1 GBP = 98.30 INR                       

BREAKING NEWS

13 വര്‍ഷം ജര്‍മ്മനിയില്‍ ജീവിച്ചു ഡോക്ടറായ ലബനീസ് പൗരന്‍ സിറ്റിസണ്‍ഷിപ്പ് പാസ്സായത് റാങ്കോടെ; പൗരത്വ വിതരണ ചടങ്ങില്‍ സ്ത്രീയായ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ചതോടെ പൗരത്വം നിഷേധിച്ച് അധികൃതര്‍; ഷേക്ക് ഹാന്‍ഡ് ചെയ്യാന്‍ വയ്യാത്തവന്‍ ജര്‍മ്മന്‍ പൗരനാകേണ്ടെന്ന് കോടതിയും

Britishmalayali
kz´wteJI³

തവും വിശ്വാസവും എന്തുമായിക്കൊള്ളട്ടെ, ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ അതൊക്കെ രാജ്യത്തിന്റെ ഭരണഘടനയ്ക്കും പൊതുബോധത്തിനും താഴെ മാത്രമേ വരുകയുള്ളു. ജനാധിപത്യത്തിന്റെ ഈ അലിഖിത നിയമം അടിവരയിട്ട് ഉറപ്പിച്ചിരിക്കുകയാണ് ജര്‍മ്മന്‍ നീതിന്യായ വ്യവസ്ഥ. 2002-ല്‍ ജര്‍മ്മനിയിലേക്ക് കുടിയേറിയ ഒരു ലബനീസ് പൗരന്‍ 2012-ല്‍ ജര്‍മ്മന്‍ പൗരത്വത്തിന് അപേക്ഷിച്ചതോടെയാണ് സംഭവം ആരംഭിക്കുന്നത്. ഇയാള്‍ പത്ത് വര്‍ഷം മുന്‍പ് ഒരു സിറിയന്‍ വംശജയായ സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. മറ്റൊരു സ്ത്രീയുടെ കൈപിടിക്കില്ലെന്ന പ്രതിജ്ഞയോടെയായിരുന്നു വിവാഹം.

2012-ല്‍ ജര്‍മ്മന്‍ ഭരണഘടന അനുസരിച്ച് ജീവിക്കാം എന്നും, മൗലികവാദം പിന്തുടരുകയില്ലെന്നു ഉള്ള പ്രതിജ്ഞകള്‍ ഒപ്പിട്ടു നല്‍കി ജര്‍മ്മന്‍ പൗരത്വത്തിന് ഇയാള്‍ അപേക്ഷ നല്‍കി. ജര്‍മ്മനിയില്‍ തന്നെ പഠിച്ച് ഡോക്ടറായ ഈ 39 കാരന്‍ പൗരത്വത്തിനുള്ള പരീക്ഷയില്‍, സാധ്യമായതില്‍ വച്ച് ഏറ്റവും ഉന്നത റാങ്കോടെയാണ് വിജയിച്ചതും. എന്നാല്‍ പൗരത്വ വിതരണ പരിപാടിക്ക് ഒരു വനിതാ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥ എത്തിയതോടെയാണ് കാര്യങ്ങള്‍ തലമേല്‍ മറിഞ്ഞത്. 2015-ല്‍ നടന്ന പൗരത്വ വിതരണ പരിപാടിക്ക് നേതൃത്വം കൊടുക്കാന്‍ എത്തിയ വനിത ഉദ്യോഗസ്ഥയ്ക്ക് ഹസ്തദാനം നല്‍കാന്‍ ഇയാള്‍ വിസമ്മതിച്ചു. ഇതോടെ ഇയാള്‍ക്ക് പൗരത്വം നല്‍കുന്ന നടപടികള്‍ അധികൃതര്‍ റദ്ദാക്കി.

ഇതിനെതിരെ ഇയാള്‍ കോടതിയില്‍ നല്‍കിയ അപ്പീലിലാണ് അഞ്ചു വര്‍ഷത്തിനു ശേഷം സര്‍ക്കാരിന് അനുകൂലമായ വിധി ഉണ്ടായിരിക്കുന്നത്. ജര്‍മ്മന്‍ ഭരണഘടന നല്‍കുന്ന സ്ത്രീപുരുഷ സമത്വം എന്ന അവകാശവുമായി പൊരുത്തപ്പെടുന്നതല്ല, ഈ ഡോക്ടറുടെ പ്രവര്‍ത്തി എന്നാണ് കോടതി കണ്ടെത്തിയത്. ലിംഗം അടിസ്ഥാനമാക്കി ഹസ്തദാനത്തിന് വിസമ്മതിച്ചത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും അത്തരമൊരാള്‍ക്ക് പൗരത്വത്തിന് അവകാശമില്ലെന്നുമായിരുന്നു കോടതി വിധിച്ചത്.

സലഫിസത്തിലെ സ്ത്രീ പുരുഷബന്ധത്തിന്റെ നിര്‍വ്വചനത്തിനോട് അടുത്തുനില്‍ക്കുന്ന രീതിയിലുള്ള സ്ത്രീ പുരുഷ ബന്ധമാണ് ഇത്തരത്തില്‍ ഹസ്തദാനം നിഷേധിച്ചതിലൂടെ വെളിവാകുന്നതെന്നും അത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. സ്ത്രീയെ സ്പര്‍ശിക്കുന്നത് ലൈംഗിക ഉത്തേജനത്തിന് കാരണമാകുമെന്ന ധാരണയാണ് ഇത്തരത്തിലുള്ള വിശ്വാസം വച്ചുപുലര്‍ത്താനുള്ള കാരണമെന്നും കോടതി പറഞ്ഞു. എന്നാല്‍, പാശ്ചാത്യ സംസ്‌കാരത്തില്‍ ഹസ്തദാനത്തിന് അതീവ പ്രാധാന്യമുണ്ട്. അത് പരസ്പരമുള്ള സ്നേഹത്തിന്റെ മാത്രമല്ല, പരസ്പരം തയ്യാറാക്കുന്ന കരാര്‍ അംഗീകരിച്ചുകൊണ്ടുള്ള ഒരു സൂചനകൂടിയാണ്.

സമൂഹത്തിലെ സ്ഥാനം, ലിംഗഭേദം, മറ്റ് വ്യക്തിപരമായ സ്വഭാവ സവിശേഷതകള്‍ എന്നിവയ്ക്കൊക്കെ അതീതമായി പരക്കെ പ്രചാരത്തിലുള്ള അഭിവാദന രീതിയാണ് ഹസ്തദാനം. ഇതിന് നൂറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. ചുംബനം, ആലിംഗനം തുടങ്ങിയ അഭിവാദന രീതികളും ഉണ്ടെങ്കിലുംഅവയൊന്നും ഹസ്തദാനം പോലെ ഔപചാരികതയോ, നിയമസാധുതയോ ഉള്ള ഒന്നല്ല എന്നും കോടതി പ്രസ്താവിച്ചു. കൊറോണക്കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഹസ്തദാനത്തിന് ചില നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും, കൊറോണയെ അതിജീവിച്ചും ഈ അഭിവാദന രീതി ഇവിടെ നിലനില്‍ക്കും എന്നും കോടതി കണ്ടെത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category