1 GBP = 98.30 INR                       

BREAKING NEWS

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ 22 ശതമാനവും വാങ്ങുന്നത് സാംസങ്ങിന്റേത്; വാവെയ് 16 ശതമാനത്തോടെ രണ്ടാം സ്ഥാനത്തേക്ക്; 12 ശതമാനം മാര്‍ക്കറ്റ് ഷെയറോടെ ആപ്പിള്‍ മൂന്നാമത് നില്‍ക്കുമ്പോള്‍ 11 ശതമാനത്തോടെ ഷവോമി നാലാമത്; ലോകം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ഏര്‍പ്പെടുത്തിയ നിരോധനം ചൈനീസ് കമ്പനികളെ ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് സ്മാര്‍ട്ട് ഫോണ്‍ വിപണിയെക്കുറിച്ച് പുറത്തുവന്ന റിപ്പോര്‍ട്ട്. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ഭീമനായ വാവെയ് കമ്പനിയെ പിന്തള്ളി ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. മൊത്തം വിപണിയുടെ 22 ശതമാനം ഷെയറുമായാണ് സാംസങ്ങ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ഈ വര്‍ഷം ഏപ്രിലില്‍ ലോക വിപണിയുടെ 21 ശതമാനം ഉണ്ടായിരുന്ന വാവെയ്ക്ക് പക്ഷെ ആഗസ്റ്റിലെ കണക്കെടുപ്പില്‍ ലഭിച്ചത് ലോകവിപണിയുടെ 16 ശതമാനം മാത്രമാണ്. എന്നിരുന്നാലും സ്മാര്‍ട്ട് ഫോണ്‍ വില്‍പനയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് ഈ ചൈനീസ് കമ്പനി. അമേരിക്ക നടപ്പിലാക്കിയിരിക്കുന്ന ഉപരോധങ്ങള്‍ കാരണം വാവേയ് കമ്പനിയുടെ വിപണിയിലെ പങ്ക് ഇനിയും താഴേക്ക് പോകുമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.

2019 മേയിലാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വാവേയ് കമ്പനിയെ അനഭിമതരുടെ പട്ടികയില്‍ ചേര്‍ത്തത്. അതുകൊണ്ടുതന്നെ ഈ കമ്പനിക്ക് അമേരിക്കന്‍ കമ്പനികളുമായി വ്യാപാരം നടത്താന്‍ കഴിയില്ല. ആഗോള തലത്തില്‍ തന്നെ സാങ്കേതിക വിദ്യയുടെ മേഖലയില്‍ തിരിച്ചടികള്‍ നേരിടാന്‍ സഹായിക്കുന്ന തീരുമാനം എന്ന് വാവേയ് വിശേഷിപ്പിച്ച നടപടിയിലൂടെ ഒരു വര്‍ഷത്തേക്കാണ് ട്രംപ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന ആരോപണത്തിന്റെ വെളിച്ചത്തിലായിരുന്നു ഈ തീരുമാനം.

സാംസങ്ങ്, ആപ്പിള്‍, ഷവോമി, ഓപ്പോ എന്നീ ബ്രാന്‍ഡുകള്‍ക്കാണ് ഈ വര്‍ഷം വിപണിയില്‍ ഏറെ മുന്നേറാനായത്. ലോക വിപണിയില്‍ 12 ശതമാനം പങ്കാണ് അമേരിക്കന്‍ ഭീമന്‍ ആപ്പിളിനുള്ളത്. മറ്റൊരു ചൈനീസ് കമ്പനിയായ ഷവോമിക്ക് 11 ശതമാനം ഷെയര്‍ ലഭിച്ചു. മറ്റ് ചെറു ബ്രാന്‍ഡുകള്‍ എല്ലാം കൂടി വിപണിയുടെ 40% കൈയ്യടക്കിയിരിക്കുന്നു. എന്നാല്‍ ഇതുവരെ ഒന്നാംസ്ഥാനത്തുണ്ടായിരുന്ന വാവേയുടെ പതനവും സാംസങ്ങിന്റെ മുന്നേറ്റവുമാണ് ഈ രംഗത്ത് 2020 ല്‍ സംഭവിച്ച അദ്ഭുതം എന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.

കഴിഞ്ഞ ഏപ്രിലില്‍, ഇന്ത്യന്‍, യൂറോപ്യന്‍ വിപണികളില്‍ ഉണ്ടായ തകര്‍ച്ചമൂലം സാംസങ്ങ് വാവായ്ക്ക് പുറകില്‍ പോയിരുന്നു. എന്നാല്‍, അമേരിക്കയിലെ ഉപരോധവും ഇന്ത്യയില്‍ ഉയര്‍ന്നു വന്ന ചൈനീസ് വിരുദ്ധ വികാരവും സാംസങ്ങിന് പിന്നീട് തുണയാവുകയായിരുന്നു. ഇതോടൊപ്പം പുതിയ മാതൃകകളുമായി എത്തിയ ആപ്പിളിനും വിപണിയില്‍ വന്‍ തോതില്‍ കുതിക്കാനായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category