്ധരാത്രിക്ക് മുമ്പ് പറഞ്ഞത് ചെയ്യുക; ഇല്ലെങ്കില്‍ ഞങ്ങള്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും; മാഞ്ചസ്റ്റര്‍ മേയര്‍ക്ക് മുന്നറിയിപ്പ് നല്‍കി സര്‍ക്കാര്‍; സൗത്ത് യോര്‍ക്ക്ഷയര്‍, വെസ്റ്റ് യോര്‍ക്ക്ഷയര്‍, നോട്ടിംഗ്ഹാംഷയര്‍, നോര്‍ത്ത് ഈസ്റ്റ്, ടീസ്സൈഡ് എന്നിവിടങ്ങളിലും 3 ടയര്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത

Britishmalayali
kz´wteJI³

കൊറോണയുടെ ആദ്യവരവില്‍, സര്‍ക്കാര്‍ കാര്യങ്ങള്‍ ഗൗരവമായി എടുക്കാന്‍ തമസിച്ചു പോയി എന്നൊരു ആക്ഷേപം ഉയര്‍ന്നിരുന്നു. ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ എടുക്കുന്നതില്‍ വന്ന കാലതാമസമാണ് രോഗവ്യാപനം കൈവിട്ടുപോകാന്‍ കാരണമായതെന്നും അക്കാലത്ത് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനുള്ള ആത്മാര്‍ത്ഥ ശ്രമത്തിലാണ് ഈ രണ്ടാം വരവിന്റെ നിഴല്‍ വീണകാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍.

രോഗവ്യാപനം ക്രമാതീതമായി ഉയര്‍ന്ന ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററില്‍ ടയര്‍ 3 ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും അതുകൊണ്ടുതന്നെയാണ്. കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിനു മുന്‍പ് നിയന്ത്രണ വിധേയമാക്കുക എന്നതു തന്നെയാണ് ലക്ഷ്യം. എന്നാല്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാമും സ്ഥലത്തെ എം പിമരും കടുത്ത പ്രതിഷേധവുമായി എത്തിയതോടെ സര്‍ക്കാരും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. അര്‍ദ്ധരാത്രി മുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുവാനുള്ള അന്ത്യശാസനം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ഇല്ലെങ്കില്‍, ബ്രിട്ടീഷ് സര്‍ക്കാര്‍ നേരിട്ട് അതു നടപ്പിലാക്കും എന്ന് വ്യക്തമാക്കികഴിഞ്ഞു.

ചര്‍ച്ചകള്‍ അനന്തമായി നീണ്ടുപോവുകയാണെന്നും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 100 മില്ല്യണ്‍ പൗണ്ടിന്റെ ധനസഹായം സ്വീകരിച്ച് ലോക്ക്ഡൗണ്‍ നടപ്പാക്കുവാനും ഹൗസിംഗ് സെക്രട്ടറി അന്ത്യശാസനം നല്‍കിക്കഴിഞ്ഞു. ഇനിയും വിമതസ്വരവുമായി മുന്നോട്ടു പോയാല്‍ മേഖലയിലെ ആശുപത്രികളെല്ലാം ഒക്ടോബര്‍ 28 ഓടെ പൂര്‍ണ്ണമായും നിറയും എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലിവര്‍പൂളിലും ലങ്കാഷയറിലും നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ഇനി ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററിലാണ് ടയര്‍ 3 ലോക്ക്ഡൗണ്‍ നിലവില്‍ വരിക. രോഗവ്യാപനം നിയന്ത്രണാതീതമായതോടെ സൗത്ത് യോര്‍ക്ക്ഷയര്‍, വെസ്റ്റ് യോര്‍ക്ക്ഷയര്‍, നോട്ടിംഗ്ഹാംഷയര്‍, നോര്‍ത്ത് ഈസ്റ്റ്, ടീസ്സൈഡ് എന്നിവടങ്ങളിലേക്കും ടയര്‍ 3 ലോക്ക്ഡൗണ്‍ വ്യാപിപ്പിച്ചേക്കും.

എന്നാല്‍, ഭരണകക്ഷിക്കുള്ളില്‍ തന്നെ ടയര്‍ 3 ലോക്ക്ഡൗണിനെതിരെ പ്രതിഷേധം കനക്കുകയാണ്. 1922 കമ്മിറ്റി അദ്ധ്യക്ഷനായ സര്‍ ഗ്രഹാം ബ്രാഡി ഉള്‍പടെയുള്ളവര്‍ ഇത്തരത്തിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് കരുതുന്നവരാണ്. ഷെഫീല്‍ഡ്, ലീഡ്സ്, ബ്രാഡ്ഫോര്‍ഡ്, കിര്‍ക്ലീസ്, യോര്‍ക്ക് എന്നിവിടങ്ങളായിരിക്കും അടുത്തതായി ടയര്‍ 3 നിയന്ത്രണങ്ങള്‍ നിലവില്‍ വരാന്‍ പോകുന്ന പട്ടണങ്ങള്‍. കഴിഞ്ഞ ആഴ്ച്ച, കര്‍ശനമായ നിയന്ത്രണങ്ങള്‍ ഒഴിവായിക്കിട്ടിയ യോര്‍ക്ക്ഷയറിലെ കൗണ്‍സില്‍ അധികൃതര്‍ ഈ വാരാന്ത്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.

ഷെഫീല്‍ഡില്‍ ഇപ്പോള്‍ 1 ലക്ഷം പേരില്‍ 440 രോഗികള്‍ എന്നതാണ് അവസ്ഥ. അതായത്, ദുരിതമനുഭവിക്കുന്ന മാഞ്ചസ്റ്ററിനും സെയിന്റ് ഹെലെന്‍സിനും ഒപ്പം എത്തിയിരിക്കുന്നു. അതേ സമയം, താഴ്ന്ന വരുമാനക്കാര്‍ക്കുള്ള സാമ്പത്തിക സഹായത്തിന്റെ വിശദാംശങ്ങള്‍ തീരുമാനിച്ചതിനു ശേഷം മതി ലോക്ക്ഡൗണ്‍ എന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മാഞ്ചസ്റ്റര്‍ മേയര്‍. ഓരോ ഒമ്പത് ദിവസത്തിലും മാഞ്ചസ്റ്ററിലെ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നു എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.

സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേശക സമിതി അംഗമായ പ്രൊഫസര്‍ ജെറെമി ഫരാര്‍ പറയുന്നത് വരാന്‍ പോകുന്ന മൂന്നു മുതല്‍ ആറു മാസങ്ങള്‍ കടുത്ത ദുരിതങ്ങളുടെ മാസങ്ങള്‍ ആയിരിക്കും എന്നാണ്. അതേസമയം, ഈ ഇരുട്ടിന്റെ അങ്ങേത്തലയ്ക്കല്‍ പ്രത്യാശയുടെ ചെറിയൊരു പ്രകാശം ദൃശ്യമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ചിനു മുന്‍പായി വാക്സിന്‍ വിപണിയിലെത്തും എന്നാണ് അദ്ദേഹം പറയുന്നത്. വാക്സിന്‍ നിര്‍മ്മിക്കുന്നതിന്റെ ഒരു വീഡിയോ ഇന്നലെ ഉദ്പാദകരായ ഫൈസര്‍ ഇന്നലെ പുറത്തുവിടുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category