1 GBP = 98.30 INR                       

BREAKING NEWS

ചങ്ങലക്കിട്ട് പൂട്ടിയ ആയിരക്കണക്കിന് ആണ്‍കുട്ടികള്‍; അവരെ ക്രൂരമായ മര്‍ദ്ദനത്തിനും പീഡനങ്ങള്‍ക്കും വിധേയരാക്കുന്നത് സ്‌കൂള്‍ നടത്തിപ്പുകാരായ മതമേധാവികള്‍; മുതിര്‍ന്ന കുട്ടികള്‍, പ്രായം കുറഞ്ഞവരെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നു; സുഡാനിലെ, ഖല്‍വാസ് ഇസ്ലാമിക് സ്‌കൂളുകളിലെ ക്രൂരതയുടെ കഥയുമായി ബിബിസി ഡോക്യുമെന്ററി

Britishmalayali
kz´wteJI³

ജീവിതത്തിലെ അനിശ്ചിതത്വങ്ങളില്‍ നിന്നുള്ള ഒരു മോചനം എന്ന സ്വപ്നമാണ് ദൈവ വിശ്വാസമായും പിന്നീട് മത സങ്കല്‍പങ്ങളായുമൊക്കെ വളര്‍ന്ന് പന്തലിച്ചത്. എന്നാല്‍ അതേ മതങ്ങള്‍ സ്ഥാപനവത്ക്കരിക്കപ്പെടുമ്പോള്‍, അതില്‍ മനുഷ്യത്വം മരിക്കുന്നു എന്നതിന്റെ ഏറ്റവും ഉത്തമോദാഹരണമാണ് സുഡനിലെ, ഖല്‍വാസ് എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്‌കൂളുകള്‍. ''ചങ്ങലയ്ക്കിട്ട ബാല്യങ്ങള്‍'' എന്നപേരില്‍ ബി ബി സി ന്യുസ് (അറബിക്) സംപ്രേക്ഷണം ചെയ്യുന്ന അന്വേഷണാത്മക ഡോക്യുമെന്ററിയാണ് ഈ ക്രൂരത ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കുന്നത്.

സുഡാനില്‍ അങ്ങോളമിങ്ങോളമായി ഏകദേശം 30,000 ത്തോളം ഖല്‍വാസുകളാണ് ഉള്ളത്. മതനേതാക്കളുടെ കീഴിലുള്ള ഇത്തരം സ്‌കൂളുകളില്‍ അഞ്ച് വയസ്സ് മുതല്‍ക്കുള്ള കുട്ടികള്‍ വരെ ചങ്ങലയില്‍ പൂട്ടിയിട്ട് ക്രൂര മര്‍നത്തിന് വിധേയരാകുന്നു എന്നാണ് ഈ ഡോക്യുമെന്ററി വെളിപ്പെടുത്തുന്നത്. ലൈംഗിക പീഡനത്തിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് ചാനല്‍ പറയുന്നു. മതിയായ പോഷകാഹരങ്ങള്‍ ലഭിക്കാതെ വിളര്‍ച്ച ബാധിച്ച കുഞ്ഞുങ്ങള്‍ കിടന്നുറങ്ങുന്നത് അത്യന്തം വൃത്തിഹീനമായ സാഹചര്യത്തില്‍ വെറും നിലത്താണ്. കൊടും ചൂടിനെ പ്രതികരിക്കാനുള്ള അത്യാവശ്യ സംവിധാനങ്ങള്‍ പോലുമില്ല. രോഗബാധയുള്ള ചില കുട്ടികള്‍ക്കാകട്ടെ മരുന്നുപോലും നല്‍കുന്നില്ല.

ഇത്തരത്തിലൊരു ഖല്‍വയിലെ മുന്‍ വിദ്യാര്‍ത്ഥി കൂടിയായ റിപ്പോര്‍ട്ടര്‍ ഫത്തേ-അല്‍ റഹ്മാന്‍ അല്‍ ഹംദാനിയാണ് വേഷപ്രച്ഛന്നനായി ചെന്ന് ഈ രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്. കഴിഞ്ഞ 18 മാസങ്ങള്‍ കൊണ്ട് 23 ഓളം ഖല്‍വകള്‍ സന്ദര്‍ശിച്ചാണ് ഹംദാനി ഈ ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്. മര്‍ദിച്ച് മൃതപ്രായമാക്കിയ മൊഹമ്മദ് നദേര്‍, ഇസ്മയില്‍ എനീ രണ്ട് കുട്ടികളെ കേന്ദ്രീകരിച്ചാണ് ഈ ഡോക്യുമെന്ററി മുന്നോട്ട് നീങ്ങുന്നത്. ഭക്ഷണവും ജലവുമില്ലാതെ ഒരു ഖല്‍വയ്ക്കുള്ളില്‍ അഞ്ചു ദിവസത്തോളമാണ് ഇവരെ അടച്ചുപൂട്ടിയിട്ട് മര്‍ദിച്ചത്. മുറിവില്‍ ടാര്‍ പുരട്ടുകയും ചെയ്തു.


ഖല്‍വയിലെ മുതിര്‍ന്ന കുട്ടികള്‍ തങ്ങളെക്കാള്‍ പ്രായം കുറഞ്ഞവരെ നിര്‍ബന്ധിത പ്രകൃതിവിരുദ്ധ ലൈംഗിക പീനത്തിന് വിധേയരാക്കാറുണ്ടെന്നാണ് മൊഹമ്മദ് നദേര്‍ പറയുന്നത്. ഈ അന്വേഷണത്തിനിടയില്‍ മറ്റു ചില ഖല്‍വകളില്‍ നിന്നും ഇത്തരത്തിലുള്ള ലൈംഗിക പീനങ്ങളുടെ കഥകള്‍ പുറത്തുവന്നു. ഈയടുത്ത് ഒരു ഖല്‍വയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ മൂന്നു കുട്ടികളെ പരിശോധിച്ച ഫോറന്‍സിക് വിദഗ്ദന്‍ ബി ബിസിയോട് പറഞ്ഞത് അവര്‍ തുടര്‍ച്ചയായി ലൈംഗിക പീനത്തിന് വിധേയരായിരുന്നു എന്നാണ്.

മൊഹമ്മദ് നദെറും ഇസ്മയിലും ഇത്തരത്തിലുള്ള ക്രൂര പീനങ്ങളില്‍ നിന്നും രക്ഷനേടിയതും പിന്നീട് അവരുടെ കുടുംബങ്ങള്‍ നീതിക്കായി പോരാടിയതുമാണ് ഡോക്യുമെന്ററിയുടെ കേന്ദ്രബിന്ദു. ഇവര്‍ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത് സുഡാനീസ് സമൂഹത്തില്‍ സ്വാധീനം ഏറെയുള്ള മത നേതാക്കളോടാണ്. ഷെയ്ഖ് എന്നറിയപ്പെടുന്ന ഈ നേതാക്കളാണ് ഖല്‍വാകളുടെ ഭരണം നടത്തുന്നത്. ദീര്‍ഘനാളായി രാഷ്ട്രപതിയായിരുന്ന ഒമാര്‍ അല്‍- ബഷീറിനെ പുറത്താക്കിയ 2018 ലെ വിപ്ലവാനന്തര സര്‍ക്കാരിന്റെ കാലത്ത് നീതി ലഭിക്കും എന്ന വിശ്വാസം ഉണ്ടെന്നാണ് നാദെറിന്റെ മാതാവ് ഫാത്തിമ പറഞ്ഞത്.

ഈ കുട്ടി താമസിച്ചിരുന്ന ഖല്‍വയുടെ ചുമതലയുള്ള ഷെയ്ഖ് ഇതിനെ പറ്റി നല്‍കുന്ന വിവരണം അതീവ വിചിത്രമാണ്. കുട്ടികളെ തടവിലാക്കുന്നത് തെറ്റാണെന്ന് പറഞ്ഞ ഷെയ്ഖ് പക്ഷെ കുട്ടികളെ ചങ്ങലയ്ക്കിടുകയും മര്‍ദിക്കുകയും ചെയ്യുന്നതുകൊണ്ട് ധാരാളം പ്രയോജനങ്ങള്‍ ഉണ്ടെന്നും പറയുന്നു. മാത്രമല്ല, സാധാരണയായ ഖല്‍വകള്‍ പിന്തുടര്‍ന്നു വരുന്ന ഒരു രീതിയാണിതെന്നും അയാള്‍ പറഞ്ഞു. ലൈംഗികാതിക്രമത്തെ കുറിച്ചുള്ള ആരോപണം നിഷേധിച്ച ഷെയ്ഖ് ഖുറാനെ വിമര്‍ശിക്കുന്നു എന്നപേരില്‍ റിപ്പോര്‍ട്ടര്‍ക്ക് നേരെ ആരോപണം അഴിച്ചുവിട്ട് പ്രതികരിക്കാനാണ് ശ്രമിച്ചത്.

പിന്നീട് ഈ ഷെയ്ഖിനെ മറ്റു മൂന്ന് അദ്ധ്യാപകര്‍ക്കൊപ്പം അറസ്റ്റ് ചെയ്ത് വിചാരണ നടത്തി. ഇടയ്ക്ക് ജാമ്യത്തിലിറങ്ങിയ ഇയാല്‍ പിന്നീട് ഒരു വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു. ഇപ്പോള്‍ ആ ഖല്‍വ പുതിയൊരു ഷെയ്ഖിന്റെ കീഴിലാണ്. തന്റെ കീഴില്‍ ഒരു കാരണവശാലും വിദ്യാര്‍ത്ഥികളെ മര്‍ദ്ധിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇയാള്‍ പറയുന്നത്.

കുട്ടികള്‍ മാത്രമല്ല, മുതിരന്നവരേയും ഇത്തരം ഖല്‍വകളില്‍ തടവിലാക്കി പീഢനങ്ങള്‍ക്ക് വിധേയരാക്കുന്നു എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞതെന്ന് ബി ബി സി വ്യക്തമാക്കുന്നു. വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന നിരവധി പുരുഷന്മാരെ താമസിപ്പിക്കുന്ന ഖല്‍വാകള്‍ സെന്‍ട്രല്‍ സുഡാനിലുണ്ട്. കെട്ടിയിട്ട് വലിയ ചൂരല്‍ കൊണ്ട് കഴുതയെ തല്ലുന്നതുപോലെ തല്ലുമെന്നും തങ്ങള്‍ ഷെയ്ഖിന്റെ അടിമകളാണെന്നുമായിരുന്നു ഇത്തരത്തിലുള്ള ഒരു ഖല്‍വയിലെ അന്തേവാസി റിപ്പോര്‍ട്ടറോട് പറഞ്ഞത്.

ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കേണ്ട സുഡാനീസ് സ്റ്റേറ്റ് പ്രോസിക്യുട്ടര്‍മാര്‍ പക്ഷെ ഖല്‍വകളുടെ കാര്യത്തില്‍ അലംഭാവം കാണിക്കുകയാണെന്നും ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. തലസ്ഥനത്തിനടുത്തുള്ള ഓംഡുര്‍മാന്‍ നഗരത്തിലെ ഒരു പബ്ലിക് പ്രോസിക്യുട്ടറായ ബറ്റൂള്‍ ഷരിഫ് അഹമ്മദ്, ഇത്തരത്തില്‍ ബന്ധനസ്ഥരാക്കുന്നതും മര്‍ദ്ദിക്കുന്നതുമൊക്കെ ഖല്‍വകളിലെ സ്ഥിരം സംഭവമാണെന്ന് പറഞ്ഞ് അതിനെ നിസ്സാരവത്ക്കരിക്കുകയായിരുന്നു.

ഇത്തരത്തിലുള്ള ഖല്‍വകളിലേക്ക് മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കുട്ടികളെ വിടുന്നതെന്നായിരുന്നു, ഇത് കുട്ടികളുടെ അവകാശത്തിന്റെ ലംഘനമല്ലെ എന്ന ചോദ്യത്തിന് ഉത്തരം. രാജ്യം മുഴുവനും പടര്ന്നു കിടക്കുന്ന ഖല്‍വകളുടെ കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഉണ്ടായിരുന്ന ദുര്‍ഭരണത്തിന്റെ ബാക്കിപത്രങ്ങള്‍ ഒരൊറ്റ രാത്രികൊണ്ട് നീക്കാനാവില്ലെന്നുമായിരുന്നു സുഡാന്‍ മതകാര്യ മന്ത്രി ചാനലിനോട് പറഞ്ഞത്.

എന്നാല്‍, ഇത്തരത്തിലുള്ള ഖല്‍വകളും അവയ്ക്കുള്ളിലെ മര്‍ദ്ദന പരിപാടികളും സുഡാനില്‍ മാത്രം ഒതുങ്ങുന്നില്ല എന്നാണ് ബി ബി സി പറയുന്നത്. നൈജീരിയ, സെനെഗല്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇത്തരത്തില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category